
കണ്ണമംഗലം: സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PK അസ് ലു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് KV ഹുസൈൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, നൗഷാദ് ചേറുർ ,ഷമീർ പുള്ളാട്ട്,നൗഷാദ് അമ്പലവൻ, TK റഷീദ്, AP സൈതു, മങ്ങാട്ടിൽ ലത്തീഫ്, TK കുഞാലസ്സൻ, A ഉണ്ണികൃഷ്ണൻ, PP മോനിഷ, VT രഹിയാനത്ത്,മുജീബ് PP, U സകീന, A ഉമ്മുസൽമത്,K സുബൈദ,പൂക്കുത്തു മുജീബ്,PK സിദ്ധീഖ്, അരീകൻ കുഞ്ഞുട്ടി,UP അബ്ദു,ആവയിൽ അസീസ് ഹാജി, ബാബു ചേറൂർ,പനക്കൻ സമദ്,എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി R.വിവേക് രാജ്,സ്വാഗതവും മൻസൂർ കൊമ്പത്തിയിൽ നന്ദിയും പറഞ്ഞു.
