Friday, March 20

Author: tirurangaditoday

യെച്ചൂരി നിലപാടുകളില്‍ വിട്ടു വീഴ്ച ഇല്ലാതെ പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിന്റെ രസതന്ത്രം നന്നായി അറിയുന്നൊരാള്‍ ; പികെ കുഞ്ഞാലിക്കുട്ടി
Malappuram

യെച്ചൂരി നിലപാടുകളില്‍ വിട്ടു വീഴ്ച ഇല്ലാതെ പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിന്റെ രസതന്ത്രം നന്നായി അറിയുന്നൊരാള്‍ ; പികെ കുഞ്ഞാലിക്കുട്ടി

സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. അഗ്ഗ്രെസ്സീവ് പൊളിറ്റിക്‌സ് മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന വര്‍ത്തമാന ഇന്ത്യയില്‍ മാന്യതയുടെയും, മിതത്വത്തിന്റെയും വഴിയിലൂടെയും ആശയങ്ങളെയും നിലപാടുകളെയും വിപണനം ചെയ്യാമെന്ന് കാണിച്ചു തന്ന ഒരാളാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലപാടുകളില്‍ വിട്ടു വീഴ്ച ഇല്ലാതെ പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിന്റെ രസതന്ത്രം നന്നായി അറിയുന്നൊരാളായിരുന്നു യെച്ചൂരി. ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ അജണ്ടകള്‍ രൂപപ്പെടുത്തുമ്പോള്‍ പ്രതീക്ഷയോടെ ചേര്‍ത്ത് വെക്കാവുന്ന ഇന്ത്യയിലെ പ്രധാന നേതാക്കളിലൊരാളാണ് യെച്ചൂരിയെന്നും കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അടുത്ത സൗഹൃദമായിരുന്നു യെച്ചൂരിയുമായി ഉണ്ടായിരുന്നത്. ഡല്‍ഹിയിലെത്തുമ്പോള്‍ എപ്പോഴ...
Kerala

ധീരോദാത്തമായ ഒരു രാഷ്ട്രീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു ; യെച്ചൂരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുസ്മരണം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ധീരോദാത്തമായ ഒരു രാഷ്ട്രീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു അദ്ദേഹം അനുസ്മരിച്ചു. യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരാവാസ്ഥയുടെ ഭീകരതയെ നിര്‍ഭയം നേരിട്ട വിപ്‌ളവകാരിയായ വിദ്യാര്‍ത്ഥിയില്‍ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളര്‍ന്ന യെച്ചൂരിയുടെ ജീവിതം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്. ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന യെച്ചൂരി സംഘാടകന്‍, സാമാജികന്‍, രാഷ്ട്രതന്ത്രജ്ഞന്‍ തുടങ്ങി തന്നില്‍ നിക്ഷിപ്തമായ ബഹുമുഖമായ ഉത്തരവാദിത്തങ്ങളെല്...
National

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. അല്‍പ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. മുന്‍ രാജ്യസഭാംഗം കൂടിയായ യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. അദ്ദേഹം അടുത്തിടെ തിമിരശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവര...
Local news

റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി

എആര്‍ നഗര്‍ : പഞ്ചായത്തിലെ ടിപ്പു സുല്‍ത്താന്‍ റോഡ് ശോചനീയവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ എം എആര്‍ നഗര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി. ടിപ്പു സുല്‍ത്താന്‍ റോഡ് ശോചനീയവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക, റോഡ് പഞ്ചായത്ത് പിഡബ്ല്യൂഡിക്ക് കൈമാറാന്‍ നടപടി സ്വീകരിക്കുക, വികസന രംഗത്തെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക. തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ടിപ്പു സുല്‍ത്താന്‍ റോഡ് വി കെ പടി മുതല്‍ ചെണ്ടപ്പുറായ വഴി യാറത്തുംപ്പടിയിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. പരിപാടി കെപി സമീര്‍ ഉദ്ഘാടനം ചെയ്തു. സി പി സലീം അദ്ധ്യക്ഷത വഹിച്ചു. ഇ വാസു, ഇബ്രാഹിം മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. ടി മുജീബ് സ്വാഗതവും ഷിജിത്ത് മമ്പുറം നന്ദിയും പറഞ്ഞു...
Local news

