Saturday, July 4

Author: tirurangaditoday

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്
Kerala

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ...
Malappuram

താമിർ ജിഫ്രി കേസ്: പ്രതികളുടെ അറസ്റ്റ് ഉന്നതരെ രക്ഷപ്പെടുത്താനാകരുത് : എസ്.ഡി.പി.ഐ

മലപ്പുറം : താമിർ ജിഫ്രി കൊലപാതകത്തിലെ പ്രതികളുടെ സി.ബി.ഐ.അറസ്റ്റ് സ്വാഗതാർഹമാണെങ്കിലും ഉന്നതർരക്ഷപെടാൻ പാടില്ലന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി . 2023 ആഗസ്റ്റ് ഒന്നിനാണ് താനൂർ പോലീസ്സ്റ്റേഷനിൽ താമിർ ജിഫ്രിയെ മൂന്നാം മുറക്ക് വിധേയമാക്കി കൊലപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരുടെ നിഗാന്ത ജാഗ്രതയും തുടക്കത്തിൽ എസ്.ഡി.പി.ഐ നടത്തിയ ഇടപെടലുമാണ് സാദാ മരണമാകേണ്ട കേസ് ക്രൂരമായ കൊലപാതകമായിരുന്നെന്ന് കണ്ടത്തിയത്. പോലീസിലെ മർധകവീരന്മാരെ ഉൾപ്പെടുത്തി അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് രൂപീകരിച്ച ഡാൻസാഫ് സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞതിനെ തുടർന്ന് നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം അനധികൃത കസ്റ്റഡിയും, കൊലപാതകവും അത് മറച്ച് വെക്കാനുള്ള നടപടിയുമൊക്കെ കൊലക്ക് തുല്യമാണ്. ആയതിനാൽ വെറും നാല് പോലീസുകാരെ മാത്രം ഉൾപെടുത്തിയാവരുത് കേസന്വേഷണം. മുഴുവൻ ഉയർന്ന ഉദ്യോഗസ്...
university

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ ഒന്നാം വർഷ റഗുലർ / പ്രൈവറ്റ് (2023 പ്രവേശനം) അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി മെയ് 2024 റഗുലർ പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. പി.ആര്‍. 584/2024 പരീക്ഷാ അപേക്ഷ സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ-സയൻസ് (CCSS 2021 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 180/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും. പി.ആര്‍. 585/2024 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ടമായ 1992 മുതൽ 2004 വരെ പ്രവേശനം എസ്.ഡി.ഇ. / പ്രൈവറ്റ് / റഗുലർ വിദ്യാർത്ഥികൾക്കായുള്ള ബി.കോം. പാർട്ട് III സെപ്റ്റംബർ 2022 ഒറ്റത്തവണ റഗ...
university

വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ സര്‍വകലാശാലയില്‍ സൗരോര്‍ജപ്പാടം

വൈദ്യുതിച്ചെലവ് പകുതിയായി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാല സൗരോര്‍ജപ്പാടം ഒരുക്കുന്നു. ഓണ്‍ ഗ്രിഡിലേക്ക് വൈദ്യുതി നല്‍കുന്ന തരത്തില്‍ ഒന്നര മെഗാവാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിക്കായി കെ.എസ്.ഇ.ബി. അധികൃതരും സര്‍വകലാശാലയുമായി പ്രാഥമിക ചര്‍ച്ച നടന്നു. പദ്ധതിക്ക് ഈ വര്‍ഷമാദ്യം തന്നെ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയിരുന്നു. പദ്ധതിയിലൂടെ പ്രതിവര്‍ഷം 18 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ശരാശരി 2.7 ലക്ഷം യൂണിറ്റാണ് സര്‍വകലാശാലയുടെ പ്രതിമാസ ശരാശരി ഉപഭോഗം. വര്‍ഷത്തില്‍ 32.4 ലക്ഷം യൂണിറ്റ് വരെ വേണ്ടിവരും. സൗരോര്‍ജ പദ്ധതി പ്രാവര്‍ത്തികമായാല്‍ വൈദ്യുതി ബില്ലിനത്തില്‍ വര്‍ഷംതോറും 1.26/- കോടി രൂപ ലാഭിക്കാനാകും. 10/- കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഏഴു വർഷം കൊണ്ട് തന്നെ ഈ തുക മുതലാകും. നിലവില്‍ സര്‍വകലാശാലാ...
Malappuram

