Tuesday, February 10

ചെറുമുക്കിൽ ലഹരിക്കേസ് പ്രതിയുടെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം

തിരൂരങ്ങാടി : പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരിമരുന്ന് കേസിലെ പ്രതിയുടെ നേതൃത്വത്തിൽ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം, ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എക്സൈസ്
സ്പെഷൽ സ്ക്വാഡ് പ്രിവൻ്റവ് ഓഫിസർ പി.പ്രഭാകരൻ (52), സിവിൽ എക്സൈസ് ഓഫിസർ വിപിൻ (35) എന്നിവർക്കാണ് പരുക്ക്. സംഭവത്തിൽ മുൻപ് മെത്താഫിറ്റമിനുമായി പിടിയിലായിരുന്ന ചെറുമുക്ക് സ്വദേശി പി.സഹൽ ഇബ്നു അബ്ദു‌ല്ല ഉൾപ്പെടെ കണ്ടാലറിയാവുന്ന 3 പേർക്കുമെതിരെ താനൂർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ആണ് സംഭവം. എക്സൈസ് ഉദ്യോഗസ്‌ഥർ മഫലടിയിൽ സ്‌കൂട്ടറിൽ പരിശോധനയ്ക്കായി വന്നതായിരുന്നു. ഇവരെ കണ്ട സഹൽ, മറ്റു രണ്ടു പേർ ഇരുന്നിരുന്ന കാറിലേക്ക് കയറി, അവർ എക്സൈസ് ഉദ്യോഗസ്‌ഥരാണെന്നും കാർ പിറകോട്ട് എടുക്ക് എന്നും പറഞ്ഞതിനെ തുടർന്ന് രണ്ടാമത്തെയാൾ കാർ ചിറകിലേക്ക് എടുത്ത് എക്സൈസ് ഉദ്യോഗസ്‌ഥരുടെ സ്‌കൂട്ടറിൽ ഇടിപ്പിക്കുകയായിരുന്നു എന്ന് എക്സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. അൽപം ദൂരെ വരെ സ്‌കൂട്ടർ ഇടിച്ചു കൊണ്ടുപോയി. തുടർന്ന് ഇവർ കാറുമായി രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.

error: Content is protected !!