വയനാടിന് കൈത്താങ്ങായി സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍

മലപ്പുറം : വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ 7,32,000 രൂപ കൈമാറി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട് ഗൈഡ് അധ്യാപകരില്‍ നിന്നും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച തുകയാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. ജില്ലാ കമ്മീഷണര്‍മാരായ രാജമോഹനന്‍. പി, രമാഭായ്.ടി, ബഷീര്‍ അഹമ്മദ്. കെ, അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിങ് കമ്മീഷണര്‍ ജിജി ചന്ദ്രന്‍, ജില്ലാ ട്രഷറര്‍ സുനില്‍ കുമാര്‍. കെ. കെ, ജില്ലാ സെക്രട്ടറി അന്‍വര്‍. കെ, സതീദേവി. സി, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ ബിജി മാത്യു, അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മീഷണര്‍ ഗൈഡ്‌സ് ഷീജ. കെ കെ, ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിമാരായ ബഷീര്‍. കെ, നവാസ്. വി.വി.എന്‍ എന്നിവര്‍ പങ്കെടുത്തു....
Accident

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ പാലത്തിങ്ങൽ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പാലത്തിങ്ങൽ കൊട്ടന്തല അച്ചമ്പാട്ട് പ്രസാദ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ പാലത്തിങ്ങലിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ ബൈക്കിൽ നിന്നും വീണത്. സ്വകാര്യാശുപത്രിയിൽ കാണിച്ച് വീട്ടിൽ പോയ പ്രസാദിന് ബുധനാഴ്ച ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇന്നലെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ നിന്ന് കോഴിക്കോട്ടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ചിറമംഗലം ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ് : പരേതനായ നായാടി കുട്ടി. മാതാവ് : പരേതയായ ഓമല.ഭാര്യ : ഷീബ. മക്കൾ: ജിതിൻ, അർച്ചന. സഹോദരങ്ങൾ : ഷൺമുഖൻ, പ്രഭി കുമാർ, ജിതേഷ്, ബിന്ദു, സുമി, ജിഷ....
Kerala

പ്രാർഥനകൾ വിഫലം ; ശ്രുതിയെ തനിച്ചാക്കി ജൻസൺ മരണത്തിന് കീഴടങ്ങി

പ്രാർഥകൾ വിഫലമാക്കി മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജൻസൺ മരണത്തിന് കീഴടങ്ങി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. 8. 57 ന് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത് ഇന്നലെ വൈകുന്നേരമാണ് ജൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളാരം കുന്നിലെ വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. ശ്രുതി അടക്കം 9 പേർക്കാണ് ഒമ്നി വാനും അപകടത്തിൽ പരുക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു. ദുരന്തത്തിൽ ലാവണ്യക്കും മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ വ...
Local news

മിഷന്‍ 2025 ; തിരൂരങ്ങാടി നിയോജക മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് നടന്നു

തിരൂരങ്ങാടി : മിഷന്‍ 2025ന്റെ ഭാഗമായി തിരൂരങ്ങാടി, എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കെ പി സി സിയുടെ നിര്‍ദേശ പ്രകാരം ക്യാമ്പ് എക്‌സിക്യൂട്ടീവ് എടരിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കെ പി സി സി രാഷ്ട്രീയകാര്യ അംഗം എ പി അനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തിരുരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ വെന്നിയൂര്‍ അധ്യക്ഷതയില്‍ , എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഖാദര്‍ പന്തക്കന്‍ സ്വാഗതം പറഞ്ഞു. കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, മുന്‍ കെ പി സി സി സെക്രട്ടറി വി എ കരീം,നാസര്‍ തെന്നല, എന്‍ പി ഹംസ കോയ,തുടങ്ങിയവര്‍ പ്രസംഗിച്ചു. കുണ്ടോട്ടി അബ്ദുല്‍ അലി മാസ്റ്റര്‍ ക്യാമ്പില്‍ പഠന ക്ലാസ്സ് എടുത്തു. മുജീബ് എടരിക്കോട് നന്ദി പറഞ്ഞു....
Kerala

