Tuesday, March 17

Author: tirurangaditoday

വിദ്യാർഥി കരിങ്കൽ ക്വാറിയിൽ മുങ്ങിമരിച്ചു
Accident

വിദ്യാർഥി കരിങ്കൽ ക്വാറിയിൽ മുങ്ങിമരിച്ചു

മഞ്ചേരി: വിദ്യാർത്ഥി ക്വാറി യിൽ മുങ്ങി മരിച്ചു. വാരിയംപറമ്പ് പിഎംഎസ്എം ദഅവ കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഇഹ്‌സാൻ (20) ആണ് മരിച്ചത്. നാട്ടുകാരും മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ടീമും ട്രോമാ കെയറും മറ്റ് സന്നദ്ധ പ്രവർത്തകരും കൂടി നടത്തിയ തിരച്ചിലിൽ രാത്രി 8മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ...
Malappuram

ജില്ലയില്‍ 733 എല്‍.പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം; സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്

ഓണസമ്മാനമായി ജില്ലയിലെ 733 എല്‍.പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍.പി.എസ്.ടി നിയമനത്തിലൂടെ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനം ലഭിച്ചതും മലപ്പുറം ജില്ലയിലാണെന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ.പി. രമേശ് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ഒരു ലിസ്റ്റില്‍ നിന്നും ഇത്രയും കൂടുതല്‍ നിയമനങ്ങള്‍ ഒന്നിച്ച് നടത്തുന്നതും ഇതാദ്യമായാണ്. എല്‍.പി.എസ്.ടി നിയമനത്തിന് പിറകെ യു.പി.എസ്.ടി, എച്ച്.എസ്.ടി നിയമനവും ഉടനെയുണ്ടാകും. ഇതുവരെയുള്ള ഒഴിവുകളെല്ലാം പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. പുതിയ അധ്യാപകര്‍ നിയമിക്കപ്പെടുന്നതോടെ താത്കാലിക അധ്യാപകര്‍ക്ക് ചുമതല ഒഴിയേണ്ടിവരും. അതേസമയം നിലവില്‍ നിയമനം ലഭിച്ച അധ്യാപകരില്‍ ഭൂരിഭാഗവും പി.എസ്.സി ലിസ്റ്റില്‍ ഉള്‍വരാണെന്നതും ശ്രദ്ധേയമാണ്. ലിസ്റ്റില്‍ ഉള്‍പ്...
Other

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമസ്ഥനെത്തി

മുന്നിയൂർ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. വെളിമുക്ക് കൂഫ റോഡിൽ 9 മാസമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെയാണ് കണ്ടെത്തിയത്. തിരൂരങ്ങാടി നരിക്കോട്ട് മേച്ചേരി അബ്ദുല്ലക്കുട്ടിയുടേതാണ് വണ്ടി. ഇയാൾ വെളിമുക്ക് കാട്ടുവച്ചിറ ക്ഷേത്രത്തിലെ ഉത്സവം കാണാൻ വന്നപ്പോൾ നിർത്തിയിട്ടതായിരുന്നത്രെ. തിരിച്ചു വന്നപ്പോൾ വണ്ടി കണ്ടില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നിരവധി തവണ സ്റ്റേഷനിൽ അന്വേഷിച്ചു പോകുകയും ചെയ്‌തെങ്കിലും വിവരം ലഭിച്ചില്ല. ബൈക്ക് ഉപേക്ഷിച്ചു കിടന്ന വിവരം നാട്ടുകാരും പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ പോലീസും ഇക്കാര്യം അറിയിച്ചില്ല. സംഭവം പ്രദേശത്തുകാർ അറിയിച്ചതിനെ തുടർന്ന് 'തിരൂരങ്ങാടി റ്റുഡ'യിൽ വാർത്ത നൽകിയതിനെ തുടർന്നാണ് ഉടമ വിവരം അറിഞ്ഞത്. തുടർന്ന് ഇയാൾ നാട്ടുകാരനായ കൊട്ട റഷീദുമായി ബന്ധപ്പെടുകയായിരുന്നു. ഉത്സവ സ്ഥലത്തു നിന്നും ആരെങ്കിലും കൊണ്...
Calicut

