Saturday, July 4

Author: tirurangaditoday

മലപ്പുറത്ത് മായം കലര്‍ന്ന 140 കിലോഗ്രാമോളം ചായപ്പൊടി പിടിച്ചെടുത്തു
Malappuram

മലപ്പുറത്ത് മായം കലര്‍ന്ന 140 കിലോഗ്രാമോളം ചായപ്പൊടി പിടിച്ചെടുത്തു

മലപ്പുറം: വേങ്ങൂരില്‍ മായം കലര്‍ന്ന 140 കിലോഗ്രാമോളം ചായപ്പൊടി പിടിച്ചെടുത്തു. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നാണ് ചായപ്പൊടി കണ്ടെടുത്തത്. ചായക്ക് കടുപ്പം കിട്ടാന്‍ വേണ്ടിയാണ് ചായപ്പൊടിയില്‍ മായം കലര്‍ത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് അയച്ചു. ആഷിഖിന്റേത് ചെറുകിട സംരംഭമെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തുവിട്ടിട്ടില്ല....
Local news

യൗവനത്തിന്റെ ഓര്‍മ്മ തുടിപ്പുകള്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : കുണ്ടൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥി സംഘടന തസ്ഖീഫു ത്വലബ അസോസിയേഷന്‍ പുറത്തിറക്കുന്ന പി കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമിയുടെ യൗവനത്തിന്റെ ഓര്‍മ്മത്തുടിപ്പുകള്‍ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. പുസ്തക പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ എന്‍ പി ആലി ഹാജി, കെ കുഞ്ഞി മരക്കാര്‍, സി കെ റസാക്ക്, നിയാസ് പുളിക്കലകത്ത്, ശരീഫ് വടക്കയില്‍ ,എംപി കുഞ്ഞുമൊയ്തീന്‍, ബി.കെ സിദ്ദീഖ്, സമദ് റഹ്മാനി എന്നിവര്‍ പങ്കെടുത്തു...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.കോം. കൗണ്‍സിലിങ് 2024 കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മന്റ് പഠന വകുപ്പില്‍ 2024 - 2025 അധ്യയന വര്‍ഷത്തെ എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ( https://www.uoc.ac.in/ ) സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഒന്ന് മുതല്‍ 45 വരെ റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ ജൂലൈ ആറിന് രാവിലെ 10.30-ന് പഠനവകുപ്പ് കാര്യാലയത്തില്‍ നിര്‍ദിഷ്ട രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജുകള്‍ / എസ്.ഡി.ഇ. ( CUCBCSS - UG - 2014 മുതല്‍ 2016 വരെ പ്രവേശനം ) വിദ്യാര്‍ഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.എസ്.ഡബ്ല്യൂ., ബി.ബി.എ., ബി.എം.എം.സി., ബി.കോം. വൊക്കേഷണല്‍, ബി.എ. അഫസല്‍ - ഉല്‍ - ഉലമ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ എട്ടിന് തുടങ്ങും. കേന്ദ്രം: ടാ...
Local news

പരപ്പനങ്ങാടി പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ ഒ.പി തുടങ്ങാന്‍ തീരുമാനം

പരപ്പനങ്ങാടി : പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ ഒ.പി തുടങ്ങാന്‍ തീരുമാനം. ഇന്നലെ അടിയന്തിരമായി കൂടിയ ഹോസ്പിറ്റല്‍ എച്ച്എംസി യോഗത്തിലാണ് തീരുമാനം. നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഞായര്‍ ഒ.പി സമയം രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പരിശോധന 1 മണി വരെയും ആയിരിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. നഗരസഭ ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഈവെനിംഗ് ഒ.പി തുടങ്ങുന്നതിനായി നിയമിച്ചു കഴിഞ്ഞത് കൊണ്ട് ഇനി വീണ്ടും സ്റ്റാഫുകളെ നിയമിക്കണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നുള്ളതിനാല്‍ അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് അപേക്ഷ നല്‍കിയിരുന്നു. അനുമതി കിട്ടുന്നത് വരെ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് ഞായര്‍ ഒ.പി തുടങ്ങുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് പുതിയ രണ്ട് ...
Malappuram

