Sunday, July 5

Author: tirurangaditoday

കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃക: മന്ത്രി സജി ചെറിയാന്‍
Kerala, Local news

കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃക: മന്ത്രി സജി ചെറിയാന്‍

താനൂര്‍ : കേരളത്തിലെ ആരോഗ്യ- വിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയാണെന്ന് ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ചികിത്സ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറി. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ ആ മാറ്റം കാണുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വലിയൊരു ശതമാനം താനൂര്‍ നിയോജക മണ്ഡലത്തിലാണെന്നും എല്ലാ മേഖലകളിലും അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ താനൂരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ബേബി ഷീജ കോഹൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു...
Kerala, Local news

പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി കുണ്ടൂര്‍ ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം

തിരൂരങ്ങാടി : നാലു ദിനരാത്രങ്ങളെ വിജ്ഞാനത്തിലും പ്രവാചകാനുരാഗത്തിലും ധന്യമാക്കി കുണ്ടൂര്‍ ഉസ്താദ് ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം. ഒരു പുരുഷായുസ് മുഴുവനും വിജ്ഞാന പ്രചാരണത്തിനും പ്രവാചക പ്രകീര്‍ത്തനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉഴിഞ്ഞു വെച്ച തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ 18 -ാ മത് ഉറൂസ് മുബാറകിന് നാടിന്റെ വിവിധ ദിക്കുകളില്‍ നിന്നയി പതിനായിരങ്ങളാണ് എത്തിയത്. സമാപനമായി സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന ഹുബ്ബുര്‍ റസൂല്‍ സമ്മേളനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ ഖാദര്‍ ഹൈദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥന നടത്തി. ഇ സുലൈമാന്‍ മുസ്ലിയാര്‍ ഹുബ്ബുര്‍ റസൂല്‍ പ്രഭാഷണം നടത്തി. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: എം കെ സക്കീര്‍ , കറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, സയ്യിദ് മ...
Kerala, Local news, Other

ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക ; സിപിഐ പദയാത്ര സംഘടിപ്പിച്ചു

തിരൂരങ്ങാടി : ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി കാല്‍നട ജാഥ സംഘടിപ്പിച്ചു. സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം നിയാസ് പുളിക്കലകത്ത് ജാഥ ഉദ്ഘാടനം ചെയ്തു. മെട്രോ ബീരാന്‍ കുട്ടി അധ്യക്ഷം വഹിച്ചു. സി.പി.ഐ തിരുരങ്ങാടി മണ്ഡലം സെക്രട്ടറി കെ.മൊയ്തീന്‍കോയ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ മോഹനന്‍ നന്നമ്പ്ര, പി.സുലോചന,സി.ദിവാകരന്‍ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് വര്‍ഗ ബഹുജന സംഘടനാ നേതാക്കളായ സി.കെ.കോയാമു ഹാജി,സി.ടി.മുസ്ഥഫ എന്നിവര്‍ വിവിധ സ്വികരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റന്‍ സി.പി.നൗഫല്‍ ജാഥ സ്വികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു....
Calicut, Kerala

കോഴിക്കോട് നിപ ഭീതി ഒഴിയുന്നു ; ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളും അവസാനം പോസിറ്റീവായ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുമുള്‍പ്പെടെ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായി. തുടര്‍ച്ചയായി മൂന്നാം ദിവസവും നിപാ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് പുറമേ മറ്റുള്ളവരുടെ ഫലം കൂടി നെഗറ്റീവായത് ആശ്വാസകരമായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. ഇതുവരെ 197 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 1233 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഇപ്പോഴുള്ളത്. അതേസമയം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം. കേന്ദ്ര സംഘം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര സംഘവുമായി വിശദമായ ചര്‍ച്ച നടത്തി. കേന്ദ്ര സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് മടങ്ങും. പോസിറ്റീവായ...
Kerala, Local news

പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള യോഗ പരിശീലന ക്ലാസ് തുടങ്ങി

