Tag: Ullanam

ഉള്ളണത്ത് ഓട്ടോ മറിഞ്ഞു മുന്നിയൂർ സ്വദേശി മരിച്ചു
Accident, Breaking news

ഉള്ളണത്ത് ഓട്ടോ മറിഞ്ഞു മുന്നിയൂർ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്‌റഫ് (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Local news, Other

ജഴ്‌സി പ്രകാശനം ചെയ്തു

പാസ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടൗണ്‍ ടീം ഉള്ളണത്തിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. പാസ് ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ കേരളാ പോലീസ് ഫുട്‌ബോള്‍ താരവും ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ ജേതാവുമായ കെ.ടി വിനോദ് ടീം മാനേജര്‍ അമാനുള്ളക്ക് കൈമാറി നിര്‍വ്വഹിച്ചു. സെക്രട്ടറി ഷിബു. ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് വിപി . കുഞ്ഞു അദ്ധ്യക്ഷത വഹിച്ചു. ഉമ്മര്‍ പണ്ടാരീസ് , വി.പി മൂസ, ഷെഫീഖ് .എം ,എന്നിവര്‍ സംബന്ധിച്ചു. ...
Crime

23 കാരിയെ ഭർതൃവീട്ടിൽ നിന്നും കാണാതായി

തിരൂരങ്ങാടി : യുവതിയെ ഭർതൃവീട്ടിൽ നിന്നും കാണാതായതായി പരാതി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിസ്വദേശിയായ നിഷാന (23) യെയാണ് കാണാതായത്. 26 ന് രാവിലെ 10.30 ന് ഭർത്താവിന്റെ മുന്നിയൂർ പാറക്കടവിലെ വീട്ടിൽ നിന്നാണ് കാണാതായത്. തലേന്ന് സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ വന്നതായിരുന്നു. സഹോദരന്റെ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു. ...
Job, Kerala, Local news, Malappuram, Other

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 . ...
Feature, Information

ഉള്ളണത്തെ സ്നേഹ ഭവനങ്ങൾ സമർപ്പിച്ചു.

പരപ്പനങ്ങാടി:നിർധന കുടുംബങ്ങൾക്ക് ഉള്ളണത്തെ ഒരു സഹോദരൻ നിർമിച്ചു നൽകിയ അഞ്ച് സ്നേഹ ഭവനങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ കുടുംബങ്ങൾക്ക് സമർപ്പിച്ചു. ഉള്ളണം എടത്തിരുത്തിക്കടവിനടുത്ത് 16.5 സെൻ്റ് സ്ഥലം വാങ്ങിയാണ് കാൻസർ, കിഡ്‌നി രോഗങ്ങളാൽ മരണപ്പെട്ടവരുടെ ആശ്രിതർ ഉൾപ്പെടുന്ന നിർധന കുടുംബങ്ങൾക്ക് വേണ്ടിയാണ് മനോഹരമായ വീടുകൾ ഒരുങ്ങിയത്. സമർപ്പണ ശേഷം നടന്ന സ്നേഹ സംഗമം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘടാനം ചെയ്തു. സി.എൻ ഇബ്രാഹിംകുട്ടി ഹാജി അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. മഹല്ല് ഖത്വീബ് അബ്ദുറഹീം ബാഖവി, നിയാസ് പുളിക്കലകത്ത്, സമദ് തയ്യിൽ, നൗഷാദ് ചെട്ടിപ്പടി, സയ്യിദ് എസ്.എം.കെ തങ്ങൾ പരപ്പനങ്ങാടി, ഹംസ ദാരിമി, റാസി ബാഖവി, ജാഫർ ഫൈസി, മുനിസിപ്പൽ കൗൺസിലർ ടി കാർത്തികേയൻ, കെ.പി ഷാജഹാൻ, യാക്കൂബ് കെ ആല...
Accident, Gulf

റിയാദിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശികളായ യുവതിയും കുട്ടിയും മരിച്ചു

റിയാദ് : സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ റിയാദിനടുത്ത് അപകടത്തിൽപ്പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. വള്ളിക്കുന്ന് കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), പരപ്പനങ്ങാടി ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്), എന്നിവരാണ് മരിച്ചത്. റിയാദിനടുത്ത് അൽ ഖാസിറയിലാണ് മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ജിദ്ദയിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാർ റിയാദിൽ നിന്ന് 350 കിലോ മീറ്റർ അകലെ അൽ ഖാസിറയിൽ മറിഞ്ഞാണ് അപകടം. ...
Accident, Breaking news

വീടിനടുത്തുള്ള കുളത്തിൽ വീണ് 8 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി : വീടിനടുത്തുള്ള കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. ഉള്ളണം നോർത്ത് സ്വദേശി അമരമ്പത്ത് ചാലിൽ റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം. വീടിനോട് ചേർന്നുള്ള കുളത്തിൽ വീണ കുട്ടിയെ ഉടനെ പിതാവ് രക്ഷപ്പെടുത്തി പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതുദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ. ...
Calicut

വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 2 പേർ പിടിയിൽ

പരപ്പനങ്ങാടി : ആന്ധ്രപ്രദേശിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. മുന്നിയൂർ പുഴക്കലകത്ത് മുഹമ്മദ് ജൈസൽ (33), പാലത്തിങ്ങൽ ചപ്പങ്ങത്തിൽ അബ്ദുൾ സലാം. സി, വയസ്സ് (39) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പല കേസുകളിലും ഉൾപ്പെട്ടവരാണ്. പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ കുറെ എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകൾ പിടികൂടിയിരുന്നു. അതിനെ തുടർന്നും സർക്കാരിന്റെ യോദ്ധാവ് എന്ന ലഹരിക്കെതിരെ ഉള്ള പ്രോഗ്രാം തുടങ്ങിയതോടുകൂടിയും ലഹരിവസ്തുക്കൾ പൊതുവേ കിട്ടാനില്ലാത്തതുകൊണ്ട് മുൻ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ കഞ്ചാവ് വില്പനയുടെ അനന്തമായ സാധ്യതകൾ മനസ്സിലാക്കി ആന്ധ്രപ...
error: Content is protected !!