Saturday, March 21

Author: tirurangaditoday

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന് ആശ്വാസം ; വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി
Malappuram

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന് ആശ്വാസം ; വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

കൊച്ചി : പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ഥി സിപിഎം സ്വതന്ത്രന്‍ കെ.പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ബെഞ്ച് തള്ളിയത്. സാങ്കേതിക കാരണങ്ങളുടെ പേരില്‍ മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ല എന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതായിരുന്നു എന്നുമായിരുന്നു മുസ്തഫയുടെ വാദം. പ്രസൈഡിംഗ് ഓഫീസര്‍ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇതു പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് റജിസ്ട്രാറുടെ ഓഫിസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടിക...
Local news

അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തിലേക്ക് ഇന്ത്യയില്‍ നിന്നും യോഗ്യത നേടി കൊളത്തൂര്‍ സ്വദേശി

മൂന്നിയൂര്‍: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നും കൊളത്തൂര്‍ സ്വദേശി യോഗ്യത നേടി. കൊളത്തൂര്‍ സ്വദേശി ഹാഫിള് മുഹമ്മദ് ഹനാന്‍ ആണ് യോഗ്യത നേടിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത 35ലേറെ മത്സരാര്‍ത്ഥികളില്‍ നിന്നും ഒന്നാമതെത്തിയാണ് മുഹമ്മദ് ഹനാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ദാറുത്തര്‍ ബിയ ഹിഫ്‌ള് കോളേജിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് 17 വയസ്സുകാരനായ മുഹമ്മദ് ഹനാന്‍. മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ പുത്തന്‍ വീട്ടില്‍ ഹാഷിം ഇല്‍മുന്നീസ എന്നിവരുടെ മകനാണ്. ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര വായനാ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും യോഗ്യത നേടിയ പ്രതിനിധികളാണ് പങ്കെടുക്കുന്നത്...
Kerala

കത്തുന്ന പുരയില്‍ നിന്ന് കഴുക്കോല്‍ ഊരിയെടുക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ ; ദുരന്തബാധിതരെ ഭീഷണിപ്പെടുത്തുന്ന സ്വകാര്യ ബാങ്കുകള്‍ക്കെതിരെ മുഹമ്മദ് അലി ബാബു

മലപ്പുറം : വയനാട് ഉരുള്‍പൊട്ടലില്‍ ഉള്ളിപ്പൊട്ടി കഴിയുന്ന ദുരിത ബാധിതരോട് ജീവിച്ചിരിപ്പുണ്ടെങ്കില്‍ പണം അടക്കണമെന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി എം മുഹമ്മദ് അലി ബാബു. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ വിളിച്ച് ജീവിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ഇഎംഐ അടവ് തെറ്റിയതിനെക്കുറിച്ച് പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് സ്വകാര്യ ബാങ്കുകളെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ മാനസികമായി തകര്‍ക്കുന്ന നടപടിയാണ് ചില സ്വകാര്യബാങ്കുകള്‍ സ്വീകരിക്കുന്നത്. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചെന്ന് ഒരാള്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം 'താങ്കള്‍ ജീവിച്ചിരിപ്പുണ്ടോ?' എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ 'ഇഎംഐ തുക അടക്കണം' എന്നും ആവശ്യപ്പെടുക...
Malappuram

അവിശ്വാസത്തിലൂടെ പുറത്താക്കി, എന്നിട്ടും തിരിച്ചു വന്നു ; കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും പിവി ഉസ്മാന്‍

അരീക്കോട് : കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി ലീഗിലെ പിവി ഉസ്മാനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പിവി ഉസ്മാന്‍ വിജയിച്ചു. നേരത്തെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായിരുന്നു. പ്രസിഡന്റായിരുന്ന പി.വി.ഉസ്മാന്‍ പുറത്തായ ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. 3 അംഗങ്ങളുള്ള കോണ്‍ഗ്രസിലെ ഒരു അംഗം വിട്ടുനിന്നു. രണ്ടു പേരുടെ വോട്ടുകള്‍ അസാധുവായി....
university

വയനാടിനായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ‘ ; ഒന്നേകാല്‍ ലക്ഷം രൂപയുടെ പഠനോപകരണങ്ങള്‍ കൈമാറി എന്‍.എസ്.എസ്.

