Saturday, July 4

Author: tirurangaditoday

ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
Kerala

ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. റിയാദില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നൗഷാദില്‍ നിന്നാണ് 1.350 കിലോ ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളത്തില്‍ ചെക്കൌട്ട് പരിശോധനയ്ക്കിടെ ഇയാളുടെ ബാഗേജ് സ്‌കാനിങ്ങിനിടെ സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. രണ്ട് തങ്കക്കട്ടികളാക്കിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. നൗഷാദിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചത്, ആര്‍ക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും വിശ...
Kerala

കുടിവെള്ളം വില്ലനായി ; കാക്കനാട്ടെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും

കൊച്ചി : കാക്കനാട്ടെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും. ഡിഎല്‍എഫ് ഫ്‌ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയത്. 338 പേര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയെന്നു സംശയിക്കുന്നതായി ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചു. ഇതില്‍ കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ജല അതോറിറ്റി, മഴവെള്ള സംഭരണി, കുഴല്‍ക്കിണര്‍, കിണര്‍, ടാങ്കര്‍ എന്നിവിടങ്ങളിലെ വെള്ളമാണ് ഫ്‌ലാറ്റിലെ താമസക്കാര്‍ ഉപയോഗിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ ഒന്നിനാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ത...
Kerala

വയനാട് രാഹുല്‍ ഒഴിഞ്ഞു, പകരം എത്തുന്നത് പ്രിയങ്ക, കന്നിമത്സരത്തിന്റെ ആവേശത്തില്‍ പ്രിയങ്ക ഗാന്ധി വയനാടിലേക്ക്

കല്‍പ്പറ്റ : വയനാടും റായ്ബറേലിയും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് സഹോദരി പ്രിയങ്ക ഗാന്ധി. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലേക്കെത്തുന്നത്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോള്‍ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചര്‍ച്ച. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും. സംസ്ഥാനത്ത് യുഡിഎഫിന്റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും യോഗം തീരുമാനിക്ക...
Malappuram

സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ല, ബന്ധം സുശക്തമായി തുടരുന്നു ; ജിഫ്രി തങ്ങള്‍

മലപ്പുറം: സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്സീം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം സുശക്തമായി തുടരുകയാണെന്നും വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അതിനൊന്നും മറുപടിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പൊന്നാനിയില്‍ കെഎസ് ഹംസയെ സമസ്ത പിന്തുണച്ചുവെന്നത് തെറ്റായ പ്രചാരണമാണ് മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ നിലപാട് മാറ്റേണ്ട ആവശ്യമില്ല. നേരത്തേയും സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. പൂര്‍വീകര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴും സമസ്ത തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ ഓരു പോറല്‍ പോലും ഉണ്ടായിട്ടില്ല. വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലര...
Local news

അജ്ഞാതനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേക്ക് സമീപം അജ്ഞാതനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം പോലീസും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി ഇയാളെ തിരിച്ചറിയുന്നവര്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ നമ്പറില്‍ ബന്ധപ്പെടുക 0494 2410260ലീഡര്‍ റഫീഖ് പരപ്പനങ്ങാടി കെഎംഎ ഹാഷിം മൊയ്തീന്‍ ബാവ 'മുനീര്‍ സ്റ്റാര്‍ ഇര്‍ഷാദ് റഹീസ് എന്നിവര്‍ക്കൊപ്പം എസ്‌ഐ സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കി...
Malappuram

സോളിഡാരിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു

മലപ്പുറം : ലോക്സഭ തെരഞ്ഞെടുപ്പ് വിശകലനം നടത്തിക്കൊണ്ട് '2024 ലോക്സഭാ തെരഞ്ഞെടുപ്പാനന്തര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ ആലോചനകൾ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ നടന്ന .ചർച്ച സംഗമത്തിൽ സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ കെ കെ. ബാബുരാജ്, സുദേശ് എം രഘു, വെൽഫയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, മീഡിയ വൺ അക്കാഡമി പ്രിൻസിപ്പൽ ഡോ. സാദിഖ് പി കെ, എസ്. ഐ. ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ. കെ. പി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക് വെട്ടം സ്വാഗതവും വാഹിദ് കോഡൂർ നന്ദിയും പറഞ്ഞു...
Kerala

