Saturday, September 13

Tag: Vengara

ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു
Local news, Malappuram

ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു

എആര്‍ നഗര്‍ : ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗ്രാമോത്സവ പ്രസിദ്ധ സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ മത്സര പരിപാടികളും അരങ്ങേറി. വിവിധ സംഘടനകളും, വ്യക്തികളും ലൈബ്രറിക്ക് നല്‍കിയ പുസ്തകങ്ങള്‍ ലൈബ്രറി പ്രസിഡന്റ് കെ.ലിയാഖത്ത് അലി ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി ചെമ്പകത്ത് റഷീദ് സ്വാഗതവും, ഹുസൈന്‍ കാവുങ്ങല്‍ നന്ദിയും പറഞ്ഞു....
Local news

വേങ്ങരയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര: എസ്.എസ്. റോഡിലെ ഒരു കെട്ടിടത്തിനുള്ളില്‍ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി രാജ കാന്തസാമി (42 ) ആണ് മരണപെട്ടത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകരും പോലീസും ഉടന്‍തന്നെ സ്ഥലത്തെത്തി. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. പ്രാഥമിക പരിശോധനകള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി....
Local news

വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി ; പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

വേങ്ങര: വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ച വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വിദ്യാർഥികൾക്കും രോഗികൾക്കും കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് എംഎൽഎ ആകാശപ്പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേരത്തെ ബൈപ...
Local news

കുന്നുംപുറത്ത് നിയന്ത്രണം വിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി

കുന്നുംപുറത്ത് നിയന്ത്രണം വിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം. കുന്നുംപുറം ദാറുല്‍ ഷിഫ ഹോസ്പിറ്റലിന്റെ മുന്നില്‍ ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വര്‍ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
Sports

കണ്ണമംഗലം പഞ്ചായത്തിന്റെ സിൽവർ ജൂബിലി: അണ്ടർ 20 ഫുട്‌ബോൾ ലീഗ് സംഘടിപ്പിക്കുന്നു

വേങ്ങര : കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പഞ്ചായത്ത്‌ ഭരണ സമിതി നടത്തപ്പെടുന്ന വിവിധ പരിപാടികളിൽ ഒന്നായ കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള അണ്ടർ 20 ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമായ പി ഹബീബ് റഹ്മാൻ നിർവഹിച്ചു. കണ്ണമംഗലം പ്രീമിയർ ലീഗ് (കെ. പി. എൽ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ടൂർണമെന്റ് ഫുട്ബോളാണ് ലഹരി എന്ന പ്രമേയം മുൻനിർത്തി കൗമാരപ്രായക്കാർക്കിടയിലുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുക, ലഹരി എന്നത് കായികമത്സരങ്ങളിലേക്ക് മാറ്റിയെടുക്കുക പരസ്പരം സൗഹൃദം ഊട്ടി ഉറപ്പിക്കുക എന്നലക്ഷ്യത്തോടുകൂടി നടത്തുന്നമത്സരത്തിൽ 8 പ്രാദേശിക ഫ്രാഞ്ചൈസികൾ ഉൾപ്പെടുന്ന മികവുറ്റ ടീമുകളായിരിക്കും മാറ്റുരുക്കുക. ലീഗിന്റെ ഓൺലൈൻ രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ ആരംഭിക്കും. അതിനുശേഷം ലേലം വിളിയിലൂടെ ഓരോ പ്ല യേസിനെയും ടീമുകളിലേക്ക് തെരഞ്ഞെടുക്ക...
Other

കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി

വേങ്ങര : ഓണം വിപണിയിലെ വിലക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി കൺസ്യൂമർ ഫെഡ് നടപ്പാക്കുന്ന ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി. വേങ്ങര സർവീസ് സഹകരണറൂറൽ ബേങ്കിൻ്റെ കീഴിൽ എസ് എസ് റോഡിലെ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടത്തിലാണ് വിപണി ആരംഭിച്ചത്. സബ്സിഡി നിരക്കിൽ പുഴുക്കല്ലരി , ബിരിയാണിഅരി ,പച്ചരി,പഞ്ചസാര,വെളിച്ചെണ്ണ,ചെറുപയർ,ഉഴുന്ന് ,വൻപയർ,തുവര പരിപ്പ്, മല്ലി, മുളക്,ഗ്രീൻപീസ്,മഞ്ഞൾപൊടി,ചായപൊടിയടക്കം 18 നിത്യോപയോഗ സാധനങ്ങളാണ് വില്പനയിലുള്ളത് 1780 രൂപ വിലവരുന്ന കിറ്റുകളിലായി ഇവ ഗുണഭോക്താക്കൾക്ക് ലഭിക്കും. വില്പന ബാങ്ക് പ്രസിഡൻ്റ് എൻടി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി കെ ഹാഷിം അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കോയി സ്സൻ മായിൻ ക്കുട്ടി കെ രാധാകൃഷ്ണൻ മാസ്റ്റർ, എൻകെ നിഷാദ്,സുബൈദ കാളങ്ങാടൻ അസിസ്റ്റൻ്റ് സെക്രട്ടറി വി പി ജാഫർ, ഒകെ വേലായുധൻ, അമീൻ കള്ളിയത്ത് പ്രസംഗിച്ചു....
Obituary

വീട് നിർമാണത്തിനിടെ താഴെവീണ് പരിക്കേറ്റയാൾ മരിച്ചു

വേങ്ങര: കെട്ടിട നിർമാണ ജോലിക്കിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ചേറൂർ കാപ്പിൽ തേലപ്പുറത്ത് പടിക്കൽ സുകുമാരൻ (50) ആണ് മരിച്ചത്. കഴിഞ്ഞ 4 ന് ഉച്ചയ്ക്ക് ചേറൂർ അങ്ങാടിയിൽ വെച്ചാണ് അപകടം. ഒരു വീടിന്റെ വാർക്ക പണിക്കിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായ പരുക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച മരിച്ചു. ചേറൂർ ഡാസ്ക് ഫുട്ബോൾ ടീം അംഗമാണ്.അച്ഛൻ: ചാത്തൻഅമ്മ:കുഞ്ഞിക്കണക്കി.ഭാര്യ: റീനമക്കൾ: റീഷ്മ,റിജിൻ ദാസ്, റിഥുൻ...
Local news

നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം വൃത്തിയുള്ള നാടിനായി കൈകോർക്കാം

വേങ്ങര : കൂരിയാടിന്റെ വിവിധ ഭാഗങ്ങളില്‍ കാസ്മ ക്ലബ് സ്ഥാപിച്ച വേസ്റ്റ് ബാസ്‌ക്കറ്റിന്റെ ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ ബ്ലോക് മെമ്പര്‍ പി പി സഫീര്‍, വാര്‍ഡ് മെമ്പര്‍ ആരിഫ എം, ക്ലബ് ഭാരവാഹികളായ സിദ്ധീഖ് ഇ വി, അക്ഷയ് കെ പി, ഷാഹുല്‍ പി പി, മോഹനന്‍ കെ ഇ, മുഹമ്മദലി, റിയാസലി പി കെ, രാജേഷ് കെ, പ്രകാശന്‍ കെ എം എന്നിവര്‍സംസാരിച്ചു...
Local news

എ ആര്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ ബഡ്‌സ് വാരാചരണം വിപുലമായി ആഘോഷിച്ചു

എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ വിപുലമായ പരിപാടികളോട് കൂടി ബഡ്‌സ് വാരാചരണം ആഘോഷിച്ചു. ബഡ്‌സ് വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലിസ് സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍. മുര്‍ഷിദ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശൈലജ പുനത്തില്‍, ഭരണസമിതി മെമ്പര്‍മാര്‍, ബഡ്‌സ് വികസന മാനേജ്‌മെന്റ അംഗമായ ബഷീര്‍ മമ്പുറം, കുടുംബശ്രീ സിഡിഎസ് മീര, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്‌കൂളിലെ രക്ഷിതാക്കള്‍. പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുമ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് മോട്ടിവേറ്റര്‍ റഹീം കുയിപ്പുറം നേതൃത്വം വഹിച്ചു. രാജ്യത്തിന്റെ 79 - മത് സ്...
Local news

