
മഞ്ചേരി : പയ്യനാട് സ്റ്റേഡിയം നവീകരണത്തിന് 90 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അഡ്വ. ക്കേറ്റ് എം റഹ്മത്തുള്ള എം.എല്‍.എ പറഞ്ഞു സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ. സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരിന്റെ സഹായം തേടും. ആദ്യഘട്ടത്തില്‍ സിന്തറ്റിക് ട്രാക്ക് ഒരുക്കും. സ്റ്റേഡിയത്തിന് സമീപത്തുള്ള കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വക്കേറ്റ് എംഎല്‍എ
പറഞ്ഞു.
ഗാലറി, പവലിയന്‍ നിര്‍മ്മാണം, ബോയ്‌സ് -ഗേള്‍സ് ഹോസ്റ്റല്‍, സ്വിമ്മിങ് പൂള്‍, സ്‌പോര്‍ട്‌സ് പാര്‍ക്ക്, മാര്‍ഷല്‍ ആര്‍ട്‌സ് ആന്‍ഡ് ജിംനാസ്റ്റിക് സെന്റര്‍, ഔട്‌ഡോര്‍ കോര്‍ട്ട,് ഇന്‍ഡോര്‍ സ്റ്റേഡിയം, മള്‍ട്ടി പര്‍പ്പസ് പ്രാക്ടീസ് ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക,് കോമ്പൗണ്ട് വാള്‍, ഇന്റേണല്‍ ഡ്രൈനേജ,് സബ്‌സ്റ്റേഷന്‍, ട്രീറ്റ്‌മെന്റ് പ്ലാന്റ്, വൈദ്യുതീകരണം, ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക്, ലാന്‍ഡ് സ്‌കേപ്പിംഗ്, സ്‌പോര്‍ടസ്് എക്യുപ്‌മെന്റ്‌സ്, ഇന്റീരിയര്‍, ഫര്‍ണിച്ചര്‍, റൈഫ്ള്‍ ഷൂട്ടിംഗ് റേഞ്ച,് തുടങ്ങി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 90 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍, നഗര സഭ ചെയര്‍മാന്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിസ്വാന സാദിഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി എ. ശ്രീകുമാര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ വി അന്‍വര്‍, എം.പി.എ ലിയാഖത്തലി, സ്‌പോര്‍ട്‌സ് ഓഫീസര്‍ മുരുക രാജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.