Saturday, September 26

Tag: പൊന്നാനി

ഓളപ്പരപ്പിൽ ആവേശ തീമഴ : ബീയ്യം കായൽ ജലോത്സവത്തിൽ ജലറാണിയും യുവരാജയും ചാമ്പ്യൻമാർ
Tourisam

ഓളപ്പരപ്പിൽ ആവേശ തീമഴ : ബീയ്യം കായൽ ജലോത്സവത്തിൽ ജലറാണിയും യുവരാജയും ചാമ്പ്യൻമാർ

പൊന്നാനി : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിനൊടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ ജലറാണിയുംമൈനർ വിഭാഗത്തിൽ യുവരാജയും ജലരാജാക്കൻമാരായി. മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കല്ലിക്കാടനും കെട്ടു കൊമ്പൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവൻ രണ്ടാ സ്ഥാനത്തും നാട്ടുകൊമ്പൻ മൂന്നാം സ്ഥാനത്തുമെത്തി. ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത യുവ സിനിമാ താരം ഷെയ്ൻ നിഗം നിർവഹിച്ചു. 17 മേജര്‍ വള്ളങ്ങളും 20 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 37 വള്ളങ്ങളാണ്ജലമേളയില്‍ പങ്കെടുത്തത്. മത്സരത്തിന്റെ ഫ്ലാഗ് ഓഫ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ നിർവഹിച്ചു. കെ. പി. നൗഷാദലി എം.എൽ.എ.അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി.എസ്. ജോയ് എം.എൽ.എ.,...
കേരളത്തിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റമുണ്ടായി: മന്ത്രി പി.എ മുഹമ്മദ് റിയാസ്
Malappuram

കേരളത്തിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റമുണ്ടായി: മന്ത്രി പി.എ മുഹമ്മദ് റിയാസ്

•പൊന്നാനിയിലെ നിള സംഗ്രഹാലയം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ് ഫ്രണ്ട്‌ലി മ്യൂസിയം കൂടിയായ പൊന്നാനിയിലെ നിള സംഗ്രഹാലയം മ്യൂസിയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നാടിന് സമർപ്പിച്ചു.ടൂറിസം രംഗത്ത് കേരളത്തിലുണ്ടായത് വൻ മുന്നേറ്റമാണെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി കണ്ടെത്തിയതോടെ 2025-ൽ രണ്ട് കോടിയിലധികം സഞ്ചാരികളാണ് കേരളത്തിലെത്തിയത്. വിദേശ സഞ്ചാരികളുടെ വരവിൽ 11.33 ശതമാനം വർധനവാണ് ഇക്കാലയളവിലുണ്ടായത്. കോവിഡ് കാലത്ത് വെന്റിലേറ്ററിലായിരുന്ന ടൂറിസം മേഖലയാണ് ചുരുങ്ങിയ കാലയളവിൽ ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. അതിനാൽ തന്നെ ലോകത്തിൽ കണ്ടിരിക്കേണ്ട സുപ്രധാന ഇടമായി കേരളത്തെ അന്താരാഷ്ട്ര തലത്തിൽ തെരെഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. ടൂറിസം രംഗത്ത് ഡെസ്റ്റിനേഷൻ, കാരവൻ, ബീച്ച്, അഡ്വഞ്ചർ, സ്ത്രീ സ...
പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
Accident

പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളി മാനിപുരം ചെറുപുഴയിൽ കുളിക്കടവിൽ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയിൽ താമസിക്കുന്ന സൗത്ത് കൊടുവള്ളി തലപ്പൊയിൽ മുർഷിദിന്റെ മകൾ തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി എം ഐ ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്‍ഹ. മാതാവിനും ബന്ധുക്കൾക്കുമൊപ്പം കുളിക്കടവിൽ എത്തിയതായിരുന്നു തൻഹ. തൻഹ വീഴുന്നത് കണ്ട 12 വയസ്സുകാരനായ സഹോദരൻ പുഴയിലേക്ക് ചാടിയതോടെ രണ്ട് പേരും ഒഴുക്കിൽ പെട്ടു. ഒപ്പമുണ്ടായിരുന്ന പിതൃ സഹോദരൻ പുഴയിലേക്ക് ചാടി 12 കാരനെ രക്ഷപ്പെടുത്തിയെങ്കിലും തൻഹയെ കാണാതായി. നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും പുലർച്ചയോടെ നിർത്തി വെച്ചിരുന്നു. വീണ്ടും തിരച്...
അദാലത്തുകളില്‍ പരിഹരിക്കുന്നത് സാധാരണക്കാരന്റെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ – മന്ത്രി മുഹമ്മദ് റിയാസ്
Malappuram

