ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ല : പി എം എ സലാം

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : പ്രവാസികളുടെ അത്യുന്നത സഭ എന്ന് കൊട്ടി ഘോഷിച്ച് രൂപീകരിച്ച ലോക കേരള സഭയിൽ പ്രവാസികൾ ഉന്നയിച്ച അനേക ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കാതെ, പ്രവാസികളെ അവഗണിക്കുകയും ചൂഷണം വിധേയരാക്കുകയും ചെയുന്ന സമീപനമാണ് കേരള സർക്കാർ തുടർന്ന് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് താലൂക്ക് ഓഫിസിനു മുമ്പിൽ – ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസി പെൻഷൻ പദ്ധതിയിൽ 60 പിന്നിട്ടവർക്ക് അംഗത്വം പോലും നൽകുന്നില്ല, പ്രവാസി പുനരധിവാസം ഇപ്പോഴും ജലരേഖയാണെന്നും, പ്രവാസി പദ്ധതി വിഹിതം വെട്ടിക്കുറച്ച ബജറ്റ് അവഗണന തുടരുന്നതിന്റെ ഉദാഹരണമാണെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ്‌ പി എം എ ജലീൽ അധ്യക്ഷത വഹിച്ചു. ജാഫർ കെ സ്വാഗതം പറഞ്ഞു. ഇ ഇബ്രാഹിം തച്ചമ്മാട് , റഫീഖ് പാറക്കൽ, ഇക്ബാൽ കല്ലുങൽ,സി എച് അയ്യൂബ്, ഇസ്സു ഇസ്മായിൽ, സി എച് അബൂബക്കർ സിദ്ദിഖ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജിദ പ്രസംഗിച്ചു. ചാത്തമ്പാടൻ മുഹമ്മദ് അലി,റഫീഖ് ഉള്ളണം, കെ കെ ഇല്യാസ്, മുസ്തഫ കോണിയത്ത്, എംസി ബാവ, ഐ. മുഹമ്മദ് കുട്ടി, സത്താർ പെരുമണ്ണ,റഷീദ് എലായി, ബി കെ. മുഹമ്മദ്‌ അലി, സമദ് കൊടിഞ്ഞി,വി പി ലത്തീഫ്, സലീം തെന്നല, സുബൈർ പന്തക്കൻ, ടി. സൈദലവി, എം എ റഹീം, ഒടുങ്ങാട്ട് ഇസ്മായിൽ, സൈദലവി കളത്തിൽ നേതൃത്വം നൽകി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!