
വേങ്ങര : ആറാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണമംഗലം വാളക്കുട തടത്തിൽ പാലത്തിങ്ങൽ സ്വദേശി അഷറഫിൻ്റെ മകൻ മുഹമ്മദ് അഫ്നാൻ (11) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നും 10 നും ഇടയിലുള്ള സമയത്താണ് സംഭവം. കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്കൂളിലേക്കുള്ള ബസ് പോയപ്പോൾ, നടന്നു പോകാതെ ബസിൽ പോകാൻ വീട്ടുകാർ പറഞ്ഞിരുന്നത്രേ. ഇടക്കാപ്പറമ്പ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. www.tirurangaditoday.in 9447798787
