കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണം ; മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി

മലപ്പുറം : ദേശീതപാത തകർന്ന കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ആറുവരിപ്പാത കടന്നു പോകുന്ന പലയിടങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടുത്തിയാണു നിർമാണ പ്രവർത്തികൾ നടത്തിയിട്ടുള്ളത്. വയലിലെ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തി ഇപ്പോഴത്തെ നിർമാണം പൊളിച്ച് മേൽപാലം നിർമിച്ചു ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റണമെന്ന് ആവശ്യപ്പെട്ട് സമിതി ഭാരവാഹികൾ ജില്ലാ കലക്ടർക്കും കേന്ദ്ര, സംസ്ഥാന സർക്കാരിനും നിവേദനം നൽകി. ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ചെയർമാൻ ഹനീഫ പെരിഞ്ചീരി, ജനറൽ സെക്രട്ടറി കെ.എൻ.ഷാനവാസ്, വി.എം.മജീദ്, സി.ടി.അബ്ദുൽ നാസർ, കെ.എം.അസൈനാർ, അസീസ് പഞ്ചിളി, വി.പി.ഷുക്കൂർ എന്നിവർ പങ്കെടുത്തു.

error: Content is protected !!