Friday, March 20

Author: tirurangaditoday

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഹാൾടിക്കറ്റ് നവംബർ അഞ്ചിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (CBCSS UG - 2019 പ്രവേശനം മുതൽ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം, ബി.എച്ച്.എ., ബി.കോം. വൊക്കേഷണൽ സ്ട്രീം, (CUCBCSS - UG - 2019 പ്രവേശനം മുതൽ) ബി.കോം. ഹോണേഴ്‌സ്, പ്രൊഫഷണൽ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.  പി.ആർ. 1562/2024 പുനർമൂല്യനിർണയഫലം നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS & CUCBCSS - UG) ബി.കോം, ബി.ബി.എ. 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആർ. 1563/2024...
university

ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകൾ അമൂല്യം : ഡോ. ഹുസൈന്‍ മടവൂര്‍

ചിന്തകൊണ്ടും പ്രതിഭാവിലാസം കൊണ്ടും  ലോകത്തെ വിസ്മയിപ്പിച്ച പണ്ഡിതനായ ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വി ഇന്ത്യ ചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ അത്ഭുതമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും  മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകള്‍ സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബി പഠനവകുപ്പും റാബ്വിത്വ-അല്‍-അദബ്-അല്‍-ഇസ്ലാമി കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷക്ക് ഇന്ത്യ നല്‍കിയ മികച്ച സംഭാവനയാണ്  ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വി. വശ്യ സുന്ദരമായ അറബി ഭാഷയില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ അറബ് ലോകത്തിന്റെ അംഗീകാരം നേടിയവയാണ്. മാനവികതയും സാഹിത്യവും സംസ്‌കാരവും ചരിത്രവും ധൈഷണിക തലത്തില്‍ സമന്വയിപ്പിച്ച ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ചിന്തകള്‍ ഇന്നും സജീവമായ...
Kerala

അനുനയം ഫലം കണ്ടു : അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല ; മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് എന്‍എന്‍ മോഹന്‍ദാസ്

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടു, പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ ഷുക്കൂറെത്തി. കണ്‍വന്‍ഷന്‍ യോഗത്തിലേക്ക് ഷുക്കൂറിനെ തോളില്‍ കൈയ്യിട്ട് എന്‍എന്‍ കൃഷ്ണദാസാണ് എത്തിച്ചത്. ഒപ്പം കരഘോഷവുമായി പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അതേസമയം പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായ ഷുക്കൂര്‍ രാജിവെച്ചെന്നും സിപിഎമ്മില്‍ ഭിന്നതയെന്നും റിപ്പോര്‍ട്ട് ചെയ്തതിലെ അമര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകരെ എന്‍എന്‍ മോഹന്‍ദാസ് അധിക്ഷേപിച്ചു. പ്രതികരണം എടുക്കാന്‍ എത്തിയപ്പോളായിരുന്നു അധിക്ഷേപം. 'ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുന്ന പോലെ' എന്നായിരുന്നു അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്...
Kerala

സ്ഥാനാര്‍ത്ഥിയാകില്ല, സരിന് പിന്തുണ, പ്രചരണത്തിന് ഇറങ്ങും : എകെ ഷാനിബ്

പാലക്കാട് : നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്. ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.പി.സരിന് ഷാനിബ് പിന്തുണ പ്രഖ്യാപിച്ചു. സിപിഎമ്മില്‍ ചേരില്ലെന്നും സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നെങ്കിലും സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്....
Local news

തുടർച്ചയായ നാലാം തവണയും വേങ്ങര ഉപജില്ല കായികമേള ചാമ്പ്യന്മാരായി വാളക്കുളം സ്കൂൾ

വേങ്ങര :തുടർച്ചയായ നാലാം വർഷവും വേങ്ങര ഉപജില്ലാ കായിക ചാമ്പ്യന്മാരായി കുതിപ്പു തുടരുകയാണ് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് കഴിഞ്ഞ മൂന്നു ദിനങ്ങളിലായി നടന്ന കായികമാമാങ്കത്തിൽ 371പോയിന്റ് നേടിയാണ് സ്കൂൾ ഈ പട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനക്കാരായ സ്കൂളിനെ 228 പോയിന്റിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് ഇവർ കായികമേളകളിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. 4 X 100 റിലേയിലെ ആറ് വിഭാഗങ്ങളിലും സ്വർണം നേടാനും ഈ ചുണക്കുട്ടികൾക്ക് സാധിച്ചു. താരങ്ങളുടെയും പരിശീലകരുടെയും അർപ്പണബോധവും നിരന്തര പരിശ്രമവുമാണ് ഈ നേട്ടങ്ങളുടെ ചാലകശക്തിയെന്ന് കായികാധ്യാപകൻ യഹിയ കൂനാരി പറഞ്ഞു. അധ്യാപകരായ ടി റഫീഖ്, സി ജാബിർ, പി ഷാഫി എന്നിവരും സ്ക്കൂൾ ടീമിനാവശ്യമായ പരിശീലനങ്ങളും പിന്തുണയും നൽകി വരുന്നു....
Local news