ഹജ്ജ് 2025 : ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകൾ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജിന് ഇതുവരെയായി 15,261 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. ഇതിൽ 3406 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 1641 ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റമില്ലാത്തവർ) വിഭാഗത്തിലും 10214 ജനറൽ വിഭാഗത്തിലുമാണ്. സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് എസ്.എം.എസ്. ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്. കവർ നമ്പറിന് മുന്നിൽ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 23 വരെ നീട്ടിയിട്ടുണ്ട്. 2024 സെപ്തംബർ 23 നുള്ളിൽ ഇഷ്യു ചെയ്തതും 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുമുള്ള പാസ്‌പോർട്ട് ഉള്ളവർ...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

എം.ബി.എ. സീറ്റൊഴിവ് തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ 12-ന് മൂന്ന് മണിക്ക് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ക്യാപ് ഐ.ഡി. ഇല്ലാത്തവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 7012812984, 8848370850. പി.ആർ. 1333/2024 പരീക്ഷാ അപേക്ഷ പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024  സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ എം.എഡ്., ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം., സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ഡിസംബർ 2024, സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ രണ്ടു വർഷ എൽ.എൽ.എം. നവംബർ 2024 (2021 പ്...
Malappuram

വ്യാപക പരാതി ; മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച്‌ പണി, മലപ്പുറം എസ്പി എസ് ശശിധരനെയും ഡിവൈഎസ്പിമാരെയും മാറ്റി

മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച്‌ പണി. മലപ്പുറം എസ്പി എസ് ശശിധരനെയും ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മലപ്പുറത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റി. വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതിനിടെ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധമാണ് നടപടിക്ക് കാരണം. സംസ്ഥാന പൊലീസിനെ ഉലച്ച വിവാദങ്ങള്‍ക്ക് തുടക്കം മലപ്പുറം പൊലീസില്‍ നിന്നാണ്. പൊലീസ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളന വേദിയില്‍ നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍ മലപ്പുറം എസ് പി ശശിധരനെ രൂക്ഷമായ...
Local news

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായിയെത്തിയ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

എആര്‍ നഗര്‍ : അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവും ആയി എത്തിയ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, ക്ലബ്ബുകള്‍, ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. പരിപാടി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലികുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് യുവജന സംഗമവും നടന്നു. വാര്‍ഡ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി,ക്ലബ് പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കുഞ്ഞി മൊയ്ദീന്‍ കുട്ടി, ലൈല പുല്ലൂണി, ജിഷ ബ്ലോക്ക് മെമ്പര്‍ പികെ റഷീദ് വാര്‍ഡ് മെമ്പര്‍ ഫിര്‍ദൗസ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ സ്വാഗതവും പഞ്ചായത...
Local news

വള്ളിക്കുന്ന് കൃഷിഭവൻ്റെ കീഴിൽ കർഷക ചന്ത തുടങ്ങി ; നാട്ടിലെ കർഷകരുടെ ജൈവ പച്ചക്കറി ഉൽപ്പന്നങ്ങൾ ചന്തയിൽ ലഭ്യമാകും

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓണത്തോടനുബന്ധിച്ച് കാർഷിക പച്ചക്കറി ചന്ത തുടങ്ങി. അത്താണിക്കൽ ഓപ്പൺ സ്റ്റേജ് പരിസരത്ത് തുടങ്ങിയ ചന്തയുടെ ഉദ്ഘാടനം എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. സെപ്തംബർ 11 മുതൽ 14 വരെ കൃഷിഭവൻ്റെ കാർഷക ചന്ത പ്രവർത്തിക്കും നാട്ടിലെ കർഷകരുടെ ജൈവ പച്ചക്കറി ഉൽപ്പന്നങ്ങൾ ചന്തയിൽ ലഭ്യമാകും. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർ പേഴസൺ എ കെ രാധ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൃഷി ഓഫീസർ നിനൂ രവിന്ദ്രനാഥ് സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എം ശശികുമാർ,ആസിഫ് മസ്ഹൂദ്, ഉഷാ ചേലക്കൽ എന്നവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് കൃഷി അസിസ്റ്റൻ്റ് കെ ഷിനില നന്ദി രേഖപ്പെടുത്തി....
Kerala