കാറിൽ കുളം: വ്ലോഗറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി

ആലപ്പുഴ ∙ കാറിൽ നീന്തൽക്കുളമൊരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗർ ടി.എസ്.സജുവിന്റെ (സഞ്ജു ടെക്കി– 28) ഡ്രൈവിങ് ലൈസൻസ് മോട്ടർ വാഹന വകുപ്പ് ആജീവനാന്തം റദ്ദാക്കി. യുട്യൂബിൽ 15 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന സജു മേയ് 16 നു നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ 17നാണ് അപ്‌ലോഡ് ചെയ്തത്. പകൽ തിരക്കുള്ള സമയത്തു ദേശീയപാതയിലടക്കം നടത്തിയ യാത്രയുടെ വിഡിയോ പ്രചരിച്ചതോടെയാണു മോട്ടർ വാഹന വകുപ്പ് കേസെടുത്തത്. വാഹനത്തിന്റെ റജിസ്ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യനാരായണന്റെ (29) ലൈസൻസും ഒരു വർഷത്തേക്കു റദ്ദാക്കിയിരുന്നു. ഇതിനെ വിമർശിച്ച് വിഡിയോ അപ്‌ലോഡ് ചെയ്തതിനെത്തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ മുൻ വിഡിയോകളിലെയും നിയമലംഘനങ്ങൾ കണ്ടെത്തി എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണനാണ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയത്. സജു, സൂര്യനാരായണൻ, കൂട്ടത്തിലുണ്ടായിരുന്ന അഭിലാഷ് ഗോപി (28), സ്റ്റാൻലി ക്രിസ്റ്റഫർ (28) എന്നിവർ മോട്ടർ വാഹന വകുപ്പിന്റെ...
Kerala

ത്യാഗസ്മരണകളുമായി ഇന്നു ബലിപെരുന്നാള്‍ ആഘോഷം

കോഴിക്കോട് : ത്യാഗസ്മരണകളുമായി മുസ്ലിം സമൂഹം ഇന്നു ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളില്‍ തക്ബീറുകള്‍ ചൊല്ലി വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ സജീവമാകും. പെരുന്നാള്‍ നമസ്‌കാരാനന്തരം വിശ്വാസികള്‍ കൂട്ടായും ഒറ്റയ്ക്കും ബലികര്‍മങ്ങളില്‍ ഏര്‍പ്പെടും. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ തിങ്കളാഴ്ച രാവിലെ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നല്‍കാന്‍ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്‌നി ഹാജറയുടെയും ആത്മസമര്‍പ്പണം ഓര്‍മിപ്പിച്ചുകൊണ്ടാണു ഹിജ്‌റ മാസം ദുല്‍ഹജ് 10നു ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളില്‍ തക്ബീറുകള്‍ ചൊല്ലി വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ സജീവമാകും. പെരുന്നാള്‍ നമസ്‌കാരാനന്തരം വിശ്വാസികള്‍ കൂട്ടായും ഒറ്റയ്ക്കും ബലികര്‍മങ്ങളില്...
Obituary

ഹജ്ജ് കർമത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക : ഹജ്ജ് കർമ്മത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂർ വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങ പറമ്പിൽ അലവി കുട്ടി ഹാജിയാണ് മരിച്ചത്. മുസ്ദലിഫയിൽ രാപാർത്ത ശേഷം മിനായിൽ നിന്ന് ജംറയിൽ കല്ലെറിയുന്നതിനിടെ അവശനായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് മക്കയിൽ ഖബറടക്കും....
Job

വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ

അധ്യാപക നിയമനം കൊളപ്പുറം ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് എച്ച് എസ് ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 19 ന് രാവിലെ 10.30 ന് തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ജൂൺ 19 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഡെമോൺസ്‌ട്രേറ്റർ തസ്‌തികയ്ക്ക് ബയോമെഡിക്കൽ എഞ്ചിനീയറിങിൽ 60 % മാർക്കിൽ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌മാൻ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ., കെ.ജി.സി.ഇ. യുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ഗോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം 19 ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജിൽ...
Other

പ്രളയത്തില്‍ വ്യാപാര സ്ഥാപനം നശിച്ച സംഭവം; പാലത്തിങ്ങലെ സ്ഥാപനത്തിന് 12,27,522 രൂപ നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

മലപ്പുറം : ഒരു കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്ത വ്യാപാര സ്ഥാപനം വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടും ഇന്‍ഷുറന്‍സ് കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയില്‍ 12,27,522 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. പരപ്പനങ്ങാടി പാലത്തിങ്ങൽ മെട്രോ ട്രേഡിങ് എന്ന സ്ഥാപനം ഉപഭോക്തൃ കമ്മിഷൻ മുമ്പാകെ നൽകിയ പരാതിയില്‍ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കമ്മീഷന്റെ വിധി. പരാതിക്കാരുടെ സ്ഥാപനം 2018 ആഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് പൂർണ്ണമായി നശിച്ചു. പെയിന്റും അനുബന്ധ സാധനങ്ങളും വ്യാപാരം നടത്തിയിരുന്ന സ്ഥാപനം ഒരു കോടി രൂപക്ക് ഇൻഷുർ ചെയ്തിരുന്നതാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടമായി കണക്കാക്കിയത് 15,98,882 രൂപയായിരുന്നു. എന്നാൽ നഷ്ടപരിഹാരമായി അനുവദിച്ചത് 2,57,899 രൂപ മാത്രമായിരുന്നു. തുടർന്നാണ് സ്ഥാപനം കമ്മീഷൻ മുമ്പാകെ ഹരജി ബോധിപ്പിച്ചത്.നഷ്ടമായി കണക്കാക്കിയ വസ്തു...
Local news

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വള്ളിക്കുന്ന് : പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു. ഇതു വരെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതായി വിവരം ലഭിച്ചത് 176 പേരാണ്. കൊടക്കാട് പ്രദേശത്തുള്ളവരാണ് കൂടുതൽ. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ഉണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത തിരൂരങ്ങാടി, മുന്നിയൂർ, നന്നംബ്ര എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ഒരാൾ കോഴിക്കോട് ആശുപത്രിയിൽ ആണ്. ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാട് കൂട്ടു മുച്ചി സ്വദേശിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കൂട്ടുമുച്ചി പ്രദേശത്ത് നടത്തിയ മെഡിക്കൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാര...
Information

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം

വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കുന്നത് ഇങ്ങനെ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കാൻ ജൂണ്‍ 21 വരെ അവസരം. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകൾ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. നിയമസഭ, ലോക്‌സഭ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടര്‍പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. നിയമസഭ,ലോക്‌സഭ വോട്ടര്‍പട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടര്‍പട്ടികയിൽ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടര്‍പട്ട...
Local news