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ. പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി. 2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂച...
Local news, Malappuram

കണ്ണമംഗലത്ത് വീട്ടമ്മയയ്ക്ക് മസ്തിഷ്‌ക ജ്വരം ; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

വേങ്ങര : കണ്ണമംഗലത്ത് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് സ്ഥിരീകരിച്ചത്. രോഗി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. രോഗ ഉറവിടം വ്യക്തമായിട്ടില്ല. പനി ബാധിച്ച് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. കഴിഞ്ഞ 31നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് വീട്ടമ്മയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഈ പ്രദേശത്ത് 200 വീഡുകളില്‍ സര്‍വേ നടത്തിയെങ്കിലും മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വാര്‍ഡിലെ തോടുകള്‍, കുളങ്ങള്‍ എന്നിവയില്‍ ഇറങ്ങുന്നതും, കുളിക്കുന്നതും നീന്തുന്നതും, അലക്കുന്നതും കര്‍ശനമായി നിരോധിച്ചതായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ ...
Accident, Breaking news

കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

വേങ്ങര: സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. അച്ഛനമ്പലം സ്വദേശി പരേതനായ പുള്ളാട്ട് അബ്ദുൽ മജീദിന്റെ മകൻ അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 ന് പള്ളിക്ക് സമീപത്തുള്ള വെട്ടുതോട്ടിൽ ആണ് സംഭവം. സുഹൃത്തുക്കൾ ക്കൊപ്പം വെട്ടു തോടിന് സമീപത്തേക്ക് പോയതായിരുന്നു. ഇതിനിടെ വദൂദ് തൊട്ടിലിറങ്ങാൻ പോയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നോക്കിയപ്പോൾ ലൈൻ കമ്പി ദേഹത്ത് ഉള്ള നിലയിൽ തൊട്ടിൽ കണ്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/JeihglRgD5f83E7MDZIiXY വേങ്ങര അൽ ഇഹ്‌സാൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥി യാണ്. മാതാവ്, സഫിയ. സഹോദരങ്ങൾ: ദാവൂദ്, ഇസ്മയിൽ, മൊയ്തീൻ, ആരിഫ്, ആലിയ, റഫിയത്ത്....
Local news

കുന്നുംപുറം – വേങ്ങര റോഡില്‍ ബൈക്കും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കുന്നുംപുറം - വേങ്ങര റോഡില്‍ ഇ.കെ പടിയില്‍ ബൈക്കും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ ബംഗാള്‍ സ്വദേശിയായ ഒരാളായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോ ഡ്രൈവര്‍ക്ക് ചെറിയ പരിക്കുകളോടെ രക്ഷപ്പെടാനായി. കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ബൈക്കിലുണ്ടായിരുന്ന ഒരു കുട്ടിക്കും യുവാവിനും പരിക്കേറ്റു. കുട്ടിക്ക് നിസ്സാര പരിക്കുകളാണുള്ളത്. എന്നാല്‍, ബൈക്ക് ഓടിച്ച യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാല്‍മുട്ട് തിരിയുകയും കാലിന്റെ അടിഭാഗം ചതയുകയും ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കുന്നുംപുറം-...
Local news

തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. 60 നിക്ഷേപകരടക്കം 82 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ വ്യവസായി കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ലേബര്‍ വകുപ്പ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, ജി.എസ്.ടി തുടങ്ങിയ വകുപ്പുകളില്‍ ഉദ്യോഗസ്ഥ പ്രതിനിധികളുമായി സംരംഭകര്‍ സംവദിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് തുടങ്ങിയ ബാങ്ക് പ്രതിനിധികളുമായി സംരംഭങ്ങളുടെ പ്രൊജക്ടുകള്‍ക്ക് ബാങ്ക് സഹായത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു. ...
Local news

