അബ്ദുഹാജി; പ്രവാസി മലയാളികളുടെ അത്താണി
തിരൂരങ്ങാടി : ഇന്നലെ അന്തരിച്ച ചെമ്മാട്ടെ എ വി അബ്ദുറഹീം കോയ എന്ന അബ്ദു ഹാജി ഒരുകാലത്ത് സൗദിയിലെത്തുന്ന മലയാളികളുടെ അത്താണി ആയിരുന്നു. ജോലി തേടി വരുന്നവരും ഹജിനായി വരുന്നവരും അബ്ദു ഹാജിയുടെ സേവനം അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു. അക്കാലത്ത് മെക്കാനിക്കൽ എൻജിനീയർ കോഴ്‌സ് പൂർത്തിയാക്കിയ ഹാജി ക്യാമ്പസിലും തിളങ്ങിയ വ്യക്തിത്വം ആയിരുന്നു. കലാ കായിക രംഗത്തും പ്രതിഭ തെളിയിച്ചിരുന്നു.
കേരള മുസ്ലിം നവോത്ഥാന നായകരിലൊരാളായിരുന്ന മൌലാനാ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ പൌത്രനായി തിരൂരങ്ങാടിയിൽ ജനിച്ചു. കോഴിക്കോട്ടെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന പിതാവ് എ.വി മുഹമ്മദ് കോയയുടെ നാടായ കോഴിക്കോട് എം.എം. ഹൈസ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് പരപ്പനങ്ങാടി ബി.ഇ.എം. ഹൈസ്‌കൂളിലും, ഫാറൂഖ് കോളേജിലും പഠനം പൂർത്തിയാക്കിയ ശേഷം കൊല്ലം തങ്ങൾകുഞ്ഞു മെമ്മോറിയൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 1...