നവജീവൻ യുവകവിത പുരസ്ക്കാരം ജസ്റ്റിൻ പി ജയിംസിന്

കോഴിക്കോട് : നാലാമത് നവജീവൻ യുവകവിത പുരസ്ക്കാരത്തിന് കോട്ടയം വൈക്കം സ്വദേശിയായ ജസ്റ്റിൻ പി ജയിംസ് അർഹനായി. Amor Fati അഥവാ ആകസ്മികതയുടെ പുസ്തകത്തിലെ അനുബന്ധ വാക്യങ്ങൾ (എഴുതപ്പെട്ടേക്കാവുന്നവ) എന്ന കവിതയിലൂടെയാണ് ജസ്റ്റിൻ പി ജയിംസ് പുരസ്ക്കാരത്തിന് അർഹനായത്. കോഴിക്കോട് ഗവ:ആർട്സ് & സയൻസ് കോളേജിൽ മലയാളം വിഭാഗം ഗവേഷകനാണ് ജസ്റ്റിൻ പി ജയിംസ്. കേരള കലാമണ്ഡലം വള്ളത്തോൾ കവിതാ പുരസ്ക്കാരത്തിന് അർഹനായിട്ടുണ്ട്. ഡിഫറാൻസ്, മണ്ണൊരുക്കം, പ്രതിഭാഷ ബ്ലോഗ് കവിതകൾ (എഡി:) എന്നിവ കവിത സമാഹാരങ്ങളാണ്. എം.എം സചീന്ദ്രൻ, ശ്രീജിത്ത് അരിയല്ലൂർ, വിനോദ് തള്ളശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. പുരസ്ക്കാരദാന ചടങ്ങ് മറ്റൊരു ദിവസം നടക്കുമെന്ന് നവജീവൻ വായനശാല ഭാരവാഹികൾ അറിയിച്ചു....
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

പി.ജി. ക്യാപ് 2024 ലേറ്റ് രജിസ്‌ട്രേഷൻ കാലിക്കറ്റ് സർവകലാശാലയുടെ 2024 - 2025 അധ്യായന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തോടനുബന്ധിച്ച് ( PG - CAP ) വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം - റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റൊഴിവുകൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി ഓൺലൈൻ‍ രജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കണം. പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമായ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന്‍ അപേക്ഷകരെ പരിഗണിക്കൂ. മുൻപ് പിഴ കൂടാതെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് തിരുത്തൽ സൗകര്യം ഉണ്ടായിരിക്കും, എന്നാൽ അവരെ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കില്ല. അപേക്ഷ...
university

കായികതാരങ്ങള്‍ക്ക് വേണ്ടത് നിരന്തരപരിശീലനം ; ജോണ്‍ ഗ്രിഗറി

കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് കാലിക്കറ്റ് സര്‍വകലാശാല തേഞ്ഞിപ്പാലം : കായിക നേട്ടങ്ങള്‍ക്കായി നിരന്തമായ പരിശീലനവും ലക്ഷ്യബോധവും ആവശ്യമാണെന്ന് മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബ് മുഖ്യപരിശീലകന്‍ ജോണ്‍ ചാള്‍സ് ഗ്രിഗറി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യത്തിലെത്താന്‍ ദിവസവും പരിശീലനം ആവശ്യമാണ്. അത് വിട്ടുവീഴ്ചയില്ലാതെ ചെയ്യണമെന്നും ഗ്രിഗറി പറഞ്ഞു. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സര വിജയികള്‍, പരിശീലകര്‍ എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ്, സ്‌പോര്‍ട്‌സ് കിറ്റ്, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളേജുകള്‍ക്കുള്ള ട്രോഫി, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവയാണ് ചടങ്ങില്‍ വിതരണം ചെയ്തത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ....
Local news

സൗജന്യ ഹോമിയോ – വയോജന മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

എ. ആർ നഗർ : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ കീഴിൽ "മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ഹോമിയോപ്പതിയും" എന്ന വിഷയത്തിൽ സൗജന്യ ഹോമിയോ വയോജന ക്യാമ്പ് സംഘടിപ്പിച്ചു. എസ് സി പി ഹോമിയോപ്പതിക്ക് സെന്റർ അറളപ്പറമ്പ് കുന്നുംപുറത്ത് വെച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. എ. ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ് ഡോ. സമീർ. സി (മെഡിക്കൽ ഓഫീസർ എസ് സി പി ഹോമിയോ ഹെൽത്ത് സെന്റർ അരളപ്പറമ്പ് ) നിർവഹിച്ചു . ഡോ. സുൽഫത്ത് പി , ഡോ.ഷമീം റഹ്മാൻ, മെമ്പർമാരായ ജൂസൈറ മൻസൂർ, ജാബിർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. കെ ഫിർദൗസ് സ്വാഗതവും പ്രദീപ് കുമാർ കെ എം നന്ദിയും പ്രകാശിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ നേത്രദാന ക്യാമ്പ്, രക്തനിർണയ ക്യാമ്പ്, ഫിസിയോത...
Local news