വി.എം കുട്ടിമാസ്റ്റര്‍ അനുസ്മരണവും സ്‌നേഹാദരവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഇശല്‍ സംഗീത അക്കാദമിയുടെ അഭിമുഖ്യത്തില്‍ വി.എം കുട്ടിമാസ്റ്റര്‍ അനുസ്മരണവും സ്‌നേഹാദരവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു. പരിപാടി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സി.പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിദ്ദീഖ് പനക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. നൗഷാദ് സിറ്റിപാര്‍ക്ക്, പി.പി.കെ ബാവ, റഷീദ് മേലെവീട്ടില്‍, സൈത് മാലിക് മൂന്നിയൂര്‍, കെ. സാജിത ടീച്ചര്‍, കുഞ്ഞി പോക്കര്‍, കെഎംഎസ് ചെട്ട്യാംകിണര്‍, അസ്‌ക്കര്‍ ബാബു പള്ളിക്കല്‍, മുബഷിര്‍ ആലിന്‍ചുവട്, ഇര്‍ഷാദ് പാലക്കല്‍, ഫായിസ് തിരൂരങ്ങാടി, സുബൈര്‍ പരപ്പനങ്ങാടി, ബഷീര്‍ പാറക്കടവ്, കരീം കിസാന്‍കേന്ദ്ര, കബീര്‍ കെ.കെ, അബൂബക്കര്‍ വെന്നിയൂര്‍, നാസര്‍ തെന്നല,അപ്പൂട്ടി മമ്പുറം, ബാലകൃഷ്ണന്‍ വെന്നിയൂര്‍, മുജീബ് ചെമ്മാട്, അഷ്‌റഫ് കൊടിഞ്ഞി, മജീദ് വെന്നിയൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുട...
Kerala

ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഫിസിയോ തെറാപ്പിസ്റ്റ് ബി.മഹേന്ദ്രന്‍ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവര്‍ തിരക്കിലായതിനാല്‍ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രന്‍ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയോട് പെണ്‍കുട്ടി തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് പ്...
Accident

പനങ്ങാങ്ങര കെഎസ്ആർടിസി ബൈക്ക് അപകടം; മരണപ്പെട്ടത് സഹോദരങ്ങളുടെ മക്കൾ

രാമപുരം: പനങ്ങാങ്ങര 38 ൽ കെഎസ്ആർടിസി - ബസ്സും ബൈക്കും കൂട്ടിയിടിച്ചവാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. വേങ്ങര പാക്കടപ്പുറായസ്വദേശി ചെമ്പൻ ഇസ്മായിൽ ലബീബ് (19) ആണ് മരിച്ചത് . കൂടെയുണ്ടായിരുന്ന ചെമ്പൻ ഹാസൽ ഫസൽ (19) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇരുവരും സഹോദരങ്ങളുടെ മക്കളും ഉറ്റ കൂട്ടുകാരും ആണ്. ഇവരുടെ പിതാക്കളായ ചെമ്പൻ ഹംസയും ചെമ്പൻ സിദ്ധീഖും സഹോദരന്മാരാണ്. പെരിന്തൽമണ്ണ ജെംസ് കോളേജ് ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ് ഇരുവരും. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും KSRC ബസ്സും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം. ചെമ്പൻ ഹംസ യുടെയും റസിയ യുടെയും മകനാണ് മരിച്ച ഹസ്സൻ ഫസൽ. ഹാരിസ്, ഹസാന, നസ്രിയ, ഹയ്യാൻ എന്നിവർ സഹോദരങ്ങളാണ്.ചെമ്പൻ സിദ്ദീഖിൻ്റെയും ഖൈറുന്നീസയും മകനാണ് മരിച്ച ഇസ്മായിൽ ലബീബ്. ഉവൈസ്, മാഹിർ, സജബ്ന ഉസ്ന എന്നിവർ സഹോദരങ്ങാണ്.കബ...
Kerala

