Friday, July 3

Author: tirurangaditoday

ഗുരുതരമായ അച്ചടക്ക ലംഘനം : സരിനെ പുറത്താക്കി കോണ്‍ഗ്രസ്
Kerala

ഗുരുതരമായ അച്ചടക്ക ലംഘനം : സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ച് കെ.പി.സി.സി വാർത്താക്കുറിപ്പും പുറത്തിറക്കി. 'ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കി' എന്ന് ജനറല്‍ സെക്രട്ടറി എം.ലിജു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വ...
university

അറബിക് പി.എച്ച്.ഡി. ഒഴിവ് ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അന്തർദേശീയ പ്രഭാഷണ പരമ്പര ഗവേഷണ രീതിശാസ്ത്രം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പ് അന്തർദ്ദേശീയ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. യു. കെ. ഹയർ എജ്യുക്കേഷൻ അക്കാദമി പണ്ഡിതനായ ഡോ. കെ.എസ്. ശ്രീനാഥ് പരമ്പരക്ക് തുടക്കം കുറിച്ചു. തുടർന്ന്  സുനിൽ  പി. ഇളയിടം, ടി.വി. മധു, സി.എസ്. വെങ്കിടേശ്വരൻ, സുധീഷ് കോട്ടേമ്പ്രം, കെ.എസ്. മാധവൻ എന്നിവർ ഗവേഷണ രീതിശാസ്ത്രത്തിൻ്റെ വിവിധ തലങ്ങളെ പറ്റി ഗവേഷകരുമായി സംവദിച്ചു. 21-ന് സമാപിക്കുന്ന പ്രഭാഷണ പരമ്പരയിൽ ഇ.വി. രാമകൃഷ്ണൻ, ഷംസാദ് ഹുസൈൻ, പ്രിയ കെ. നായർ എന്നിവർ പങ്കെടുക്കും. പി.ആർ. 1501/2024 അറബിക് പി.എച്ച്.ഡി. ഒഴിവ് കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ നാല് ഒഴിവുകളിലേക്ക് പി.എച്ച്.ഡി. അറബിക്ക് ( നോൺ എൻട്രൻസ് - എനി ടൈം രജിസ്‌ട്രേഷൻ ) പ്രവേശനത്തിന് യു.ജി.സി., ജെ.ആർ.എഫ്. നേടിയവരിൽ നിന്നും അപേക്ഷ ക്...
university

അശാസ്ത്രീയ ചരിത്രരചന വർത്തമാനകാല പ്രതിസന്ധി : സയിദ് അലി നദീം റസാവി

ഏറെ ശാസ്ത്രീയ ഗവേഷണങ്ങൾ പുറത്തുവരുന്ന പുതിയകാലത്ത് സമകാലീന സ്കൂൾ കോളേജ്  പാഠപുസ്തകങ്ങളിൽ ശാസ്ത്രീയ ചരിത്രത്തിനു പകരം കഥകളും ഭാവനകളും ചരിത്രമായി എഴുതി ചേർത്തിരിക്കുന്നതായി അലിഗഡ് സർവകലാശാല പ്രൊഫ. സയിദ് അലി നദീം റസാവി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ ഇ.എം.എസ്. ചെയർ സംഘ ടിപ്പിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ ചരിത്ര രചന എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രതിസന്ധിയെ വിദ്യാർത്ഥികളും ഗവേഷകരും നേരിടേണ്ടതുണ്ടെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. തെളിവുകളാണ് ചരിത്ര രചനയുടെ അടിസ്ഥാനം. തെളിവുകളെ ശാസ്ത്രീയ രീതിയിൽ ഉപയോഗിച്ച് എഴുതുന്ന ചരിത്രത്തിനേ തുല്യതയുള്ള സമൂഹത്തിനെ സൃഷ്ടിക്കുവാൻ സാധിക്കൂ.  ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ ചരിത്രവും സംസ്കാരവും വർഗീയ ശക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്നതായി ഡോ. ബാംഗ്യ ബുഖ്യ പറഞ്ഞു. ആദിവാസികളുടെ സംസ്കാരത്തെ ഹിന്ദുത്വവാദികൾ സ്വാംശീകരിക്കുന്നത് ഏറെ അപകട...
Kerala

പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസം, തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധി : രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി സരിന്‍

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കുട്ടത്തിലിനെ പ്രഖ്യാപിച്ചതില്‍ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും പാര്‍ട്ടി നിലപാട് തിരുത്തിയില്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയെ തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് ഭയന്നാണ് താന്‍ മുന്നോട്ടുവന്നത്. പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സരിന്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു. ...
Other

ചെമ്മാട്ട് നിന്നും യുവതിയെയും കുഞ്ഞിനെയും കാണാതായി

തിരൂരങ്ങാടി : ചെമ്മാട്ട് നിന്നും യുവതിയെയും 3 വയസ്സുള്ള കുഞ്ഞിനെയും കാണാതായതായി പരാതി. ചെമ്മാട് കുട്ടൂക്കാരൻ ജാഫറിന്റെ ഭാര്യയും പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞു മരക്കാരുടെ മകളുമായ ഹാജറ (26), മുഹമ്മദ് റിഷാൻ (മൂന്ന്) എന്നിവരെയാണ് കാണാതായത്. 14 ന് (തിങ്കൾ) വൈകുന്നേരം 6.30 മുതൽ ഇവർ ഭർത്താവിനൊപ്പം താമസിക്കുന്ന ചെമ്മാട് കൊടിഞ്ഞി റോഡിലുള്ള വാടക വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ടുകിട്ടുന്നവർ 9037 043 654 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം....
Politics

ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് സ്ഥാനാർഥികൾ

തിരുവനന്തപുരം:  വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ കോണ്ഗ്രസ് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ ലോക്സഭ സ്ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാകും.വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും നിർ‌ണായകമായി. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഒരവസരം കൂടി നൽകിയിരിക്കുകയാണ് കോൺഗ്രസ്. പ്രിയങ്ക ആദ്യമായി മത്സരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന പ്രത്യേകതയുണ്ട്. ഇത് കോണ്ഗ്രസ് പ്രവർത്തകരിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്....
Malappuram

സമസ്ത പണ്ഡിതര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെയുള്ള ജല്‍പനങ്ങള്‍ തള്ളിക്കളയുക: എസ്എംഎഫ്

മലപ്പുറം : ഇസ്ലാമിക വിശ്വാസങ്ങളെയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശങ്ങളെയും തള്ളിപ്പറഞ്ഞും സമസ്തയുടെ നിലനില്പിനെ ചോദ്യം ചെയ്തും സുന്നീ സ്ഥാപനങ്ങളെയും നേതാക്കളെയും പണ്ഡിതന്മാരെയും മോശമായി ചിത്രീകരിച്ചും പുത്തന്‍ പ്രസ്ഥാന ബന്ധം ആരോപിച്ചും ജല്‍പനങ്ങള്‍ നടത്തുന്ന പ്രഭാഷകരെ പൊതുസമൂഹം തള്ളിക്കളയണമെന്ന് എസ്.എം.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പഠന ക്ലാസ്സുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സമസ്ത സ്ഥാപനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതും നവീനാശയ ബന്ധങ്ങള്‍ ആരോപിക്കുന്നതും അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണ് . അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ പരിശുദ്ധ ഇസ്്‌ലാമിന്റെയും സുന്നത്ത് ജമാഅത്തിന്റെയും ശത്രുക്കള്‍ക്ക് അവസരം നല്‍കുന്നതാണെന്നും ദീനീ പ്രബോധന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമസ്തയെയും സ്ഥാപനങ്ങളെയും സംശയത്തിന്റെ നി...
Accident, Local news