വയനാട്ടിലെ അതിജീവനത്തിനായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് എന്‍.എസ്.എസ്. യൂണിറ്റുകള്‍ ചേര്‍ന്ന് സമാഹരിച്ച പഠനസാമഗ്രികള്‍ കൈമാറി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഒന്നേകാല്‍ ലക്ഷം രൂപയുടെ പഠനസാമഗ്രികളാണ് 'വയനാടിനായി സി.യു. കാമ്പസ്'  എന്ന പേരില്‍ സര്‍വകലാശാലാ വാഹനത്തില്‍ കയറ്റി അയച്ചത്. നോട്ടുപുസ്തകങ്ങള്‍, ബാഗ്, കുട, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, റെയിന്‍കോട്ട്, കിടക്കകള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. കാമ്പസിലെ മൂന്ന് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു വിഭവസമാഹരണം. യാത്ര വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. ടി. വസുമതി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് പുത്തൂര്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. റീഷ കാരാളി, ഡോ. ഒ.കെ. ഗായ...
university

പ്രളയത്തിൽ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ കാലിക്കറ്റ് സര്‍വകലാശാല ഫീസില്ലാതെ നല്‍കും ; ചെയ്യേണ്ടത് ഇത്രമാത്രം

പ്രളയദുരന്തത്തില്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമെല്ലാം നഷ്ടമായവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. വയനാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റവന്യൂ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നല്‍കുക. 2018-ലെ പ്രളയത്തിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതേ ഇളവ് നല്‍കിയിരുന്നു. പ്രളയ ദുരന്തത്തിൽ മരിച്ചവർക്കും മുൻ സിന്‍ഡിക്കേറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനായി. പ്രധാന തീരുമാനങ്ങള്‍ കാലാവസ്ഥാ നിരീക്ഷണ - പരീക്ഷണത്തിനാവശ്യമായ റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് എന്‍.സി.സി. ആസ്ഥാനത്തിന് സമീപം ഭൂമി ലഭ്യമാക്കാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച് സിന്‍ഡിക്കേറ്റ്...
Local news

ലീഗിന് ഇനി വൈറ്റ് ഗാര്‍ഡ് മാത്രമല്ല ഗ്രീന്‍ ഗാര്‍ഡും ; ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിച്ചു

വേങ്ങര : മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ് വൈറ്റ് ഗാര്‍ഡ്. ഏതു പ്രതിസന്ധി ഘട്ടത്തിലും ആളുകള്‍ക്ക് തുണയായി എത്തുന്ന മുസ്ലിം ലീഗിന്റെ സന്നദ്ധസേന. എന്നാല്‍ ഇപ്പോള്‍ ഇതാ വനിതാ തലത്തിലും പുതിയ സന്നദ്ധ സേനക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഗ്രീന്‍ ഗാര്‍ഡ് എന്ന പേരിലാണ് സന്നദ്ധ സേനക്ക് രൂപം നല്‍കിയിരിക്കുന്നത്. വേങ്ങര നിയോജകമണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വനിത ലീഗ് സന്നദ്ധസേന 'ഗ്രീന്‍ ഗാര്‍ഡ് വളണ്ടിയര്‍' ' ഔദ്യോഗികമായി ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സന്നദ്ധ സേനയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവും മുസ്ലിം ലീഗ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ വനിത ലീഗ് സ്റ്റേറ്റ് സെക്രട്ടറി ലൈല പുല്ലൂണി, ജില്ല വൈസ് പ്രസിഡന്റ് വാക്കിയത് റംല, മണ്ഡലം പ്രസിഡന്റ് സമീറ പുളിക്കല്‍, സെക്രട്ടറി ജുസൈറ മന്‍സൂര്‍ മറ്റു മ...
Malappuram

നെല്‍ വയല്‍ പാവങ്ങള്‍ക്ക് വില്‍ക്കുന്ന ഭൂമാഫിയക്കെതിരെ മുന്നറിയിപ്പുമായി ജില്ലാ കലക്ടര്‍