പാലക്കാട് സിപിഎമ്മിലും പൊട്ടിത്തെറി : അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിലും പൊട്ടിത്തെറി. പാര്‍ട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ച് പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗവും പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബുവും ഷുക്കൂറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമര്‍ശിച്ച് കുറിപ്പിട്ട ശേഷം താന്‍ പാര്‍ട്ടി വിടുകയാണെന്ന് അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ വഴി ഷുക്കൂറ...
university

പരീക്ഷ മാറ്റി ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഡി.എസ്.ടി. - പി.യു.ആർ.എസ്.ഇ. പ്രൊജക്ടിൽ അസ്സോസിയേറ്റ് നിയമനം സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സീനിയർ പ്രൊഫ. ഡോ. അബ്രഹാം ജോസഫ് കോ - ഓർഡിനേറ്റർ ആയിട്ടുള്ള ഡി.എസ്.ടി. - പി.യു.ആർ.എസ്.ഇ. പ്രോജക്ടിൽ രണ്ട് പ്രോജക്ട് അസ്സോസിയേറ്റ് ( I & II ) തസ്തികയിലേക്ക് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസ്സോസിയേറ്റ് I - (എസ്.സി. സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പി.ജി., പ്രോജക്ട് അസ്സോസിയേറ്റ് II - (ഓപ്പൺ കോംപറ്റീഷൻ സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയ ങ്ങളിലോ പി.ജി.യും രണ്ടു വർഷത്തെ ഗവേഷണ പരിചയവും. നെറ്റ് / വാലിഡിറ്റിയുള്ള ഗേറ്റ് സ്കോർ / മുതലായവ അഭികാമ്യ യോഗ്യതകളാണ്. ഉയർന്ന പ്രായപരിധി 35 വയസ്. സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ ഒഴിവുകൾ പരിവർത്തനം ചെയ്യും. താത്പര്യമുള്ളവർ നവംബർ ആറിനകം ബയോഡാറ്റയും അനുബന്ധരേഖകളും purseuoc @gmail.com എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. കൂടുതൽ വി...
university

കാലിക്കറ്റ്‌ സർവകലാശാലാ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; തുടർച്ചയായി രണ്ടാം തവണയും സെന്റ് ജോസഫ് ദേവഗിരി ചാമ്പ്യൻമാർ

കാലിക്കറ്റ്‌ സർവകലാശാലാ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ് കോളേജ് ദേവഗിരി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻമാരായി. ഫൈനനലിൽ ആതിഥേയരായ സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയെ ടൈ ബ്രേക്കറിൽ 4 - 2 എന്ന സ്കോറിനു തോൽപ്പിച്ചാണ് ദേവഗിരി കോളേജ് കിരീടം ചൂടിയത്. കാർമൽ കോളേജ് മാള പാലക്കാട്‌ മേഴ്‌സി കോളേജിനെ തോൽപിച്ച് മൂന്നാം സ്ഥാനം നേടി. സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം അനസ് ഇടത്തൊടിക മുഖ്യഥിതിയായി. സർവകലാശാലാ കായികവകുപ്പ് മേധാവി ഡോ. വി. പി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. കെ. പി. മനോജ്‌, ഡോ. ജി. ബിപിൻ, സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ എന്നിവർ പങ്കെടുത്തു....
Kerala

തോട്ടില്‍ അലക്കികൊണ്ടിരിക്കെ മലവെള്ളപ്പാച്ചില്‍ : ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു

കോഴിക്കോട്: തോട്ടില്‍ അലക്കികൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അടിവാരം പൊട്ടികൈയില്‍ അണ് സംഭവം. അടിവാരം കിളിയന്‍കോടന്‍ വീട്ടില്‍ സജ്‌നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ സജ്‌ന ഒഴുകി പോകുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്‌ന ഒഴുക്കില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്....
Malappuram

തിരൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരൂര്‍ : പുല്ലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരിലെ കോഴിമുട്ട വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ വയനാട് മേപ്പാടി സ്വദേശി ഷബീറലി (40) ആണ് മരിച്ചത്. താമസസ്ഥലത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
Breaking news

ദേശീയപാത മുന്നിയൂർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു

മുന്നിയൂർ: തൃശൂർ കോഴിക്കോട് ദേശീയപാത പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം.ടി.നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് ഭാഗത്ത് സ്ഥാപിച്ച കോണ്ക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസ് കോഴിക്കോട് മെഡിക്കൽ കോളേജിലും വെച്ചാണ് മരിച്ചത്....
university

