Monday, February 2

വെട്ടിച്ചിറ അനധികൃത ടോൾപിരിവ്ജില്ലാ കലക്ടർക്കു പരാതി നൽകി

തിരൂരങ്ങാടി :- നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂൾസ് ആൻഡ് റെഗുലേഷൻ പ്രകാരം ഒരു ടോൾ പ്ലാസ മുതൽ അടുത്ത ടോൾ പ്ലാസക്ക് ഇടയിലുള്ള മിനിമം ദൂരം 60 കിലോമീറ്റർ ആയിരിക്കണമെന്ന നിയമം നിലനിൽക്കെ മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസ മുതൽ പന്തീരങ്കാവ് ടോൾ പ്ലാസ വരെ 48 കി.മീ. മാത്രമെ ദൂരം വരികയുള്ളൂ ആയത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2008 റൂൾസ് ആൻഡ് റെഗുലേഷന് വിരുദ്ധവുമാണെന്നും റോഡിൻറെ മുഴുവൻ വർക്കുകളും തീർക്കാതെയും സർവീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാതെയും ടോൾ സാധാരണക്കാരായ പൊതുജനങ്ങൾക്ക് അധിക നികുതിഭാരം വരുത്തുന്നതും, മനുഷവകാശ ലംഘനവുമാണെന്ന് കാണിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകർ അബ്ദുറഹീം പൂക്കത്ത് പള്ളിപ്പടി, കൊട്ടന്തല,സാമൂഹിക പ്രവർത്തകൻ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, നസറുദ്ധീൻ തങ്ങൾ, ഷുക്കൂർ പി. എം. എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ വി.ആർ വിനോദിന് നിവേദനം നല്കി.പരാതി NHAI യിലേക്ക് കൈമാറി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി

ഫോട്ടൊ : ജില്ലാ കലക്ടർ വി ആർ വിനോദിന് മനുഷ്യാവകാശ പ്രവർത്തകർ നിവേദനം നൽകുന്നു

error: Content is protected !!