പോക്‌സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. പട്ടികജാതിക്ഷേമ ബോര്‍ഡ് മുന്‍ അംഗമാണ് വേലായുധന്‍ വള്ളിക്കുന്ന്. സിപിഎമ്മിന്റെ വള്ളിക്കുന്ന് മേഖലയിലെ മുതിര്‍ന്ന നേതാവാണ്. വേലായുധനെതിരായ കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത വള്ളിക്കുന്ന് സ്വദേശിയായ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വേലായുധനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇയാള്‍ക്കെതിരെ നേരത്തെയും സമാന പരാതികള്‍ ഉയര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നെങ്കിലും പിന്നീട് ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

error: Content is protected !!