സര്‍വകലാശാലയില്‍ ‘നാക്’ വരും മുമ്പേ മോക്ക് സന്ദര്‍ശനം

തേഞ്ഞിപ്പലം: യു.ജി.സിയുടെ നാഷ്ണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഗ്രേഡിങ് പരിശോധനയുടെ മുന്നോടിയായി കാലിക്കറ്റ് സര്‍വകലാശാലയില്‍ മോക്ക് സന്ദര്‍ശനം തുടങ്ങി. സര്‍വകലാശാലയുടെ ഐ.ക്യു.എ.സി. ആണ് അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ക്കുമായി പുറത്തു നിന്നുള്ള സംഘത്തെ എത്തിച്ചത്. കേരള സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.പി. അജയകുമാര്‍, ജാമിയ മില്ലിയ സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. സുബൈദ അന്‍സാരി, കേരള ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ. ബിജുകുമാര്‍ എന്നിവരടങ്ങുന്നതാണ് സംഘം. ഭരണകാര്യാലയവും കാമ്പസ് പഠനവകുപ്പുകളും ഇവര്‍ സന്ദര്‍ശിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാന ഓഫീസുകള്‍, കാമ്പസ് ഹോസ്റ്...
Local news

വെന്നിയൂരിൽ മസ്ജിദിന് ഖലീൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു

തിരൂരങ്ങാടി :വെന്നിയൂർ എം എൽ എ റോഡിൽ നിർമ്മിക്കുന്ന മസ്ജിദിന് കേരള മുസ്ലിം ജമാഅ ത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിവാഹിച്ചു. ചടങ്ങിൽ കെ വി മുഹമ്മദ് ഹസ്സൻ സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി,എൻ എം ആലിക്കുട്ടി മുസ്‌ലിയാർ, എം പി ലത്തീഫ് സഖാഫി, കെ വി മൊയ്‌ദീൻക്കുട്ടി ഹാജി,എം പി ബാവ ഹാജി, ടി മൂസ ഹാജി, എം പി സമദ്, ടി സമദ് ഹാജി, എം പി ചെറിയാപ്പു എന്നിവർ പ്രസംഗിച്ചു....
Gulf

ചെമ്മാട് സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് സ്വദേശി പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ബശീർ (52) നിര്യാതനായി. ജിസാനിലെ അൽ അമീസ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. ജിസാൻ - ബേശിൽ ഇക്കണോമിക് സിറ്റിയിലായിരുന്നു ജോലി. നാലുദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ജിസാനിലെ അൽ അമീസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അവധികഴിഞ്ഞ് തിരിച്ചുപോയിട്ട് മൂന്നരവർഷമായി. ചെമ്മാട് താഹിറ ട്രാവൽസ് നടത്തുന്ന പി.എം. ഹംസ സഹോദരനാണ്. മാതാവ്: പാത്തു. ഭാര്യ: സുമയ്യ. മക്കൾ: ബസ്വരിയ്യ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദു സലാം, അബുബക്കർ, ഹംസ....
Information

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

ന്യൂനപക്ഷ വിധവ/വിവാഹ മോചിതര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക്  അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 20വരെ നീട്ടിയതായി ജില്ലാകലക്ടര്‍ അറിയിച്ചു. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകളോ വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം അപേക്ഷിക്കാം. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നല്‍കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.   ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്കായി 50,000 രൂപയാണ് ധനസഹായം നല്‍കുക. അപേക്ഷകയുടെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടായിരിക്കണം. വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്...
Local news

ഇരുമ്പുചോല സ്കൂളിൽ ഓണാഘോഷം ആവേശമായി

എ.ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഒരുമയിലൊരോണം പരിപാടികൾ സംഘടിപ്പിച്ചു.പി ടി എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എം.റഹീമ, പി.ടി എ വൈസ് പ്രസിഡൻ്റ് മാരായ അൻളൽ കാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ,ഫൈസൽ കാവുങ്ങൽ, മുനീർ, സീറുന്നീസ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങളും നടന്നു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം പേർക്ക് ഓണസദ്യയും വിളമ്പി.കെ.കെ ഹംസക്കോയ, ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൽ ലത്തീഫ്, എ. ശമീം നിയാസ്, കെ.പി ബബിത, ടി.ജൽസി, ഇ.കെ ബബില ഫർസാന, ആയിശ ഷെയ്ഖ, സി.ശബാന, വി.എസ് അമ്പിളി, ആർ.ശ്രീലത, എൻ.നജീമ, പി.ഇ നൗഷാദ് എന്നിവർ നേതൃത്വം നൽകി....
Other

