Tuesday, September 1

സമസ്ത – ദാറുല്‍ഹുദാ സ്ഥാപക ദിനം ആചരിച്ചു

തിരൂരങ്ങാടി: സമസ്ത-ദാറുല്‍ഹുദാ സ്ഥാപക ദിനത്തോടനുബന്ധിച്ച് ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് സര്‍വകലാശാല പി.ജി വിദ്യാര്‍ഥി യൂണിയന്‍ ഡി.എസ്.യുവും യു.ജി വിദ്യാര്‍ഥി യൂണിയന്‍ അസാസും സംയുക്തമായി നേതൃ സ്മൃതിയും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 9ന് ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന നേതൃ സ്മൃതി സംഗമം ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദാറുല്‍ഹുദാ സ്ഥാപക നേതാവും നിലവിലെ ട്രഷററുമായ കെ.എം സൈതലവി ഹാജിയെ ആദരിച്ചു. സൈതലവി ഹാജിക്ക് ഡി.എസ്.യു നല്‍കുന്ന ഉപഹാരം യു. മുഹമ്മദ് ശാഫി ഹാജി കൈമാറി. അബ്ദുല്‍ ജലീല്‍ ഹുദവി ബാലയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുശ്ശക്കൂര്‍ ഹുദവി ചെമ്മാട്, ഇബ്റാഹീം ഹാജി തയ്യിലക്കടവ്, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രാര്‍ത്ഥനാ സദസ്സിന് കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി നേതൃത്വം നല്‍കി. ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo Caption: സമസ്ത – ദാറുല്‍ഹുദാ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പതാക ഉയര്‍ത്തുന്നു .