
തിരൂരങ്ങാടി : ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം കിവാരി – 2023 ക്ക് തുടക്കമായി. കലോത്സവം തിരൂരങ്ങാടി നഗരസഭ അധ്യക്ഷന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഫ്‌ലവേഴ്‌സ് ചാനല്‍ ടോപ് സിംഗര്‍ തീര്‍ത്ഥ സത്യന്‍ മുഖ്യാതിഥിയായി.
പി.ടി. എ. പ്രസിഡണ്ട് പി.എം. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എം. സുഹ്‌റാബി , പ്രിന്‍സിപ്പാള്‍ എന്‍. മുഹമ്മദലി , എസ്.എം.സി. ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് , എച്ച്.എം. ഇന്‍ ചാര്‍ജ് എം.എ. റസിയ , കലോല്‍സവം കണ്‍വീനര്‍ അനു തോട്ടോളി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.