കെ എം മൗലവി ഖുർആൻ സ്റ്റഡി സെന്ററിന് തറക്കല്ലിട്ടു

തിരുരങ്ങാടി. വിസ്‌ഡം ഇസ്ലാമിക്‌ ഓർഗ്ഗനൈസേഷൻ തിരുരങ്ങാടി ശാഖായുടെ യുടെ കീഴിൽ, കെ എം മൗലവി ഖുർആൻ സ്റ്റഡി സെന്ററിന് വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ്‌ മൗലവി കുഞ്ഞി മുഹമ്മദ്‌ മദനി പറപ്പൂർ തറക്കല്ലിട്ടു, ചടങ്ങിൽ ഡോക്ടർ പി. അബൂബക്കർ,ഡോക്ടർ സ്വബ്രി ഫൈസൽ കരാടാൻ അബ്ദുൽ ജബ്ബാർ , കെ സി അയ്യുബ്, മൊയ്‌ദീൻ ഹാജി ചെറുമുക്ക് , തിരുരങ്ങാടി മണ്ഡലം വിസ്‌ഡം സെക്രട്ടറി, പി ഒ ഉമർ ഫാറൂഖ്, പ്രൊഫസർ അബ്ദുൽ മജീദ്, മുഹമ്മദ്‌ പൂങ്ങാടൻ, ഷബീബ് സ്വാലാഹി, അബ്ദുറഹൂഫ് സ്വലാഹി തുടങ്ങിയവർ പങ്കെടുത്തു,...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബിരുദദാന ചടങ്ങ് കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2021 - 2022 അക്കാദമിക വർഷത്തിൽ വിവിധ യു.ജി. (CBCSS-UG) കോഴ്‌സുകളിൽ പ്രവേശനം നേടുകയും 2024-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് വിദ്യാർഥികൾ പഠിച്ച കോളേജ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ നിയുക്ത കേന്ദ്രങ്ങളിൽ വച്ച് താഴെ പറയുന്ന തീയതികളിൽ  നടത്തും. പാലക്കാട്: യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുണ്ടൂർ - ജൂൺ 25, തൃശൂർ: വിമല കോളേജ് തൃശ്ശൂർ - ജൂൺ 26, വയനാട്: പഴശ്ശിരാജ കോളേജ് പുൽപ്പള്ളി - ജൂൺ 28, കോഴിക്കോട്: സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കോഴിക്കോട് - ജൂൺ 29, മലപ്പുറം: പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി - ജൂലൈ രണ്ട്. കൂടുതൽ വിവരങ്ങളും വിദ്യാർഥികൾക്കുള്ള നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ. ഫോൺ: 0494 2407200, 2407239, 2407...
university

അറബിക് പഠനവകുപ്പിന്റെ സ്‌നേഹാദരങ്ങളുമായി ഡോ. എ.ബി. മൊയ്തീന്‍കുട്ടിക്ക് യാത്രയയപ്പ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ച അറബിക് പഠനവകുപ്പ് മേധാവിയും ഭാഷാ സാഹിത്യ ഡീനുമായ ഡോ. എ.ബി. മൊയ്തീന്‍ കുട്ടിക്ക് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ പൂര്‍വാധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെട വലിയൊരു വിഭാഗം പങ്കെടുത്ത പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കെ.എസ്.എം.ഡി.എഫ്.സി, വിദൂര വിദ്യാഭ്യാസ വിഭാഗം, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ മേഖലകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഡോ. മൊയ്തീന്‍കുട്ടി അറബിക് വകുപ്പിനെ അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണെന്ന് വി.സി. അഭിപ്രായപ്പെട്ടു. ഇതോടനുബന്ധിച്ച് 'ഉന്നത വിദ്യാഭ്യാസം മാറുന്ന പരിപ്രേക്ഷ്യം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ മുഖ്യ പ്രഭാഷണ...
Local news

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ ഏഴിന് തുടക്കമാവും

തിരൂരങ്ങാടി (മമ്പുറം): ആത്മീയാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരു ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് ജൂലൈ ഏഴിന് ഞായറാഴ്ച അസ്റ് നിസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ട സിയാറത്തോടെ തുടക്കമാവും. മമ്പുറം സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തും. മുസ്ഥഫാ ഹുദവി ആക്കോട്, അന്‍വറലി ഹുദവി പുളിയക്കോട്, അഹ്്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവരുടെ മതപ്രഭാഷണങ്ങള്‍, മജ്ലിസുന്നൂര്‍, മമ്പുറം സ്വലാത്ത്, ചരിത്ര സെമിനാര്‍, മമ്പുറം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനം, അനുസ്മരണ ദുആ സംഗമം, അന്നദാനം, ഖത്മ് ദുആ മജ്ലിസ്, ആത്മീയസംഗമങ്ങള്‍, മൗലിദ് മജ്്ലിസ് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അന്നദാന...
Malappuram

മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ആദ്യ നഗരസഭയാവാൻ മഞ്ചേരി

മഞ്ചേരി : 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ ചുവട് പിടിച്ച് മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ നഗരസഭയാകാൻ മഞ്ചേരി തയ്യാറെടുക്കുന്നു. കഴിഞ്ഞ ആറ് മാസമായി ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. നഗരസഭയിൽ തന്നെ 1200 ലധികം ഭിന്നശേഷിക്കാരെ കണ്ടെത്താനും അവർക്ക് യു.ഡി.ഐ.ഡി ലഭ്യമാക്കാനുമുള്ള ത്വരിത പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം ഭിന്നശേഷിക്കാരുടെ സർവേ 'തന്മുദ്ര' പ്രവർത്തനവും പൂർത്തിയാക്കിയിട്ടുണ്ട്. യു.ഡി.ഐ.ഡിയെ കുറിച്ചുള്ള സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും ഭിന്നശേഷിക്കാരുടെ അവകാശ രേഖയായ യു.ഡി.ഐ.ഡി 100% ആളുകൾക്കും ലഭ്യമാക്കുന്നതിനുമുള്ള അവസാന ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ആശ പ്രവർത്തകർ, ജനപ്രതിനിധികൾ, അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധികൾ എന്നിവർക്കായി മുനിസിപ്പൽ ടൗൺഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയർ...
Local news

ഫുട്‌ബോള്‍ മത്സരത്തിലൂടെ സ്വരൂപിച്ച ഫണ്ട് വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് കൈമാറി

തിരൂരങ്ങാടി : പാലിയേറ്റീവ് പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി പന്ത്രണ്ട് വര്‍ഷം പിന്നിട്ട വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് എംഎസ്എല്‍ കമ്മിറ്റി സംഘടിപ്പിച്ച മാഹി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ സ്വരൂപിച്ച ഫണ്ട് കൈമാറി. വെളിമുക്ക് പാലിയേറ്റീവ് സെന്റര്‍ ചെയര്‍മാന്‍ കടവത്ത് മൊയ്തീന്‍കുട്ടിക്കാണ് ഭാരവാഹികള്‍ കൈമാറിയത്. ചടങ്ങില്‍ പാലിയേറ്റീവ് സെന്റര്‍ സെക്രട്ടറി സിപി യൂനുസ് സ്വാഗതം പറഞ്ഞു. ചോനാരി മുനീര്‍, അഡ്വ. സിപി മുസ്തഫ, പാറായി അബ്ദുല്‍കാലം ആശംസകള്‍ നേര്‍ന്നു. എംഎസ്എല്‍ കമ്മിറ്റി അംഗങ്ങളായ ശിഹാബ് ആലുങ്ങല്‍, ചെമ്പന്‍ സിദ്ദിഖ്, മുസ്തഫ നങ്ങീറ്റില്‍, അദ്‌നാന്‍, സിവി ജാസിര്‍ , ഷിബിന്‍ അഫലഹ് , ജലീല്‍ ചോനാരി എന്നിവര്‍ നേതൃത്വം നല്‍കി....
Local news

മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം : വി.ഡി സതീശന്‍

തിരൂരങ്ങാടി: മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സൗകര്യം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍എയുടെ വിദ്യഭ്യാസ പദ്ധതിയായ ഉയരെയുടെ ഭാഗമായി തിരൂരങ്ങാടിയിലെ മുഴുവന്‍ 879 എ പ്ലസുകാരെയും ആദരിക്കുന്ന വിക്ടേഴ്‌സ് മീറ്റ്-2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിദ്യാര്‍ത്ഥി അനുപാതികമായ ബാച്ചും കൂടുതല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും മലബാറില്‍ അനുവദിക്കണം. വലിയ വിവേചനമാണ് സര്‍ക്കാര്‍ മലബാറിനോടും ജില്ലയോടും തുടരുന്നത്. മുഴുവന്‍ എ പ്ലസ് നേടിയവര്‍ക്ക് പോലും ആഗ്രഹിക്കുന്ന കോഴ്‌സ് ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരത്തിനൊരുങ്ങുകയാണെന്നും അവഗണന അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷത്തോള...
Malappuram

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

പൊന്നാനി : തൊഴിൽ വകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊന്നാനി എ.വി ഹൈസ്കൂളില്‍ മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത് നിര്‍വഹിച്ചു. ബോധവത്കരണ ക്ലാസും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ചടങ്ങില്‍ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) ഇൻചാർജ് ടി. ഷബിറലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. സുരേഷ് ബാബു ബാലവേല വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. മലപ്പുറം അസി. ലേബർ ഓഫീസർ അബിത പുഷ്പോദരൻ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചൈൽഡ് ഹെൽപ്പ് ലൈൻ കോ-ഓർഡിനേറ്റർ സി. ഫാരിസ ബോധവത്കരണ ക്ലാസ്സെടുത്തു. വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ. ഷിംന, എം.പി.ടി.എ പ്രസിഡൻ്റ് കെ. പ്രവിത, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട്ട്, ബച...
Local news

തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ മുസ്‌ലിം ലീഗ് സോണല്‍ മീറ്റ് ആരംഭിച്ചു

തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷാവസാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായുള്ള മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ലിഡേഴ്സ് സോണല്‍ മീറ്റ് ആരംഭിച്ചു. 19-ന് പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ നടക്കുന്ന ലീഡേഴ്സ് മീറ്റിന് മുന്നോടിയായാണ് ജില്ലയെ നാല് മേഖലകളാക്കി തിരിച്ച് സോണല്‍ മീറ്റുകള്‍ സംഘടിപ്പിച്ചത്. തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍ നിയോജക മണ്ഡലങ്ങളിലെ സോണല്‍ മീറ്റ് ചെമ്മാട് സി.എച്ച് സൗധത്തില്‍ നടന്നു. ഇന്നലെ രാവിലെ പത്ത് മണിക്ക് നഹാ സാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന സോണല്‍ മീറ്റ് പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം കാര്യങ്ങള്‍ വിശദീകരിച്ചു. കെ.പി.എ...
Kerala

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം എത്തി, ഏറ്റുവാങ്ങി മുഖ്യമന്ത്രി

കൊച്ചി : കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനം നടത്തിയ ശേഷമാകും മൃതദേഹം ആംബുലന്‍സുകളില്‍ മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുക. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. 31 മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് വെക്കാനുള്ള സജ്ജീകരണങ്ങള്‍...
Local news

വള്ളിക്കുന്നില്‍ വിവാഹത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ മഞ്ഞപിത്തം ബാധിച്ചു ചികിത്സയില്‍

വള്ളിക്കുന്ന് : പഞ്ചായത്തിലെ കൊടക്കാട് സ്വദേശിയുടെ വിവാഹത്തില്‍ ഓഡിറ്റോറിയത്തില്‍ പങ്കെടുത്ത നിരവധി പേര്‍ മഞ്ഞപിത്തം സ്ഥീരികരിച്ച് ചികിത്സയില്‍. വള്ളിക്കുന്ന്, പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര പ്രദേശത്തു നിന്നുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളില്‍ 30 ല്‍ അധികം പേര്‍ ചികിത്സയിലാണ്. ഈ ഭാഗങ്ങളിലുള്ളവര്‍ പനിയും ഛര്‍ദിയും വന്ന് ചികിത്സ തേടി എത്തിപ്പോഴാണ് സംഭവത്തിന്റെ തുടക്കം കണ്ടെത്തിയത്. ഇപ്പോഴും ചികിത്സ തേടി പലരും ആശുപത്രിയിലെത്തുകയാണ്. കഴിഞ്ഞ മാസം പതിമൂന്നാം തിയതി കൂട്ട് മൂച്ചി ചേളാരി റോഡില്‍ സ്മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിവാഹത്തില്‍ പങ്കെടുത്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ആരോഗ്യവകുപ്പിന്റെ പ്രത...
Local news

എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വള്ളിക്കുന്ന് : എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. തലപ്പാറ ഷാദി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ കമ്മറ്റി അംഗം മുസ്തഫ മാസ്റ്റര്‍ ഉദ്ഘാനം ചെയ്തു മണ്ഡലം സെക്രട്ടറി മജിദ് വെളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഹമീദ് പരപ്പനങ്ങാടി മണ്ഡലം എക്‌സിക്യൂട്ടിവ് മെമ്പര്‍ ഇസ്മായില്‍ മുസ്ഥഫ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. റഷീദ് ചേളാരി സ്വാഗതവും മണ്ഡലം എക്‌സിക്യൂട്ടിവ് മെബര്‍ നാസര്‍ എരണിക്കല്‍ നന്ദിയും പറഞ്ഞു...
Kerala, Other

പ്ലസ് വണ്‍ അഡ്മിഷന് കാത്തിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : പരപ്പനങ്ങാടിയില്‍ പ്ലസ് വണ്‍ അഡ്മിഷന് കാത്തിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. തിരുവനന്തപുരം: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷവും മലബാറില്‍ തുടരുന്ന പ്‌ളസ് വണ്‍സീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും കേരളത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ...
Local news

പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍ ഇരുമ്പിന്‍ ചീടന്‍ കുന്നുമ്മല്‍ സക്കീര്‍ ബാബു (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെ അഞ്ചപ്പുരയിലാണ് സംഭവം. റോഡരികില്‍ കുഴഞ്ഞുവീണ സക്കീര്‍ ബാബുവിനെ ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. താമരശ്ശേരിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ : നസീറ ബീബി മക്കള്‍ : ഷഹറാ ബീനു, ഷബിന്‍ഷാദ്, ഷഹന ഫാത്തിമ മരുമകന്‍ : അബ്ദു...
university

പി.ജി. പ്രവേശനം: 22 വരെ അപേക്ഷിക്കാം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിൽ പി.ജി. പ്രവേശനം: 22 വരെ അപേക്ഷിക്കാം  2024 - 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂൺ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ - 470/- രൂപ.  എസ്.സി/എസ്.ടി - 195/- രൂപ. മൊബൈലില്‍ ലഭിക്കുന്ന CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്തവർക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ട...
Local news

കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്

തിരൂരങ്ങാടി : ഡോക്ടറേറ്റ് നേടി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി, തിരുത്തി സ്വദേശികളായ പി വി അബ്ദുറഹ്‌മാന്‍, ഫാത്തിമ ദമ്പതികളുടെ മകനായ മുഹമ്മദ് റമീസ് പീ.വി. ആണ് ഡാക്ടറേറ്റ് നേടിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കരാന്‍ജിട് ഫാമിലിയില്‍പെട്ട മത്സ്യജീവികളെ പറ്റിയുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മറീന്‍ ബയോളജിയില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട് റമീസ്. ഭാര്യ ഫാത്തിമ ഫിദ. മകന്‍ ലിയാം പാട്ടശ്ശേരി...
Kerala, National, Other

കുവൈത്ത് ദുരന്തം ; മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം, ആരോഗ്യ മന്ത്രി കുവൈത്തിലേക്ക് ; മരണമടഞ്ഞമരുടെ കുടുംബത്തിന് സഹായ ഹസ്തവുമായി യൂസുഫലിയും രവിപിള്ളയും

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്....
error: Content is protected !!