കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകള്
പരീക്ഷാ രജിസ്ട്രേഷന്വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ ബിരുദം നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 24 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ ഏഴ് വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 24 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ നാല് വരെയും 180 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ്, എം.ബി.എ. ഹെല്‍ത് കെയര്‍ മാനേജ്മെന്റ്, ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.- ഫുള്‍ടൈം, പാര്‍ട്ട് ടൈം) റഗുലര്‍, സപ്ലിമെന്ററി ജനുവരി 2024 പരീക്ഷക്ക് അപേക്ഷിക്...



























