Saturday, July 4

Author: tirurangaditoday

താനൂര്‍ കസ്റ്റഡി കൊലപാതകം ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവച്ച് എയിംസ്
Local news

താനൂര്‍ കസ്റ്റഡി കൊലപാതകം ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവച്ച് എയിംസ്

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണക്കേസില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിബിഐയുടെ മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചതായി സൂചന. താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും പോലിസുകാരുടെ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവച്ച് എയിംസ് റിപോര്‍ട്ട്. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധരാണ് പരിശോധിച്ചതെന്നാണു വിവരം. സിബിഐ സംഘമാണ് ഡല്‍ഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. താമിര്‍ ജിഫ്രിയുടെ മരണത്തിന് മര്‍ദനവും കാരണമായെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്വീകരിക്കുന്നതിനു...
university

പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

യാത്രയയപ്പ് നൽകി കാലിക്കറ്റ് സർവകലാശാലാ ഹ്യുമാനിറ്റീസ് പഠനവകുപ്പുകൾ ചേർന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ എന്നിവർക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ ഡോ. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡോ. മുജീബ് റഹമാൻ സ്വാഗതം പറഞ്ഞു. ഡോ. സാബു തോമസ്, ലയന അനന്ദ്, ഡോ. ആർ. പ്രസാദ്, ഡോ. കെ.വി. പ്രസന്ന, ഡോ. പി.കെ. ശശി, ഡോ. സി. കെ. ജിഷ തുടങ്ങിയവർ സംസാരിച്ചു. പി.ആർ. 955/2024 മൂല്യനിർണയ ക്യാമ്പ് നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 22 മുതൽ 25 വരെ നടക്കും. പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കേണ്ടതിനാൽ നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും മൂല്യനിർണയ ക്യാമ്പുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു.  പി.ആർ. 956/2024 പരീക്ഷ റദ്ദാക്കി സർവകലാശാലാ പഠനവകുപ്പിൽ ജൂൺ 12 - ന് നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണ...
Malappuram, university

ബുദ്ധി വികാസ വൈകല്യമുള്ളവർക്ക് പണമിടപാടിന് പ്രത്യേക ബില്ലിംഗ് മെഷീൻ ; വികസിപ്പിച്ചത് ഐ.ഇ.ടിയിലെ വിദ്യാർഥികൾ 

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ ഇലട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് വിദ്യാർഥികൾ ബുദ്ധിവികാസ വൈകല്യമുള്ളവർക്കായി വികസിപ്പിച്ച പ്രത്യേക ബില്ലിംഗ് മെഷീൻ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് (സെന്റർ ഫോർ ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാം) സി.ഡി.എം.ആർ.പിക്ക് കൈമാറി. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സി.ഡി.എം.ആർ.പിയിൽ തൊഴിൽ പരിശീലനം കൂടി നൽകുന്നുണ്ട്. പുതിയ യന്ത്രം ഇവരെ പരിചയപ്പെടുത്തുന്നത് സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് ഗുണം ചെയ്യും. ബി.ടെക്. വിദ്യാർഥികളകൾ അനന്ദു മോഹൻ, എ. ഫസ്‌ന ജബീൻ, ഇ.കെ. ഫാത്തിമ നർജീസ്, പി.ബി. ഐശ്വര്യ എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ചത്. ബില്ലിംഗ് മെഷീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകിയത് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്‌നോളജിയാണ്...
Local news

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി ; ചന്തപ്പടി വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് തുടക്കമായി

തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ചന്തപ്പടി വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമായി. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തില്‍ ഏറെ നാളായി ആവശ്യമുള്ള ടാങ്കാണിത്. നഗരസഭ പ്രത്യേകമായി സ്ഥലം കണ്ടെത്തിയാണ് വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് നടപടിയായത്. ഇതിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. ടാങ്ക് നിര്‍മാണത്തിന് കഴിഞ്ഞ ദിവസം നഗരസഭ പണമടച്ച് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം കരിപറമ്പ്, കക്കാട് എന്നിവിടങ്ങളിലും വലിയ ജലസംഭരണ കേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഒരേ സമയം മൂന്ന് വാട്ടര്‍ ടാങ്കുകളാണ് ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. വെന്നിയൂരിലും പുതിയ ടാങ്ക് നിര്‍മ്മിക്കുന്നതിനു അനുമതിയായിട്ടുണ്ട്. കരിപറമ്പ് കല്ലക്കയത്തില്‍ നിന്ന് പൈപ്പ് ലൈന്‍ പ്രവര്‍ത്തിയും ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമത...
Local news

