കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ
കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് എന്ന പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : ബി.എസ് സി. ബോട്ടണി. ഒരു വർഷമാണ് കോഴ്സ് കാലാവധി. വിശദ വിജ്ഞാപനവും കൂടുതൽ വിവരങ്ങളും പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 9846163197, 8281863927.
പി.ആർ. 1534/2024
എം.എഡ്. പ്രവേശനം 2024
2024 - 2025 അധ്യായന വർഷത്തെ എം.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അപേക്ഷിച്ചവരുടെ വെയിറ്റിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിന്‍ വഴി ഒക്ടോബർ 26 വരെ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ പഠനവകുപ്പ് / കോളേജുകള...