മരം മുറിച്ചു തള്ളിയത് പക്ഷികൾക്ക് രക്ഷപ്പെടാൻ പോലും അവസരം നൽകാതെ

തിരൂരങ്ങാടി : ഹൈവേ വികസനത്തിന് പക്ഷികളെ കൊന്നൊടുക്കിയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. എ ആർ നഗർ വികെ പടിയിലാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. നൂറുകണക്കിന് പക്ഷികൾ വസിക്കുന്ന പുളിമരം അപ്രതീക്ഷിതമായി മുറിച്ചു മാറ്റിയപ്പോൾ ജീവൻ നഷ്ടമായത് ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾക്കാണ്. ജീവന് വേണ്ടി പിടയുന്ന കാഴ്ച്ച ആരുടെയും ഉള്ളുലക്കുന്നതായിരുന്നു. വ്യാഴാഴ്ച 11.40 നാണ് മരം മുറിച്ചത്. മെഷീൻ ഉപയോഗിച്ചു അടിഭാഗം മുറിച്ച ശേഷം മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു മറിച്ചിടുകയായിരുന്നു. മരത്തോടൊപ്പം തള്ളപ്പക്ഷികളും ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടെ നിലത്തേക്ക് വീണു പിടഞ്ഞു ചത്തു. മരം വീഴുന്നതിനിടെ പാറിപ്പോയ പക്ഷികൾ മാത്രമാണ് രക്ഷപ്പെട്ടത്. മുറിക്കുന്നതിന് മുമ്പ് മരം കുലുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പക്ഷികൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാകുമായിരുന്നു. അല്ലെങ്കിൽ, കൊമ്പുകൾ മുറിച്ചു...
Other

നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. അരീക്കോട് പത്തനാപുരം സ്വദേശിയുടെ വാഹനമാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ദുബായിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനമാണിത്. 17000 രൂപ നികുതി ഈടാക്കി വാഹനം വിട്ട് നൽകി. നിയമം ലംഘിച്ച മറ്റ് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. ഹെൽമെറ്റ്‌ ധരിക്കാത്തത് -15, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് ആറ് ,മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത് മൂന്ന്, അനുമതി ഇല്ലാതെ വാഹനത്തിൽ പരസ്യം പതിച്ചത് - ഒന്ന്, ഫിറ്റ്നസ് ഇല്ലാത്തത് - രണ്ട് , വാഹനങ്ങളിൽ അനധികൃതമായ രൂപമാറ്റം വരുത്തിയത് അഞ്ച് തുടങ്ങി വിവിധ കേസുകളിലായി125000 രൂപ പിഴ ഈടാക്കി. ജില്ലാ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ് പ്രമോദിന്റെ നിർദ്ദേശപ്രകാരം എ.എം.വി.ഐ മാരായമാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ, സയ്യിദ് മെഹമൂദ്, എബിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള ഏറനാട് ,കൊണ്ടോട...
Other

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന് ഒരു വർഷമായിട്ടും ഉടമസ്ഥരെത്തിയില്ല

തിരൂരങ്ങാടി : വെളിമുക്ക് കൂഫ റോഡിൽ ഒരു വർഷമായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ. KL 55 B 9216 എന്ന ബൈക്കാണ് ഉപേക്ഷിച്ച നിലയിൽ ഉള്ളത്. നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നെങ്കിലും കൊണ്ടു പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മോഷ്ടിച്ചു കൊണ്ടു വന്നു ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. ഉടമസ്ഥർ ബന്ധപ്പെടുക: 9895 131303.
Other

വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി നിയമസഭയിൽ പിൻവലിച്ചു

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മുസ്‍ലിം നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ സഭയിൽ പറഞ്ഞു. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ബിൽ റദ്ദാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഖഫ് ബോർഡിനു കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ ബിൽ റദ്ദാക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമനത്തിന് പി.എസ്.സിക്ക് പകരം പുതിയ സംവിധാനം ഏർപ്പെടുത്തും. അപേക്ഷ പരിശോധിക്കാ...
Accident