ബിൽഡിങ് പെർമിറ്റ് : മൂന്നിയൂരിലെ പഞ്ചായത്ത് റോഡുകൾ അൺ നോട്ടിഫൈഡ് ഗണത്തിൽ ഉൾപ്പെടുത്തണം ; പഞ്ചായത്ത് ഇടത് പക്ഷ അംഗങ്ങൾ

മൂന്നിയൂരിലെ പഞ്ചായത്ത് റോഡുകൾ അൺ നോട്ടിഫൈഡ് ഗണത്തിൽ ഉൾപ്പെടുത്തണമെന്ന് പഞ്ചായത്ത് ഇടത് പക്ഷ അംഗങ്ങൾ. ഇത് സംബന്ധിച്ച് മൂന്നിയൂർ പഞ്ചായത്തിലെ എൽഡിഎഫ് മെമ്പർമാരായ അബ്ദുൽ വാഹിദ് പി.വി, അഹമ്മദ് ഹുസൈൻ കല്ലൻ, സാജിത ടീച്ചർ, അബ്ദുസമദ് പിപി എന്നിവർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. മൂന്നിയൂർ പഞ്ചായത്തിലെ വീതി കുറഞ്ഞ സാധാരണ റോഡുകളും പാത്ത് വേകളും ഉൾപ്പെടെ മുഴുവൻ പഞ്ചായത്ത് റോഡുകളും നോട്ടിഫൈഡ് റോഡുകളുടെ ഗണത്തിൽ കണക്കാക്കുന്നത് മൂലം കെട്ടിട നിർമ്മാണം നടത്തുന്നതിൽ സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ മൂന്നിയൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ലഭിക്കാതെ വരുന്നു. പ്രസ്തുത ഇളവുകൾ ലഭിക്കുന്നതിന് വേണ്ടി ഇത്തരം റോഡുകളെ അൺ നോട്ടിഫൈഡ് റോഡുകളുടെ ഗണത്തിലേക്ക് കണക്കാക്കുന്നതിനും, ഇക്കാരണത്താൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കാത്തവർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും ഭാവിയിൽ ഇളവുകൾ ജനങ്ങൾക്ക് ലഭിക്കുന്നതിനു...
Malappuram

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശിയായ അഡ്വ സി.കെ. സമദിനെയാണ് മഞ്ചേരി ഐ ജി ബി ടിക്ക് സമീപം ഫ്രസ് കോ ക്ലബിന് സമീപം മരിച്ച നിലയില്‍ കാണ്ടെത്തിയത്. ആനക്കയം പഞ്ചായത്ത് മുന്‍ അംഗമാണ്. ഇന്ന് രാവിലെ പ്രഭാത സവാരിക്കാരാണ് കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവത്തിൽ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും....
Malappuram

പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി ; ആറ് ദിവസങ്ങള്‍ക്ക് ശേഷം ഊട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്

മലപ്പുറം : മങ്കട പള്ളിപ്പുറത്ത് നിന്നും ആറ് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കുറന്തല വീട്ടില്‍ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയില്‍ നിന്നാണ് തമിഴ്‌നാട് പൊലീസും മലപ്പുറം പൊലീസും ചേര്‍ന്ന് കണ്ടെത്തിയത്. വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു യുവാവ് വീട് വിട്ടിറങ്ങിയത്. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തില്‍ പോയതാണോയെന്നുള്ള കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാമെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. ഇന്നലെ രാത്രി കുനൂരില്‍ വച്ച് ഫോണ്‍ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. സുഹൃത്ത് ശരത്തിന്റെ കയ്യില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇ...
Malappuram

