തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരെ ആദരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി താലുക്ക് ആശുപത്രിയെ കൂടുതൽ സൗകര്യപ്രദമാക്കി ജില്ല ആശുപത്രിയുടെ മികവിലേക്ക് എത്തിക്കുകയും ആധുനിക രീതിയിൽ നവീകരിക്കുകയും ജനങ്ങൾക്കിടയിൽ ജനസമ്മതനായി അറിയപ്പെടുകയും ചെയ്യുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെയും, ലെ സെക്രട്ടറിയെയും , മറ്റു ജീവനക്കാരെയും തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ ഭാരവാഹികൾ ആദരിച്ചു . മണ്ഡലം പ്രസിഡൻറ് വി എം ഹംസ കോയ , പി.ഒ. ഷമീം ഹംസ, ഫൈസൽ ചെമ്മാട്, കെ സലാം, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പങ്കെടുത്തു

error: Content is protected !!