ഊരകം നെല്ലിപ്പറമ്പ് വളവില്‍ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി

വേങ്ങര : ഊരകം കുറ്റാളൂര്‍ - കാരാത്തോട് എം എല്‍ എ റോഡില്‍ ഊരകം നെല്ലിപ്പറമ്പ് വളവില്‍ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ അറിയിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ ഇടമഴയെ തുടര്‍ന്നാണ് യുടേണ്‍ വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡിന്റെ ഒരു ഭാഗം താഴ്ചയിലേക്ക് അടര്‍ന്ന് വീണത്. തുടര്‍ന്ന് ഒരു ഭാഗത്ത് ടാര്‍ വീപ്പകള്‍വച്ച് ഗതാഗതം നിയന്ത്രിച്ചുവിടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് താഴ്ചയില്‍ നിന്ന് കെട്ടി പൊക്കിയ റോഡിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കൂടി അടര്‍ന്ന് വീഴുകയായിരുന്നു. എം എല്‍ എ യുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തിര പരിഹാരം എന്ന നിലയില്‍ പൊതുമരാമത്ത് വകുപ്പ് ചാക്കില്‍ മണ്ണ് നിറച്ച് താല്‍ക്കാലിക സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. ടെണ്ടര്‍ നടപടി...
Local news

കൊളപ്പുറം റോഡിലെ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിന് അറുതി വരുത്തി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ

വേങ്ങര : മണ്ഡലത്തിലെ എ ആര്‍ നഗര്‍ കൊളപ്പുറം സൗത്തില്‍ റോഡിലെ വെള്ളക്കെട്ടില്‍ ദുരിതമനുഭവിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസമായി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ. വെള്ളക്കെട്ട് മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു കൊണ്ടിരുന്നത്. ഇതിന് പരിഹാരമായാണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവഴി ഒരുക്കിയത്. പരപ്പനങ്ങാടി - നാടുകാണി സംസ്ഥാന പാത കടന്നു പോകുന്ന കൊളപ്പുറം ഹൈസ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട് കാരണം വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും നടന്നു യാത്രചെയ്യുന്നതിനും ഗതാഗത തടസവും നേരിട്ടിരുന്നു. യാത്രാസൗകര്യം ദുസഹമായ സാഹചര്യത്തില്‍ ആണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ റോഡ് സൈഡ് കെട്ടി ഉയര്‍ത്തി നടവഴി നിര്‍മ്മിച്ചത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി എം വി ദ്രിജേഷ്‌ന്റെയും പ്രസിഡന്റ് അബ്ദുള്...
Crime

10 ലക്ഷം രൂപയുമായി വേങ്ങര സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരൂരങ്ങാടി : കുഴൽപ്പണവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ വാഹന പരിശോധന യിൽ രേഖകളില്ലാത്ത 10,38500 രൂപയുമായി ഒരാൾ പിടിയിൽ. വേങ്ങര സ്വദേശി തുമ്പിതൊടിക അബ്ദുൽ മജീദ് (38) ആണ് പിടിയിലായത്. എ ആർ നഗർ കൊടുവായൂരിൽ ഓട്ടോയുമായി പോകുമ്പോഴാണ് പിടിയിലായത്. വിതരണത്തിന് കൊണ്ടു പോകുകയായിരുന്ന കുഴൽപ്പണം ആണെന്ന് പോലീസ് പറഞ്ഞു. എസ് ഐ . കെ.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്....
Local news