വേങ്ങര : പറപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായുള്ള യോഗ പരിശീലന ക്ലാസ് തുടങ്ങി. തറയിട്ടാലിലുള്ള കിംങ്‌സ് ഇന്റോര്‍ സ്റ്റേഡിയത്തിലാണ് ആദ്യ ഘട്ട പരിശീലനം തുടങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ വച്ച് 4.30 മുതല്‍ 5.30 പരിശീലനമുണ്ടാകും, ശേഷം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വയോജനങ്ങള്‍ക്ക് പരിശീലനം നല്‍കും. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വിസലീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടി റസിയ, ഇ കെ സൈദുബിന്‍ ,ഉമൈബ ഊര്‍ഷമണ്ണില്‍, സഫിയ മലേക്കാരന്‍, ടി പി സുമിത്ര, ഐക്കാടന്‍ വേലായുധന്‍, എപി ഷാഹിദ, നസീമ സിറാജ്, അംജത ജാസ്മിന്‍, ഫസ്‌ന ആബിദ്, ടി ആബിദ, താഹിറ എടയാടന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ഉസ്മാന്‍, ഇ കെ സുബൈര്‍, വി എസ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീരാഗ് പരിശീലനത്തിന് നേതൃത്വം നല്‍കി...
Local news, Other

പിണറായി സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ : കൃഷ്ണൻ കോട്ടുമല

തിരുരങ്ങാടി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽ.ഡി.എഫ് സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്നിരിക്കുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ആരോപിച്ചു. സി.എം.പി 11-ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് നടന്ന തിരൂരങ്ങാടി ഏരിയാ സമ്മേളനം ചെമ്മാട് ചെറുകാട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം റോഡ് സുരക്ഷയുടെ പേരിൽ സ്ഥാപിച്ച എ ഐ ക്യാമറയിലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകിയതിലും ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിന്റെ മറവിലും കോവിഡ് കാലത്ത് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി വാങ്ങിയ മെഡിക്കൽ സാമഗ്രികളിൽ മേൽ നടത്തിയ അഴിമതി കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഏറ്റവും ഒടുവിൽ സി.എം.ആർ എലിൽ നിന്ന് വാങ്ങിയ മാസപ്പടി വരെ സർക്കാറിനേയും സി.പി.എം നേതാ ക്കളെയും പ്രതികൂട്ടിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുനത്തിൽ രവീന്ദ്രർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം...
Kerala, Local news, Other

സ്റ്റേറ്റ് കിക്ക് ബോക്‌സ് ചമ്പ്യന്‍ഷിപ്പ് ജേതാവിനെ പി ഡി പി ആദരിച്ചു

തിരുരങ്ങാടി : പാലക്കാട് നടന്ന സ്റ്റേറ്റ് കിക്ക് ബോക്‌സ് ചമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ തിരൂരങ്ങാടി സ്വദേശിയായ ഒന്നാം ക്ലാസ്‌കാരനെ പിഡിപി ആദരിച്ചു. കുണ്ടുചിന സ്വദേശി കാവുങ്ങല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് മാലിക്കിനെയാണ് പിഡിപി താഴെചിന യുണിറ്റ് കമ്മറ്റി ഭാരവാഹികള്‍ മെമന്റോ നല്‍കി ആദരിച്ചത്. തിരുരങ്ങാടി താഴെചിന. ജീ എം എല്‍ പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യര്‍ത്ഥിയാണ് മുഹമ്മദ് മാലിക്ക്. യുണിറ്റ് പ്രസിഡന്റ് മുല്ലക്കോയ എം എസ് കെ. കുട്ടി റഫീഖ് നാസര്‍ വീ പി എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ആദരവ്....
Crime

