Saturday, September 5

മമ്പുറം തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്

തിരൂരങ്ങാടി : അബ്ദു റഹ്‌മാന്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം പ്രദേശത്തുക്കരുടെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമായിരുന്ന മമ്പുറം പത്തൊമ്പതാം വാര്‍ഡ് തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്. അങ്കണവാടി ബ്ലോക്ക് തലകെട്ടിട നിര്‍മ്മാണോദ്ഘാടനം കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും അങ്കണവാടി കമ്മിറ്റി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.