ഗ്രേഡ് കാർഡ് വിതരണം, സൗജന്യ തൊഴിൽ പരിശീലനം ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അറബിക് ദ്വിദിന ദേശീയ സെമിനാര്‍ ഇന്ത്യയില്‍ അറബി ഭാഷയ്ക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകള്‍ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാര്‍ ഒക്ടോബര്‍ 25, 26 തീയതി കളില്‍ കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കും. അറബിക് പഠനവകുപ്പും റാബ്വിത്വ - അല്‍ - അദബ് - അല്‍ - ഇസ്ലാമി - കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ വിവിധ സെഷനുകളി ലായി മുപ്പതിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. റാബിത്വ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ മൗലാന മുഹമ്മദ് ഇല്‍യാസ് നദ്‌വി മുഖ്യപ്രഭാഷണം നടത്തും. ഡോ യൂസുഫ് മുഹമ്മദ് നദ്‌വി രചിച്ച ‘സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി ജീവിതവും ദര്‍ശനവും’ എന്ന ഗ്രന്ഥം സമദാനി പ്രകാശനം ചെയ്യും. പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും. സയ്യിദ് ശുഹൈബ് ഹുസൈന്‍ നദ്‌...
Local news

പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി : തിരൂര്‍-കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (ബുധൻ) മുതൽ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ്-പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിപോകണം. കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ഇരുമ്പോത്തിങ്ങല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍റോഡ്, പരപ്പനങ്ങാടി-പാറക്കടവ് റോഡ് ...
Kerala

വീട്ടില്‍ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

തൊടുപുഴ: വീട്ടില്‍ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തില്‍ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കബറടക്കം നടത്തി. ഭര്‍ത്താവ്: നവാസ്, മക്കള്‍: അസ്ലം, അന്‍സാം....
Kerala

ജോലിക്ക് പോകുന്നതിനിടെ യുവതി ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ ജോലിക്ക് പോകുന്നതിനിടെ യുവതി ബസില്‍ കുഴഞ്ഞു വീണ് മരിച്ചു. കുഴൂര്‍ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂരില്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാന്‍ ബസില്‍ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് അതേ ബസില്‍ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് എന്ന പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : ബി.എസ് സി. ബോട്ടണി. ഒരു വർഷമാണ് കോഴ്സ് കാലാവധി. വിശദ വിജ്ഞാപനവും കൂടുതൽ വിവരങ്ങളും പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 9846163197, 8281863927. പി.ആർ. 1534/2024 എം.എഡ്. പ്രവേശനം 2024 2024 - 2025 അധ്യായന വർഷത്തെ എം.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അപേക്ഷിച്ചവരുടെ വെയിറ്റിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിന്‍ വഴി ഒക്ടോബർ 26 വരെ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ പഠനവകുപ്പ് / കോളേജുകള...
Local news

ഹരിത ഓഫീസ് മാതൃക നടപ്പാക്കി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം

തിരൂരങ്ങാടി:സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊളപ്പുറത്ത് പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ഹരിത ഓഫീസ് മാതൃക നടപ്പാക്കി. ഹരിത ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത,ജൈവ-അജൈവ-ഇ - മാലിന്യങ്ങളുടെ വേർതിരിക്കൽ,ശാസ്ത്രീയമായ സംസ്കരണം എന്നീ വിഷയങ്ങളിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. വി അൻവർ ബോധവൽക്കരണ ക്ലാസെടുത്തു. ഹരിത ചട്ട പാലനത്തിന്റെ ഭാഗമായി ഡസ്റ്റ്ബിന്നുകളും സെന്‍ററില്‍ സ്ഥാപിച്ചു. പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ശരത് ചന്ദ്ര ബാബു. വി, ജീവനക്കാരായ കമറു കക്കാട്,സമീറ.എൻ തുടങ്ങിയവർ സംസാരിച്ചു....
Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ നിരവധി തവണ പീഡിപ്പിച്ചു ; പ്രതി പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനില്‍ അംബരം വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ശേഷം യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരുന്നതിനിടെ യുവാവ് ഒളിവില്‍ പോയി. പ്രതി ആറ്റിങ്ങല്‍ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തുകയായിരുന്നു. ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപകുമാര്‍. ജി, സബ് ഇന്‍സ്‌പെക്ടര്‍മാരായ സജിത്, ജിഷ്ണു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത് കുമാര്‍, നിധിന്‍ ...
Kerala

