Monday, March 23

Author: tirurangaditoday

വനിത ലീഗ് ദേശീയ സെക്രട്ടറി തസ്‌നീം ഇബ്രാഹിം മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ചു
Kerala, Other

വനിത ലീഗ് ദേശീയ സെക്രട്ടറി തസ്‌നീം ഇബ്രാഹിം മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകളുമായ തസ്‌നീം ഇബ്രാഹിം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തില്‍ തസ്‌നീം ഇബ്രാഹിം വ്യക്തമാക്കി. 2015ലാണ് ഇവര്‍ ഭാരവാഹിയായി ചുമതലയേറ്റത്. ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനും സംസ്ഥാന നേതൃത്വവും അവരെ സ്വാഗതം ചെയ്തു. നവംബര്‍ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന സുലൈമാന്‍ സേട്ട് അനുസ്മരണത്തിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തിലും അവര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി....
Kerala, Obituary, Other

ഓടുന്ന ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടു ; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കറന്തക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തല പുറത്തേക്കിട്ട വിദ്യാര്‍ത്ഥി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മന്നിപ്പാടി സ്വദേശി എസ് മന്‍വിത് ( 15 ) ആണ് മരിച്ചത്. കാസര്‍കോട് മധൂര്‍ റോഡില്‍ ബട്ടംപാറയില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. കാസര്‍കോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര്‍ത്ഥി കയറിയത്. ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Malappuram, Other

ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി

മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. 332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകള്‍ക്കും 23 കൂള്‍ബാറുകള്‍ക്കും അഞ്ച് കാറ്ററിംഗ് സെന്ററുകള്‍ക്കും, 13 ബേക്കറികള്‍ക്കും രണ്ട് ഐസ്പ്ലാന്റുകള്‍ക്കും നോട്ടീസ് നല്‍കി. ...
Malappuram, Other

ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക; സോളിഡാരിറ്റി ജില്ലാ പ്രചരണ വാഹന ജാഥയ്ക്ക് തുടക്കമായി

മലപ്പുറം: അപ്പ്രൂട്ട് ബുൾഡോസർ ഹിന്ദുത്വ: ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക സോളിഡാരിറ്റി സംസ്ഥാന കാമ്പയിനിൻ്റെ ഭാഗമായി ഒക്ടോബർ 27ന് മലപ്പുറത്ത് വെച്ച് നടക്കുന്ന യുവജന പ്രതിരോധം ജില്ലാ റാലിയുടെ പ്രചരണാർഥം ഒക്ടോബർ 18,19,20,21 തിയതികളിൽ സംഘടിപ്പിക്കുന്ന പ്രചരണ വാഹന ജാഥക്ക് തിരൂരിൽ തുടക്കമായി. വാഹന ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പ്രസിഡൻ്റ് ഡോ.അബ്ദുൽ ബാസിത് പിപി ജാഥാ ക്യാപ്റ്റൻ ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെപി ക്ക് കൈമാറിക്കൊണ്ട് നിർവഹിച്ഛു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതിയംഗം ഹംസ ഉമരി ആശംസകൾ നേർന്നു. ജാഥാ ഡയറക്ടർ സാബിഖ് വെട്ടം, അസിസ്റ്റൻ്റ് ഡയറക്ടർ യാസിർ കൊണ്ടോട്ടി, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന തിരൂർ, അമീൻ വേങ്ങര, യുസ്ർ മഞ്ചേരി, ഹാരിസ് പടപ്പറമ്പ്, സൽമാനുൽ ഫാരിസ് എന്നിവർ നേതൃത്വം നൽകി...
Malappuram, Other

നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു....
Malappuram, Other

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി സർവേ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പി. നന്ദകമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സർവേ നടത്തിയത്. ഇതിൽ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ, തുടങ്ങി വൻതോതിലുള്ള കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. കർമ റോഡ് തുടങ്ങുന്ന ചമ്രവട്ടം കടവിൽ നിന്നാണ് ഇന്ന് (ഒക്ടോബർ 18) സർവേ ആരംഭിച്ചത്. കൈയേറ്റ ഭൂമിയുടെ വിവര ശേഖരണമാണ് ആദ്യ ലക്ഷ്യം. കൈയേറ്റം നടത്തിയ വ്യക്തികൾ, ഭൂമി, അതിർത്തി ഭാഗങ്ങൾ എന്നിവ പരിശോധിച്ച് തിട്ടപ്പെടുത്...
Malappuram, Other