മലപ്പുറം : നെല്‍ വയല്‍ പാവങ്ങള്‍ക്ക് വില്‍ക്കുന്ന ഭൂമാഫിയക്കെതിരെ മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ വാരിക്കൂട്ടി ചെറിയ കഷ്ണങ്ങളായി മുറിച്ച് പാവപ്പെട്ട ആളുകള്‍ക്ക് വില്‍പ്പന നടത്തിവരുന്ന പ്രവണത ജില്ലയിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോടികള്‍ സമ്പാദിക്കണമെന്ന് ലക്ഷ്യത്തോടെയാണ് ഇത്തരം ഭൂമാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഭൂമി വാങ്ങി വീട് നിര്‍മിക്കാനും മറ്റും ശ്രമിക്കുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെടുകയും 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കുന്നതിനാല്‍ നിയമനടപടികള്‍ക്ക് വിധേയരാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. വീട് നിര്‍മാണത്തിനോ മറ്റോ ഭൂമി വാങ്ങുമ്പോള്‍ അത്തരം ഭൂമി നിര്‍മാണപ്രവര്‍ത്തനത്തിന് അനുവദനീയമാണോ എന്ന കാര്യം വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് എന്നിവിടങ്ങളില...
Malappuram

‘മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്ക്കും നല്‍കാം ‘ ; ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല പരിപാടി നടത്തി

മലപ്പുറം : ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല പരിപാടി പി നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2024 ആഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെയാണ് ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. 'മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്ക്കും നല്‍കാം ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. മുലപ്പാലിലെ ഓരോ തുള്ളിക്കും രോഗങ്ങളെ ചെറുകുന്നതിനുള്ള ശേഷിയുണ്ട് എന്നും കുഞ്ഞിന്റെ ആരോഗ്യവും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്താന്‍ കുഞ്ഞ് ജനിച്ച് എത്രയും പെട്ടെന്ന് മുലയൂട്ടല്‍ തുടങ്ങണം എന്നും ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കി. ആശുപത്രിയിലെ അമ്മമാരില്‍ കുഞ്ഞിന് ഏറ്റവും നല്ല രീതിയില്‍ മുലയൂട്ടുന്ന അമ്മയായ മുബഷിറ യൂസഫിന് എംഎല്‍എ പ്രോത്സാഹന സമ്മാനം നല്‍കി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചച്ചു. ജ...
Local news

എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി

എആര്‍ നഗര്‍ : എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം , കൊളപ്പുറം ഭാഗങ്ങളില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളിലാണ് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകനെടേയും, കുറ്റൂര്‍ നോര്‍ത്ത് സ്‌കൂള്‍ അധ്യാപകന്‍ ശ്രീജിത്ത് ന്റെയും ആശാപ്രവര്‍ത്തകരുടേയും നേതൃത്ത്വത്തില്‍ കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് എന്‍എസ്എസ് യൂണിറ്റ് 1 4 3 യിലെ 50 ഓളം വിദ്യാര്‍ത്ഥികള്‍ളാണ്‌സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്....
Local news

ബാര്‍ബര്‍ ഷോപ്പിലെ മുഴുവന്‍ തുകയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തിരൂരങ്ങാടി സ്വദേശി

തിരൂരങ്ങാടി : ബാര്‍ബര്‍ ഷോപ്പിലെ മുഴുവന്‍ തുകയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തിരൂരങ്ങാടി സ്വദേശി. പരപ്പനങ്ങാടി പുത്തരിക്കല്‍ അങ്ങാടിയില്‍ 43 കൊല്ലത്തോളമായി ബാര്‍ബര്‍ ഷോപ്പ് നടത്തിവരുന്ന പന്താരങ്ങാടി സ്വദേശി കുറുപ്പന്‍ കണ്ടിഷണ്‍മുഖന്‍ (ഉണ്ണി) ആണ് തന്റെ ജോലിയില്‍ നിന്നുള്ള ഒരു ദിവസത്തെ വേതനം വേദനിക്കുന്ന വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ ഇതിനായി സ്ഥാപിച്ച ബക്കറ്റില്‍ നിക്ഷേപിച്ച തുക എത്രയായാലും തന്നാല്‍ കഴിയുന്ന സഹായം ദുരിതമനുഭവിക്കുന്നവര്‍ക്കായി എത്തിച്ച് അതില്‍ പങ്കാളിയാവണമെന്നതിന്റെ ഭാഗമാണിതെന്ന് ഇദ്ദേഹം പറഞ്ഞു....
Local news

സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണവും ഡ്രസും വയനാടിലെ ദുരിത ബാധിതര്‍ക്കായി കൈമാറിയ കുഞ്ഞു റയക്ക് മുസ്ലിം ലീഗ് സൈക്കിള്‍ വാങ്ങി നല്‍കും

എആര്‍ നഗര്‍ : കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധപിടിച്ചു പറ്റിയ കണ്ണിനു കുളിര്‍മയേകിയ സംഭവമായിരുന്നു ഇരുമ്പുചോല അരീതലയിലെ മാനംകുളങ്ങര മുഹമ്മദ് റാഫി - സല്‍മ ദമ്പതികളുടെ മകളായ ഫാത്തിമ റയ എന്ന കൊച്ചു കുട്ടി താന്‍ സൈക്കിള്‍ വാങ്ങുന്നതിനായി സ്വരുക്കൂട്ടി വച്ച തുകയും തന്റെ ഡ്രസുമെല്ലാം പയനാടിലെ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതരായവര്‍ക്കായി കൈമാറിയത്. വാര്‍ത്തകളില്‍ നിന്നും മാതാവ് പറഞ്ഞറിഞ്ഞാണ് ദുരിത ബാധിതര്‍ക്ക് തന്നാല്‍ ആവും വിധമുള്ള ഈ വലിയ സഹായം ഈ കൊച്ചു കുരുന്ന് നല്‍കിയത്. ഇപ്പോള്‍ ഇതാ കുഞ്ഞു റയക്ക് സൈക്കിള്‍ വാങ്ങി കൊടുക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് 15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി. ഇരുമ്പു ചോല സ്‌കൂളിലെ പിടിഎ ഭാരവാഹികൂടിയായ 15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി സെക്രട്ടറി ഫൈസല്‍ കാവുങ്ങലാണ് ലീഗ് കമ്മിറ്റി റയക്ക് സൈക്കിള്‍ വാങ്ങി നല്‍കുമെന്ന് പറഞ്ഞിരിക്കുന്നത്. നേരത്തെ പിടിഎ ഭാരവാഹികള്‍ കുഞ്ഞു റയയുടെ വീട്ട...
Local news

‘എനിക്ക് സൈക്കിള്‍ വാങ്ങണ്ട, ആ പൈസ ഓല്‍ക്ക് കൊടുക്കാ, എന്റെ ഡ്രസ്സും വേണമെങ്കില്‍ കൊടുക്കാ, ഓല് പാവല്ലേ ; കുഞ്ഞു റയയെ പോലുള്ളവരുള്ളപ്പോള്‍ നമ്മള്‍ എങ്ങനെ തോല്‍ക്കാനാ..

എആര്‍ നഗര്‍ : രാജ്യത്തെ നടുക്കിയ ദുരന്തമായിരുന്നു വയനാടിലെ ഉരുള്‍പൊട്ടല്‍. മൂന്നു ഗ്രാമങ്ങളെ അപ്പാടെ വിഴുങ്ങിയ ഉരുളില്‍ എട്ട് ദിവസമായിട്ടും ആളുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നിരവധി പേരുടെ വീടും കുടുംബവും സഹോദരങ്ങളും രക്ഷിതാക്കളും തുടങ്ങി ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് തീരാ വേദനയിലാണ്. വയനാടിനായി നാടൊന്നിച്ച് ഒരുമയായി കൈക്കോര്‍ക്കുമ്പോള്‍ പലയിടത്ത് നിന്നും മനസിനെ തട്ടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് എആര്‍ നഗര്‍ പഞ്ചായത്തിലുമുണ്ടായിരിക്കുന്നത്. സൈക്കിള്‍ വാങ്ങിക്കാന്‍ സ്വരുക്കൂട്ടിയ പണം വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ് തിരക്ക് കൂട്ടിയ ഒരു കുഞ്ഞാണ് ഇപ്പോള്‍ താരം. 'എനിക്ക് സൈക്കിള്‍ വാങ്ങണ്ട, ആ പൈസ ഓല്‍ക്ക് കൊടുക്കാ, എന്റെ ഡ്രസ്സും വേണമെങ്കില്‍ കൊടുക്കാ, ഓല് പാവല്ലേ….' രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്ത ടിവിയില്...
Malappuram

തിരൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചമ്രവട്ടം കാമ്പിലവളപ്പില്‍ സക്കീര്‍ ഹുസൈന്റെ മകന്‍ ഫവാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തൂര്‍ ഹൈസ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചമ്രവട്ടം ജുമാ മസ്ജിദില്‍ കബറടക്കി....
Malappuram

വയനാടിലെ ദുരിത ബാധിതരെ ചേര്‍ത്ത് പിടിച്ച് കാടാമ്പുഴ ഭഗവതിക്ഷേത്രം ; ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം കൈമാറി

മലപ്പുറം ; വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിത ബാധിതരെ ചേര്‍ത്ത് പിടിച്ച് കാടാമ്പുഴ ഭഗവതിക്ഷേത്രം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാടാമ്പുഴ ഭഗവതി ദേവസ്വം വക 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ദേവസ്വം പാരമ്പര്യ ട്രസ്റ്റി ഡോ.എം.വി രമചന്ദ്രവാര്യര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. ദിനേശ്കുമാര്‍, ക്ഷേത്രജീവനക്കാര്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന് ചെക്ക് കൈമാറി. കരുവാരകുണ്ട് റൂറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി 3 ലക്ഷം, മഞ്ചേരി കെ.ജി ബോസ് സ്മാരക ട്രസ്റ്റ് ഒരു ലക്ഷം, ഗവ. പ്ലീഡര്‍ ടോം കെ. തോമസ് ഒരു ലക്ഷം, തുവ്വൂര്‍ സഹകരണ സൊസൈറ്റി ഒരു ലക്ഷം, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയുടെ രണ്ടര ദിവസത്തെ വേതനം 25,000, മക്കരപറമ്പ് ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് യൂണിറ്റ് 50,000, പുരോഗമ കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി 1,86,100, കാവനൂര്‍ ഇ.എഫ്.ടി ഗുരു എല്‍.എല്...
Local news

തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ യുഎച്ച്‌ഐഡി കാര്‍ഡ് വിതരണോദ്ഘാടനം നടന്നു

തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ വ്യക്തികള്‍ക്കും യൂ എച്ച് ഐ ഡി കാര്‍ഡ് നല്‍കുന്നതിന്റെ ഉദ്ഘാടനം സ്വന്തം പേരില്‍ യൂ എച്ച് ഐ ഡി കാര്‍ഡ് എടുത്ത് കൊണ്ട് തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസില്‍ നിന്നും യു എച്ച് ഐ ഡി കാര്‍ഡ് ചെയര്‍മാന്‍ ഏറ്റുവാങ്ങി. യൂ എച്ച് ഐ ഡി, ആശുപത്രിയിലൂടെയുള്ള ഒരു രോഗിയുടെ യാത്ര ട്രാക്കുചെയ്യുന്നതിലും രേഖപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു. രോഗിയുടെ സന്ദര്‍ശന തീയതിയും സമയവും, സന്ദര്‍ശിച്ച വകുപ്പുകള്‍, പരിശോധനാ ഫലങ്ങള്‍, നടത്തിയ ഏതെങ്കിലും ചികിത്സകള്‍ അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ വിവരങ്ങള്‍, രോഗിയുടെ കൂടുതല്‍ സമഗ്രവും കൃത്യവുമായ മെഡിക്കല്‍ ചരിത്രം നിര്‍മ്മിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. ഇത്, മെഡിക്കല്...
Local news