ഭിന്നശേഷി കുട്ടികളുടെ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; നടപടിയെടുക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

വള്ളിക്കുന്ന് :കൊടക്കാട് എസ്റ്റേറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ കഴിഞ്ഞദിവസം അതിക്രമിച്ചു കയറി അര്‍ദ്ധരാത്രി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരപ്പനങ്ങാടി പൊലീസിന് പരാതി നല്‍കി. സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ നശിപ്പിക്കുകയും കുട്ടികള്‍ക്ക് പുറത്തു പോകാനുള്ള പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് എടുത്തുകൊണ്ടുപോകുകയും സ്ഥാപനത്തിന് വലിയ നഷ്ടം ഉണ്ടാക്കിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ പരപ്പനങ്ങാടി എസ് എച്ച് ഒ ഹരീഷ് കല്ലടികൊടനെ കണ്ട് പരാതി അറിയിച്ചു. എസ്റ്റേറ്റ് റോഡില്‍ രാത്രി കാല പെട്രോളിംഗ് നടത്തണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കോശി പി തോമസും നേതാക്കന്മാരായ വിനോദ് കൂനേ...
Local news

കാലാവസ്ഥ വ്യതിയാനവും, കലാരൂപങ്ങളും : അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാൻ മുഹമ്മദ് ഹസീബ്

ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്സിറ്റിയും, ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റും, ഐ സി ടീ എം അന്താരാഷ്ട്ര സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോണ്ഫറൻസിൽ സമുദ്രo , ശബ്ദം, പ്രചാരം : ശബ്ദങ്ങളെ പരിഭാഷപ്പെടുത്തുമ്പോൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ മുഹമ്മദ് ഹസീബിന് ക്ഷണം. ജൂലൈ 11 മുതൽ 13 വരെ നടക്കുന്ന സമ്മേളനത്തിലാണ് പ്രബന്ധം അവതാരിപ്പിക്കുന്നത്. ധാക്ക യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ പങ്കെടുക്കും. കോൺഫെറെൻസിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റ് നൽകുന്ന ട്രാവൽ അവാർഡിനും ഹസീബ് അർഹനായി. പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഹസീബ് ശ്രീലങ്കയിൽ വച്ച് നടന്ന അന്താരാഷ്ട്ര മ്യൂസിക്കൽ സമ്മേളനo , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷക ...
Local news

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി : ലീഗ് നടത്തുന്ന സമരം കുറ്റബോധത്താല്‍ ; യാസിന്‍ തിരൂരങ്ങാടി

തിരൂരങ്ങാടി : പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ യു ഡി എഫ് ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ അനേകം വര്‍ഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും മലബാറിന് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തതിലുള്ള കുറ്റം ബോധമാണെന്ന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ സിറ്റ് ലഭിക്കാതെ പുറത്തിരിക്കുന്ന ഈ അവസ്ഥയില്‍ തിരൂരങ്ങാടി തൃകുളം ഹൈസ്‌കുള്‍ ഉള്‍പ്പെടെ ജില്ലയിലെ സ്ഥല സൗകര്യമുള്ള ഹൈസ്‌ക്കുളുകള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപെട്ടു. ഈ സര്‍ക്കാരില്‍ ജില്ലയിലെ വിദ്യര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതിക്ഷയുണ്ടെന്നും യോഗം പറഞ്ഞു. നജീബ് പാറപ്പുറത്തിന്റെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. കെ ടി സൈതലവി, ജലീല്‍ അങ്ങാടന്‍, നാസര്‍ പതിനാറുങ്ങല്‍, മുക്താര്‍ ചെമ്മാട് എന്നിവര്‍ പ്രസം...
university

അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്റ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിൻഡിക്കേറ്റ് യോഗം കാലിക്കറ്റ് സര്‍വകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ജൂലൈ 11 - ന് രാവിലെ 10 മണിക്ക് സിൻഡിക്കേറ്റ് കോൺഫ്രൻസ് ഹാളിൽ ചേരും.  പി.ആർ. 947/2024 അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്റ് 2024-25 വര്‍ഷത്തേക്കുളള അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 11-ന് 4 മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. /ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾക്ക് : 135/- രൂപയും മറ്റുള്ളവർക്ക് : 540/- രൂപയുമാണ് മാന്‍ഡേറ്ററി ഫീസ്. അലോട്ട്മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് ‍അടയ്ക്കാത്തവർക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്മ...
Malappuram

പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു ; മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്, അവശേഷിക്കുന്നത് 89 സീറ്റുകള്‍ മാത്രം