മകന്റെ വണ്ടി കത്തിക്കാൻ ക്വട്ടേഷൻ നൽകിയ മാതാവിനെ അതേ സംഘം ആക്രമിച്ചു

മേലാറ്റൂർ : പറഞ്ഞുറപ്പിച്ച സംഖ്യ നൽകിയില്ല, മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ മാതാവിനെ അതേ ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേർ അറസ്റ്റിൽ. കീഴാറ്റൂർ മുള്ള്യാകുർശ്ശി കൂട്ടുമൂച്ചിക്കൽ കോളനിയിലെ തച്ചാംകുന്നേൽ നഫീസ(48) യെ വീട്ടിൽക്കയറി ആക്രമിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്ത സംഭവത്തിൽ തമിഴ്‌നാട് ഉക്കടം സ്വദേശി കാജ ഹുസൈൻ (39), മുള്ള്യാകുർശ്ശിയിലെ കീഴുവീട്ടിൽ മെഹബൂബ് (58), പന്തലം ചേലി അബ്ദുൾ നാസർ (പൂച്ച നാസർ-32) എന്നിവരെയാണ് മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. നഫീസയുടെ ആവശ്യപ്രകാരം മാസങ്ങൾക്കുമുൻപ് മകന്റെ ബൈക്ക് കത്തിച്ച കേസിൽ ജയിലിലായിരുന്നു ഇവർ. ജാമ്യത്തിൽ ഇറങ്ങിയ ശേഷം നേരത്തെ പറഞ്ഞുറപ്പിച്ച തുക നൽകാത്തതിനെച്ചൊല്ലി നഫീസയുമായി വാക്കുതർക്കത്തിലേർപ്പെടുകയും മാരകായുധങ്ങളുമായി വീട...
Local news

ബസ് വെയിറ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം അം ആദ്മി

വേങ്ങര : വേങ്ങര പഞ്ചായത്ത് അധീനതയിലുള്ള മണ്ണിപ്പിലാക്കൽ ബസ് വെയിറ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അം ആദ്മി പാർട്ടി. നിലവിൽ വെയ്റ്റിംഗ് ഷെഡ് ശോചനീയാവസ്ഥയിലാണ്. ഏത് സമയത്തും നിലം പൊത്താറായ വെയിറ്റിംഗ് ഷെഡ് പ്ലാസ്റ്റിക്കുകളുടെയും പേപ്പറുകളുടെയും വേസ്റ്റ് കൂമ്പാരമായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് ക്ലീനിങ് വിഭാഗം ഇവിടേക്ക് തിരിഞ്ഞു നോക്കാറു പോലുമില്ല. സ്കൂൾ കുട്ടികൾ അടക്കം നിരവധി പേർ ഇപ്പോഴും ഉപയോഗിക്കുന്ന ബസ് വെയിറ്റിംഗ് ഷെഡ് ഇഴ ജന്തുക്കളുടെ താമസസ്ഥലമായി മാറിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഷെഡിന്റെ ശോചനീയ അവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് പാർട്ടി ഭാരവാഹികളായ വി എം ഹംസ കോയ , എം വി ഷബീർ അലി, പി ഒ ഷമീം ഹംസ , അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ ആവശ്യപ്പെട്ടു. അടിയന്തിരമായി ബസ് വെയിറ്റിംഗ് ഷെഡ് മെയിൻറനൻസ് ചെയ്യുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിക്കുമെന്നും അംആദ്മി പാർട്ടിയുടെ ന...
Malappuram

താനൂർ വികസന കുതിപ്പിലേക്ക്; ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം ഇന്ന്

താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം ഇന്ന് (തിങ്കൾ) രാവിലെ പത്തിന് മന്ത്രി സജി ചെറിയാൻ ശിലാസ്ഥാപനം നിർവഹിക്കും. മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകും. മന്ത്രി വി അബ്ദുറഹിമാൻ ഇടപെടലിനെ തുടർന്ന് ഫിഷറീസ് വകുപ്പ് അനുവദിച്ച രണ്ടരക്കോടി ചെലവിലാണ് ഡയാലിസിസ് സെന്റർ നിർമ്മിക്കുന്നത്. ഒരേസമയം പത്ത് രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യങ്ങൾ സെന്ററിൽ ഒരുക്കും.ഇതോടെ താനൂർ നിയോജക മണ്ഡലത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ഡയാലിസിസ് സെന്ററാണ് ഇത്. ആദ്യത്തെ ഡയാലിസിസ് സെന്റർ താനാളൂരിൽ പ്രവർത്തിക്കുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തീരദേശമേഖലയിലുള്ള നിർധനരായ വൃക്ക രോഗികൾക്ക് ഏറെ ആശ്വാസകരമാകും....
Accident, Other