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

മലപ്പുറം : കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് ഉച്ചയ്ക്ക് അടിയന്തരയോഗം വിളിച്ചു. രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് രോ...
Crime

രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് അരീക്കോട് സ്വദേശിയുടെ തലക്കും, മുഖത്തും വെട്ടിയത്. അരീക്കോട് സ്വദേശിയായ ലുഹൈബിനെ (24) ആണ് യുവതിയുടെ ഭര്‍ത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസ് തലയിലും മുഖത്തും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ ലുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ മൂന്ന് ദിവസം മുന്‍പ് താമരശ്ശേരി പൊലീസില്‍ ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇ...
Local news, Obituary

റിയാദില്‍ വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരണപ്പെട്ടു

തേഞ്ഞിപ്പലം: റിയാദില്‍ വാഹനപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരിച്ചു. നീരോല്‍പാലം സ്വദേശി പറമ്പാളില്‍ വീട്ടില്‍ പൊന്നച്ചന്‍ അബ്ദുല്‍ ലത്തീഫിന്റെയും, സുലൈഖയുടെയും മകന്‍ ഷെഫീഖ് (26) ആണ് മരണപ്പെട്ടത്. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് അപകടം നടന്നത്. റിയാദ് അല്‍ കര്‍ജ് റോഡില്‍ ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറിയും, മറ്റൊരു ട്രൈലറും കൂട്ടിയിടിച്ച് തീ പൊള്ളലേറ്റ് നാഷണല്‍ ഗാഡ് സൈനിക ഹോസ്പിറ്റലില്‍ തീവ്ര പരിചരണത്തില്‍ ചികിത്സയില്‍ ആയിരുന്നു. അവിവാഹിതനാണ്. ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറി മഴയെ തുടര്‍ന്ന് തെന്നിയപ്പോള്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രൈലര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് പുറത്തു ചാടിയ ഷഫീഖ് പതിച്ചത് മുന്നിലെ വണ്ടിയില്‍ നിന്ന് പടര്‍ന്ന തീയിലേക്കായിരുന്നു. രാസവസ്തുക്കളുമായി പോവുകയായിര...
Local news, Malappuram

വെളിമുക്ക് സ്വദേശി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്; ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

തിരൂരങ്ങാടി : വെളിമുക്ക് സ്വദേശിക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്. ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി. വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് റാഫി നല്‍കിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണ്‍ വാങ്ങുന്നതിനായി പരാതിക്കാരന്‍ 2022 ജൂലൈ 17 ന് ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫോണിന്റെ തുകയായ 1,22,900 രൂപയും അടച്ചു. ജൂലൈ 20 ന് ഫോണ്‍ അടങ്ങിയ പെട്ടി പരാതിക്കാരന് ലഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ അതിലുണ്ടായിരുന്നത് സാംസങ് എ 13 ഫോണ്‍ ആയിരുന്നു. പെട്ടി തുറക്കുന്നത് വീഡിയോ വഴി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരാതിക്കാരന്‍ ഉടനെ ആമസോണ്‍ കമ്പനിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ ഫോണ്‍ മാറ്റിത്തരാമെന്ന് പറയുകയും ച...
Malappuram

നിലമ്പൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍ : നിലമ്പൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരഞ്ഞി മങ്ങാട് സ്വദേശി ഷിബു (42)ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. കിണറിന്റെ പടവില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണതാകമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും....
Kerala

യദുവിന്റെ പരാതിയില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി മൂന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. അതേസമയം, ബസ...
Local news