നീറ്റ് നെറ്റ് പരീക്ഷ ക്രമക്കേട് ; ജിഎസ്ടി ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

മലപ്പുറം : നീറ്റ് നെറ്റ് ചോദ്യപേപ്പര്‍ കുംഭകോണത്തിലൂടെ വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അനീതിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രകമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ഷബീര്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ ശ്യാം പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മുനീര്‍, കെ പി അനീഷ്, ബിന്‍സി ഭാസ്‌കര്‍, കെ ശരത് എന്നിവര്‍ സംസാരിച്ചു....
Education

പ്ലസ് വൺ, വിഎച്ച്എസ്ഇ സപ്ലിമെന്ററി അലോട്മെന്റ്: അപേക്ഷ ഇന്നുമുതൽ

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ട് സീറ്റ് ലഭിക്കാതിരുന്നവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിന് ഇന്നു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ ഇന്നു രാവിലെ 9നു വെബ്സൈറ്റിൽ (https://hscap.kerala.gov.in ) പ്രസിദ്ധീകരിക്കും. ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ടിസി വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതോടെ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപേക്ഷ പുതുക്കാൻ അവസരമുണ്ട്. മെറിറ്റ് ക്വോട്ടയുടെ സപ്ലിമെന്ററി അലോട്മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കും. വിഎച്ച്എസ്ഇക്ക് www.vhseportal.k...
Malappuram

ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്ന് (തിങ്കൾ) വൈകീട്ട് 4.15 ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. മുക്കാൽ മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. 161 തീർത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം ഇന്ന് (തിങ്കൾ) 8.30 ഓടെ തിരിച്ചെത്തി. ഇതോടെ ആദ്യദിനം തിരിച്ചെത്തുന്ന ഹാജിമാർ 327 ആവും. ആദ്യ വിമാനത്തിൽ തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, ഡോ. ഐ.പി. അബ്ദുസ്സലാം, ഉമ്മർ ഫൈസി മുക്കം, പി.ടി. അക്ബർ, സഫർ കയാൽ, പി.പി. മുഹമ്മദ് റാഫി, മുഹമ്മദ് ഖാസിം കോയ, കൊണ്ടോട...
university

മലപ്പുറം ജില്ലയിൽ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂലൈ രണ്ടിന് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മലപ്പുറം ജില്ലയിൽ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂലൈ രണ്ടിന് മലപ്പുറം ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂലൈ രണ്ടിന് നടക്കും. ഈ വര്‍ഷം ബിരുദജേതാക്കളായവര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലാണ്. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി. കെ. ഖലീമുദ്ധീൻ, അഡ്വ. എം.ബി. ഫൈസൽ, സി.പി. ഹംസ, ടി.ജെ. മാർട്ടിൻ, ഡോ. കെ. മുഹമ്മദ് ഹനീഫ്, ഡോ. പി. റഷീദ് അഹമ്മദ്, പി. സുശാന്ത്, പി.എസ്.എം.ഒ. കോളേജ് മാനേജർ എം. കെ. ബാവ തുടങ്ങിയവർ പങ്കെടുക്കും. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറയും.  പി.ആർ. 890/2024 ഗസ്റ്റ് ഫാക്കൽറ്റി നിയമനം കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠന വകുപ്പിൽ 2024 - 25 അധ്യയന വർഷത്തേ...
Malappuram

ഭാരതീയ ന്യായസംഹിത നിലവില്‍ വന്നു; ആദ്യ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍

മലപ്പുറം : പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആര്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്....
Malappuram

വൈറൽ ഹെപ്പറ്റൈറ്റിസ് , ഷിഗല്ല രോഗബാധയെ തുടർന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കി ആരോഗ്യ വകുപ്പ്

മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധിക‍ൃതര്‍ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1420 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും, 5360 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് 11 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് സംശയാസ്പദമായ ഏഴു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ജൂൺ മാസത്തിൽ 154 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും , 1607 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് അത്താണിക്കൽ - 245, കുഴിമണ്ണ - 91, മൂന്നിയൂർ - 85, ചേലേമ്പ്ര - 53, കൊ...
Kerala