കരിപ്പൂര്‍ വിമാനത്താവള വികസനം: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്ത് അഭിമാനാര്‍ഹ നേട്ടവുമായി സംസ്ഥാന സര്‍ക്കാര്‍

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് നല്‍കാന്‍ കഴിഞ്ഞതില്‍ സംസ്ഥാനസര്‍ക്കാറിന് അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാനായെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍. ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അനുമോദിക്കുന്നതിനായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത സ്ഥലമേറ്റെടുക്കലിനേക്കാള്‍ മികച്ച നഷ്ടപരിഹാര പാക്കേജ് ഭൂവുടമകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആഗസ്റ്റ് ഏഴിനാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി എന്ന ചരിത്ര നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 76 കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്തെ തന്നെ...
Malappuram, Obituary, Other

പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍

മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
Local news, Other

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം, ഓവറോൾ കിരീടം പരപ്പിൽപാറ യുവജന സംഘത്തിന്

വേങ്ങര : സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പരപ്പിൽപാറ യുവജന സംഘം ജേതാക്കളായി. കലാതിലകമായി പരപ്പിൽപാറ യുവജന സംഘത്തിന്റെ രജിത എൻ.പിയെയും കലാപ്രതിഭയായി സൺറൈസ് പാണ്ടികശാലയുടെ തഖിയുദ്ധീനെയും തെരെഞ്ഞെടുത്തു. കായികം, അത് ലറ്റിക്സ്, കലാ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ നാലു മുതൽ തുടങ്ങിയ കേരളോത്സവം വലിയോറ പാലശ്ശേരിമാട് ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച കലാ മത്സരങ്ങളോടെ സമാപിച്ചു. വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ട്രോഫികൾ നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ചെയർപേഴ്സൺ ആരിഫാ മടപ്പള്ളി, മെമ്പർമാരായ റഫീഖ് മൊയ്‌ദീൻ, സി പി ഖാദർ, കുറുക്കൻ മുഹമ്മദ്‌, മജീദ് എം, ഖമർ ബാനു, നുസ്രത്ത് തൂമ്പയിൽ, സ്റ്റാഫ്‌ രഞ്ജിത്ത് യു, മൊയ്‌ദീൻ കോയ കടക്കോട്ട്, സഈദ് വളപ്പിൽ, ആമിർ മാട്ടിൽ, അജയ്, അർഷദ് അലി എം, കേരളോ ത്സവം ഓർഗാനൈസിംഗ...
Local news, Other

റോഡ് പരിസരം ശുചീകരിച്ച് പികെവിഎസ്

തിരൂരങ്ങാടി : മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ( പി.കെ. വി. എസ്) പ്രവര്‍ത്തകര്‍ പാറക്കടവ് മുതല്‍ കളത്തിങ്ങല്‍ പാറ വരെയുള്ള റോഡ് സൈഡ് ശുചീകരിച്ചു. റോഡിലേക്കിറങ്ങി നിന്നിരുന്ന പുല്ലും പൊന്തക്കാടുകളും മരച്ചില്ലകളും വെട്ടിമാറ്റിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മണമ്മല്‍ ശംസുദ്ധീന്‍ , പി.കെ. വി. എസ്. രക്ഷാധികാരികളായ കൊറ്റിയില്‍ ബാവ, വളപ്പില്‍ കുഞ്ഞ സംബന്ധിച്ചു. ചെയര്‍മാന്‍ വി.പി. ചെറീദ്, കണ്‍വീനര്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ട്രഷറര്‍ സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. ബാവ, വി.പി. പീച്ചു, കൊല്ലഞ്ചേരി കോയ,കെ.ടി. ജാഫര്‍, സി.എം. ചെറീദ്, വി.പി. മുസ്ഥഫ, വേലായുധന്‍ കുട്ടി, സി.എം. അബൂബക്കര്‍, വി.പി. ഫൈസല്‍, സി.എം. കുഞ്ഞാപ്പു, മുഹമ്മദ് എന്നിവര്‍ നേത്രത്വം നല്...
Kerala, Obituary, Other