പള്ളിപ്പുറത്ത് നിന്നും വിഷ്ണുജിത്തിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം ; ഫോണ്‍ ഒരു തവണ ഓണായി, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: പള്ളിപ്പുറത്ത് നിന്നും വിഷ്ണുജിത്തിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം. വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവില്‍ ലഭിച്ച വിവരം. കാണാതായതിന് ശേഷം വിഷ്ണുജിത്തിന്റെ ഫോണ്‍ ഒരു തവണ ഓണായിട്ടുണ്ട്. സഹോദരി വിളിച്ചപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്. തുടര്‍ന്ന് മറുവശത്തുള്ളയാള്‍ ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു. ഫോണ്‍ ഓണായ ഊട്ടികുനൂര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഈ മാസം എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടന്‍ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം ...
Local news

ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ സാധാരണക്കാരെ കൈവിട്ട് കണ്‍സ്യൂമര്‍ഫെഡ് ; നാല് പഞ്ചായത്തുകളില്‍ ഓണചന്തയില്ല

വേങ്ങര : സാധാരണക്കാര്‍ക്ക് ഓണക്കാലങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ആശ്രയിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണചന്തയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിനെ അവഗണിച്ചതായി പരാതി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ ഒരു വേങ്ങര പറപ്പൂര്‍ പഞ്ചായത്തില്‍ ഓണ ചന്ത അനുവദിച്ചപ്പോള്‍ നാല് പഞ്ചായത്തില്‍ അനുവദിച്ചില്ല. ഇതോടെ സാധാരണക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. സാധാരണക്കാരും കര്‍ഷകരും കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്ങി താമസിക്കുന്ന വേങ്ങര ബ്ലോക്ക് പരിധിയിലെ കണ്ണമംഗലം, ഊരകം, എ.ആര്‍ നഗര്‍, തെന്നല എന്നീ നാല് ഗ്രാമപഞ്ചായത്തുകള്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ അനുവദിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ ഗ്രാമപ ഞ്ചായത്തുകളില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഓണച്ച ന്തകള്‍ ആരംഭിക്കണമെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഭക്ഷ്യവകുപ്പ് മന്ത്രിക്കും കണ്‍സ...
Malappuram

മലപ്പുറം ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 107 ഓണച്ചന്തകള്‍ ; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

മലപ്പുറം : ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 107 ഓണച്ചന്തകള്‍ തുറന്നു. ജില്ലയില്‍ 95 സഹകരണ ചന്തകളും, ത്രിവേണി സ്‌റ്റോറുകളിലായി 12 ചന്തകളും കൂടെ ആകെ 107 ഓണച്ചന്തകള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. 2024 ഓണ വിപണിയുടെ ജില്ലാതല ഉത്ഘാടനം മലപ്പുറം എം.എല്‍.എ ഉബൈദുള്ള മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തില്‍ വച്ച് നിര്‍വ്വഹിച്ചു. പ്രധാനപ്പെട്ട സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ കണ്‍സ്യൂമര്‍ഫെഡിനോടുള്ള സര്‍ക്കാരിന്റെ വിശ്വാസം കൊണ്ടാണ് സര്‍ക്കാര്‍ സഹായത്തോടെ ഓണ വിപണി ഭംഗിയായി നടത്തുന്നതിന് സാധ്യമാകുന്നതെന്നും, ഇത്തരത്തിലുള്ള ജനോപകാര പ്രധമായ സംരംഭഠങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുന്നതിന് കോഡൂര്‍ ബാങ്ക് മാറ്റ് സ്ഥാപനങ്ങളില്‍ നിന്നും മൂന്നില്‍ നില്‍ക്കുന്നതായും എം.എല്‍.എ അറിയിച്ചു. ദുരന്തത്തില്‍ നിന്നും മാറാത്ത വേദന ഈ അവസ്ഥയിലും വയനാട് ജനങ്ങളുടെ ആഘ...
Politics

