നിലമ്പൂരിന്റെ ഷൗക്കത്ത് ; വിജയം ഉറപ്പിച്ചു, ഭൂരിപക്ഷം പതിനായിരം കടന്നു : എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ യുഡിഎഫ് മുന്നേറ്റം
മലപ്പുറം: നിലമ്പൂരില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണല്‍ അവസാന റൌണ്ടുകളിലേക്ക് കടക്കുമ്പോള്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്റെയും, ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വര്‍ധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം.
എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ ഇനി മകന്‍ എംഎല്‍എ. പിവി അന്‍വറിന്റെ പിന്തുണയില്ലാതെ ആര്യാടന്‍ ഷൗക്കത്തിലൂടെ എല്‍ഡിഎഫിന്റെ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തില്‍ പ്രതീക്ഷിച്ച...