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ മരിച്ച നിലയില്‍

കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകന്‍ യദു പരമേശ്വരനെ ( അച്ചു 19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്‍ കെ. പരമേശ്വരന്‍പിള്ളയുടെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു പരമേശ്വരന്‍. യദുവിന്റെ മരണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യയും യദുവിന്റെ അമ്മയുമായ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഹരി പരമേശ്വരന്‍ ആണ് സഹോദരന്‍....
Local news, Other

ലഹരിക്കെതിരെ പാട്ടുപാടി എക്സൈസ് ഉദ്യോഗസ്ഥർ

വേങ്ങര : വിമുക്തി മിഷന് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന എക്‌സൈസ് വകുപ്പ് സ്‌കൂളുകളിലും കോളേജുകളിലും മറ്റും യുവതലമുറയിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ഓർക്കസ്ട്ര ടീമിന് രൂപം കൊടുത്തു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ലഹരി വിരുദ്ധ ക്ലബ്ബും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി 'ലഹരിക്കെതിരെ സംഗീത ലഹരി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മലപ്പുറം അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ സി.കെ. അനിൽകുമാർ ട്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. കോളജ് ലഹരി വിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പരപ്പനങ്ങാടി റേഞ്ച് വിമുക്തി കോർഡിനേറ്റർ സില്ല, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഫൈസൽ മാസ്റ്റർ, ഷഫീഖ് മാസ്റ്റർ, എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഫാത്തിമ ഷെറിൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്...
Malappuram, Other

പുതുപൊന്നാനി ഹൈഡ്രോഗ്രാഫിക് സർവേ: എം.എൽ.എ സ്ഥലം സന്ദർശിച്ചു

പൊന്നാനി : പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന മണൽതിട്ട നീക്കംചെയ്യുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ഹൈഡ്രോഗ്രാഫിക് സർവേ പുരോഗമിക്കുന്നു. കടലിലുണ്ടായ മാറ്റങ്ങൾ പഠിക്കുന്നതിനായി എറണാകുളം മറൈൻ സർവേയറുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. കഴിഞ്ഞ വർഷവും പഠനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് രണ്ടാംഘട്ട സർവേ. ജി.പി.എസ്, ഇക്കോ സൗണ്ടർ എന്നിവയുടെ സഹായത്തോടെ അഴിമുഖത്തിന്റെ ആഴവും അടിഞ്ഞുകൂടിയ മണലിന്റെ തോതും തിട്ടപ്പെടുത്തും. തുടർന്ന് റിപ്പോർട്ട് ബേപ്പൂർ മറൈൻ സർവേയർക്ക് കൈമാറും. സർവേ സ്ഥലം പി. നന്ദകുമാർ എം.എൽ.എ സന്ദർശിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, അസിസ്റ്റന്റ് മറൈൻ സർവേയർ ഷാബി ജോസഫ്, ഫീൽഡ് അസിസ്റ്റന്റ് കെ.എച്ച് ഹണി, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എ.ഇ മാരായ അബ്ദുൾ സലിം, ജോസഫ് ജോൺ, ഓവർസിയർ അബ്ദുൾ നസീർ, ദേവൻ തുടങ്...
Malappuram, Other