തീപ്പെട്ടിയുണ്ടോ ചേട്ടാ…. കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിക്കാനെത്തിയത് എക്‌സൈസ് ഓഫീസില്‍ : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി : കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എക്‌സൈസ് ഓഫീസിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് സഹിതം എക്‌സൈസിന്റെ പിടിയില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതി ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികള്‍ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു. കേസിന്റെ വിശദാംശങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു....
Kerala

പാലക്കാട് മത്സരിക്കും, സതീശനു ധാര്‍ഷ്ട്യം, അധികാരത്തിനു വേണ്ടി എന്തും ചെയ്യും : എകെ ഷാനിബ്

പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് ധാര്‍ഷ്ട്യമാണെന്ന് ഷാനിബ് ആരോപിച്ചു. പക്വതയില്ലാത്ത നേതാവാണ് സതീശന്‍. വി.ഡി.സതീശനും ഷാഫി പറമ്പിലും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. നാലു വര്‍ഷമായി താന്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്ന് വി.ഡി.സതീശന്‍ പറയുന്നത് കള്ളമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് കേള്‍ക്കാന്‍ തയ്യാറാകാത്ത ആളാണ് സതീശന്‍. സതീശനു ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രി ആകാന്‍ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശന്‍ മുന്നോട്ട് പോകുന്നു. ഉപ തെരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയ സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്നും ഷാനിബ് പറഞ്ഞു. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് സാഹചര്യം ...
Local news

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനം : പരപ്പനങ്ങാടി റൈഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബിജുവിന് ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ്

പരപ്പനങ്ങാടി : ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ 2023 ലെ ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിജു. പി. തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലും ജില്ലക്ക് പുറത്തും നൂറുകണക്കിന് വേദികളില്‍ ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ബിജു വിന് ലഭിച്ച അംഗീകാരം ജില്ലക്ക് തന്നെ നേട്ടമാകുകയാണ്. ഇപ്പോള്‍ പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് ഓഫീസില്‍ പ്രിവന്റീവ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന ബിജു ജില്ലയില്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥരെ അണിനിരത്തി ലഹരിവിരുദ്ധ ഗാനമേള ട്രൂപ്പിനും നേതൃത്വം നല്‍കിവരുന്നു....
Kerala

ഹജ്ജ് 2025 : ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയ്യതി നീട്ടി

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാനം തീയ്യതി ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 10 പ്രകാരം അറിയിച്ചിരിക്കുന്നതായി അസിസ്റ്റൻ്റ് സെക്രട്ടറി. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 31-10-2024നകം പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 5നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണെന്നും അസി. സെക്രട്ടറി അറിയിച്ചു....
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രവേശനം കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്ന പ്രൊജക്റ്റ് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : ബിരുദം. കോഴ്‌സ് കാലാവധി ആറു മാസം. ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍, ഫോട്ടോഗ്രാഫി, ഓഡിയോ-വിഷ്വല്‍‌ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടെയുള്ള പ്രോയോഗിക പരിശീലനത്തോടൊപ്പം കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷനല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ ഇന്‍റേണ്‍ഷിപ്പും കോഴ്‌സിന്റെ ഭാഗമായി നൽകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . പി.ആർ. 1526/2024 ഹരിത സാവിത്രിയുടെ പ്രഭാഷണം കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിലെ അ...
Local news

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ ഡോ: എം.പി അബ്ദുസമദ് സമദാനി എംപി പ്രകാശനം നിര്‍വഹിച്ചു. വിദ്യാഭ്യസ ജില്ലയിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ഉള്‍കൊള്ളിച്ചുള്ള ബുള്ളറ്റിന്‍ രണ്ട് മാസത്തില്‍ ഒരിക്കലാണ് പുറത്തിറക്കുന്നത്. ജില്ലയില്‍ ഇരുന്നൂറിലധികം യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഒരു ബുള്ളറ്റിന്‍ പുറത്തിറക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയാണ് തിരൂരങ്ങാടി. ചടങ്ങില്‍ ജില്ലാ കമ്മീഷണര്‍ (അഡള്‍ട്ട് റിസോഴ്‌സ്) പി രാജ്‌മോഹനന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ അന്‍വര്‍, ജില്ലാ ഭാരവാഹികളായ കെ ബഷീര്‍ അഹമ്മദ്, കെ കെ സുനില്‍കുമാര്‍, അബ്ദുസലാം, കെ അബ്ദുറഹിമാന്‍, കെ ഷക്കീല, വേങ്ങര ഉപജില്ലാ സെക്രട്ടറി കെ ബഷീര്‍, പ്രശോഭ്, ശ്രീജ, ബിന്ദു മോള്‍ , മറിയാമു , സഫീര്‍...
Local news

വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം : പോസ്റ്റര്‍ പ്രചരണം

വേങ്ങര : വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളന പോസ്റ്റര്‍ പ്രചാരണ ഉദ്ഘാടനം കെപിസിസി സെക്രട്ടറി കെ പി മജീദ് നിര്‍വഹിച്ചു. വിസ്ഡം മണ്ഡലം ഭാരവാഹികളായ , ശിഹാബ് ഇകെ, മൂഴിയന്‍ ബാവ, നാസര്‍, സാലിം, മുര്‍ഷാദ്, ഹനീഫ എന്നിവര്‍ സന്നിഹിതരായിരുന്നു. 'തൗഹീദ് ഇസ്ലാമിന്റെ ജീവന്‍ ' എന്ന പ്രമേയത്തിലാണ് സമ്മേളനം. ഡിസംബര്‍ 15 ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്....
Local news

സിപിഐഎം വെളിമുക്ക് ലോക്കല്‍ സമ്മേളനം : സെമിനാര്‍ സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സിപിഐ എം വള്ളിക്കുന്ന് ഏരിയ സമ്മേളനത്തിന്റെയും വെളിമുക്ക് ലോക്കല്‍ സമ്മേളനത്തിന്റെയും ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ' മിച്ചഭൂമി സമരം, ചരിത്രം, എന്ന വിഷയത്തില്‍ മിച്ച ഭൂമി സമരകേന്ദ്രമായിരുന്ന പൂതേരി വളപ്പില്‍ നടന്ന സെമിനാര്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. സമരത്തില്‍ സജീവ പങ്കാളികളാവുകയും നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത വള്ളിക്കുന്ന്, തിരൂരങ്ങാടി ഏരിയയിലെ 29 പേരെ സെമിനാറില്‍ ആദരിച്ചു. ഷാജി തുമ്പാണി അധ്യക്ഷനായി.കരിമ്പില്‍ വേലായുധന്‍, എം കൃഷ്ണന്‍, എന്‍ പി കൃഷ്ണന്‍, നെച്ചിക്കാട്ട് പുഷ്പ, മത്തായി യോഹന്നാന്‍, ടി പി നന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ബാലന്‍ സ്വാഗതവും പി പ്രനീഷ് നന്ദിയും പറഞ്ഞു....
Local news

കടലുണ്ടി പുഴയില്‍ തോണി ഉപയോഗിച്ചുള്ള മണലെടുപ്പ് വ്യാപകം ; കരയിടിച്ചില്‍ വ്യാപകമായതോടെ നിരവധി വീടുകള്‍ അപകടഭീഷണിയില്‍

വേങ്ങര : വേങ്ങരയില്‍ കടലുണ്ടിപ്പുഴയില്‍ തോണി ഉപയോഗിച്ചുള്ള മണലെടുപ്പ് വ്യാപകം. പുഴയോരങ്ങളില്‍ കരയിടിച്ചില്‍ വ്യാപകമായതോടെ നിരവധി വീടുകളാണ് അപകടഭീഷണിയിലായിരിക്കുന്നത്. കരയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ഭാഗങ്ങളിലാണ് അനധികൃത മണടുപ്പ് നടക്കുന്നത്. പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പാലാണി കാഞ്ഞീരക്കടവ് ,തോണി കടവ് എന്നീ കടവുകളിലാണ് വലിയ തോതില്‍ മണലെടുപ്പ് നടക്കുന്നത്. ഈ ഭാഗങ്ങളില്‍ എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വീണ്ടും കരയിടിച്ചില്‍ വ്യാപകമായി. നൂറുകണക്കിന് തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെയുള്ളവ നശിച്ചു. പാലാണി കാഞ്ഞിരക്കടവിലെ തൂക്കുപാലവും സമീപത്തെ വീടുകളും കടുത്ത അപകട ഭീഷണിയിലാണ്. തിരൂരങ്ങാടി നഗരസഭയും പറപ്പൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍പ്പെടുന്ന കടലുണ്ടി പ്പുഴയുടെ തീരപ്രദേശങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കും, മലപ്പുറം ജ...
error: Content is protected !!