ഇഎംഎസിന്റെ നാട്ടിൽ യു ഡി എഫിനെതിരെയുള്ള അവിശ്വാസം പാസായി, പ്രസിഡന്റ് പുറത്ത്

പെരിന്തൽമണ്ണ : ഇ എം എസിന്റെ നാടായ ഏലംകുളത്ത് യു ഡി എഫിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചതോടെ, യു ഡി എഫ് പ്രസിഡന്റ് പുറത്തായി. 40 വർഷത്തെ എൽ ഡി എഫ് കുത്തക അവസാനിപ്പിച്ച് ആദ്യമായി വന്ന യു ഡി എഫ് ഭരണസമിതിയെയാണ് എൽ ഡി എഫ് ഇന്ന് പുറത്താക്കിയത്. പ്രസിഡന്റ് കോൺഗ്രസിലെ സി.സുകുമാരനെയാണ് പുറത്താക്കിയത്. യുഡിഎഫിന് അനുകൂലമായി 7 വോട്ടും എതിരായി 9 വോട്ടും ലഭിച്ചു. ആറാം വാർഡിലെ കോൺഗ്രസ് സ്വതന്ത്ര രമ്യ മാണിത്തൊടി കൂറുമാറി വോട്ടു ചെയ്തതോടെയാണ് അവിശ്വാസം വി8ജയിച്ചത്.. ഇരുപക്ഷത്തും 8 പേർ വീതമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്. സിപിഎമ്മിൽ നിന്ന് 40 വർഷത്തിനു ശേഷം ലഭിച്ച യുഡിഎഫ് ഭരണമാണ് അവസാനിക്കുന്നത്. വൈസ് പ്രസിഡൻ്റിനെതിരെയുള്ള അവിശ്വാസം നാളെ പരിഗണിക്കും. മാർക്സിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ നാട്ടിൽ സി പി എമ്മിന് അധികാരം നഷ്ടപ്പെട്ടത് വലി...
Malappuram

ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്ക് വീണു ; 50 അടിയോളം താഴ്ചയിലേക്ക് എടുത്ത് ചാടി രണ്ടരവയസുകാരന് രക്ഷകനായി പൊലീസുകാരന്‍

കരുളായി : കരുളായി നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ 50 അടിയോളം താഴ്ചയിലേക്ക് വീണ രണ്ടരവയസ്സുകാരന് രക്ഷകനായി പോലീസുകാരന്‍. നെടുങ്കയം സ്വദേശിയും നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനുമായ എന്‍.കെ. സജിരാജാണ് പാലത്തില്‍ നിന്നു പുഴയിലേക്കു വീണ കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്തിയത്. വനത്തിനകത്തെ പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുങ്കയത്ത് ഞായറാഴ്ച 12.30ഓടെയാണ് സംഭവം. രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടി കരിമ്പുഴയ്ക്കു കുറുകെയുള്ള ഇരുമ്പുപാലത്തിലൂടെ കളിക്കുന്നതിനിടെ പാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്കു വീഴുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജിരാജ് ഉടന്‍ തന്നെ പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് സജിരാജ് കുട്ടിയെ രക്ഷ...
Malappuram

കോര്‍പറേറ്റ് വല്‍ക്കരണം ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും : വിസ്ഡം യൂത്ത് ഡോക്ടേഴ്‌സ് കോണ്‍ഫ്രന്‍സ്

പെരിന്തല്‍മണ്ണ: ആരോഗ്യ രംഗം കോര്‍പറേറ്റുകള്‍ കയ്യടക്കി വെച്ചതോടെ ആ രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാകുന്നുവെന്നും അത് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച വിസ്ഡം യൂത്ത് ഡോക്ടേഴ്‌സ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദം തൊഴില്‍ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും മന:സംഘര്‍ഷത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആരോഗ്യ രംഗത്തെ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണം എന്നും സമ്മേളനം വിലയിരുത്തി. കോര്‍പ്പറേറ്റുകളുടെ കടന്നുവരവ് സാധാരണക്കാര്‍ക് ചികിത്സ അപ്രാപ്യമാക്കാന്‍ കാരണമാകും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല. ആരോഗ്യ പരിപാലനം ഏറെ മനസ്സാന്നിധ്യത്തോടെ സമാധാ...
Local news