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്

ബാലുശ്ശേരി : കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് പാണക്കാട് സയ്യിദ് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്. പരിക്കേറ്റ തങ്ങളെ ഉളേള്യരി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിൽ‍ ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല....
Health,

നിപ പരിശോധന ഫലം: മലപ്പുറം ജില്ലയ്ക്ക് ആശ്വാസം. ആറു പേരുടെ പരിശോധന ഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 12 പേർ കൂടി

മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചതായിരുന്നു. ഞായറാഴചയാണ് ഫലം ലഭിച്ചത്. 11 പേരുടെ സ്രവ സാമ്പിളുകൾ കൂടി ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്. ആദ്യ ദിവസത്തെ 23 പേരെ കൂടാതെ ജില്ലയിൽ നിന്നുള്ള 12 പേർ കൂടി ഇന്ന് സമ്പർക്ക പട്ടികയിലുൾപ്പെട്ടിട്ടുണ്ട് . ഇതോടെ ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ 35 പേരായി. കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കിൽ 11 പേരും ഓമാനൂർ ആരോഗ്യ ബ്ലോക്കിൽ 15 പേരും നെടുവ ആരോഗ്യ ബ്ലോക്കിൽ അഞ്ച് പേരും തവനൂർ ആരോഗ്യ ബ്ലോക്കിൽ രണ്ടുപേരും മങ്കട ആരോഗ്യ ബ്ലോക്കിൽ ഒരാളുമാണുള്ളത്. ഇവരെ ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ച് വരികയാണ്. ഒരാളുടെ വാസസ്ഥലം കൺട്രോൾ സെൽ അന്വേഷിച്ച...
Other

കുണ്ടൂർ ഉറൂസ് ;
ഇന്ന് സമാപിക്കും

തിരൂരങ്ങാടി : നാലു ദിവസമായി നടന്നു വരുന്ന കുണ്ടൂർ ഉസ്താദ് ഉറൂസ് ഇന്ന് സമാപിക്കും. വൈകുന്നേരം ഏഴിന് ഇ സുലൈമാൻ മുസ് ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തും.മന്ത്രി വി അബ്ദുർറഹ്മാൻ മുഖ്യാതിഥിയാകും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുൽ ഹകീം അസ്ഹരി, ദേവർ ശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.വൈകീട്ട് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷനായിരിക്കും.ഡോ:കെ ടി ജലീൽ എംഎൽഎ, ടി സിദ്ദീഖ് എംഎൽഎ, അബൂബക്കർ സഖാഫി വെണ്ണക്കോട്,അഡ്വ: ശ്രീധരൻ നായർ, ഇ ജയൻ, കീലത്ത് മുഹമ്മദ് പ്രസംഗിക്കും.നാല് മണിക്ക് നടക്കുന്ന കർമ ശാസ്ത്ര പഠനത്തിന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകും.ഇന്നലെ കാലത്...
Accident

ഇരുചക്ര വാഹനം മറിഞ്ഞ് കോളേജ് അധ്യാപകൻ മരിച്ചു

വളാഞ്ചേരി : ടൗണിൽ മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപാസിനു സമീപം ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് കോളജ് അധ്യാപകൻ മരിച്ചു. പുറമണ്ണൂർ മജ്ലിസ് കോളജ് അധ്യാപകൻ തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി പ്രസാദ്(32) ആണ് മരിച്ചത്. ഞായർ വെളുപ്പിന് 3.30 ന് ആണ് അപകടം. ഉടൻ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
Crime