മലപ്പുറം സിവിൽ സ്റ്റേഷനിൽ തീപിടുത്തം; ജീവനക്കാരന്റെ അവസരോചിത ഇടപെടൽ രക്ഷയായി

മലപ്പുറം: സിവിൽ സ്റ്റേഷനിലെ ബി3 ബ്ലോക്കിലെ ജില്ലാ ഐ.ടി മിഷൻ ഓഫീസ് കെട്ടിടത്തിന്റെ പുറത്ത് സ്ഥാപിച്ച എ. സി ഔട്ട്ഡോർ യൂണിറ്റിലേക്കുള്ള പവർ സപ്ലൈ കേബിളിനാണ് ഷോർട്ട് സർക്യൂട്ട് കാരണം തീ പിടിച്ചത്. ഇന്ന് (സെപ്തംബർ ഒന്ന് ) ഏകദേശം 11.30 ഓടെയാണ് കെട്ടിടത്തിൽ തീ കണ്ടത്. കെട്ടിടത്തിന് പുറത്ത് അൽപ സമയം കൊണ്ട് തന്നെ പുക നിറഞ്ഞു . ഇതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി. ഇതേ സമയം തൊട്ടടുത്ത പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ ജീവനക്കാരനായ സി. വിവീൻഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് ഉടൻ തന്നെ തീ അണച്ചു.വിവിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അഗ്നിബാധയാണ് ഒഴിവായത്. മുൻപ് ഫയർഫോഴ്സ് ഓഫീസിൽ ജോലി ചെയ്ത മുൻപരിചയമാണ് വിവീന് തീ അണക്കുന്നതിന് സഹായകരമായത്. കെട്ടിടത്തിൽ സ്ഥാപിച്ച ഡ്രൈ കെമിക്കൽ ഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. തീപടർന്ന വിവരം ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിച്ചതിനാൽ മലപ്പുറം യൂണിറ്റിലെ ഫയർ ഫോഴ്...
Accident

മൈലപ്പുറത്ത് ബൈക്ക് അപകടം, യുവാവ് മരിച്ചു

മലപ്പുറം- കോട്ടക്കൽ റൂട്ടിൽ ഇന്നലെ രാത്രി മൈലപ്പുറത്ത് ഹമ്പിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശിയും ഇപ്പോൾ മച്ചിങ്ങൽ GLP സ്കൂൾ ഭാഗത്ത് താമസക്കാരനുമായ പള്ളിത്തൊടി ബഷീർ (പോർട്ടർ ബഷീർ) എന്നവരുടെ മകൻ ജിംഷാദ് (26) ആണ് മരണപ്പെട്ടത്. അപകട കാരണം അറിവായിട്ടില്ല. മാതാവ്: മുംതാസ്. സഹോദരങ്ങൾ: ജംഷീന, ജിൽഷാദ്....
Other

സ്കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡ് അബ്ദുറഹ്മാൻ മാസ്റ്റർക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി ഒ യു .പി സ്കൂളിലെ സ്കൗട്ട് അധ്യാപകൻ കെ. അബ്ദുറഹിമാൻ മാസ്റ്റർക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന അവാർഡ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N സ്കൗട്ടിoഗ് രംഗത്തെ പതിനഞ്ച് വർഷത്തെ മികച്ച പ്രവർത്തനം മുൻ നിർത്തിയാണ് അവാർഡ്.തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു IAS ൽ നിന്നും അവാർഡ് ഏറ്റ് വാങ്ങി. നിലവിൽ ജില്ലാ ഓർഗനൈസിംഗ് കമ്മീഷണറാണ്.അബ്ദുറഹിമാൻ മാസ്റ്ററെ സ്കൂൾ പി.ടി എ അനുമോദിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ ഹബീബ ബഷീർ, സമീർ വലിയാട്ട്, ആബിദ റബിയത്ത്, സമീന മൂഴിക്കൽ , പി.ടി എ പ്രസിഡണ്ട് കാരാടൻ റഷീദ്,പ്രധാനധ്യാപകൻ പി. അഷ്റഫ് , മുസ്തഫ ചെറുമുക്ക് , കെ.ടി ഹനീഫ, ഇ വി . ജാസിദ് എന്നിവർ സംസാരിച്ചു അബ്ദുറഹ്മാൻ മാസ്റ്റർ...
Other

പൊതുവിപണിയിലെ വിലക്കയറ്റം: സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി

ഓണത്തോടനുബന്ധിച്ച് പൊതു വിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്കിലെ പാണ്ടിമുറ്റം, തെയ്യാല എന്നീ ഭാഗങ്ങളിലെ പൊതുവിപണിയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി.കൃഷ്ണന്‍ അറിയിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കൊപ്പം റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ധ്യ, ഡി.കെ ലത, യു. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തും. പൊതുവിപണിയിലെ വിലക്കയറ്റം:ജില്ലാ സപ്ലൈ ഓഫീസറുടെ പരിശോധന തുടരുന്നുപൊതുവിപണിയിലെ കരിഞ്ചന്ത...
Health,, Malappuram

ജില്ലയില്‍ വളർത്തു നായക്കും പൂച്ചക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി

 പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി  ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു പൂച്ചകള്‍ക്കും ഉടമസ്ഥര്‍ അതതു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15 നകം  നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കണം. കുത്തിവെപ്പിനു ശേഷം മൃഗാശുപത്രിയില്‍ നിന്നും  പ്രതിരോധ വാക്‌സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്നതിന് താത്പര്യമുള്ള ഡോഗ് ക്യാച്ചേഴ്‌സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍  പ്രദേശത്തെ മൃഗാശുപത്രികളിലോ മലപ്പുറം മൃഗരോഗ നിയന്ത്രണ...
Malappuram

