Thursday, August 6

പാണക്കാട് മണ്ണിടിഞ്ഞ പ്രദേശം വിദഗ്ധ സമിതി സന്ദർശിച്ചു; ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെ

മലപ്പുറം : നാടുകാണി – പരപ്പനങ്ങാടി സംസ്ഥാന പാതയിൽ പാണക്കാട് മണ്ണിടിച്ചിൽ സംഭവിച്ച പ്രദേശത്തെ ഗതാഗതം പുനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി പ്രദേശം സന്ദർശിച്ചു. ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ് മോട്ടോർ വാഹന വകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ്, ഫയർ ആൻ്റ റസ്‌ക്യൂ, പൊതുമരാമത്ത് റോഡ്‌സ്, ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ഹസാർഡ് അനലിസ്റ്റ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സമിതി നാളെ (ഓഗസ്റ്റ് 7)ജില്ലാ കളക്റ്റർക്ക്
റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിൻ്റെ ത്തിസ്ഥാനത്തിൽ ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കും

error: Content is protected !!