പി എസ് എം ഒ കോളേജ് ഇന്‍വൈറ്റഡ് ടോക്ക് സംഘടിപ്പിച്ചു

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍വൈറ്റഡ് ടോക്ക് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി എസ് എം ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അസിസ് നിര്‍വഹിച്ചു. ഡോക്ടറല്‍ ഫെല്ലോ സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് പ്രീതി മുഖ്യാതിഥിയായി'' ജെന്‍ഡര്‍ ആന്റ് സെക്‌സ് ' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. പരിപാടിയില്‍ ചരിത്ര വിഭാഗം മേധാവി എം സലീന, അസിസ്റ്റന്റ് പ്രൊഫസര്‍ മാരായ അബ്ദുല്‍ റഊഫ്, അബ്ദുല്‍ റഷീദ്, ഫഹദ് കെ ജസീല, ഷബീര്‍ മോന്‍,വിദ്യാര്‍ത്ഥികളായ ഹിഷാം, ഫിദ, അക്ഷയ് എം, ഷിഫ്‌ന, റൂഷാദ തുടങ്ങിയവര്‍ സംസാരിച്ചു....
Local news

താനൂര്‍ കസ്റ്റഡി മരണം ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചില്ല, നാല് പൊലീസുദ്യോഗസ്ഥര്‍ക്ക് ജാമ്യം

കൊച്ചി : താനൂര്‍ കസ്റ്റഡി മരണത്തില്‍ 90 ദിവസത്തിനുള്ളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേസിലെ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം. എറണാകുളം സിജെഎം കോടതിയാണു ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായിരുന്ന ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആയിരുന്ന ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സ്റ്റേഷനിലെ സിപിഒ ആയിരുന്ന അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം. പൊലീസിന്റെ ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫിലെ അംഗങ്ങളാണ് ഇവര്‍. 2023 ആഗസ്റ്റ് ഒന്നാം തീയതി പുലര്‍ച്ചെയാണ് മമ്പുറം സ്വദേശിയായ താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട താമിറിനെ പൊലീസ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണ് എന്നായിരുന്നു ആരോപണം. ലഹരി...
university

സമ്മാനത്തുക ദുരന്തബാധിതര്‍ക്ക് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി

പ്രബന്ധ മത്സരത്തിലെ സമ്മാനത്തുക വയനാട്ടിലെ ദുരന്തബാധിര്‍ക്ക് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി. മലയാള പഠനവിഭാഗത്തിലെ കെ.ടി. പ്രവീണാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ സമ്മാനത്തുക വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് കൈമാറിയത്. പി.എം. താജ് അനുസ്മരണ സമിതി സംഘടിപ്പിച്ച ' പി.എം. താജിന്റെ നാടകലോകം ' പ്രബന്ധമത്സരത്തില്‍ ഒന്നാം സ്ഥാനം പ്രവീണ്‍ നേടിയിരുന്നു. അയ്യായിരം രൂപയാണ് സമ്മാനം ലഭിച്ചത്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയൊരു തുക ആദ്യമേ തന്നെ പ്രവീണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. അതിനു ശേഷം ലഭിച്ച അവാര്‍ഡ് തുക കൂടി ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാലാ കാമ്പസ് എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ അവശ്യസാധനങ്ങള്‍ സ്വരൂപിക്കുന്നുണ്ട്. പ്രവീണ്‍ കൈമാറിയ തുകയും എന്‍.എസ്.എസ് മുഖേന...
Kerala

ഷിരൂര്‍ മണ്ണിടിച്ചില്‍ ; ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി, കാലില്‍ വല കുടുങ്ങിയ നിലയില്‍, കൈയ്യിലെ വള, മൃതദേഹം കണ്ടെത്തിയത് ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം ; ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യം

കര്‍ണാടക : ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഒറ്റക്കാഴ്ചയില്‍ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലില്‍ വല കുടുങ്ങിയ നിലയില്‍ പുരുഷ മൃതദേഹമാണെന്നും കൈയ്യില്‍ വളയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അര്‍ജുന്റേതാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീര്‍ണാവ...
Local news