ക്യാമറകളുടെ പ്രദർശനവും അഭിമുഖവും നടന്നു

തോട്ടശ്ശേരിയറ : ബീരാൻ ഹാജി മെമ്മോറിയൽ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ‘cinephile ’എന്ന പേരിൽ വിവിധ കാലങ്ങളിലെ ക്യാമറകളുടെ പ്രദർശനവും അഭിമുഖവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ സി സിന്ധു അധ്യക്ഷത വഹിച്ച പരിപാടി മുൻ മാധ്യമ പ്രവർത്തകനും കാലിക്കറ്റ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുമായ എ.പി നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകൻ പി. വിഘ്‌നേഷ്,എം.ഫവാസ് എന്നിവർ സംസാരിച്ചു.എ പി നൗഷാദിന്റെ ശേഖരത്തിലുള്ള വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയ വ്യത്യസ്ത തലമുറകളിൽപെട്ടതും കാഴ്ചകാർക്ക് കൗതുകമുണർത്തുന്നതുമായ ക്യാമറകളുടെ പ്രദർശന സ്റ്റാൾ ബി.എച്.എം ടി.ടി.ഐ മാനേജർ ടി.കെ റിയാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൂടാതെ ‘ക്യാമറകളുടെ കല ’എന്ന വിഷയത്തിൽ എ.പി നൗഷാദ് അധ്യാപക വിദ്യാർത്ഥികളുമായി അഭിമുഖസംഭാഷണം നടത്തി.ഫിലിം ക്ലബ്‌ കൺവീനർ എ.പി ത്രേസ്യ സ്വാഗതവും അധ്യാപക വിദ്യാർത്ഥി ശൈത്യ നന്ദിയും പറഞ്ഞു....
Local news

കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം വെള്ളക്കെട്ട് : പരിഹാരം കാണണമെന്ന് ആവശ്യം

ഏആര്‍ നഗര്‍ : കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് കെ എസ് കെ ടി യു ഏആര്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി. കൊളപ്പുറം അങ്ങാടിയുടെ പെട്രോള്‍ പമ്പിനു സമീപം ദേശീയപാത നിര്‍മ്മാണത്തിന് മണ്ണെടുത്ത് കുഴിയാക്കിയതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കൊതുക് ശല്ല്യം വ്യാപകമാണ്. മഞ്ഞപ്പിത്തരോഗങ്ങള്‍മറ്റുപല രോഗങ്ങള്‍ അടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഒട്ടേറെ ജനങ്ങള്‍ സന്ധിക്കുന്ന സ്ഥലവുമാണ്.വാഹന ഗതാഗത ബുദ്ധിമുട്ടുകള്‍ അടക്കം നേരിടുന്നു. അടിയന്തിരമായി കുഴി മണ്ണിട്ട് നികത്തി വെള്ളക്കെട്ട് തടയണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. ടി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ വാസു . കെ സുബ്രഹ്‌മണ്യന്‍ . കെ.ബാലകൃഷ്ണന്‍. പി ശിവദാസന്‍ .എന്നിവര്‍ സംസാരിച്ചു....
Local news

ഒരു തൈ നടാം ; ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്‍

വേങ്ങര : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. ജി. എല്‍. പി, ഊരകം കിഴ്മുറി, കുറ്റാളൂര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഫ്ലഹക്ക് ഫലവൃക്ഷതൈ സമ്മാനിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജി.എല്‍.പി.എസ് ഊരകം കിഴ്മുറി ഹെഡ് മാസ്റ്റര്‍ സുലൈമാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ രാധാ രമേശ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ ശ്രീ ജോഷ്വ ജോണ്‍ പദ്ധതി വിശദീകരണം നടത്തി, വാര്‍ഡ് മെമ്പര്‍ പി.പി സൈദലവി, പിടിഎ പ്രസിഡന്റ് ഹാരി...
Crime

