
തിരൂരങ്ങാടി: യു.പി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി തിരൂരങ്ങാടി മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശി അശ്മില്‍ ശാഹ് ഹുദവി. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥിയും നിലവില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ അശ്മില്‍ 382-ാം റാങ്കിന്റെ മിന്നും വിജയമാണ് നേടിയത്.
ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നിന്ന് 2023- ല്‍ ഒന്നാം റാങ്കോടെ ഹുദവി ബിരുദം കരസ്ഥമാക്കിയ അശ്മില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കിയാണ് യു.പി.എസ്.ഇ പരീക്ഷക്കുള്ള ശ്രമങ്ങളാരംഭിച്ചത്. പഠനത്തിന്റെ ഭാഗമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷണ്‍സിനു കീഴിലെ ഐ.എ.എസ് അക്കാദമിയില്‍ നിന്ന് ഒരു വര്‍ഷത്തെ പരിശീലനവും പൂര്‍ത്തിയാക്കിയിരുന്നു. തന്റെ രണ്ടാം ശ്രമത്തിലാണ് അശ്മില്‍ യു.പി.എസ്.ഇ എന്ന കടമ്പ പിന്നിട്ടത്.
മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശികളായ വെട്ടിയാട്ടിൽ അബൂബക്ര്‍ സിദ്ദീഖ്- കൊടിഞ്ഞി സ്വദേശി കൊളത്തൂർ ആഇശ ദമ്പതികളുടെ മകനാണ് ഇരുപത്തിയഞ്ചുകാരനായ അശ്മില്‍. ഇന്ത്യൻ ഫോറിൻ സർവീസ് (ഐ എഫ് എസ്) ആണ് ആശ്മിൽ കേഡർ നൽകിയത്.