അപേക്ഷ ക്ഷണിച്ചു

മോഡേണൈസേഷൻ ഓഫ് ഫിഷിംഗ് ഫ്‌ളീറ്റ് പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്ന കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തടികൊണ്ടുള്ള ഹൾ സ്റ്റീൽ ഹൾ ആക്കി മാറ്റുന്ന പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളളവർക്ക് മുൻഗണനയുണ്ട്. 40 അടിവരെ നീളവും 200 എച്ച്.പിയ്ക്ക് താഴെ എൻജിൻ കപ്പാസിറ്റിയുള്ളതും 12 വർഷത്തിലധികം പഴക്കമുള്ളതും എം.എസ് ആക്ട് 1958/ കെ.എം.എഫ്.ആർ ആക്ട് 1980 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ തടി നിർമ്മിത യന്ത്രവത്കൃതയാനം സ്വന്തമായുള്ള കടൽ മത്സ്യത്തൊഴിലാളികളായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി ജില്ലയിലെ മത്സ്യഭവനുകളിലും പൊന്നാനി ഫിഷറീസ് സ്റ്റേഷനിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ബന്ധപ്പെടാം. ഫോൺ: 0494 2667428, 2666428...
Other

ശിവകാശിയില്‍ പടക്ക നിര്‍മാണശാലകളില്‍ വൻ സ്ഫോടനം; പത്തുപേര്‍ മരിച്ചു

തമിഴ്‍നാട് ശിവകാശിയിലെ രണ്ട് പടക്ക നിര്‍മാണശാലകളില്‍ വൻ സ്ഫോടനം. അപകടത്തില്‍ പത്തുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. അപകടം നടന്നയുടനെ അപകടത്തില്‍ ആറു പേര്‍ മരിച്ചുവെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്. പിന്നീടാണ് മരണ സംഖ്യ പത്തായി ഉയര്‍ന്നത്. അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചുകമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ഇന്ന് വൈകിട്ടോടെ സ്ഫോടനമുണ്ടായത്. ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്. രണ്ട് അപകടങ്ങളിലായി ഒമ്ബതുപേര്‍ മരിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.തീ നിയന്ത്രണ വിധേയമാക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിലെ നൂതന സംരഭ പ്രോത്സാഹന കേന്ദ്രത്തിന്രണ്ടരക്കോടി രൂപയുടെ കേന്ദ്ര സഹായം കാലിക്കറ്റ് സര്‍വകലാശാലയുടെ നൂതന സംരഭ പ്രോത്സാഹന കേന്ദ്രത്തിന് (സി.ഐ.ഇ.) രണ്ടരക്കോടി രൂപയുടെ കേന്ദ്ര ധനസഹായം. അടല്‍ ഇന്നൊവേഷന്‍ മിഷന്റെ ഭാഗമായാണ് അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് തുക അനുവദിച്ചിരിക്കുന്നത്. നൂതനാശയങ്ങളെ സ്റ്റാര്‍ട്ടപ്പുകളാക്കുന്നതിനുള്ള ഇന്‍കുബേഷന്‍, സംരഭങ്ങള്‍ക്കാവശ്യമായ സാങ്കേതിക സഹായം, അടിസ്ഥാന സൗകര്യങ്ങളും ധനസഹായവും ലഭ്യമാക്കല്‍ എന്നിവയെല്ലാം ലക്ഷ്യമിടുന്നതാണ് സി.ഐ.ഇ. നവംബറില്‍ കേന്ദ്രം തുറക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു. വ്യവസായങ്ങളും അക്കാദമിക് കാര്യങ്ങളും തമ്മിലുള്ള ബന്ധം, തൊഴില്‍ പരിശീലനങ്ങള്‍, സംരഭക വികസന പരിപാടികള്‍ എന്നിവയുടെ പ്രോത്സാഹനത്തിനാണ് കേന്ദ്രസഹായം. സര്‍വകലാശാലാ ഓഡിറ്റോറിയത്തിന് സമീപം 7500 സ്‌ക്വയര്‍ ഫീറ്റുള്ള ...
Local news, Other