മസ്ക്കറ്റിൽ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി : മസ്ക്കറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശി മരിച്ചു. നമ്പുളം സൗത്ത് കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് മരിച്ചത്. 35 വർഷത്തോളമായി മസ്ക്കറ്റിൽ ബേക്കറി ബിസിനസ് നടത്തുകയായിരുന്നു. പിതാവ്:പരേതനായ അപ്പു. മാതാവ്:ദേവകി. ഭാര്യ:പ്രീതി. മക്കൾ: ആദിത്യ എന്ന ശ്രീകുട്ടൻ(സി.എ വിദ്യാർഥി), അഭിരാം എന്ന അച്ചു (റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർഥി). സഹോദരങ്ങൾ: രാജൻ (റിട്ട.എസ്.ഐ), ഷാജി (ഗൗണ്ട് വാട്ടർ എൽ.ഡി, തിരുവനന്തപുരം, ഷിജു(എ.എസ്.ഐ, ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം), പ്രിയേഷ് മസ്ക്കറ്റ്, ഷീജ (അങ്കൺവാടി ടീച്ചർ). സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ...
Kerala

വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നവംബര്‍ 13ന് നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് രണ്ട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ബറേലി, വയനാട് എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്....
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സർവകലാശാലയിൽ മലബാർ സ്വിമ്മിങ് ഫെസ്റ്റ് കാലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് അക്കാദമിയും (സി.യു.എസ്.എ.) സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പും സംയുക്തമായി മലബാർ മേഖലയിലുള്ളവർക്കായി നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 19-ന് സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സിലെ 25, 50 മീറ്റർ ഇന്റർനാഷണൽ പൂളിൽ നടക്കുന്ന മത്സരത്തിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. ടീമായി പങ്കെടുക്കുന്ന സ്കൂൾ, കോളേജ്, ക്ലബ്, ഡിപ്പാർട്ട്മെന്റ് എന്നിവരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നവർക്ക് ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. ഒക്ടോബർ 17-നകം രജിസ്‌ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ : 9447862698, 9496362961. പി.ആർ. 1493/2024 സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ടെക്‌നീഷ്യൻ നിയമനം തൃശ്ശൂർ ജില്ലയിലെ അരാണാട്ടുകാരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ ...
university

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇ.എം.എസ്. ചെയര്‍ ദേശീയ സെമിനാര്‍ തുടങ്ങി

ആധുനിക ഇന്ത്യയുടെ പ്രത്യേകത വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ്. ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റുവി ന്റെ നേതൃത്വമാണ് വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണത്തിന് സഹായകമായത്. ഈ മുന്നേറ്റം പുതിയ ഡിജിറ്റല്‍ യുഗത്തിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. അലിഗഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സയ്യിദ് അലി നദീം റസാവി അധ്യക്ഷത വഹിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ ചരിത്രരചനയുടെ പ്രധാന പ്രതിസന്ധി വര്‍ഗീയ ശക്തികളുടെ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ രീതിയില്‍  ചരിത്ര രചന നടത്തുന്നതില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തി യ ശ്രമങ്ങള്‍ ഈ നൂറ്റാണ്ടിലും പ്രസക്തമാണെന്നും അദ്ദേഹ...
Kerala

ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ; പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യുആര്‍ പ്രദീപ് മത്സരത്തിനിറങ്ങാനാണ് സാധ്യത. പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റുള്ളവരെയും സിപിഎം പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ആര് വരുമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്....
Kerala

എഡിഎം നവീന്‍ ബാബു വീട്ടില്‍ മരിച്ച നിലയില്‍ ; മരണം യാത്രയയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം നടത്തിയതിന് പിന്നാലെ

കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച നവീന്‍ ബാബു ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനില്‍ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമ...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഹിന്ദി ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ “മധ്യകാല സാഹി ത്യത്തിന്റെ പുനർവായന” എന്ന വിഷയത്തിൽ ഒക്ടോബർ 22, 23, 24 തീയതികളിൽ ദേശീയ സെമിനാർ നടക്കും. 22 - ന് രാവിലെ 10 മണിക്ക് ആര്യഭട്ടാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ അവധേഷ് പ്രധാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ചിന്തകർ പങ്കെടുക്കും.    പി.ആർ. 148362024 എം.എഡ്. പ്രവേശനം 2024 - 25 രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തിരമുള്ള എം.എഡ് പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ 16 - ന് വൈകീട്ട് 3 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : ...
Local news