72 ഗ്രാം എംഡിഎംഎ യുമായി 3 വേങ്ങര സ്വദേശികൾ പോലീസിന്‍റെ പിടിയില്‍

കോട്ടക്കൽ : 72 ഗ്രാം എംഡിഎംഎ യുമായി വേങ്ങര സ്വദേശികളായ മൂന്നുപേര്‍ കോട്ടക്കല്‍ പോലീസിൽ ഫ്ലാറ്റിൽ നിന്നും പിടികൂടി. വേങ്ങര ചേറൂർ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29), മിനി കാപ്പിൽ താമസിക്കുന്ന മുട്ടുപറമ്പന്‍ അബ്ദുള്‍ റൗഫ്(28), വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി ബബീഷ് (34) എന്നിവരെയാണ് കോട്ടക്കല്‍ എസ് ഐ. പി.ടി. സെയ്ഫുദ്ദീന്‍, പെരിന്തല്‍മണ്ണ , മലപ്പുറം ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയില്‍ ടൗണില്‍ മൈത്രിനഗര്‍ റോഡിലെ ഫ്ലാറ്റില്‍ നിന്നും പിടികൂടി ....
Other

വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം നേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസികളാൽ  മഖാമും പരിസരവും നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 187-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനും  സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അതുല്യനായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 187 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലർച്ചെ മുതലേ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക...
Obituary

വിദേശത്തേക്ക് പോകാൻ ഒരുങ്ങിയ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു

വേങ്ങര : ഈ മാസം ബഹ്‌റൈനിൽ പോകാൻ ഒരുങ്ങിയ യുവാവ് മരിച്ചു. കുറ്റൂർ പാക്കട പുറായ സ്വദേശി കാമ്പ്രൻ ഖലീൽ റഹ്മാന്റെ മകൻ മുഹമ്മദ് ശിബിലി (26) ആണ് മരിച്ചത്. വീട്ടിൽ വെച്ച് അപസ്മാരം പോലെ ഉണ്ടായതിനെ തുടര്ന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് കബറടക്കി. ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. അവിടത്തെ ജോലി മതിയാക്കി ഈ മാസം ബഹ്‌റൈനിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം. മാതാവ്, മുനീറ. സഹോദരങ്ങൾ: ഷഹനാസ്, റഫാ, റന...
Local news

വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

വേങ്ങര : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലില്‍ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന്റെ 2025 ജൂലൈ ബാച്ചിന് തുടക്കമായി. ബാച്ചിന്റെ ഉദ്ഘാടനം എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൾ റഷീദ് കൊണ്ടാണത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ പൂനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പല്‍ വി ശരത് ചന്ദ്ര ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി ഖമറുദ്ധീന്‍ സ്വാഗതവും സമീറ എന്‍ നന്ദിയും പറഞ്ഞു. 2025 ൽ പി എസ് സി വഴി സർക്കാറിന്റെ വിവിധ വകുപ്പുകളിൽ ജോലിയിൽ പ്രവേശിച്ചവരെ ചടങ്ങിൽ അനുമോദിച്ചു....
Local news

എടരിക്കോട് -കൂരിയാട് ഇരട്ടലൈൻ സ്വിച്ച് ഓൺ ചെയ്തു, വേങ്ങരയിലെ വോൾട്ടേജ് പ്രശനത്തിന് പരിഹാരമായി