എസ് ടി യു സ്ഥാപക ദിനം : പതാക ദിനം ആചരിച്ചു

മൂന്നിയൂർ : മെയ് 5 എസ് ടി യു 67-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മൂന്നിയൂർ പടിക്കൽ യൂനിറ്റ് എസ് ടി യു കമ്മറ്റി പതാക ദിനം ആചരിച്ചു, എസ് ടി യു മലപ്പുറം ജില്ലാ സെക്രട്ടറി എം സൈതലവി പതാക ഉയർത്തി, പി പി സഫീർ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ചടങ്ങിൽ എസ് ടി യു ഭാരവാഹികളായ പി സി മുഹമ്മദ്,സി അഷറഫ്, എം ടി മുഹമ്മദ്, പി സി അബു, നൗഫൽ, മുസ്തഫ പാണക്കാടൻ, മുള്ളുങ്ങൽ മൊയ്തീൻകോയ,കെ ടി റഷീദ്, എപി ജാഫർ, യൂനസ് കോട്ടീരി, പുവ്വാട്ടിൽ മുത്തു, സിദീഖ് പാണക്കാടൻ എന്നിവർ സംബന്ധിച്ചു...
Accident

മുന്നിയൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

മുന്നിയൂർ : ആലിൻ ചുവട്ടിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.ആലിൻ ചുവട് സ്വദേശികളായ പാങ്ങാട്ട് കുഞ്ഞിമുഹമ്മദ് (70), പാങ്ങാട്ട് മുജീബ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ചെമ്മാട് തലപ്പാറ റൂട്ടിൽആലിൻചുവട് വെച്ച് ഇന്ന് രാവിലെയാണ് അപകടം....
Crime

ഒഴൂരിൽ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു

താനൂർ : ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം ചെയ്യുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഒഴൂരിനു സമീപം ചുരങ്ങരയിൽ ബൈക്കിൽ വരുന്നതിനിടെയാണ് കവർച്ച. മഞ്ചേരിയിൽ സ്വർണം നൽകി കോട്ടയ്ക്കലേക്ക് വരുമ്പോൾ വെന്നിയൂർ പറമ്പിൽ എത്തണമെന്ന് അജ്ഞാത ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. താനൂരിൽ ഒരു പുതിയ ജ്വല്ലറി തുടങ്ങാൻ സ്വർണാഭരണം ആവശ്യമുണ്ടെന് അറിയിച്ചായിരുന്നു ഇത്. അവിടെ എത്തിയപ്പോൾ ഒഴൂരിലേക്ക് വരാൻ സന്ദേശം നൽകി. വിജനമായ അവിടെവച്ച് മർദിച്ച് കാറിൽ ബലമായി കയറ്റി ഷർട്ടിനടിയിൽ ഒളിപ്പിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. മൊബൈൽ ഫോണും താക്കോലുകളും കവർന്നിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായുള്ള മഹാരാഷ്ട്രക്കാരുടെ ആഭരണ നിർമാണശാലയിലെ സ്വർണമാണിതെന്നാണ് പ്രാഥമിക നിഗമനം. അവിടത്തുകാരനായ പ്രവീൺ സിങ്ങിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത...
Malappuram

ഉഷ്ണതരംഗ ഭീഷണി: സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ നടപടി

മലപ്പുറം : ഉഷ്ണതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ രാവിലെ ഏഴു മുതല്‍ 12 വരെയും വൈകിട്ട് മൂന്നുമുതല്‍ രാത്രി ഏഴുവരെയുമാണ് ജോലിസമയം ക്രമീകരിച്ചിട്ടുള്ളത്. നടപടിയുടെ ഭാഗമായി വിവിധ സ്‌ക്വാഡുകള്‍ ജില്ലയില്‍ 22 ഇടങ്ങളില്‍ പരിശോധന നടത്തി. കെട്ടിട നിര്‍മാണ മേഖല, റോഡ് നിര്‍മ്മാണം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പകല്‍ 12 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയും ജോലി ചെയ്യുന്നതിനാണ് നിയന്ത്രണം. പരിശോധന നടന്ന ഭൂരിഭാഗം സ്ഥലത്തും സമയക്രമം പാലിക്കുന്നതായി കാണാന്‍ കഴിഞ്ഞതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ്) വി.പി.ശിവരാമന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.ഷബീ...
university

പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിണ്ടിക്കേറ്റ് യോഗം കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് യോഗം മെയ് 10-ന് രാവിലെ 10.00 മണിക്ക് സിണ്ടിക്കേറ്റ് കോൺഫറൻസ് റൂമിൽ ചേരും. പി.ആര്‍. 574/2024 സി. എച്ച്. ചെയറിൽ സെമിനാർ പ്രമുഖ മാപ്പിള സാഹിത്യ നിരൂപകൻ ബാലകൃഷ്ണൻ വള്ളിക്കുന്നിനെ സ്മരിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ ഏഴിന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ചെയർ ഹാളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് മാണി വരെ ബാലകൃഷ്‌ണൻ വള്ളിക്കുന്നിന്റെ രചനകളെയും ജീവിതത്തെയും അധികരിച്ചുള്ള പ്രദർശനവും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകുറിപ്പുകളുടെ സമാഹാരമായ ‘ബദറുൽ മുനീറിന്റെ നേട്ടങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം, പ്രമുഖ ചിന്തകനും സാമൂഹിക നിരീക്ഷകനുമായ ഡോ. ടി.ടി. ശ്രീകുമാർ ‘മധ്യകാല മലയാള സാംസ്കാരികത: ഷെൽഡൺ പൊള്ളോക്കിന്റെ രീതിശാസ്ത്രത്തിലൂടെ’ എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന പ്രഭാഷണം, സെമിനാർ, എഴ...
Local news

തിരൂരങ്ങാടി ബാപ്പു ഉസ്താദ് 10-ാം ഉറുസ് മുബാറക് സമാപിച്ചു

തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും അറബി സാഹിത്യകാരനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന തിരൂരങ്ങാടി ബാപ്പു ഉസ്താദ് 10-ാം ഉറുസ് മുബാറക് സമാപിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ്, ദുആ മജ് ലിസിന് അബ്ദുല്‍ വാസിഅ ബാഖവി കുറ്റിപ്പുറം, സത്താര്‍ സഖാഫി, അബ്ദുസ്സലാം സഖാഫി പറമ്പില്‍ പിടിക, ആവള അബ്ദുല്ല മുസ്ലിയാര്‍, ടി ടി അഹമ്മദ് കുട്ടി സഖാഫി, പി കുഞ്ഞാപ്പു സഖാഫി, യഹ് യ സഖാഫി നേതൃത്വം നല്‍കി. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ശിഷ്യ സംഗമം നടന്നു. ബദ് രിയ്യത്ത് വാര്‍ഷിക സംഗമത്തില്‍ കൂറ്റമ്പാറ അബ്ദുര്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ബദ് രിയ്യത്തിന് വിപിഐ തങ്ങള്‍ ആട്ടീരി നേതൃത്വം നല്‍കി....
Malappuram

ഉഷ്ണതരംഗസാധ്യത : ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

ചൂട് കൂടിവരികയും ഉഷ്ണതരംഗസാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെയ് ആറ് വരെ പ്രതിരോധനടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിറക്കി. പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിക്കാലക്ലാസുകള്‍ക്കും മെയ് ആറ് വരെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളവും പരീക്ഷാഹാളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരകള്‍ ആയിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍സ...
Local news

ജെഴ്‌സി പ്രകാശനം ചെയ്തു

മൂന്നിയൂര്‍ : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്‌സ് ക്ലബ്ബിന് ആലുങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി പ്രകാശനം ചെയ്തു. ജെഴ്‌സി പ്രകാശനം പഞ്ചായത്ത് ബോര്‍ഡ് മെമ്പറും കോണ്‍ഗ്രസ്സ് പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ നൗഷാദ് തിരുത്തുമലിന്റെ നേതൃത്വത്തിലാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ജാവിദ് ആലുങ്ങല്‍, ഷെരീഫ് കൂഫ , സുരേന്ദ്രന്‍, ക്ലബ് മാനേജേഴ്‌സ് ഫംനാസ് , സലാം എന്നിവര്‍ പങ്കെടുത്തു...
Local news