സാക്ഷരതാ ദിനാചരണം ; എഴുപത് പിന്നിട്ട ശേഷം ബിരുദം നേടിയ മുന്‍ പഠിതാവിനെ ആദരിച്ചു

വേങ്ങര: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് സാക്ഷരതാ സമിതി എഴുപത് പിന്നിട്ട ശേഷം ബിരുദം നേടിയ മുന്‍ പഠിതാവ് വി.ഭാസ്‌കരനെയും തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ റഫീക്ക് മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം ഇ കെ സുബൈര്‍ മാസ്റ്റര്‍, അഷ്‌റഫ് മാസ്റ്റര്‍, ആബിദ. പി, ദേവി. വി, ശ്രീദേവി പി. ടി, മസീദ എന്നിവര്‍ സംസാരിച്ചു. ദുരന്തനിവാരണത്തെ കുറിച്ച് എം. നജീബ് ക്ലാസ്സ് എടുത്തു....
Local news

അക്ഷയ / ജനസേവ കേന്ദ്രങ്ങളിൽ സേവന നിരക്ക് പ്രദർശിപ്പിച്ചില്ലെങ്കിൽ കർശന നടപടി

തിരൂരങ്ങാടി : വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ സെന്ററുകളിലെയും /പ്രൈവറ്റായി സേവനം നല്‍കി വരുന്ന ജനസേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി. സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവണ്‍മെന്റ് അംഗീകൃത അക്ഷയ സെന്ററുകളില്‍ പോലും സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ജില്ലാ അക്ഷയ സെന്റര്‍ ഓഫീസിലേക്ക് പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി ജില്ലാ അക്ഷയ സെന്റര്‍ അറിയിച്ചത് പ്രകാരം ജില്ലയിലെ എല്...
Local news

ലോക സാക്ഷരത ദിനവും പ്രകൃതി ദുരന്ത നിവാരണ സെമിനാറും സംഘടിപ്പിച്ചു

തിരൂരങ്ങാടി : സാക്ഷരത മിഷന്‍ ജി എച്ച് എസ് തൃക്കുളം സ്‌കൂളില്‍ ' സെപ്റ്റംബര്‍ 8 'ലോക സാക്ഷരതാ ദിനാചരണവും പ്രകൃതി ദുരന്ത നിവാരണ സെമിനാറും സംഘടിപ്പിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിപി സുഹറാബി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പഠിതാവിനെ ആദരിച്ചു. പ്രകൃതിദുരന്തനിവാരണത്തെക്കുറിച്ച് പ്രേരക് എ സുബ്രഹ്മണ്യന്‍ വിശദീകരണം നടത്തി. ചടങ്ങില്‍ അധ്യാപകരായ ചൈത്ര ടീച്ചര്‍, ഷമീറ ടീച്ചര്‍ പഠിതാക്കള്‍, എ ടി വത്സല, ഷൈന്‍ ബാബു കെപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിന് ക്ലാസ് കോര്‍ഡിനേറ്റര്‍ വിജയശ്രീ വിപി സ്വാഗതവും ക്ലാസ് ലീഡര്‍ ഷീജ എപി നന്ദിയും പറഞ്ഞു....
Other

പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി

മലപ്പുറം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് വാർഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുള്ളത്. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് അനുസരിച്ചായിരിക്കും സീറ്റുകൾ ഉണ്ടാകുക. 50 ശതമാനം സ്ത്രീകൾക്ക് ഉള്ളതിനാൽ ജനറൽ സീറ്റ് കുറവാകും. 50 ശതമാനം സ്ത്രീ സംവരണ ത്തിന് പുറമെ എല്ലാ സ്ഥാപനങ്ങളിലും എസ് സി സംവരണ സീറ്റും ഉണ്ട്. ചില സ്ഥാപനങ്ങളിൽ എസ് സി ജനറൽ സംവരണ ത്തിന് പുറമെ എസ് സി സ്ത്രീ സംവരണവും എസ് ടി സംവരണവും ഉണ്ട്. ഇതെല്ലാം ഒഴിവാക്കി ബാക്കിയുള്ളതാണ് ജനറൽ സീറ്റ് ഉള്ളത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ 33 വാർഡുകളായി വർധിച്ചിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ 16, വേങ്ങര 18, കൊണ്ടോട്ടി 18, താനൂർ 17, മലപ്പുറം 17, നിലമ്പുർ15, വണ്ടൂർ 18, അരീക്കോട് 19, പെരിന്തൽമണ്ണ 19, മങ്കട 15, കുറ്റിപ്പുറം 17, പൊന്നാനി 14, പെരുമ്പടപ്പ് 14, കാളികാവ് 16 എന്നിങ്ങനെയാണ് ബ...
error: Content is protected !!