Wednesday, August 20

പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി

മലപ്പുറം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് വാർഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുള്ളത്. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് അനുസരിച്ചായിരിക്കും സീറ്റുകൾ ഉണ്ടാകുക. 50 ശതമാനം സ്ത്രീകൾക്ക് ഉള്ളതിനാൽ ജനറൽ സീറ്റ് കുറവാകും. 50 ശതമാനം സ്ത്രീ സംവരണ ത്തിന് പുറമെ എല്ലാ സ്ഥാപനങ്ങളിലും എസ് സി സംവരണ സീറ്റും ഉണ്ട്. ചില സ്ഥാപനങ്ങളിൽ എസ് സി ജനറൽ സംവരണ ത്തിന് പുറമെ എസ് സി സ്ത്രീ സംവരണവും എസ് ടി സംവരണവും ഉണ്ട്. ഇതെല്ലാം ഒഴിവാക്കി ബാക്കിയുള്ളതാണ് ജനറൽ സീറ്റ് ഉള്ളത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ 33 വാർഡുകളായി വർധിച്ചിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ 16, വേങ്ങര 18, കൊണ്ടോട്ടി 18, താനൂർ 17, മലപ്പുറം 17, നിലമ്പുർ15, വണ്ടൂർ 18, അരീക്കോട് 19, പെരിന്തൽമണ്ണ 19, മങ്കട 15, കുറ്റിപ്പുറം 17, പൊന്നാനി 14, പെരുമ്പടപ്പ് 14, കാളികാവ് 16 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തിൽ വർധന.

പഞ്ചായത്തിൽ എ ആർ നഗർ 24, മുന്നിയൂർ 24, നന്ന മ്പ്ര 24, തേഞ്ഞിപ്പലം 20, പെരുവള്ളൂർ 21, വള്ളിക്കുന്ന് 24, വേങ്ങര 24, കണ്ണമംഗലം 24, എടരിക്കോട് 18 , പറപ്പൂർ 22, ഒതുക്കുങ്ങൽ 23, ഒഴുർ 21, തനാളൂർ 24, പെരുമണ്ണ ക്ലാരി 18, പൊന്മുണ്ടം 18, ഊരകം 19, പള്ളിക്കൽ 24, ചേലേമ്പ്ര 21, വാഴയൂർ 20, വാഴക്കാട് 22, പുളിക്കൽ 24, എന്നിങ്ങനെയാണ് മൊത്തം വാർഡുകളുടെ എണ്ണം. ഇതിൽ പകുതി സീറ്റ് സ്ത്രീ സംവരണമാണ്.

error: Content is protected !!