‘വേനൽപ്പച്ച’ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ അവധിക്കാല പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'വേനൽപ്പച്ച' പ്രധാന അധ്യാപിക പി.ഷീജ പ്രകാശനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി.വേലായുധൻ പിടിഎ ഭാരവാഹികളായ പി.ചന്ദ്രൻ ,എം.വി സാദിഖ്, സ്റ്റാഫ് സെക്രട്ടറി റജില കാവോട്ട്,അധ്യാപകരായ കെ.കെ റഷീദ്,ഇ.രാധിക,കെ.രജിത,എൻ.പി ലളിത എന്നിവർ പങ്കെടുത്തു....
Kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3 ന് തുറക്കും ; മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്ന...
Local news

താനൂര്‍ കസ്റ്റഡി മരണം ; പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂര്‍ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. 2023 ഓഗസ്റ്റ് ഒന്നിനാണു ലഹരി വസ്തുക്കളുമായി അറസ്റ്റിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരൊണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ആശുപത്രിയ...
university

കോളേജുകൾക്ക് അവധി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

റേഡിയോ സിയു ശില്പശാല കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക മാധ്യമമായ റേഡിയോ സിയു ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നു. റേഡിയോ അവതരണം, സൗണ്ട് ഡിസൈനിങ്, കോണ്ടെന്റ് ക്രിയേഷൻ, വോയിസ്‌ ഓവർ എന്നിവയിൽ മെയ് 16, 17, 18 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ  റേഡിയോ സിയു സ്റ്റുഡിയോയിലാണ് ശില്പശാല. റേഡിയോ രംഗത്തെ പ്രഗത്ഭർ ക്ലാസ്സുകളെടുക്കും. പങ്കെടുക്കുന്നവർക്ക് കാലിക്കറ്റ് സർവകലാശാലയുടെ സാക്ഷ്യപത്രം ലഭിക്കും. കുറഞ്ഞ പ്രായപരിധി 18 വയസ്സ്. രജിസ്ട്രേഷന്  ബന്ധപ്പെടേണ്ട നമ്പർ- 9567720373. വിദ്യാർഥികൾക്ക് 590/- രൂപയും മറ്റുള്ളവർക്ക് 1180/- രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. സമയം രാവിലെ 10.30 മുതൽ 4.30 വരെ.  പി.ആര്‍. 565/2024 പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ് കാലിക്കറ്റ് സർവകലാശാലയിൽ ന്യൂഡൽഹിയിലെ എൻ.ഐ.ഇ.പി.എ., യു.കെയിലെ വാർവിക് സർവകലാശാലാ എന്നിവ സംയുക്തമാ...
Kerala

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാ...
Local news

വയറുവേദനയുമായെത്തിയ മൂന്നിയൂര്‍ സ്വദേശിനിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ

തിരൂരങ്ങാടി : വയറുവേദനയുമായെത്തിയ മൂന്നിയൂര്‍ സ്വദേശിനിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയില്‍ നിന്നാണ് 3 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ. സ്‌കാനിംഗ് തുടങ്ങിയ പര...
Kerala

മദ്യപിക്കാന്‍ കൂടെ വന്നില്ല ; സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോട്ടയം: മദ്യപിക്കാന്‍ കൂടെ വരാത്തതിന്റെ പേരില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം കാരാപ്പുഴ സ്വദേശി സജിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. കാരാപ്പുഴ സ്വദേശിയായ മധ്യവയസ്‌കനെയാണ് ഇയാള്‍ ഇന്നലെ രാത്രി കൊല്ലാന്‍ ശ്രമിച്ചത്. മദ്യം വാങ്ങാന്‍ ഷെയര്‍ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി ആവശ്യപ്പെട്ടു. എന്നാല്‍ മധ്യവയസ്‌കന്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ സജി കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പികൊണ്ട് കുത്തുകയായിരുന്നു....
university