കോഴിക്കോട് വിമാനത്താവള പരിസരത്ത് പറക്കും ബലൂണുകള്‍ക്കും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‍ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സ‍ൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം. സിആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്ളൈയിങ് പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് വ...
Local news

കോഴിപ്പുറം സ്‌കൂളില്‍ 4 കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു ; 127 പേര്‍ ചികിത്സയില്‍

പള്ളിക്കല്‍: കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 127 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ നാല് പേര്‍ക്കാണ് ഷിഗല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്. രോഗം സ്ഥിരീകരിച്ച കുട്ടികള്‍ വീട്ടില്‍ ചികിത്സയില്‍ ആരുടെയും നില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണം പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗം പടരാനുള്ള കാരണം ഫലം വന്നാല്‍ മാത്രമെ സ്ഥിരീകരിക്കാന്‍ സാധിക്കൂ. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ക്ക് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. അത്താണിക്കലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 234 രോഗികള്‍ അത്താണിക്കലില്‍ ചികിത്സയില്‍ ആരോഗ...
Local news

വിസ്ഡം മദ്‌റസാ സാഹിത്യ സമാജം സംസ്ഥാന തല ഉദ്ഘാടനം പ്രൗഢമായി

തിരൂരങ്ങാടി: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച മദ്‌റസാ സാഹിത്യ സമാജം സംസ്ഥാന തല ഉദ്ഘാടനം ചെറുമുക്ക് ദാറുല്‍ ഖുര്‍ആനില്‍ പ്രൗഢമായി നടന്നു. നന്‍മ വിതയ്ക്കാം നല്ലത് കൊയ്യാം എന്ന പ്രമേയത്തില്‍ കുരുന്നുകളുടെ കലാ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ സംഗമംസംസ്ഥാന സെക്രട്ടറി നാസിര്‍ ബാലുശേരി ഉദ്ഘാടനം ചെയതു. വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ കണ്‍വീനര്‍ മുജീബ് ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളിലെ സര്‍ഗ ശേഷിയെ വളര്‍ത്തിയെടുത്ത് നന്‍മയുടെ പ്രചാരണത്തിനും തിന്‍മക്കെതിരെയുള്ള ആയുധവുമാക്കണമെന്നും വിസ്ഡം മദ്‌റസ സാഹിത്യ സമാജം സംസ്ഥാനതല ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. കലാമത്സര വേദികളിലെ അനാവശ്യ വിവാദങ്ങളും മാത്സര്യങ്ങളും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ച് അധികൃതര്‍ ബോധവാന്‍മാരാകണം. സാംസ്‌കാരിക രംഗത്തെ അച്ചടക്കമില്ലായ്മ ഇത്തരം ബഹളങ്ങളുടെ അനന്തരഫലങ്ങളാണ്....
Local news

വാര്‍ഡ് വിഭജനം ; സി.പി.എമ്മിന്റെ വളഞ്ഞ മാര്‍ഗ്ഗം, കരുതലോടെ നേരിടാന്‍ ഉണര്‍ന്നിരിക്കണം : കെപിഎ മജീദ്

തിരൂരങ്ങാടി ; മുനിസിപ്പല്‍ മുസ്ലിം ലീഗ് വാര്‍ഷിക കൌണ്‍സില്‍ കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്രിയാതമാകമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ തന്നെ തിളങ്ങുന്ന റെക്കോര്‍ഡ് ഭൂരിപക്ഷം നേടികൊടുത്ത മുനിസിപ്പല്‍ കമ്മറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. പരാജയത്തില്‍ നിന്നും പരാജയത്തിലേക്ക് മൂക്ക് കുത്തിയ സി.പി.എമ്മിന്റെ വളഞ്ഞ മാര്‍ഗ്ഗത്തിലുള്ള തിരിച്ച് വരവിനായുള്ള ശ്രമമാണ് നടക്കാനിരിക്കുന്ന ഒരു വാര്‍ഡ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെന്നും, അതിനെ കരുതലോടെ നേരിടാന്‍ പാര്‍ട്ടീ ഘടകങ്ങള്‍ ഉണര്‍ന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ പ്രസിഡന്റ് റഫീഖ് പാറക്കല്‍ അധ്യക്ഷം വഹിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും ജനറല്‍ സിക്രട്ടറി എം അബ്ദുറഹിമാന്‍ കുട്ടി അവതരിപ്പിച്ചു. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ...
Local news

മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തേഞ്ഞിപ്പാലം : ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചേലേമ്പ്ര സ്വദേശി ദിൽഷ ഷെറിൻ(15) ആണ് മരിച്ചത്. വേങ്ങര യിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മഞ്ഞപ്പിത്തം പടരുകയാണ്. കുറച്ചു ദിവസം മുമ്പ് മുന്നിയൂരിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അത് പടർന്നു 300ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടർന്നു. ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരിയാണ് മരിച്ചത്. പനിയും വയറു വേദനയും ഉണ്ടായതിനെ തുടർന്ന് ക്ലിനിക്കിലും പിന്നീട് ആശുപത്രിയിലും ചികിത്സ തേടി. ഇന്ന് രാവിലെ മരണപ്പെട്ടു...
university

കോഴിക്കോട്ട് കാലിക്കറ്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 896 പേർ, മലപ്പുറത്ത് ജൂലായ് 2 ന് പി എസ് എം ഒ യിൽ

കോഴിക്കോട്ട് കാലിക്കറ്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 896 പേർ കാലിക്കറ്റ് സര്‍വകലാശാല ബിരുദജേതാക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് കൈമാറുന്നതിനായി കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിൽ നടന്ന ചടങ്ങിൽ 896 വിദ്യാർഥികളാണ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നനൻ, ഡോ. ടി. മുഹമ്മദ് സലിം, എ.കെ. അനുരാജ്, പി. മധു, സെനറ്റംഗം ഡോ. മനോജ് മാത്യൂസ്, ദേവഗിരി കോളേജ് മാനേജർ ഫാ. ബിജു കെ. ഐസക്, പ്രിൻസിപ്പൽ ഡോ. ബോബി ജോസ് തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറഞ്ഞു. മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്കായി ജൂലൈ രണ്ടിന് ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: ഡിഗ്രി പ്രവേശനം, രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം 2024 2024 - 25 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച എല്ലാ വിദ്യാർഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി കോളേജിൽ ഹാജരായി നിര്‍ബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപ് നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട്...
Malappuram

സ്‌കൂളുകളിലെ ഭക്ഷ്യ വിഷബാധ: സ്‌ക്വാഡ് രൂപീകരിച്ച് സ്‌കൂളുകളില്‍ സംയുക്ത പരിശോധന പരിശോധന നടത്തും : ജില്ലാ കളക്ടര്‍

മലപ്പുറം : ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്, ടോയ്!ലറ്റുകള്‍, ഉച്ചഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ പരിശോധിക്കും. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മത്സ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ഉപയോഗിച്ച് ഓ!ഡിറ്റോറിയങ്ങളിലും മറ്റും വെല്‍ക്കം !ഡ്രിങ്ക് തയ്യാറാക്കുന്നത് ജില്ലയില്‍ മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ പടര...
Kerala

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ / ചക്കരക്കല്‍: ഏച്ചുര്‍ മാച്ചേരിയില്‍ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടില്‍ പുതിയ പുരയില്‍ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. മാച്ചേരിയില്‍ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തില്‍ ഇന്ന് ഉച്ചക്ക് 12.15 മണിയോടെയാണ് സംഭവം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കൂട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും അടുത്ത വീട്ടില്‍ ജോലി ചെയ്യുന്നവരാണ് കുളത്തില്‍നിന്ന് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചക്കരക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. അഞ്ചരക്കണ്ടി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികള...
Malappuram