തിരുവനന്തപുരം : ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് 16881 അപേക്ഷ ലഭിച്ചതില് 16,879 എണ്ണമാണ് പരിഗണിച്ചത്. മലപ്പുറത്തിന് 6999 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 9880 അപേക്ഷകര്‍ക്ക് ഇനിയും സീറ്റ് ലഭിക്കാനുണ്ട്. ജില്ലയില്‍ 89 ഒഴിവുകളേ ഇനിയുള്ളൂ. ആകെ ലഭിച്ച 57,712 അപേക്ഷകളില്‍ 57,662 എണ്ണം അലോട്‌മെന്റ്ിനായി പരിഗണിച്ചു. ഈ അപേക്ഷകളില്‍ 30,245 പേര്‍ക്കാണ് അലോട്‌മെന്റ് ലഭിച്ചത്. 22,729 സീറ്റുകളില്‍ ഒഴിവുണ്ടെങ്കിലും ഭൂരിപക്ഷവും തെക്കന്‍ മധ്യജില്ലകളിലാണ്. പാലക്കാട് 2643, കോഴിക്കോട് 3342 അലോട്‌മെന്റുകളും അനുവദിച്ചു. പാലക്കാട് 1107 ഒഴിവുകളും കോഴിക്കോട് 1598 ഒഴിവുകളുമുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഉള്ള സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകര...
Local news

സൗത്ത് സോണ്‍ സിലാട്ട് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി കക്കാട് സ്വദേശി

തിരൂരങ്ങാടി : പോണ്ടിച്ചേരിയില്‍ വച്ച് നടന്ന സൗത്ത് ഇന്ത്യ സോണ്‍ സിലാട്ട് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി കക്കാട് സ്വദേശി മുഹമ്മദ് ഫാസില്‍ പുളിക്കല്‍. മെഡല്‍ നേട്ടത്തോടെ ഇന്റര്‍സോണ്‍ ചാമ്പ്യന്‍ഷിപ്പിനും ഫാസില്‍ യോഗ്യത നേടി. 60 കിലോ വിഭാഗത്തില്‍ ആയിരുന്നു ഫാസില്‍ മത്സരിച്ചത്. വേങ്ങര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി മാര്‍ഷ്യല്‍ അക്കാഡമി ഡോജോ ചീഫ് ട്രെയിനര്‍ കൂടിയാണ് മുഹമ്മദ് ഫാസില്‍....
Local news

മുഅല്ലിംഡേയും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു

മൂന്നിയൂർ : കുന്നത്തുപറമ്പ് നൂറാനിയ ഹയർ സെക്കൻഡറി മദ്രസയിൽ മുഅല്ലിം ഡേ യും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു. നൂറാനിയ ക്യാമ്പസിൽ നടന്ന സംഗമത്തിന് മദ്രസ പ്രസിഡന്റ് കുന്നുമ്മൽ അലി ഹാജി പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖലാ പ്രസിഡന്റ് ബദ്റുദ്ദീൻ ചുഴലി ഉദ്ഘാടനം നിർവഹിച്ചു. സൈനുൽ ആബിദ് ദാരിമി അധ്യക്ഷനായി. സമസ്ത മുദരിബും സദർ മുഅല്ലിമുമായ ശരീഫ് മുസ്‌ലിയാർ ചുഴലി മുഖ്യപ്രഭാഷണം നിർവഹിച്ചു. ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ ജലീൽ ഫൈസി എന്നിവർ നേതൃത്വം നൽകി. മദ്രസ ജനറൽ സെക്രട്ടറി എൻ.എം ബാവ ഹാജി, സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം ബാഖവി, റഈസ് ഫൈസി ഉള്ളണം,സൈതലവി മുസ്‌ലിയാർ കുണ്ടംകടവ്,അബ്ദുൽ ഖാദർ മുസ്ലിയാർ പാറക്കാവ്,റബീഅ് റുശാദ് മുസ്‌ലിയാർ,എസ്..കെ. എസ്.ബി.വി റെയ്ഞ്ച് സെക്രട്ടറി റസൽ,എസ് കെ.എസ്.ബി.വി ജില്ല കൗൺസിലർ നവാസ് എന്നിവർ പ്രസംഗിച്ചു. സർഗലയം, മുസാബഖ എന്നിവക...
Local news

ഗ്യാസ് കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടന്ന മസ്റ്ററിംഗ് ക്യാമ്പ്