തൃക്കുളം ഭഗവതിയാലുങ്ങല്‍ ക്ഷേത്രത്തില്‍ സരസ്വതി പുരസ്‌കാര സമര്‍പ്പണവും വിദ്യാരംഭവും നടന്നു

തിരൂരങ്ങാടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃക്കുളം ഭഗവതിയാലുങ്ങല്‍ ക്ഷേത്രത്തില്‍ സരസ്വതി പുരസ്‌കാര സമര്‍പ്പണവും വിദ്യാരംഭവും നടന്നു. വിജയദശമി ദിവസം രാവിലെ വിദ്യാര്‍ത്ഥികളുടെ സാരസ്വതസൂക്ത ജപത്തോടെയുള്ള സരസ്വതി പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന എന്നിവക്ക് ശേഷം റിട്ടയേര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഐ നാരായണന്‍കുട്ടി, മലപ്പുറം ഡയറ്റ് സീനിയര്‍ ലക്ചറര്‍ നിഷ പന്താവൂര്‍ എന്നിവര്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് 52 വര്‍ഷമായി തബല വാദനത്തിലും നാടക അഭിനയത്തിലും ആത്മസമര്‍പ്പണം നടത്തി ജീവിക്കുന്ന പോഞ്ചത്ത് ഭാസ്‌കരന്‍ നായര്‍ക്ക് പ്രഥമ സരസ്വതി പുരസ്‌കാരം സമൂതിരി കോവിലകം പ്രതിനിധി ശ്രീ രാമവര്‍മ്മ രാജ സമ്മാനിച്ചു. കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി ശങ്കരനുണ്ണി, ജോയിന്റ് സെക്രട്ടറി കെ വി ഷിബു, രക്ഷധികാരിമാരായ പി ബ...
Kerala

നിയമസഭാ മാര്‍ച്ച് : പികെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം 37 പേര്‍ക്ക് ജാമ്യം

തിരൂവനന്തപുരം : കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ പൊലിസ് റിപ്പോര്‍ട്ട്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് ഉള്ളവര്‍ മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും ഉപാധിയില്‍ പറയുന്നു....
Malappuram

വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിച്ച് പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം

മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം. പറമ്പില്‍പീടിക വരപ്പാറ സ്വദേശി വരിച്ചാലില്‍ വീട്ടില്‍ പരേതനായ ചെമ്പന്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഹാഷിര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. മലപ്പുറം മഅ്ദിന്‍ പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹാഷിര്‍ കൂട്ടുകാരനോടൊപ്പം കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിനെ മറി കടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. സഹയാത്രികനായ പടിക്കല് പാപ്പനൂര്‍ റോഡ് സ്വദേശി റയ്യാന്‍ ചികിത്സയിലാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സഹോദരങ്ങള്‍: അജ്മല്‍ സുനൂന്‍, തബ്ഷീര്‍, മിദ്‌ലാജ്....
Local news

കൊടിമരം കോണ്‍ഗ്രസ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ കൊടിമരം പതിനേഴാം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു കോണ്‍ഗ്രസ് കുടുംബ സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ശരീഫ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഹനന്‍ വെന്നിയൂര്‍, സലിം ചുള്ളിപ്പാറ, ഷറഫലി മാസ്റ്റര്‍ മൂന്നിയൂര്‍ , സിപി സുഹ്‌റാബി, ഷംസുദ്ദീന്‍ മച്ചിങ്ങല്‍, കദീജ പൈനാട്ടില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ശിഹാബ് കെ പി, സ്വാഗതവും യൂസഫലി സിടി നന്ദിയും പറഞ്ഞു....
Entertainment

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. പാലാരിവട്ടത്തെ വീട്ടില്‍ നിന്നും കടവന്ത്ര പൊലീസാണ് പുലര്‍ച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായി. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്. കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു. ഇരുവരും തമ്മിലുളള തര്‍ക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ബാലയെ കാണാനോ സംസാരിക്കാനോ താ...
Entertainment

