കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകള്
ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. - ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ‘ഫോട്ടോണിക് ബയോസെൻസർ’ എന്ന വിഷയത്തിൽ ഡോ. ലിബു കെ. അലക്സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
പി.ആർ. 1831/2024
ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം : 30 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോമേഴ്സ് ആന്റ് സ്പോക്കൺ ഹിന്ദി (പാർട്ട് ടൈം - ആറു മാസം) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്...




