തിരൂരങ്ങാടി : ഗ്യാസ് കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് തിരൂരങ്ങാടി നഗരസഭ 21 ഡിവിഷനില്‍ കൗണ്‍സിലറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഇഖ്ബാല്‍ കല്ലുങ്ങലിന്റെ നേതൃത്വത്തില്‍ നടത്തിയ ആധാര്‍ മാസ്റ്ററിംഗ് ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി. കക്കാട് മിഫ്താഹുല്‍ ഉലൂംമദ്രസയില്‍ നടത്തിയ ക്യാമ്പില്‍ വിവിധ വാര്‍ഡുകളില്‍ നിന്ന് മുന്നൂറോളം പേര്‍ മസ്റ്ററിങ് ചെയ്തു. കാലത്ത് 10 മണി മുതല്‍ വൈകുന്നേരം മൂന്നര മണി വരെ നീണ്ടുനിന്ന ക്യാമ്പിന് ഷഫാസ് ഗ്യാസ് ഏജന്‍സി ഉടമ പി എം അഷ്‌റഫ് പി എം ഷഫാഫ് എ സിദ്ദീഖ് നേതൃത്വം നല്‍കി, പോക്കാട്ട് അബ്ദുറഹ്മാന്‍കുട്ടി, ആരിഫ വലിയാട്ട് എം സുജിനി,സാദിഖ് ഒള്ളക്കന്‍ , കെ കെ നയീം,സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി, ഇ, വി സലാം മാസ്റ്റര്‍,കെ മൂസക്കോയ, ഒ. റാഫി, കെ, എം, ഗഫൂര്‍, സി, വി ബാസിത്ത്, കെ, റസാഖ് മാസ്റ്റര്‍, കെ, എം, മൊയ്തീന്‍,കെ, എം, സിദ്ദീഖ്,ഒ, സുബൈദ, എംകെ ജൈസല്‍, ഇസ്മായില്‍ ഒ...
Malappuram

വിവാഹം മുടക്കിയെന്ന് ആരോപിച്ച്  മധ്യവയസ്ക്കനെ വീട്ടിൽ കയറി മർദ്ദിച്ച പിതാവും മകനും ബന്ധുവും അറസ്റ്റിൽ

ഒതുക്കുങ്ങൽ : വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്ക്കനെ വീട്ടിൽ കയറി മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പിതാവും മകനും ബന്ധുവിനേയും അറസ്റ്റ് ചെയ്തു . ഒതുക്കുങ്ങൽ സ്വദേശി കൊടലിക്കാടൻ കുട്ടിയാലിയാണ് മർദ്ദനത്തിനിരയായത്. അയൽവാസിയായ തയ്യിൽ അബ്ദു, മകൻ നാഫി, ബന്ധു ജാഫർ എന്നവരാണ് അറസ്റ്റിൽ ആയത്. ശേഷം ജാമ്യത്തിൽ വിട്ടു. നാഫിയുടെ വിവാഹം മുടങ്ങിയതിന് കാരണം കുട്ടിയാലി ആണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. വീട്ടിൽ കയറി ആക്രമണം, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ചാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്. സംഭവ സമയത്ത് കുട്ടിയാലിയും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മാനസിക വിഷമത്തിൽ ആയ കുടുംബം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി...
Accident

കോഴിക്കോട് പയ്യോളിയിൽ മീൻ പിടിക്കാൻ പോയ പറമ്പിൽ പീടിക സ്വദേശിയെ തിരയിൽ പെട്ട് കാണാതായി

കൊയിലാണ്ടി : പയ്യോളി അഴിമുഖത്ത് മീൻ പിടിക്കാനെത്തിയ മലപ്പുറത്ത് നിന്നുള്ള സംഘത്തിലെ ഒരാളെ കാണാതായി. പെരുവള്ളൂർ പറമ്പിൽ പീടിക സ്വദേശി മുഹമ്മദ് ശാഫിയെയാണ് കാണാതായത്. ഇന്ന് രാവിലെ 8.40 നാണ് സംഭവം. പയ്യോളി മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതാക്കുകയായിരുന്നു. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി.  അഞ്ച് പേരടങ്ങുന്ന സംഘടമാണ് മീന്‍ പിടിക്കാനായി എത്തിയിരുന്നത്. ഇവര്‍ സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വേലിയിറക്കം ഉള്ളപ്പോഴാണ് മീന്‍ പിടിക്കനിറങ്ങിയത്. അടിയൊഴുക്കില്‍പ്പെട്ടാകാം ഇയാളെ കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പയ്യോളി ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സെനറ്റ് യോഗംകാലിക്കറ്റ് സര്‍വകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം ജൂലൈ 20-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും. എം.എ. ഹിസ്റ്ററി പ്രവേശനംകാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗത്തില്‍ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അഭിമുഖം ഒമ്പതിന് രാവിലെ 10 മണിക്ക് നടക്കും. പ്രവേശനത്തിന് അര്‍ഹരായവരുടെ പേരുവിവരം ചരിത്രപഠനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചരിത്രപഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407256. ബി.എഡ്. അലോട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം വഴിയുള്ള ബി.എഡ്. പ്രവേശനത്തിന്റെ (കൊമേഴ്‌സ് ഓപ്ഷന്‍ ഒഴികെയുള്ള) ഒന്നാം അലോട്ട്‌മെന്റും ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംങ് ഇംപയേര്‍ഡ്/ ഇന്റലക്ച്വല്‍ ഡിസബിലിറ്റി) റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച...
Local news

