നിയന്ത്രണം വിട്ട ബൈക്ക് ടോറസിനടിയിലേക്ക് പോയി പത്രമിടാന്‍ പോയ യുവാവിന്റെ ദേഹത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി ; യുവാവിന് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ കറുകച്ചാല്‍ പരുത്തിമൂട് പത്തനാട് റൂട്ടിലാണ് സംഭവം. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണിയാണ് (21) മരിച്ചത്. അപകടത്തെ തുടര്‍ന്നു ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടില്‍ ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പരുത്തിമൂട് പത്തനാട് റൂട്ടില്‍ അപകടം ഉണ്ടായത്.
പത്രവിതരണത്തിനായി പോകുകയായിരുന്നു ജിത്തു ജോണി. റോഡിലെ വളവില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി തെന്നി മറിയുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്ന് എത്തിയ ടോ...