കേന്ദ്ര ബജറ്റ് തൊഴിലാളി ദ്രോഹ ബജറ്റ് ; എ ഐ ടി യു സി പ്രതിഷേധം സംഘടിപ്പിച്ചു

തിരൂരങ്ങാടി: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി ദ്രോഹ ബജറ്റിനതിരെ എ.ഐ.ടി.യു.സി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി ചെമ്മാട് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് ജി.സുരേഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് സി.പി.നൗഫൽ അധ്യക്ഷം വഹിച്ചു. എം.വി.നാസർ, കെ.രാജൻ സി.സുബൈർ, സിടി.മുസ്ഥഫ എന്നിവർ സംസാരിച്ചു. മോഹനൻ നന്നമ്പ്ര സ്വാഗതവും ഹബീബ് പെരുമ്പള്ളി നന്ദിയും പറഞ്ഞു....
Local news

പ്രളയ ബാധിത വീടുകളിലേക്ക് ക്ലിനിങ് മെറ്റീരിയൽസ് വിതരണം ചെയ്ത് സി.പി.ഐ

തിരൂരങ്ങാടി : നഗരസഭയിലെ പ്രളയ ബാധിത വീടുകളിലേക്ക് ക്ലിനിങ് മെറ്റീരിയൽസ് വിതരണം ചെയ്ത് സി.പി.ഐ. നഗരസഭയിലെ കണ്ണാടിത്തടം, മാനുകുട്ടൻ കോളനി, കോട്ടുവലക്കാട്, മാനീപ്പാടം, വെള്ളിനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളം കയറിയ നൂറോളം വീടുകളിലേക്ക് ആണ് സി.പി.ഐ തിരുരങ്ങാടി ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ക്ലീനിങ് മെറ്റീരിയൽസ് വിതരണം ചെയ്തത് . മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി.നൗഫൽ, മണ്ഡലം കമ്മിറ്റി അംഗം കെ.വി മുംതസ്, അബ്ദുറഹിമാൻ കൂർമ്മത്ത്, എൻ.പി ഇസ്ഹാഖ്, രാജേഷ് തൃക്കുളം, എം.പി.അബ്ദുസമദ്, സനജ് കറുത്തോൻ, സി.പി.ആബിദ്,ഹബീബ് പെരുമ്പള്ളി, ഗഫൂർ മാളിയേക്കൽ, അബ്ദുറസാഖ് എന്നിവർ നേതൃത്വം നൽകി...
Local news

പൊതുവഴി ക്ലീൻ ചെയ്ത് വിഖായ പ്രവർത്തകർ

ചുഴലി : ശക്തമായ മഴ കാരണം അടിഞ്ഞുകൂടിയ ചെളികളും മുറിഞ്ഞു വീണ മരവും മുറിച്ചുമാറ്റി മൂന്നിയൂർ ചുഴലി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ. ദിവസവും വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന വഴിയാണ് 35 ഓളം വരുന്ന പ്രവർത്തകർ സജ്ജമാക്കിയത്. പ്രവർത്തനങ്ങൾക്ക് ചുഴലി യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് സഹചാരി സെന്റർ കൺവീനർ റസാഖ് തറേങ്ങൽ, പരപ്പനങ്ങാടി മേഖല വിഖായ സമിതി അംഗം അയ്യൂബ്, ശിഹാബലി, യൂണിറ്റ് ഭാരവാഹികളായ അമീർ സുഹൈൽ,ആശിഖ്,റിഷാദ് അഹമ്മദ്,ഹാരിസ്, ഷഫീഖ്, റിസ് വാൻ, റബീഹ്, അനസ്, ഷാഫി, ഫസലു റഹ്മാൻ,ഫവാസ്, അൻഷിഫ്, ജുനൈദ്,സ്വാദിഖ്, എന്നിവരും യൂണിറ്റ് വിജിലന്റ് വിഖായ അംഗങ്ങളും നേതൃത്വം നൽകി...
Local news

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ്, പഠനോപകരങ്ങള്‍ അടക്കം ശേഖരിച്ചു

തിരൂരങ്ങാടി : വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കൈക്കോര്‍ത്ത് കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ്. കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുതപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്ന സാധനങ്ങള്‍ ശേഖരിച്ചു. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ഒരുക്കിയിട്ടുള്ള കളക്ഷന്‍ സെന്ററില്‍ എത്തിക്കാനായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി. എൻഎസ് എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജ്ജുദ്ദീന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഫാത്തിമ ഷഹല, വളണ്ടിയര്‍ സെക്രട്ടറിമാരായ മുഹമ്മദ് ഫാരിസ്, ഫാത്തിമ ഫിദ, സൈനബ ജസ്ലി, മറ്റ് അധ്യാപകരും, എന്‍എസ്എസ് വളണ്ടിയര്‍മാരും സന്നിഹിതരായി....
Local news