വായനയുടെ വീണ്ടെടുപ്പ് അമ്മമാരിലൂടെ ; ചെമ്മാട് പ്രതിഭയുടെ അമ്മ വായന ശ്രദ്ധേയമായി

തിരൂരങ്ങാടി : ചെമ്മാട് പ്രതിഭ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തൃക്കുളം ഗവണ്മെന്റ് വെല്‍ഫയര്‍ യു പി സ്‌കൂളിന്റെ സഹകരണത്തോടെ അമ്മ വായന എന്ന പരിപാടി നടത്തി. 'വായനയുടെ വീണ്ടെടുപ്പ് അമ്മമാരിലൂടെ' എന്ന ശീര്‍ഷകത്തോടെ സ്‌കൂള്‍ മദര്‍ പി ടി എ അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ പരിപാടിയില്‍ ലൈബ്രറി കൌണ്‍സില്‍ വായനാമത്സരത്തിലെ വിജയിയും പ്രതിഭ അംഗവുമായ ഡോ ആര്‍ദ്ര ക്ലാസ്സ് എടുത്തു.പുസ്തക പ്രദര്‍ശനവും ഉണ്ടായി. വനിതാ വേദി പ്രസിഡന്റ് ധന്യ ദീപക്, പ്രതിഭ സെക്രട്ടറി ഡോ ശിവാനന്ദന്‍, പ്രസിഡന്റ് കെ രാമദാസ്, സ്‌കൂള്‍ പി ടി എ വൈസ് പ്രസിഡന്റ് രാജീവ് റാം, ലൈബ്രറി സെക്രട്ടറി കെ ശ്രീധരന്‍, താലൂക്ക് കൌണ്‍സിലര്‍ പി സി സാമുവല്‍, വി പ്രസീത എന്നിവര്‍ സംബന്ധിച്ചു. നിരവധി അമ്മമാര്‍ ലൈബ്രറിയില്‍ പുതിയ അംഗങ്ങളായി ചേര്‍ന്നു. ലൈബ്രറി പ്രസിഡന്റ് പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അദ്ധ്യാപകന്‍ ഹരികൃഷ്ണന്‍ സ്വാഗതവും വനിതാ വേദി സെക്...
Local news

186-ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയേറും

തിരൂരങ്ങാടി : മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയേറും. വൈകീട്ട് അസ്വര്‍ നമസ്‌കാരാനന്തരം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തുന്നതോടെ നേര്‍ച്ചക്ക് തുടക്കമാവും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് കൂട്ടുപ്രാര്‍ത്ഥന നടക്കും. രാത്രി നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, മമ്പുറം ഖത്വീബ് ഹാശിഫ് ഹുദവി, വി.പി. കോയക്കുട്ടി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ നടക്കുന്ന മത പ്രഭാഷണ പരമ്പരയില്‍ മുസ്ഥഫാ ഹുദവി ആക്കോട്, അന്‍വര്‍ അലി ഹുദവി പുളിയക്കോട്, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം ന...
Local news

കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹൈബ്രിഡ് ലഹരിക്കടത്ത് സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍ ; പിടിയിലായത് വേങ്ങര സ്വദേശി

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നുന്ന രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. വേങ്ങര കുറ്റൂര്‍ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈന്‍ കോയ തങ്ങള്‍ (38) ആണ് പിടിയിലായത്. ഇതോടെ ഈ കേസുമായി പിടിയിലായ പ്രതികളുടെ എണ്ണം 6 ആയി. കണ്ണൂര്‍ പിണറായിയിലെ വീട്ടില്‍ നിന്നും രണ്ട് ദിവസം മുന്‍പ് ലഹരി കടത്ത് സംഘത്തലവന്‍ ദുബായിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജാസിര്‍ അബ്ദുള്ളയെ മുംബൈ എയര്‍പോര്‍ട്ടല്‍ നിന്നും ആണ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം വില വരുന്ന ഹൈബ്രിഡ് ലഹരി മരുന്നായ തായ് ഗോള്‍ഡുമായി പിടികൂടിയിരുന്നു. വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരെ വിശ...
Local news

തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സഹകരണ ദിനം ആചരിച്ചു

തിരൂരങ്ങാടി : 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ ദിനം വിപുലമായി ആചരിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. സാജിദ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു. സഹകരണ സെമിനാറില്‍ എ. കെ. മുഹമ്മദ് അലി വിഷയാവാതരണം നടത്തി. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ. ഒലിവര്‍, ജാഫര്‍ മേടപ്പില്‍, ഇബ്രാഹിം മൂഴിക്കല്‍, കെ. വിനോദ്, വി. കെ. സുബൈദ,ഉമ്മര്‍ ഒട്ടുമ്മല്‍,സി. കൃഷ്ണന്‍, അഡ്വ:എ. പി. നിസാര്‍, ശ്രീജിത്ത് മുല്ലശ്ശേരി, അബ്ദുല്‍ അസീസ്. കെ, അനിത ദാസ്, അനീസ് കൂരിയാടന്‍, പ്രബീഷ് അരിയല്ലൂര്‍, അജിത് മംഗലശ്ശേരി, ബാബു രാജ് പ്രസംഗിച്ചു....
Kerala, Other

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം ; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാസര്‍കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂരിലെ ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളക്കെതിരെയാണ് ചന്ദേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണ് എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ...
Kerala

പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ച് 104 കാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ ജനറല്‍ ആശുപത്രിയില്‍ വിജയകരമായി നടത്തി ; ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

എറണാകുളം : 104 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി നടത്തി എറണാകുളം ജനറല്‍ ആശുപത്രി. ഇടുപ്പെല്ല് ശസ്ത്രക്രിയ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ആശുപത്രി ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു ഇടുപ്പെല്ല് ശസ്ത്രക്രിയ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അങ്ങനെയൊരു ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ . ഒരുപക്ഷേ അതൊരു പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. തീര്‍ച്ചയായും മുതിര്‍ന്ന പൗരന്മാരായിട്ടുള്ള നമ്മുടെ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണത്തില്‍ പുതിയ ഊര്‍ജം പകരുന്നതാണ് എറണാകുളം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ. സര്‍ജറി കഴിഞ്ഞ് തീവ്ര പരിചരണത്തിന് ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്കകം ബുദ്ധിമുട്ടുകള്‍ കൂടാതെ നടക്കാന്‍ കഴിയുമെന്ന...
Local news

ബഷീർ അനുസ്മരണ സംഗമവും മലയാളം വേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

ചെമ്മാട്: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം ക്ലബ്ബിന്റെ കീഴിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും മലയാളം വേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.നാഷണൽ സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മുഖ്യാഥിതി സാംസ്‌കാരിക പ്രവർത്തകനായ ഹനീഫ ചെറുമുക്ക് നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ മൂഹിയുദ്ധീൻ അധ്യക്ഷനായി അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി ബഷീർ ദിന സന്ദേശം നൽകി.ചിത്ര രചനയിൽ മികവ് തെളിയിച്ച ശിഫ, ഫാത്തിമ ഹിബ എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വിദ്യാർഥികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചു.ചെമ്മാട് ബുക്ക്‌ പ്ലസിന്റെ സഹകരണത്തോടെ ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.വ്യത്യസ്ത മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം മേധാവി കെ.ഷിജു മലയാളം ക്ലബ്‌ കൺവീനർ കെ.ബീന,യുവ കവിയും എഴുത്തുകാരനും അധ്യാപകനുമായ സാലിം സാലി, മലയാളം ക്...
university

പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഡോ. ജോൺ മത്തായി സെന്ററിൽ ശിലാസ്ഥാപന ചടങ്ങ് കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ അരണാട്ടുകരയിൽ സ്ഥിതി ചെയുന്ന ഡോ. ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠന വകുപ്പിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ആറിന് രാവിലെ ഒൻപത് മണിക് ഇക്കണോമിക്സ് പഠന വകുപ്പ് സെമിനാർ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സ്വാഗതം പറയും. സർവകലാശാലാ എഞ്ചിനീയർ ജയൻ പാടശ്ശേരി റിപ്പോർട്ട് അവതരിപ്പിക്കും. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ, എം.എൽ.എ. പി. ബാലചന്ദ്രൻ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. കെ. പ്രദീപ് കുമാർ, ഡോ. റിച്ചാർഡ് സ്കറിയ, ടി.ജെ. മാർട്ടിൻ, എ.കെ. അനുരാജ്, ഡോ. പി. റഷീദ് അഹമ്മദ്, ഇക്കണോമിക്സ് പഠന വകുപ്പ് അദ്ധ്യാപകരായ ഡോ. എം.എ. ...
university