വേങ്ങര : കൂരിയാട് 33 കെ വി സബ് സ്റ്റേഷനിലേക്ക് എടരിക്കോട് നിന്നും രണ്ടാം സർക്യൂട്ട് ലൈൻ സ്വിച്ച് ഓൺ ചെയ്തതോടെ വേങ്ങരയിലെ വോൾട്ടേജ് പ്രശ്നത്തിന് പരിഹാരമായി. നവീകരിച്ച വിതര മേഖല പദ്ധതി ( ആർഡിഎസ് എസ് ) പ്രകാരമാണ് എടരിക്കോട് 110 കെ വി സബ് സ്റ്റേഷനിൽ നിന്നും 7.89 കിലോമീറ്റർ ദൈർഘത്തിൽ നേരത്തേയുള്ള ലൈനിനൊപ്പം പുതിയ ലൈൻ കൂടിസ്ഥാപിച്ചത്. ഇതോടെ വേങ്ങരക്കു പുറമേ കുന്നുംപുറം,തലപ്പാറ സെക്ഷനുകളിലെ വൈദ്യുതി വിതരണവും ശക്തിപ്പെടും. കേന്ദ്ര സർക്കാർ അറുപത് ശതമാനവും ബാക്കി സംസ്ഥാന സർക്കാരും മുതൽമുടക്കുന്നതാണ് നവീകരിച്ച വിതരണ മേഖല പദ്ധതി. വിതരണ ശ്രംഖല ആധുനികവൽക്കരിക്കുക, നഷ്ടം കുറക്കുക എന്നിവ ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. കൂടെ സ്മാർട്ട് മീറ്ററിംഗ് കൂടി സ്ഥാപിക്കും. ഇതോടെ മനുഷ്യാധ്വാനമില്ലാതെ ഉപഭോക്താവിനും കെ എസ് ഇ ബി അപ്പപ്പോൾ തന്നെ ഉപയോഗം കൃത്യതയോടെ അറിയാൻ കഴിയും. കൂരിയാട് സബ് സ്റ്റേഷൻ്റെ ശേഷി ഉയർത്തുന്നതിന്ന...
Crime

വേങ്ങരയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയപരിശോധനയിൽ 4.251 ഗ്രാം MDMA യുമായി21കാരൻ അറസ്റ്റിൽ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാർപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ശിവൻ( 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പർ TVS NTORQ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിക്ക് വേങ്ങര സിനിമ ഹാൾ റോഡിന് സമീപത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം എം, അരുൺ പി, ജിഷ്നാദ് എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്....
Job

200 ൽ അധികം അവസരങ്ങൾ; തൊഴിൽ മേള 21 ന് മലപ്പുറത്ത്

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജൂൺ 21ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ 200ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്‌ ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, എം എൽ ടി ഡിഗ്രി, എം എൽ ടി ഡിപ്ലോമ, ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, എം ബി എ, ബിടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0 4 8 3 - 2 7 3 4 7 3 7, 80 78 42 85 70...
Accident

ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് പുത്തനങ്ങാടി പൂക്കുളം ബസാറിലെ വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് മണ്ണിടിഞ്ഞ് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ ആണ് സംഭവം. അടുക്കളയും, കക്കുസും പൂർണ്ണമായി തകർന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഹസീന ഫസൽ, വാർഡ് അംഗം ആസ്യ മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഫോട്ടോ: ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്ന വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഹസീന ഫസൽ സന്ദർശിക്കുന്നു...
Local news

എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വാളക്കുളം: രണ്ടുദിവസങ്ങളിലായി മീലാദ് നഗർ യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ട എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മീലാദ് നഗർ,ആറുമട, കുണ്ടുകുളം യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. പൂക്കിപ്പറമ്പ് യൂണിറ്റിൽ നിന്ന് മത്സരിച്ച നബ്ഹാൻ നാസ് കലാപ്രതിഭാ പട്ടവും ആറുമട യൂണിറ്റിൽ നിന്ന് മത്സരിച്ച മുഹമ്മദ് സയ്യാഫ് സർഗ്ഗപ്രതിഭ പുരസ്കാരവും നേടി. സമസ്ത ജില്ലാ മുശാവറ അംഗം എൻ എം ബാപ്പുട്ടി മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈൽ അഹ്സനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി,ഇല്യാസ്‌ അദനി,ഷംസുദ്ദീൻ എ ടി കുണ്ടുകുളം, അബ്ദുറഹ്മാൻ അഹ്സനി,സമദ് അഹ്‌സനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൈനുദ്ദീൻ പി സ്വാഗതവും ബഷീർ കെ നന്ദിയും പറഞ്ഞു....
Local news

എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

പറപ്പൂർ : രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി. എസ് എസ് ...
error: Content is protected !!