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും. വടംവലി മത്സരത്തോടെയാണ് പരിപാടിക്ക് തുടക്കമാക്കുക. ഒക്ടോബർ 21 മുതൽ 29 വരെയാണ് മത്സരങ്ങൾ നടക്കുക. ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലെ വിവിധ സ്ഥലങ്ങളിലും സ്റ്റേഡിയങ്ങളിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ എം എൽ എ മാരായ കെ പി എ മജീദ് അബ്ദുൾ ഹമീദ് മാസ്റ്റർ എന്നിവരും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി സാജിദ, വൈസ് പ്രസിഡന്റ്‌ ഒടിയിൽ പീച്ചു എന്നിവർ സംബന്ധിക്കും. 21ന് ജി യുപിഎസ് കൊടിഞ്ഞിയിൽ വടംവലി മത്സരത്തോടെ കേരളോത്സവത്തിന് തുടക്കമാകും. ഇരുപത്തിരണ്ടിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് മത്സരങ്ങളും ഫുട്ബോൾ മത്സരവും നടക്കും 23ന് ബിഎംഎച്ച്എസ്എസ് പരപ്പനങ്ങാടിയിൽ ക്രിക്കറ്റ് മത്സരവും പെരുവള്ളൂർ ടെറസിൽ വച്ച് കബഡി മത്സരവും നടക്കും. 24ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്വാട്ടിക് സിമ്മിംഗ് പൂളിൽ നീന്...
Calicut, Crime, Kerala, Other

സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗത നിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാര്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന തിരുവോണം ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചു. ഇതോടെ ദമ്പതിമാര...
Malappuram, Other

അറിവിന്റെ ആഗോളമലയാളി സംഗമവുമായി കേരളീയം മെഗാ ഓൺലൈൻ ക്വിസ്

അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളീയം ഓൺലൈൻ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യം. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 19ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടക്കും. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിലെ പരീക്ഷാ സംവിധാനത്തെതകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം- പരീക്ഷാ കണ്‍ട്രോളര്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം, പുനര്‍മൂല്യനിര്‍ണയം മുതലായവ പുത്തന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചു മാറ്റത്തിന് വിധേയമാക്കി സമയ ബന്ധിതമായി ഫലം നല്‍കാനുള്ള പ്രവര്‍ത്തനം തുടങ്ങിയത് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതിനു വേണ്ട എല്ലാ സഹകരണവും നല്‍കിയ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ജീവനക്കാര്‍, സര്‍വകലാശാലാ അധികാരികള്‍, പൊതു സമൂഹം തുടങ്ങിയ മുഴുവന്‍ പേരെയും ഈ സമയത്തു നന്ദിയോടെ സ്മരിക്കുന്നു. എന്നാല്‍ ഈ സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സര്‍വകലാശാല കൈകൊള്ളുന്ന തീരുമാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണം. ഒറ്റപ്പെട്ട ചില തിരുത്തല്‍ നയങ്ങളെ പൊതുവത്കരിച്ചു കാണിക്കാനുള്ള ശ്രമം നാം ഒരുമിച്ചു ചെറുത്തു തോല്‍പ്പിക്കണം. ഈയടുത്ത കാലത്തായി മാര്‍ക്ക...
Kerala, Other

കരിപ്പൂരിൽ 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാലക്കാട് സ്വദേശി കസ്റ്റംസിൻ്റെ പിടിയിൽ. ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്‌ളൈറ്റ് വഴി വന്ന പാലക്കാട് വടക്കുമുറി സ്വദേശി അഷ്‌റഫലി മഞ്ചേരികുന്നത്ത് (40) നിന്ന് സ്വർണം പിടികൂടിയത് . ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് അഷ്റഫ് പിടിയിലായത്. 801 ഗ്രാം ഭാരമുള്ള 3 ക്യാപ്സുളുകളാണ് ഇയാളിൽനിന്നു പിടികൂടിയത് . വേർതിരിച്ചെടുക്കലും തുടർ അന്വേഷണവും നടക്കുകയാണ് ....
Local news, Malappuram, Other