ഡ്രൈവിംഗ് ടെസ്റ്റില്‍ വന്‍ ക്രമക്കേട് ; ഉദ്യോഗസ്ഥര്‍ക്ക് പരിധി നിശ്ചയിച്ചു

മലപ്പുറം : ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ നടത്തുന്നതില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓരോ ഉദ്യോഗസ്ഥനും നടത്തേണ്ട ടെസ്റ്റുകളുടെ പരിധി നിശ്ചയിച്ചു. മലപ്പുറം പൊന്നാനി ആര്‍ടിഒ ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒരു ദിവസം 5 മണിക്കൂറിനകം 147 ഡ്രൈവിങ് ടെസ്റ്റ് നടത്തുകയും ഇതില്‍ 100 പേര്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുകയും ഈ സമയം തന്നെ 50 വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുകയും ഉച്ചയ്ക്കു ശേഷം 38 ഹെവി ലൈസന്‍സ് ടെസ്റ്റ് നടത്തുകയും പഴയ ലൈസന്‍സ് പുതുക്കാനെത്തിയ 16 പേരുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുകയും ചെയ്തുവെന്നും കണ്ടെത്തി. ഒറ്റ ദിവസം ഒരു ഉദ്യോഗസ്ഥന്‍ എത്ര ശ്രമിച്ചാലും ഇത്രയും ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നിരിക്കെ ഇതില്‍ ക്രമക്കേടും അഴിമതിയും നടന്നതായാണു വിലയിരുത്തല്‍. തുടര്‍ന്നാണു...
Malappuram

മുക്കുപണ്ടം പകരം വെച്ച് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം കവര്‍ന്ന പൂജാരി പിടിയില്‍

തിരൂര്‍ : തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും മുക്കുപണ്ടം പകരം വെച്ച് അഞ്ചു പവനോളം വരുന്ന തിരുവാഭരണം കവര്‍ന്ന പൂജാരിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ മുന്‍ജീവനക്കാരനും പാലക്കാട് നെന്മാറ സ്വദേശിയുമായ മനക്കല്‍ ധനേഷ്(32) നെയാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജോലിക്ക് വന്ന ഇയാള്‍ അഞ്ചു പവനോളം വരുന്ന ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ ഷിജോ.സി തങ്കച്ചന്‍, പ്രതീഷ് കുമാര്‍ സി.പി.ഒ മാരായ അരുണ്‍, സതീഷ് കുമാര്‍ എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും....
Local news

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം തറയിട്ടലിന്റെ സഹായ ഹസ്തം

കൊണ്ടോട്ടി : നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നിര്‍വ്വഹിക്കുന്ന ഏറ്റവും വലിയ സ്ഥാപനമായ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് തറയിട്ടാലിന്റെ സഹായ ഹസ്തം. ക്ലബ്ബ് നടത്തിയ ഫണ്ട് കളക്ഷന്‍ 110000/ രൂപ സെന്റര്‍ ചെയര്‍മാന്‍ പി എ ജബ്ബാര്‍ ഹാജിക്ക് ക്ലബ് ചെയര്‍മാന്‍ സി മൂസ കുരികള്‍ കൈമാറി. പ്രസിഡന്റ് ശരീഫ് വിപി , സെക്രട്ടറി ഷുക്കൂര്‍ ,ഹംസ ,സകരിയ ,അലി ,അര്‍ഷാദ് എന്നിവര്‍ ആശംസ അറിയിച്ചു, കോ ഓര്‍ഡിനേറ്റര്‍ റഹീം തറയിട്ടാല്‍ നന്ദി രേഖപ്പെടുത്തി, മറ്റു ക്ലബ്ബ് ഭാരവഹികളും പങ്കെടുത്തു. 53 ഡയാലിസിസ് മെഷീനുകളിലായി 250 ലധികം കിഡ്‌നി രോഗികളുടെ ഡയാലിസിസാണ് നിലവില്‍ നടന്നു വരുന്നത് . സൗജന്യ മൊബൈല്‍ ലാബ് , ഫിസിയോതെറാപ്പി , ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭം , ജലപരിശോധന മൊബൈല്‍ ലാബ്, തുടങ്ങി ആരോഗ്യമേഖലയില്‍ വലിയരീതിയില്‍ ഈ സ്ഥാപനം ഇടപെടുന്നുണ്ടെന്നും...
Local news

വേങ്ങരക്കാരുടെ ‘ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

മലപ്പുറം : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ് എന്നി...
Local news, Malappuram