എം.ബി.എ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിൽ എം.ബി.എ. ഇപ്പോൾ അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് കോളേജുകള്‍ ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്മെന്റായി 875/- രൂപ (SC/ST 295/- രൂപ) ഫീസടച്ച് മെയ് 15-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.  KMAT/CAT സ്‌കോർ, ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സ്വാശ്രയ കോളേജുകളിലെ മാനേജ്‍‍മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്...
university

സര്‍വകലാശാലയില്‍ ഫിസിയോതെറാപ്പി സെന്റര്‍ തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവകുപ്പിന്റെ കീഴില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. കായിക പഠനവകുപ്പിന്റെ കെട്ടിടസമുച്ചയത്തില്‍ തയ്യാറാക്കിയ കേന്ദ്രം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ടെന്‍സ്, ഐ.എഫ്.ടി., അള്‍ട്രാ സൗണ്ട് തെറാപ്പി, എക്‌സര്‍സൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. സര്‍വകലാശാലാ കായികതാരങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. സര്‍വകലാശാലാ കായികതാരങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമാണ് സേവനം. വിദ്യാര്‍ത്ഥികള്‍ക്ക് 20/- രൂപ, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് 30/- രൂപ, ജീവനക്കാര്‍ക്ക് 50/- രൂപ, പൊതുജനങ്ങള്‍ക്ക് 100/- രൂപ എന്നിങ്ങനെയാണ് നിരക്ക്. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗം അഡ്വ. എല്‍.ജി. ലിജീഷ്, സെനറ്റംഗം വി.എസ്. നിഖിൽ കായിക പ...
Malappuram

ഇത് അസുഖം വേറെ ; കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ലീഗ്

മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്. കേരളത്തില്‍ മുഴുവന്‍ നടന്ന സമരത്തില്‍ മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണ്. ആര്‍.ടി.ഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാ...
Accident

റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് ബസ്സ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

പൊന്നാനി ; പൊന്നാനി ബിയ്യത്ത് റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് ബസ്സ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. എടപ്പാള്‍ തുയ്യത്ത് താമസിക്കുന്ന വെളളായിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ ഷിജു (40) ആണ് മരിച്ചത്. പൊന്നാനി ചങ്ങരംകുളം എടപ്പാള്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഒലിയില്‍ ബസ്സില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ഷിജു. സ്വകാര്യബസ്സില്‍ കണ്ടക്ടര്‍ ആയിരുന്ന ഷിജു റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച രാത്രിയോടെ മരണം സംഭവിച്ചു....
Obituary

കക്കാട്ട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കക്കാട് ഗൃഹനാഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊളച്ചേരി സ്വദേശിയും കക്കാട് ത്രീപുരാന്തക ക്ഷേത്രത്തിന് സമീപം സ്ഥിര താമസക്കാരനുമായ വാസുദേവൻ തെക്കയിൽ (55) ആണ് മരിച്ചത്. വീട്ടിലെ ഹാളിലെ ഗോവണി കൈവരിയിൽ തൂങ്ങിയ നിലയിലായിരുന്നു. .ഭാര്യ : ബിൻ്റ.വി (അധ്യാപിക,GHS തൃക്കുളം) മക്കൾ : വിനയ്.ടി (വിദ്യാർഥി,VIT വെല്ലൂർ) ആർദ്ര.ടി (വിദ്യാർഥി PKMMHSS എടരിക്കോട്). കക്കാട് ജി എം യു പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനും സിപിഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി അംഗവുമായ വി.ഭാസ്കരൻ മാസ്റ്റർ ഭാര്യാപിതാവാണ്. സംസ്കാരം 03/05/2024 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ...
error: Content is protected !!