മദ്യലഹരിയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നടന്‍ ബൈജു ; വൈദ്യപരിശോധനക്ക് തയ്യാറാകാതെ താരം

തിരുവനന്തപുരം : മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നടന്‍ ബൈജു സന്തോഷ്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. ബൈജു ഓടിച്ച കാര്‍, സ്‌കൂട്ടറിലും വൈദ്യുത പോസ്റ്റിലുമാണ് ഇടിച്ചത്. നടനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാ...
Accident

ലുലുമാൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ ബൈക്ക് മതിലിൽ ഇടിച്ച് ചേറൂർ കോളേജ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമ അമ്പലക്കണ്ടി സ്വദേശി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം. ചേറൂർ പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയും സജീവ എം എസ് എഫ് പ്രവർത്തകനുമാണ് ജസീം. ഇന്ന് പുലര്‍ച്ചെ 1.45ഓടെ മുക്കം വട്ടോളി പറമ്പിലാണ് അപകടം നടന്നത്. ഇരുവരും കോഴിക്കോട് മാങ്കാവിലെ പുതിയ ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു ജസീം. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാ...
Malappuram

സി.ഇ.ഒ മലപ്പുറം ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: നവംബര്‍ 8,9 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം നടന്നു. ജില്ലയിലെ സി.ഇ.ഒ മെമ്പർമാര്‍ സോഷ്യല്‍ മിഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തും സ്റ്റാറ്റസ് വെച്ചും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തും സോഷ്യല്‍ മിഡിയ പ്രചരണത്തില്‍ പങ്കാളികളായി...
Kerala

ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുന്നു : പിവി അന്‍വര്‍ എംഎല്‍എ

കാസര്‍കോട് : ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. അബ്ദുള്‍ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു. തട്ടിപ്പ് സംഘത്തിന്റെ തനി സ്വഭാവമാണ് പൊലീസ് കാണിക്കുന്നത്. കേരളത്തില്‍ പൊലീസിന്റെ ഏറ്റവും വലിയ ഇരകള്‍ ഓട്ടോ തൊഴിലാളിക്കും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ്. എസ്‌ഐ അനൂപിനെ പിരിച്ച് വിടണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു. ഒരു സാധുവിന്റെ വണ്ടി പൊലീസ് പിടിച്ചിട്ടപ്പോള്‍ ഏതെങ്കിലും നേതാവ് ചോദിക്കാന്‍ പോയോ? യൂ...
Malappuram

പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് ; സംഭവം മലപ്പുറത്ത്

മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇല്ലാത്ത വണ്ടിക്ക് മരിച്ചയാളുടെ പേരിലെത്തിയ പിഴ നോട്ടീസില്‍ ഭാര്യ ഹാജറയുടെ മരണ സര്‍ട്ടിഫിക്കറ്റ് അടക്കമാണ് വയോധികന്റെ പരാതി. കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. കഴിഞ്ഞ മാസം ഇരുപത്തിഒന്‍പതാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസില്‍ ഉള്ളത്. അഞ്ഞൂറ് രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്. എന്നാല്‍ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. ഭാര്യ മരിച്ചിട്ട് 10 വര്‍ഷമായെന്നും സ്വന്തമായി വാഹനമില്ലെന്നും മൂസാഹാജി പറഞ്ഞു. പിഴ വന്നതി...
Malappuram

സൗഹൃദത്തില്‍ നിന്ന് പിന്മാറി : യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു : മലപ്പുറം സ്വദേശി പിടിയില്‍

പെരുമ്പാവൂര്‍: എറണാകുളത്ത് സൗഹൃദത്തില്‍ നിന്നും പിന്മാറിയതിന് യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത മലപ്പുറം സ്വദേശിയെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവാവും പെരുമ്പാവൂര്‍ സ്വദേശിയായ 21 കാരിയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. എന്നാല്‍ അടുത്തിടെ യുവതി സൗഹൃദത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് തണ്ടേക്കാട് അല്‍ അസ്സര്‍ റോഡില്‍ വച്ച് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയത്. യുവാവിനെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ച യുവതിയുടെ കൈ പിടിച്ച് പ്രതി തിരിക്കുകയും, കൈവശമുണ്ടായിരുന്ന 69000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ യുവതി...
Entertainment

