Friday, June 26

അലവിക്കുട്ടി മുസ്ലിയാർ എന്ന ഹാജി ഉസ്താദ് അന്തരിച്ചു

കൊടിഞ്ഞി : ഓമാനൂർ സ്വദേശിയും കൊടിഞ്ഞി കോറ്റത്തങ്ങാടിയിൽ താമസക്കാരനും ആയ എം പി അലവിക്കുട്ടി മുസ്ലിയാർ എന്ന ഹാജി ഉസ്താദ് അന്തരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി ജുമുഅത്ത് പള്ളി മുൻ ഖത്തീബും ദാറുൽ ഇസ്ലാം മദ്രസ മുൻ അധ്യാപകനും ആയിരുന്നു. എസ് വൈ എസ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, എസ് എം എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയും ആയിരുന്നു. കബറടക്കം ഒമാനൂരിൽ നടക്കും.

ഭാര്യ, സൈനബ ടീച്ചർ (റിട്ട. അധ്യാപിക, കൊടിഞ്ഞി പനക്കത്താഴം AMLP സ്കൂൾ). മക്കൾ: അഫീഫ, അമീന.

error: Content is protected !!