തിരൂരങ്ങാടി ജോ ആർടിഓയിൽ നിന്ന് വിജിലൻസ് അനധികൃത പണം പിടികൂടി

തിരൂരങ്ങാടി : തിരൂരങ്ങാടി ജോ.ആർ ടി ഒ യുടെ ചുമതല വഹിക്കുന്ന എം വി ഐ സുൽഫിക്കറിൽ നിന്നും കണക്കിൽ പെടാത്ത 39200 രൂപ കണ്ടെടുത്തു. ഏജന്റുമാർ ഇയാൾക് പുറമെ വെച്ച് പണം കൈമാറുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം വിജിലൻസ് ഇൻസ്‌പെക്ടർ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറിൽ നിന്ന് പണം കണ്ടെത്തിയത്. ക്യാഷ് ഡിക്ലറേഷനിൽ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇയാളുടെ കാറിൽ നിന്നാണ്‌ തുക കണ്ടെത്തിയത്. തുടർന്ന് ഓഫീസിലും പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട് നൽകുമെന്ന് അറിയിച്ചു. പരിശോധന സംഘത്തിൽ എ എസ് ഐ ടി ടി മുഹമ്മദ് ഹനീഫ, എസ് സി പി ഒ പ്രശോഭ്, ധനേഷ്, സി പി ഒ സുബിൻ, അഭിജിത്ത്, മങ്കട കൃഷി ഓഫീസർ എ. സമീർ അലി എന്നിവരും കൂടെയുണ്ടായിരുന്നു...
Information

മല്ലു ട്രാവലറിനെതിരെ പീഡന ശ്രമത്തിനെതിരെ കേസ്

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിൽ പ്രമുഖ വ്ലോഗര്‍ മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പ്രതി വിദേശത്തേക്ക് കടന്നതായും പൊലീ...
Other

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ്; യുവാവിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് : നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയർന്നിരുന്നു....
Information

കാരുണ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ വ്യക്തത വരുത്തണം അം ആദ്മി.

തിരൂരങ്ങാടി : സർക്കാർ സംയുക്തമായി നടത്തപ്പെടുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ ഉപഭോക്താക്കൾക്ക് ചികിത്സ സൗകര്യം ഹോസ്പിറ്റലുകളിൽ നിഷേധിച്ചുകൊണ്ടിരിക്കുന്നതിൽ സർക്കാർ ഉടൻ ഇടപെടുക ഡയാലിസ് രോഗികൾ അടക്കമുള്ളവർക്ക് ഇൻഷുറൻസ് തുകയിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം ഇല്ലാതായത് സാധാരണക്കാരായ പൊതുജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും യോഗം വിലയിരുത്തി ആശുപത്രികൾക്ക് ലഭിക്കെണ്ട ഫണ്ട് ലഭിക്കാത്തതിനാലാണ് ആശുപത്രികൾ ഇൻഷുറൻസ് സ്വീകരിക്കാത്തതെന്ന് ബോർഡ് വെച്ചിട്ടുള്ളത് കാരുണ്യ ഇൻഷുറൻസ് പൊതുജനങ്ങൾക്ക് അടിയന്തിരമായി ലഭ്യമാക്കണമെന്നും അം ആദ്മി പാർട്ടി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു യോഗത്തിൽ പ്രസിഡണ്ട് വി എം ഹംസക്കോയ അദ്ധ്യക്ഷത വഹിചു അബ്ദുൽ റഹിം പൂക്കത്ത് , പി ഒ ഷമീം ഹംസ , ഫൈസൽ ചെമ്മാട് , കെ സലാം അക്ബർ കൊടിഞ്ഞി, സാദിഖ് തെയ്യാല ,എന്നിവർ സംസാരിചു...
Accident

ചുങ്കത്തറ മുട്ടിക്കടവിൽ ബൈക്കിൽ ജീപ്പിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

നിലമ്പുർ: ചുങ്കത്തറ മുട്ടിക്കടവിൽ അപകടം 2 വിദ്യാർത്ഥികൾ മരിച്ചു. മുട്ടിക്കടവിൽപിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു.പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ,ഉപ്പട ആനകല്ല് സ്വദേശി ഷിബിൽ രാജ്, എന്നിവരാണ് മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ സ്കൂളിലെ വിദ്യാർത്ഥികൾ ആണ്. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ....
Local news