അനുഭവ തീക്ഷ്ണതയില്ലാത്തവര്‍ക്കും സാഹിത്യം നിര്‍മിക്കാവുന്ന തരത്തില്‍ സാഹിത്യത്തില്‍ കുത്തകവത്കരണം ഉണ്ടാകുന്നു ; കെ.പി. രാമനുണ്ണി

അനുഭവ തീക്ഷ്ണതയില്ലാത്തവര്‍ക്കും സാഹിത്യം നിര്‍മിക്കാവുന്ന തരത്തില്‍ സാഹിത്യത്തില്‍ കുത്തകവത്കരണം ഉണ്ടാകുന്നതായി സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിപണിയില്‍ വിറ്റുപോകുന്ന സാഹിത്യമാണ് മഹത്തരമെന്ന് പ്രചാരണം നടക്കുന്നുണ്ട്. പുതിയ കാലത്ത് വീണ്ടും വീണ്ടും വൈക്കം മുഹമ്മദ് ബഷീര്‍ പ്രസക്തനായി വരുന്നത് അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളും തീക്ഷ്ണങ്ങളുമായ അനുഭവങ്ങള്‍ കാരണമാണ്. ബഷീര്‍ കൃതികള്‍ വായിക്കുമ്പോള്‍ ആ കൃതിയില്‍ മാത്രമല്ല അതിനപ്പുറത്തേക്കും നമ്മുടെ മനസ്സിന് പോകാന്‍ കഴിയുന്നുണ്ടെന്നും രാമനുണ്ണി പറഞ്ഞു. മലയാള പഠനവകുപ്പിലെ പ്രൊഫസര്‍ ഡോ. പി. സോമനാഥന്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. വി.എം. വിനോദ് അധ്യക്ഷത വഹിച്ചു. ഡോ. ആര്‍സു, വി. ഷാജി, ഹയറ...
Malappuram

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എപി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മുസ്ലിം ലീഗിന്റെ മതേതര മുഖമായിരുന്ന എപി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. ഏതാനും നാളുകളായി അര്‍ബുധ രോഗബാധിതനായി ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്‍. ഇന്ന് ഉച്ചയോടെ പാലത്തിങ്ങല്‍ കരുണ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. പാണക്കാട് തങ്ങള്‍മാരുമായുള്ള ബന്ധത്തിലൂടെയാണ് എപി ഉണ്ണികൃഷ്ണന്‍ മുസ്ലിം ലീഗുമായി അടുക്കുന്നത്. മുസ്ലിം ലീഗിന്റെ മതേതര മുഖമായിരുന്നു ഉണ്ണികൃഷ്ണന്‍. മുമ്പ് നന്നമ്പ്ര ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവില്‍ തൃക്കലങ്ങോട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. മുമ്പ് കുന്നമംഗലം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ടായിരുന്നു. മികച്ച പ്രഭാഷകനുമായിരുന്നു ഉണ്ണികൃഷ്ണന്‍. 2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയ...
university

ബിരുദ പഠനം മുടങ്ങിയവർക്ക് തുടരൻ അവസരം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബഷീർ അനുസ്മരണം കാലിക്കറ്റ് സർവകലാശാലാ വൈക്കം മുഹമ്മദ് ബഷീർ ചെയറും മലയാള - കേരള പഠന വിഭാഗവും ചേർന്ന് ജൂലൈ അഞ്ച്, ആറ്, ഒൻപത് തീയതികളിൽ ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു. അഞ്ചിന് രാത്രി ഏഴുമണിക്ക് ഓൺലൈനായി ഷിമോഗ, കുവേമ്പു സർവകലാശാലയിലെ മുൻ പ്രൊഫ. രാജേന്ദ്ര ചെന്നി കന്നഡയിലെ കഥാസാഹിത്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ആറിന് രാത്രി ഏഴുമണിക്ക് ഓൺലൈനായി ഒഡീഷ ഉത്കൽ സർവകലാശാലയിലെ മുൻ പ്രൊഫ. ജതീന്ദ്രകുമാർ നായിക് ഓഡിയയിലെ  കഥാസാഹിത്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഒൻപതിന് രാവിലെ 10 മണിക്ക് മലയാള വിഭാഗം സെമിനാർ ഹാളിൽ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബഷീർ ചെയർ വിസിറ്റിംഗ് പ്രൊഫസർ പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടു മണിക്ക് ബഷീറിന്റെ കഥാലോകം എന്ന വിഷയത്തിൽ പ്രൊഫ. എൻ.എൻ. കാരശ്ശേരിയും ബഷീറും സംഗീതവും എന്ന വിഷയത്തിൽ സംഗീത നിരൂപകൻ നദീം നൗഷാദും  പ്രഭാഷണം ന...
university

