കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
ഇ.എം.എസ്. ചെയറിൽ ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയറിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ ‘21-ാം നൂറ്റാ ണ്ടിലെ ഇന്ത്യൻ ചരിത്ര രചന - പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തുന്നു. 15-ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രൊഫ. ബദ്രി നാരായൺ, ഡോ. അർച്ചന സിങ് (ഗോവിന്ദ് വല്ലഭ പന്ത് സർവകലാശാല അലഹബാദ്), പ്രൊഫ. ഭാഗ്യ ഭുഗ്യ (ഹൈദ്രാബാദ് സർവകലാശാല), പ്രൊഫ. സയ്യിദ് അലി നദീം രാസവി (അലിഗഡ് മുസ്ലിം സർവകലാശാല), ഡോ. വി. സെൽവകുമാർ (തമിഴ്നാട് സർവകലാശാല), ഡോ. കെ.എൻ. ഗണേഷ് (ചെയർപേഴ്സൺ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 7907077970, 8129317440.
പി.ആർ. 1425/2024
സ്കൂൾ വിദ്യാർഥികൾക്ക്
ദ്...