സ്വന്തമായി വിളയിച്ച 1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസ് വിദ്യാര്‍ ഥികൾ

വേങ്ങര : സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ പുട്ടുപൊടി എന്നിവ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ ഏല്‍പ്പിച്ചു. 10,000 കിലോ നെല്ലാണ് ഈ വര്‍ഷം ജൈവകൃഷി രീതിയിലൂടെ വിദ്യാര്‍ഥികള്‍ വിളയിച്ചിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍മാരായ ജോസഫ് സ്റ്റീഫന്‍ റോബിന്‍, ഷെര്‍ളി പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.യു.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എ. മമ്മു, പ്രിന്‍സിപ്പല്‍ അസീസ് സി., മാനേജര്‍ ടി. മൊയ്തീന്‍കുട്ടി, മാനേജിങ് കമ്മിറ്റി സെക്രട്ടറി മുബാറക്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ടി. ഹംസ, കാര്‍ഷിക ക്ലബ്ബ്...
Kerala

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍

പാലക്കാട് : ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ ഒന്നാം വര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ഥിനിയായ അതുല്യ ഗംഗാധരന്‍ (19) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു....
Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ; ഡ്രൈവര്‍ക്ക് പരിക്ക്

കോഴിക്കോട് : പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവര്‍ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Malappuram

മലപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചരണ നടത്തിയതിന് 7 കേസുകള്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയതില്‍ മലപ്പുറത്ത് 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയതിന് ഭാരതീയ ന്യായ സംഹിത, ദുരന്തനിവാരണ നിയമം, കേരള പൊലീസ് ആക്ട് എന്നിവയിലെ വകുപ്പുകള്‍ ചേര്‍ത്താണ് മലപ്പുറം, കരിപ്പൂര്‍, നിലമ്പൂര്‍, വണ്ടൂര്‍, കല്‍പകഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി തുടങ്ങിയ സ്റ്റേഷന്‍ പരിധിയില്‍ കേസുകള്‍ എടുത്തത്. ദുരിതാശ്വാസ നിധിക്കെതിരെ വ്യജപ്രചരണം നടത്തിയതിന് ഒരാളെ ആലപ്പുഴയില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍(40) ആണ് അറസ്റ്റിലായത്....
National

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ; വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാൻ തീരുമാനം

ദില്ലി : വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്‍ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള ബോർഡിന്റെ അധികാരങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതി. ഭേദഗതി പ്രകാരം വഖഫ് ബോർഡുകൾ അവകാശമുന്നയിക്കുന്ന സ്വത്തുക്കളുടെ മേൽ പരിശോധന നിർബന്ധിതമാക്കും. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. രാജ്യത്തുടനീളം 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന് കീഴിലുള്ളത്. നിലവിൽ വഖഫ് ബോർഡിന് തങ്ങൾക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. വഖഫ് ബോർഡിന്റെ ഘടനയി...
Kerala

ദുരിതക്കയത്തിലും മോഷ്ടാക്കള്‍ ; രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന മോഷണം ; മുന്നറിയിപ്പുമായി പൊലീസ്

വയനാട് : ഉരുള്‍പ്പൊട്ടലില്‍ നാടൊന്നിച്ച് കണ്ണീരിലാണപ്പോള്‍ അവസരം മുതലെടുത്ത് മോഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില നീചന്മാര്‍. മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരം നിചപ്രവര്‍ത്തികളും നടക്കുന്നത്. ദുരിതക്കയത്തിലും മോഷണത്തിനിറങ്ങിയവരെ കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ഇതര സംസ്ഥാനക്കാരായ ചിലര്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യത്വം നഷ്ടപ്പെട്ട ചിലരുടെ നടപടികളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. അതേസമയം തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതരെ ഏല്‍പ്പിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്...
error: Content is protected !!