അദാലത്തുകളില്‍ പരിഹരിക്കുന്നത് സാധാരണക്കാരന്റെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ – മന്ത്രി മുഹമ്മദ് റിയാസ്

പൊന്നാനി : സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ നിര്‍വഹിക്കുന്നതെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊന്നാനി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ട് താലൂക്ക് അദാലത്തുകളിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായതാണ് അനുഭവം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മികച്ച സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും കാണിക്കാത്ത ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഇനിയും മാറാനുണ്ടെന്നും സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നം പോലെ കണ്ട് അലംഭാവ...
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ
National, Politics

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ

തവനൂർ: കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദ് ചെയ്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊന്നാനി എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. നരേന്ദ്രമോദി സർക്കാർ സ്കോളർഷിപ്പ് റദ്ദാക്കുകയല്ല മറിച്ച് ഒരു കോടി സ്കോളർഷിപ്പ് ഉണ്ടായിരുന്നത് അഞ്ചു കോടിയാക്കി ഉയർത്തിയെന്നും സ്ഥാനാർത്ഥി പറഞ്ഞു. 15 ഇന സ്കോളർഷിപ്പുകളാണ് ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്ര സർക്കാർ നിലവിൽ നൽകി വരുന്നത്. ന്യൂനപക്ഷ വിഭാഗത്തിലേ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് മോദി സർക്കാരിന്റെ പദ്ധതികൾ. മോദി സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ അനർഹരുടെ പേരുകളിൽ ഇത്തരം സ്കോളർഷിപ്പുകൾ തട്ടിയെടുക്കുന്നത് പതിവായിരുന്നു. എന്നാൽ മോദി സർക്കാർ ഇത്തരം പ്രവണതകൾക്ക് അന്ത്യം കുറിച്ചു. സർക്കാർ ആനുകുല്യങ്ങൾ കൃത്യമായി അർഹരായവരുടെ കൈകളിലേക്ക് തന്നെ എത്തുകയാ...
പൊന്നാനിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി
Crime

പൊന്നാനിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

പൊന്നാനി : കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് തിരൂർ കൂട്ടായി സ്വദേശി യൂനുസ് കോയ നെഞ്ചിൽ കുത്തുകയും കൂർത്ത ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം ഐ യു പി സ്കൂൾ എം.ടി.എ പ്രസിഡണ്ട് ആണ് സുലൈഖ. കഴിഞ്ഞ ദിവസമാണ് ഭർത്താവ് യൂനുസ് കോയ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സംശയമാണ് കൊലപാതക ത്തിന് കാരണമെന്ന് അറിയുന്നു. ഭർത്താവ് യൂനുസ് കോയ ഒളിവിലാണ്....
മന്ത്രിക്ക് മുന്നിൽ പരാതിയുമായി ഫരീദ; ഉടനെ പരിഹാര നിർദേശവുമായി മന്ത്രി
Malappuram

മന്ത്രിക്ക് മുന്നിൽ പരാതിയുമായി ഫരീദ; ഉടനെ പരിഹാര നിർദേശവുമായി മന്ത്രി

ഉടനടി നടപടി; ഫരീദയുടെ വീട് വാസയോഗ്യമാക്കും പൊന്നാനി: പ്രളയത്തിൽ തകർന്ന വീട് പുനർനിർമിച്ച് നൽകണമെന്ന അപേക്ഷയുമായാണ് വെളിയങ്കോട് 18-ാം വാർഡ് സ്വദേശി മേത്തനാട്ട് ഫരീദ മുഹമ്മദ് പൊന്നാനി മണ്ഡലം തീരസദസ്സിലെത്തിയത്. പരാതി കേട്ട് വിഷയത്തിൽ ഉടനടി പരിഹാരം കാണാൻ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. 2017ലാണ് ഫിഷറീസ് വകുപ്പ് നൽകിയ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമിച്ചത്. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ വീട് വെള്ളത്തിൽ മുങ്ങുകയും രണ്ടായി പിളർന്ന് വാസയോഗ്യമല്ലാതാവുകയും ചെയ്തു. വിഷയത്തിൽ വീട് പുനർ നിർമിച്ച് നൽകണമെന്ന അപേക്ഷയുമായി നിരവധി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണ് തീരസദസ്സിലെത്തി മന്ത്രിയെ കണ്ടത്. ഇതോടെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ഫരീദയുടെ വീട് വാസയോഗ്യമാക്കി നൽകണമെന്ന് നിർദേശിക്കുകയായിരുന്നു....