Thursday, August 20

തിരൂരങ്ങാടി സ്വദേശി ടി.ടി. അബ്ദുൽ റഷീദ് അന്തരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൽ റഷീദ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം 4.15 ന് തിരൂരങ്ങാടി യത്തീംഖാന പള്ളിയിലും, അതിനുശേഷം 4 30 ന് ചിനക്കലെ പള്ളിയിൽ നമസ്കാരവും മറവ് ചെയ്യലും നടക്കും. സംഗമം അയൽക്കൂട്ടം പ്രസിഡണ്ട്, ജമാഅത്തെ ഇസ്ലാമി യൂണിറ്റ് പ്രസിഡൻ്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ : ആമിന കോഴിക്കൽ. മക്കൾ : ഷഹനാസ് ( എസ് എൻ എo ഹയർ സെക്കന്ററി സ്കൂൾ പരപ്പനങ്ങാടി) റിസ്വാന ( തീരുർ- മുത്തൂർ എ എo എൽ പി സ്കൂൾ), ഷെയില (തൊട്ടശ്ശേരിയാറ ), ശബാന ( കളിയാട്ടുമുക്ക് ), ഡോ. റിസ്‌വാൻ (ഹോമിയോ ക്ലിനിക്).

മരുമക്കൾ : മൊയ്‌ദീൻ ഷാ കോനാരി, റഫീഖ് മുഹമ്മദ് പൂവൻചേരി , പി ഇ സനിത്ത്, വി.പി.ഫർഹാൻ, സുമയ്യ തസ്നി (മേലങ്ങാടി ). സഹോദരങ്ങൾ : മുഹമ്മദ് അലി, ഷാഹുൽ ഹമീദ്, സുഹറാബി, പരേതരായ അബ്ദുൽ കരീം, സൈനബ.

error: Content is protected !!