തിരൂര്‍ : മനുഷ്യാവകാശകമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ പൊന്നാനിയിലെ പരാതിക്കാര്‍ പരാതിയുമായെത്തി. ഇക്കൂട്ടത്തില്‍ പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയും ഉണ്ടായിരുന്നു. വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോള്‍ നഞ്ചഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് പറഞ്ഞ് തടസം നില്‍ക്കുന്ന അധികാരികള്‍ക്കെതിരെയായിരുന്നു തൃക്കണ്ടിയൂര്‍ പറമ്പില്‍ അംബിക എന്ന മൂകയും ബധീരയുമായ വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ എത്തിയത്.
എസ് സി എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങിക്കുമ്പോള്‍ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടര്‍, പൊന്നാനി നഗരസഭ, വീടുവെക്കാന്‍ ഭൂമി നല്‍കിയവര്‍ ക്രമക്കേട് ഉണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും പറഞ്ഞ് തടസം നിക്കുന്നതായി ആരോപിച്ചാണ് അംബികയെത്തിത്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ അബ്ദുള്‍റഹിം പൂക്കത്ത്, അലി കള്ളിവളപ്പില്‍ എന്നിവരുടെ സഹായത്താല്‍ നേരിട്ട് എത്തി അംബിക കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഈ പരാതിയില്‍ പൊന്നാനി നഗരസഭാ സെക്രട്ടറി, ആര്‍.ഡി.ഒ., പട്ടികജാതി വികസന വകുപ്പുദ്യോഗസ്ഥര്‍ എന്നിവരോട് കമ്മിഷന്‍ മുമ്പാകെ ഹാജരാകാനും ഉത്തരവിട്ടു. മൊത്തം 170 പരാതികള്‍ ലഭിച്ചതില്‍ 132 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു.