മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് പരിധിയിലുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. എന്‍.സി.പി /സി.സി.പി ആണ് യോഗ്യത. ഫെബ്രുവരി 29 രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാവണം.

—————

അപേക്ഷ ക്ഷണിച്ചു

സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18- 26. മഞ്ചേരിയിലാണ് പരിശീലനം. മലപ്പുറം, കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9072668543.

——————–

സാഹിത്യ ക്യാമ്പ്; സൃഷ്ടികള്‍ ക്ഷണിച്ചു

മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യുവ എഴുത്തുകാര്‍ക്കായി മാര്‍ച്ച് 9,10 തിയതികളില്‍ കോട്ടയ്ക്കലില്‍ വെച്ച് സംഘടിപ്പിക്കന്ന ദ്വിദിന സാഹിത്യ ക്യാമ്പിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള യുവ എഴുത്തുകാര്‍ക്ക് സൃഷ്ടികള്‍ അയക്കാം. കഥാ വിഭാഗത്തില്‍ നാല് പേജില്‍ കവിയാത്തതും (ചെറുകഥ), കവിതാ വിഭാഗത്തില്‍ ഒരു പേജില്‍ കവിയാത്തതും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ സൃഷ്ടികള്‍ മാര്‍ച്ച് ഒന്നിന് മുന്‍പ്, സെക്രട്ടറി, മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍, താമരക്കുഴി റോഡ്, സിവില്‍ സ്റ്റേഷന് സമീപം, മലപ്പുറം 676505 എന്ന വിലാസത്തില്‍ അയക്കണം.

—————-

error: Content is protected !!