പ്രതിഭാ ആദരവും വെളിച്ചം പദ്ധതി പ്രകാശനവും നടന്നു

തിരൂരങ്ങാടി : കൊടിഞ്ഞി എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ഷത്തെ യു.എസ്.എസ്,എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ച്ചയായി മികച്ച വിജയമാണ് ഈ വര്‍ഷവും കരസ്ഥമാക്കിയത്. യു.എസ്.എസ് പരീക്ഷയില്‍ നാല് വിദ്യാര്‍ത്ഥികളും എല്‍.എസ്.എസ് പരീക്ഷയില്‍ അഞ്ച് വിദ്യാര്‍ത്ഥികളുമാണ് വിജയം കൈവരിച്ചത്. മുഹമ്മദ് ഇനാസ് പാലക്കാട്ട്, ഫാത്തിമ റിന്‍ഷ എം.സി, ഫാത്തിമ ഷഹാന എം , റന്ന ഫാത്തിമ പി എന്നിവര്‍ യു.എസ്.എസ് പരീക്ഷയിലും ആയിശ ഹന്ന ടി, ഫാത്തിമ ഷഹ്ബി പി, ഫാത്തിമ തന്‍ഹ പി, ഹൈഫ സമീര്‍ ടി , നിയ ഫാത്തിമ എന്നിവര്‍ എല്‍.എസ്.എസിലും വിജയികളായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ പി.ടി.എ മീറ്റിംഗ് വെച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി.ടി.എ കമ്മിറ്റി ആദരിച്ചു. സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് പനക്കല്‍ മുജീബ് സാഹിബ്, കബീര്‍ നജ, മുഷ്താഖ് കൊട...
Local news

വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നവീകരിച്ച ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉദ്ഘാടനം ചെയ്തു

വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നവീകരിച്ച ഓഫീസ് റൂമും സ്റ്റാഫ് റൂമും ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മികവുറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂള്‍ നാടിന്റെ അഭിമാനമാണെന്നും സൗകര്യങ്ങളുടെയും പഠനനിലവാരത്തിന്റെയും പൊതുസാഹചര്യത്തിന്റെയും കാര്യങ്ങളിലെല്ലാം വിദ്യാലയം പുലര്‍ത്തുന്ന ഔന്നിത്യം മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രചോദനകരമാണെന്നും അദ്ധേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ.ഉമ്മര്‍ ഫൈസി മുക്കം അധ്യക്ഷനായി. അബ്ദു സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എന്‍.എം അബ്ദുല്‍ ഖാദര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.എം കുഞ്ഞാപ്പു മുസ്ലിയാര്‍, പി.കെ മുഹമ്മദ് ഹാജി, സക്കീന മലയില്‍, ജാസ്മിന്‍ മുനീര്‍, ജാഫര്‍ വെളിമുക്ക്, സി.ടി അയ്യപ്പന്‍, ഉമ്മു സല്‍മാ നിയാസ്, എം.കെ ഫൈസല്‍, അബൂതാഹിര്‍ കൂഫ, എം.എ ഖാദര്‍, സി.പി മുസ്തഫ, സി.കുഞ്ഞിബാവ മാസ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സര്‍വകലാശാലയില്‍ ഹിന്ദിപക്ഷാചരണം ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വകുപ്പിന്റെ . നേതൃത്വത്തില്‍ 'ടെക്നോളജിയുടെ യുഗത്തില്‍  ഹിന്ദി ഭാഷയുടെ മാറുന്ന മുഖം' എന്ന വിഷയത്തില്‍ നടത്തുന്ന ദേശീയ സെമിനാറിന് 19-ന് തുടക്കമാകും. രാവിലെ 10 മണിക്ക് ആര്യഭട്ടഹാളില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മൈസൂറിലെ ഭാരതീയ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. നാരായണ്‍കുമാര്‍ ചൗധരി മുഖ്യപ്രഭാഷണം നടത്തും. ഹൈദരാബാദ് സര്‍വകലാശാല ഡീന്‍ പ്രൊഫ. വി. കൃഷ്ണ, പഞ്ചാബ് യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ഗുര്‍മിത് സിംഗ്, വാര്‍ധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാല സാഹിത്യ വിഭാഗം ഡീന്‍ പ്രൊഫ. അവധേശ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. രാം വിനോദ് റേ, സംസ്‌കൃത സര്‍വകലാശാലയിലെ ഡോ കെ. ശ്രീലത, ഡോ. പി.എച്ച്. ഇബ്രാഹിം കുട്ടി, ഡോ....
Breaking news, Kerala, Malappuram

