മൂന്നിയൂര്‍ : റേഷന്‍ കടകളെ ഭക്ഷ്യ ധന്യങ്ങളില്ലാത്ത കാലിക്കടകളാക്കി മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥക്കെതിരെ മൂന്നിയൂര്‍ വെളിമുക്ക് മേഖല കോണ്‍ഗ്രസ് കമ്മിറ്റി റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കുത്തിയിരിപ്പ് സമരവും നടത്തി. വെളിമുക്ക് പാലക്കല്‍ റേഷന്‍ കടക്ക് മുന്നില്‍ നടത്തിയ ധര്‍ണാ സമരം ജില്ലാ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു
കുത്തിയിരിപ്പ് സമരത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി പി. മുഹ്സിന് നേതൃത്വം നല്കി. ഗാന്ധി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മൊയ്ദീന്‍കുട്ടി, കുഞ്ഞിക്കണ്ണന്, എം പി. മുഹമ്മദ് കുട്ടി, സലാം പടിക്കല്‍, നൗഷാദ് തിരുത്തുമ്മല്‍, എ വി. അക്ബറലി, സി വി. സ്വാലിഹ്, സോമസുന്ദരന്‍ ,സഫീല്‍ മുഹമ്മദ്, മുജീബ് ചെനാത്ത്, ഷൌക്കത്ത് മുള്ളുങ്ങള്‍, പി കെ. അന്‍വര്‍ സാദത്ത്, നയീഫ് ചക്കാല ,മുസ്തഫ തലാപ്പില്‍, ഷെരീഫ് വെളിമുക്ക്,കനകേഷ് , ജാവീദ് ആലുങ്ങല്‍,സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.