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു ; സ്വാസിക അടക്കം മൂന്ന് സിനിമ താരങ്ങള്‍ക്കെതിരെ കേസ്

കൊച്ചി : യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മൂന്ന് സിനിമാ താരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമര്‍ശം നടത്തിയെന്നാണ് നടിയുടെ പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മൂവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്....
Local news

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളിന് അംഗീകാരം

തിരൂര്‍ : ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനും പൊതുസമൂഹത്തില്‍ ലഹരിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രത്യേക പുരസ്‌കാരം അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറ്റുവാങ്ങി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും മികച്ച വിദ്യാലയമായി ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 3000 രൂപയും പ്രശസ്തിപത്രവും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറ്റുവാങ്ങി....
Local news

പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനം : ചെട്ടിയാന്‍കിണര്‍ ഹൈസ്‌കൂളിന് അംഗീകാരം

തിരൂര്‍ : ചെട്ടിയാന്‍കിണര്‍ ഹൈസ്‌കൂളിന്റെ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്‌കാരം വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റുവാങ്ങി. 2023 - 24 അധ്യയന വര്‍ഷം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് വിദ്യാലയങ്ങളിലൊന്നായി ചെട്ടിയാന്‍കിണര്‍ ഗവ.ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി കൃഷി ആരോഗ്യ രംഗത്തെ ബോധവല്‍ക്കരണപരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതജ്യോതി പുരസ്‌കാരം ഈ വിദ്യാലയത്തിന് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്നു. അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വി.സി. ഡോ. പി. രവീന്ദ്രനില്‍ നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പുരസ്‌കാരം ഏറ്റുവാങ്ങി....
Kerala

തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

കൊച്ചി : തപാല്‍ വകുപ്പില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവതിയെ ഞാറക്കല്‍ പൊലീസിന്റെ പിടിയില്‍. എളങ്കുന്നപ്പുഴ മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ വീട്ടില്‍ മേരി ഡീനയെയാണ് (31) അറസ്റ്റ് ചെയ്തത്. തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ഞാറക്കല്‍ സ്വദേശിയില്‍ നിന്ന് 1,05,000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയില്‍ നിന്നും 8,00,000 രൂപയുമാണ് ഇവര്‍ തട്ടിയത്. മേരി ഡീനയ്‌ക്കെതിരെ കളമശേരി സ്റ്റേഷനില്‍ സമാന കേസ് നിലവിലുണ്ട്....
Malappuram

സുഹൃത്തിന് ലൊക്കേഷന്‍ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു

കുറ്റിപ്പുറം : മരിക്കാന്‍ പോകുന്നതിന്റെ തൊട്ട് മുമ്പ് ലൊക്കേഷന്‍ സുഹൃത്തിന് ഗൂഗിള്‍ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന പടന്ന വളപ്പില്‍ ബാലകൃഷ്ണന്റെ മകന്‍ രതീഷ് (30) ആണ് ആത്മഹത്യ ചെയ്തത്. കുറ്റിപ്പുറം തിരൂര്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ബാര്‍ ഹോട്ടലിന് പിറകുവശത്തെ കുറ്റിക്കാടിനുള്ളിലെ മരക്കൊമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് സുഹൃത്തിന് താന്‍ മരിക്കാന്‍ പോകുന്ന സ്ഥലം ഗൂഗിള്‍ മാപ്പ് വഴി അയച്ചു കൊടുത്ത ശേഷമാണ് ജീവനൊടുക്കിയത്. അടുത്ത ദിവസം തന്നെ വിദേശത്തേക്ക് പോകുമെന്ന് യുവാവ് ചില കൂട്ടുകാരോട് പറഞ്ഞിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കുറ്റിപ്പുറം പൊലിസ് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത്ത്, രമേശ് എന്നിവര്‍ സഹോദരങ...
error: Content is protected !!