കാലിക്കറ്റ് സര്‍വകലാശാല ഗ്രാജ്വേഷന്‍ സെറിമണി വന്‍വിജയമാക്കിത്തീര്‍ത്ത ജീവനക്കാര്‍ക്ക് സര്‍വകലാശാലയുടെ അഭിനന്ദനം

ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് കൈമാറുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി വന്‍വിജയമാക്കിത്തീര്‍ത്ത ജീവനക്കാര്‍ക്ക് സര്‍വകലാശാലയുടെ അഭിനന്ദനം. സര്‍വകലാശാലാ പരിധിയിലെ അഞ്ച് ജില്ലകളിലായി 3703 വിദ്യാര്‍ഥികള്‍ക്കാണ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജും പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസറും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്. ഫലപ്രഖ്യാപനം നടന്ന് ഒന്നര മാസത്തിനുള്ളില്‍ അസല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ആഘോഷച്ചടങ്ങില്‍ വെച്ച് കൈമാറാനായത് പരീക്ഷാഭവനിലെയും അനുബന്ധ സെക്ഷനുകളിലെയും ജീവനക്കാരുടെ പ്രയത്‌നഫലമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്‌നന്‍, പരീക്ഷാകണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ് തുടങ്ങിയവര്‍ പങ്കെടു...
Local news

വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യപകരുടെ നിയമനങ്ങള്‍ ത്വരിതപ്പെടുത്തണം ; കെ.എ.ടി.എഫ്

തിരൂരങ്ങാടി : കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നൂറുക്കണക്കിന് അധ്യാപകരുടെ നിയമനംഗീകരങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് തിരൂരങ്ങാടി വിദ്യാഭ്യാസജില്ല കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വനിത പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. സംഗമത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ല വനിതാവിംഗ് കണ്‍വീനര്‍ എം.പി.ബുഷ്‌റ ടീച്ചര്‍ നിര്‍വഹിച്ചു. വിദ്യാഭ്യസ ജില്ല കണ്‍വീനര്‍ എം.ഹഫ്‌സത്ത് ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സബ് ജില്ല കണ്‍വീനര്‍ കെ.കെ. ഹബീബ, എം.പി. ഉമ്മുകുല്‍സു , എ .ഫാത്തിമ, സി. സീനത്ത് എന്നിവര്‍ പ്രസംഗിച്ചു....
Malappuram

5 വയസുള്ള മകള്‍ക്ക് നല്‍കാനായി കോഴി മാംസം മുറിച്ചപ്പോള്‍ പുഴു; കോട്ടക്കലില്‍ അഴുകിയ മാംസം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

കോട്ടക്കല്‍ ; അഴുകിയ മാംസം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കോട്ടയ്ക്കലിലെ സാന്‍ഗോസ് റസ്റ്റോറന്റിനെതിരെയാണ് വിധി. വളാഞ്ചേരിയിലെ വാഴക്കാടന്‍ ജിഷാദ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്താണ് പരാതിക്കാരന്‍ ഭക്ഷണം കഴിക്കാന്‍ ഇവിടെയെത്തിയത്. വിളമ്പിയ കോഴി മാംസം മകള്‍ക്ക് നല്‍കാനായി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടെത്താനായത്. ഉടനെ റെസ്റ്റോറന്റ് അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയാണുണ്ടായത്. അതേ തുടര്‍ന്ന് കോട്ടയ്ക്കല്‍ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നല്‍കി. മുനിസിപ്പല്‍ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്ന് സ്ഥാപനം അടച്ചുപൂട്ടുകയും ശുചീകരണ പ്രവൃത്തിക്ക് ശേഷമേ തുറക്കാവൂ എന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ശേഷം പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മ...
Malappuram

മലപ്പുറത്ത് മായം കലര്‍ന്ന 140 കിലോഗ്രാമോളം ചായപ്പൊടി പിടിച്ചെടുത്തു

മലപ്പുറം: വേങ്ങൂരില്‍ മായം കലര്‍ന്ന 140 കിലോഗ്രാമോളം ചായപ്പൊടി പിടിച്ചെടുത്തു. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നാണ് ചായപ്പൊടി കണ്ടെടുത്തത്. ചായക്ക് കടുപ്പം കിട്ടാന്‍ വേണ്ടിയാണ് ചായപ്പൊടിയില്‍ മായം കലര്‍ത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് അയച്ചു. ആഷിഖിന്റേത് ചെറുകിട സംരംഭമെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തുവിട്ടിട്ടില്ല....
error: Content is protected !!