വേങ്ങര സ്വദേശിയുടെ `ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

വേങ്ങര : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ്...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഗസ്റ്റ് അധ്യപക നിയമനം തൃശ്ശൂരിലെ പേരാമംഗലത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ( CCSIT ) സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ടെക്നോളജിയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലെ ഗസ്റ്റ് അധ്യപക ഒഴിവിലേക്ക് താൽപര്യമുള്ളവർ ജൂലൈ ആറിനു മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം [email protected] എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക് 0487 2202560. പി.ആർ. 876/2024 അറബിക് അസിസ്റ്റന്റ് പ്രൊഫസർ നിയമനം കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ( CUTECs ) കരാർ അടിസ്ഥാനത്തിൽ അറബിക് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. പി.ആർ. 877/2024 ഫൈൻ ആർട്സ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം കോഴിക്കോട് കല്ലായിയിൽ പ്രവർത്തിക്കുന്ന (...
university

ഉന്നതവിദ്യാഭ്യാസം ജോലി നേടാൻ മാത്രമല്ല ; കാലിക്കറ്റ് വി.സി

ഉന്നതവിദ്യാഭ്യാസം ജോലി നേടാനുള്ള ഒരു ടിക്കറ്റ് മാത്രമല്ല, സമൂഹത്തെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ബാധ്യത കൂടിയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. ബിരുദജേതാക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് കൈമാറുന്നതിനായി വയനാട് ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടുന്നതിനൊപ്പം ഭരണഘടന നിര്‍ദേശിക്കുന്ന ശാസ്ത്രാവബോധം കൂടി വിദ്യാര്‍ഥികള്‍ വളര്‍ത്തണം. ഇത് ഓരോ പൗരന്റെയും കടമയാണ്. ശാസ്ത്രവബോധം കേവലം ശാസ്ത്രജ്ഞാനമല്ല. കാര്യങ്ങളെ നിരീക്ഷിച്ച് പരീക്ഷിച്ച് മനനം ചെയ്ത് ലഭിക്കുന്ന അറിവ് സമൂഹത്തിലേക്ക് നല്‍കലാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങിൽ പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. ടി. മുഹമ്മദ് സലിം, സെനറ്റംഗം പി.വി. സനൂപ് കുമാർ, പഴശ്ശിര...
Malappuram

പന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

എടവണ്ണ : പന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. അരീക്കോട് മണ്ണില്‍ വീട്ടില്‍ പൂവന്‍ഞ്ചേരി അബ്ദുല്‍ ഹമീദ് (71) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ടെ പാലപ്പെ പള്ളിപ്പടിക്ക് സമീപമാണ് അപകടം. മൃതദേഹം അരീക്കോട് മദര്‍ ആശുപത്രിയില്‍
Other

കോഴിക്കോട് 12 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു ; ആറാഴ്ചക്കിടെ മൂന്നാമത്തെ കേസ് ; കുട്ടിയുടെ ആരോഗ്യ നില ഗുരുതരം

കോഴിക്കോട് ; ഛര്‍ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് ആറാഴ്ചക്കിടെ മൂന്നാമത്തെ മസ്തിഷ്‌ക ജ്വര കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഫാറൂഖ് കോളജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതമാണെന്നാണ് വിവരം. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളജിടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തില്‍ കുളിച്ച് ആറു ദിവസം കഴിഞ്ഞാണ് രോഗലക്ഷണം കണ്ട...
Local news

സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി സ്വദേശി അഖിൽ ഷാജിയെ ആണ് തിരൂരങ്ങാടി ചന്തപ്പടിയിലെ ജി എച്ച് എസ് എസ് റോഡിലെ കോർട്ടേഴ്സിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Obituary

ഊരകത്ത് യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഊരകം : യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഊരകം മേൽമുറി പുല്ലഞ്ചാൽ കൊളക്കാട്ടു പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ബഷീർ (24) ആണ് മരിച്ചത്. വീട്ടിലേക്ക് വരുന്ന റോഡരികിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.45 നും 7.30 നും ഇടയിലാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
error: Content is protected !!