നിപ സമ്പർക്ക പട്ടിക: മലപ്പുറം ജില്ലയിൽ നിന്ന് 23 പേർ

മലപ്പുറം : നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത്. ജില്ലാ നിപ കൺട്രോൾ സെല്ലിൽ നിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന ദിവസം വരെ വീടുകളിൽ ക്വാറന്റൈൻ ഇരിക്കേണ്ടതും മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവ...
Other

കുണ്ടൂർ ഉസ്താദ് ഉറൂസിന് തുടക്കമായി

ജനക്ഷേമ പ്രവർത്തനങ്ങളാണ്സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം തെന്നല സി എം മർകസിൽ നിന്നാരംഭിച്ച പതാക ജാഥയെ ഗൗസിയ്യ അങ്കണത്തിൽ സ്വീകരിച്ചു പതാക ജാഥക്ക് മുസ്തഫ ബാഖവി തെന്നല, സുബൈർ മദനി, കെ.വി ഹംസ ഹാജി,പി മാനു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ഗൗസിയ്യ അങ്കണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയതോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിക്ക് ആരംഭം കുറിച്ചത്. ശേഷം ആഴ്ചയിൽ സുലെെ മാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കാറുള്ള ബുഖാരി ദർസ് നടന്നു. വെെകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ...
Kerala

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്‌സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരം കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തത്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു അനില്‍ കുമാര്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടത്. സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു....
Job, Local news

വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്‌സ് നിയമനം

വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷ വിഭാഗത്തിൽ നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ബി.എസ്.സി നഴ്‌സിങ് (ജി.എൻ.എം, എ.എൻ.എം), ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും നേടിയ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് നേഴ്‌സിങ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക്...
Local news, Other

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ; ശുചിത്വ നഗരം സുന്ദര നഗരത്തിനായി തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി

തിരൂരങ്ങാടി : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തില്‍ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി. തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ വാതില്‍ പടി സേവനം 100 ശതമാനത്തില്‍ എത്തിച്ച് ഒക്ടോബറില്‍ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനായി ഡിവിഷന്‍ തല ശുചിത്വ സമിതി യോഗങ്ങള്‍ ചേരാനും ഡിവിഷന്‍ തല മാലിന്യ സര്‍വ്വേ നടത്താനും 50 വീടുകള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്റര്‍ രൂപീകരിച്ച് 100ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കണ്‍വെന്‍ഷനുക...
Local news

തിരൂരങ്ങാടി ബ്ലോക്ക് മഹിള കോണ്ഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു

തിരൂരങ്ങാടി : ബ്ലോക്ക് മഹിള കോൺഗ്രസ് കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സോന രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്ഗ്രസ് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. തൃക്കുളം മണ്ഡലം പ്രസിഡന്റ് വി.വി അബൂ, നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. മൂസ കുട്ടി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വത്സല, ജില്ലാ ജനറൽ സെക്രട്ടറി സി പി സുഹറബി, ജില്ലാ സെക്രട്ടറി സുലൈഖ തുടങ്ങിയവർ പ്രസംഗിച്ചു....
Kerala, Malappuram

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവര്‍ത്തകനും നിപ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ ജില്ലയില്‍ പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്കും രോഗബാധയുണ്ട്....
Kerala, Malappuram, Other

നിപയില്‍ മലപ്പുറത്തിനാശ്വാസം ; പരിശോധനയ്ക്കയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്

മലപ്പുറം: മഞ്ചേരിയില്‍നിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്. പനിയെ തുടര്‍ന്ന് രോഗിയെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയത്. ഇവരെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ എൈസാലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവരുടെ രക്ത -സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും ചേര്‍ന്നു....
error: Content is protected !!