ഭക്ഷ്യ വിഷബാധ ആരോപിച്ച് ഹോട്ടലിൽ നിന്ന് പണം തട്ടൽ; അഞ്ച് പേർ പിടിയിൽ
വേങ്ങര: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങരയില്‍ പിടിയില്‍.ഹോട്ടലില്‍നിന്ന് ചിക്കന്‍ ബ്രോസ്റ്റ് അടക്കം കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ ആവശ്യപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം (33), സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണില്‍ വീട്ടില്‍ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയില്‍ വീട്ടില്‍ ജാസിം (21), പൂച്ചോലമാട് പുതുപ്പറമ്ബില്‍ വീട്ടില്‍ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്. മേയ് 29ന് വൈകീട്ട് ഫ്രെഡോ കേക്ക് ആന്‍ഡ് കഫേയില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പഴകിയ ഭക്ഷണമാണെന്നാരോപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഏപ്രില്‍ 30ന് സമാന രീതിയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്ത...