
വൈലത്തൂർ: പൊന്മുണ്ടം കഞ്ഞിക്കുളങ്ങരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സെഹറ ഫാത്തിമ മരിച്ചതിന് പിന്നാലെ അമ്മാവനും വിട വാങ്ങി. തിരൂർ ആലിൻ ചുവട് സ്വദേശി കോട്ട് ആലിൻ ചുവട് RJM സ്കൂളിന് മുൻവശത്ത് കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബിന്റെ മകൻ നാടമ്പാടി ഷുഹൈബ് (30) ആണ് മരിച്ചത്. ഇന്നലെ ഷുഹൈബിൻ്റെ സഹോദരി സുഫൈറയുടെയും ഒഴൂർ ഓമച്ചപ്പുഴ സ്വദേശി പൈനാട്ട് ബഷീറിൻ്റെയും മകൾ സഹറ ഫാത്തിമ (5) മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഷുഹൈബും മരിച്ചത്. അപകടത്തിൽ ഓമച്ചപ്പുഴ സ്വദേശിയായ പൈനാട്ട് ജമീൽ (8) പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 6.15 ന് വൈലത്തൂർ – മലപ്പുറം റോഡിൽ വെച്ചാണ് അപകടം. കുട്ടികളുമായി ബൈക്കിൽ വരുമ്പോൾ, എതിരെ വന്ന ടോറസ് ലോറിയുടെ പിൻഭാഗം തെന്നിമാറി ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.