Wednesday, September 2

എ ആര്‍ നഗറില്‍ ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

വേങ്ങര : എ ആര്‍ നഗര്‍ പഞ്ചായത്തില്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒറ്റപ്പെട്ട രീതിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ -അങ്കണ വാടി പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും വരും ദിവസങ്ങളില്‍ ഉറവിട നശികരണവും ബോധവല്‍ക്കരണവും എല്ലാ വാര്‍ഡുകള്‍ തലത്തിലും സ്‌കൂള്‍ തലത്തിലും ആസൂത്രണം ചെയ്തതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ അറിയിച്ചു.