ഭൂവുടമാ സാക്ഷ്യപത്ര നിബന്ധന പിൻവലിക്കണം ; കെ എസ് കെ ടി യു

വേങ്ങര : കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷന് അപേക്ഷ നൽകാൻ ഭൂവുടമാ സാക്ഷ്യപത്രം വേണമെന്ന നിബന്ധ ഒഴിവാക്കണമെന്ന് . കെ എസ് കെ ടി യു വേങ്ങര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പറപ്പൂർ പാലാണി സി മൊയതീൻ കുട്ടി നഗറിൽ ജില്ലാ പ്രസിഡണ്ട് എം പി അലവി ഉദ്ഘാടനം ചെയ്തു. എൻ കെ പോക്കർ അദ്ധ്യക്ഷത വഹിച്ചു. ഇ പി നാരായണൻ രക്ത സാക്ഷി പ്രമേയവും ഇ വാസു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം വേങ്ങര ഏരിയ സെക്രട്ടറി കെ ടി അലവി കുട്ടി .ഇ പി മനോജ് എന്നിവർ സംസാരിച്ചു. ക്ഷേമനിധി അംശാദായ വർദ്ധനക്ക് ആനുപാതികമായി ആനുകൂല്ല്യം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഭാരവാഹികൾ ഇ വാസു(പ്രസിഡണ്ട്)ടി ജാനകി . ടി കെ മുഹമ്മദ്, സി സൈതലവി .(വൈസ് പ്രസിഡണ്ടുമാർ)എൻ കെ പോക്കർ (സെക്രട്ടറി)ഇ പി നാരായണൻ. പി കെ പ്രഭാകരൻ . ടി വി രാജൻ (ജോ: സെക്രട്ടറിമാർ )ട്രഷറർ .എൻ പി ചന്ദ്...
Job

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഒ.പി കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം (ഡി.സി.എ), ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേണ്ട യോഗ്യത. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ക്ലർക്ക് തസ്തികയിലേക്കും എസ്.എസ്.എൽ.സി ഒ.പി കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 21ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം. ഫോൺ: 0494 2460372....
Kerala, Other

പൂട്ടി കിടന്ന വീട് കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നു, 40 പവനും പണവും കവര്‍ന്നു

തൃശൂര്‍: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ച് മോഷണം. 40 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. വടക്കാഞ്ചേരി ചെറുതുരുത്തിയില്‍ ആണ് സംഭവം. വട്ടപറമ്പില്‍ കുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മുസ്തഫയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നത്....
Other

വൈദ്യർ അക്കാദമി ദശ വാർഷികാഘോഷം : ‘മഅ’ബർ- മലബാർ കലൈ ഒൺരു ‘ പരിപാടി സംഘടിപ്പിച്ചു

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ഒരു വർഷം നീണ്ടു നിന്ന ദശ വാർഷികാഘോഷങ്ങളുടെ ഭാഗമായി അക്കാദമി ഹാളിൽ സംഘടിപ്പിച്ച 'മഅ'ബർ- മലബാർ കലൈ ഒൺരു' പരിപാടി തമിഴ്‌നാട് മുന്‍ എം.എല്‍.എ കെ.എ.എം. മുഹമ്മദ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായി. തമിഴ്നാട്ടിലെ കായൽ പട്ടണത്തിൽ വൈദ്യർ അക്കാദമിയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ചരിത്ര ഗവേഷണകേന്ദ്രത്തിലെ ഇരുപതോളം കലാപ്രവർത്തകർ അവരുടെ അറബി തമിഴ് പാട്ടുകൾ, കോൽക്കളി, ദഫ് തുടങ്ങിയ കലകൾ കോർത്തിണക്കിയ 'മഅ'ബർ' പരിപാടി അവതരണം കൊണ്ട് ഹൃദ്യമായി. സെഡ്.എ. ഷെയ്ഖ് അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത് തമിഴ്നാട്ടിലെ കായൽപ്പട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ അറബികൾ വിളിച്ചിരുന്ന പേരാണ് മഅ'ബർ. കേരളത്തിലെ മാപ്പിള കലകളോട് സമാനമായ അറബ് ബന്ധമുള്ള കുറച്ച് കലകൾ അവിടെയുമുണ്ട്. മലബാറിലെ അറബി മലയാളം പോലെ അറബി തമിഴാണ് അവിടെയുള്ള...
Crime

വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എ യുമായി കക്കാട് സ്വദേശി പിടിയിൽ

കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ സ്റ്റാർ കെയർ ഹോസ്പിറ്റലിനുസമീപം ബൈക്കിൽ വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി കക്കാട് സ്വദേശി പിലാത്തോട്ടത്തിൽ ഷാഹുൽ ഹമീദാണ് (39) പിടിയിലായത്. അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർ കോട്ടിക്ക് സ്ക്വാഡും സബ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡി ക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതി യെ പിടികൂടിയത്. ആന്റി നാർകോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ സരുൺ, ഷിനോജ്, ലതീഷ്, ഇബ്നു ഫൈസൽ, തൗഫീഖ്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശ രത്, സി.പി.ഒമാരായ രഞ്ചു ഹനീഫ, ബിനീഷ്, വീണ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു....
Crime

മുന്നിയൂരിൽ വീടുപൂട്ടി പുറത്തു പോയ സമയത്ത് പണവും സ്വർണവും കവർന്ന കേസിൽ ബന്ധു പിടിയിൽ

തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ മുഹമ്മദ്ക് സലീമിന്റെ വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ കയറി സ്വർണവും പണവും കവർന്ന പ്രതി പോലീസ് പിടിയിൽ. സലീമിന്റെ ജ്യേഷ്ഠ മകനും അയൽവാസിയുമായ പത്തൂർ ആദിൽ (25) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ച ശേഷം മമ്പുറത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ മുംതാസ് പോലീസിൽ പരാതിനൽകുകയായിരുന്നു. പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. വീട്ടിൽ കളവ് നടന്നതായുള്ള ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിലുള്ളവരോ വീട...
Other

നന്നമ്പ്ര സുബൈറിന്റെ മക്കളുടെ പഠനം മർക്കസ് ഏറ്റെടുത്തു

നന്നമ്പ്ര : കഴിഞ്ഞ ആഴ്ച മരണപ്പെട്ട സജീവ സുന്നി പ്രവർത്തകനായിരുന്ന വാഴങ്ങാട്ടിൽ സുബൈറിന്റെ മക്കളുടെ പഠനം കാരന്തൂർ മർക്കസ് ഏറ്റെടുത്തു.മർക്കസ്  വൈസ് പ്രസിഡന്റും  എസ് വൈ  എസ് സംസ്ഥാന ഉപാധ്യക്ഷനും കൂടിയായ സയ്യിദ് തുറാബ് സഖാഫി,ഹമ്മാദ്‌ സഖാഫി,എസ് വൈ എസ് തിരൂരങ്ങാടി സോണൽ  പ്രസിഡന്റ് പനയത്തിൽ സുലൈമാൻ മുസ്ലിയാർ,മുഹമ്മദ് കുട്ടിഹാജി നന്നമ്പ്ര,ഹനീഫ അഹ്സനി എന്നിവരോടൊപ്പം   സുബൈറിന്റെ വീട്ടില്‍ എത്തി. കുടുംബവുമായി സംസാരിക്കുകയും  സുബൈറിന്റെ മക്കളുടെ പഠനം മർക്കസ്  ഏറ്റെടുത്ത കാര്യം അറിയിക്കുകയായിരുന്നു...
Accident

കൊടിഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൊടിഞ്ഞി : ഐ ഇ സി സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പള്ളിപ്പടി സ്വദേശി നൗഫലിന് (39) ആണ് പരിക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Crime

വീട്ടുകാർ പുറത്ത് പോയി വന്നപ്പോഴേക്കും മോഷണം പോയത് 11 ലക്ഷം രൂപയും 10 പവൻ സ്വര്ണാഭരണവും

തിരൂരങ്ങാടി : വീട്ടുകാർ പുറത്തു പോയ തക്കത്തിന് മോഷണം. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും മമ്പുറത്ത് സമ്മേളനത്തിന് പോയതായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ചാണ് ഇവർ പോയിരുന്നത്. രാത്രി തിരിച്ചു വന്നപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാൽ ഇന്ന് രാവിലെയാണ് മോഷണം പോയത് അറിയുന്നത്. പെട്ടിയിൽ സൂക്ഷിച്ചിരുന്ന പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. ഭാര്യ മുംതാസ് പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി....
error: Content is protected !!