താഴെ ചേളാരി – പരപ്പനങ്ങടി റോഡ് ജംഗ്‌ഷൻ അപകടാവ സ്ഥയിൽ – ഗതാഗത കുരുക്ക് രൂക്ഷം

തേഞ്ഞിപ്പലം : താഴെ ചേളാരി - പരപ്പനങ്ങടി റോഡ് ജംഗ്‌ഷൻ അപകടാവസ്ഥയിൽ - ഗതാഗത കുരുക്ക് രൂക്ഷം. ദേശീയപാത വികസനത്തിന്റെ ഭാഗമായ് താഴെ ചേളാരി മെയ് റോഡ് അടച്ചിരുന്നു. ഇതിനെ തുടർന്ന് പരപ്പനങ്ങാടി റോഡ് ജംഗ്ഷ നിൽ സർവ്വീസ് റോഡിൽ നിന്ന് തിരിയുന്ന ഭാഗം വി (v)- ആ കൃതിയിലായതിനാൽ വാഹന ങ്ങൾക്ക് ശരിയായ വിധത്തിൽ തിരിഞ്ഞ് പോകുന്നതിന് പ്രയാ സം നേരിടുന്നതായ് പരക്കെ ആക്ഷേപമുണ്ട്. ജംഗ്ഷനിൽ റോഡിന് മതിയായ വീതിയില്ലാത്തതിനാൽ തിരിയുന്ന വാഹനങ്ങൾക്ക് ഒന്നിലധികം തവണ പുറകോട്ടും മുന്നോട്ടും എടുത്ത തിന് ശേഷം മാത്രമെ മുന്നോട്ട് പോവാൻ കഴിയു . ഇതിനാൽ പുറകെ മറ്റ് വാഹനങ്ങളിലെ ത്തുന്നവർക്ക് ആളപായം വരെ സംഭവിക്കാൻ സാദ്ധ്യതയുള്ള തായ് കാണിച്ച് മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ടി അബ്ബാസ് മലപ്പുറം ജില്ലാകല ക്ടർക്ക് പരാതി നൽകിയിരി ക്കുകയാണ്. താഴെ ചേളാരി യിൽ ദേശീയപാത വികസന ത്തിന്റെ ഭാഗമായി നിർമ്മിച്ച അണ്ടർ പാസ്സിന്റെ എതിർ വശം പടിഞ്ഞാ...
Other

സമസ്ത തമിഴ്‌നാട് സന്ദേശയാത്ര സപ്തംബര്‍ 12 മുതല്‍ 20 വരെ

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സപ്തംബര്‍ 12 മുതല്‍ 20 വരെ തമിഴ്‌നാട് സന്ദേശയാത്ര നടത്തുന്നു. സപ്തംബര്‍ 12-ന് ചെന്നൈയില്‍ നിന്ന് തുടങ്ങി 20-ന് കന്യാകുമാരിയില്‍ അവസാനിക്കും. തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സന്ദേശയാത്ര. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും പ്രധാന നേതാക്കള്‍ നയിക്കുന്ന സന്ദേശ യാത്ര പോണ്ടിച്ചേരി, പറങ്കിപേട്ട്, സേലം, തിരുപ്പൂര്‍, ട്രിച്ചി, മധുര, പൊള്ളാച്ചി, കോയമ്പത്തൂര്‍, തിരുനല്‍വേലി, കായല്‍പട്ടണം, കന്യാകുമാരി തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഒരുക്കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത തമിഴ്‌നാട് സന്ദേശയ യാത്ര സമിതി യോഗം യാത്രക്കുള്ള രൂപരേഖ തയ്യാറാക്കി.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീന...
Accident

ടിപ്പർ ലോറി കൊക്കയിലേക്കു ചെരിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി

തേഞ്ഞിപ്പലം : കല്ല് ഇറക്കുമ്പോൾ കൊക്കയിലേക്കു ചെരിഞ്ഞ ടിപ്പർ ലോറിയിൽനിന്ന് ഡ്രൈവറെ മുക്കാൽ മണിക്കൂറോളമെടുത്ത് രക്ഷിച്ചു. 50 അടി താഴ്ചയിലേക്കു വീഴാറായിനിന്ന ടിപ്പറിനുള്ളിൽ കുടുങ്ങിയ പരുത്തിക്കോട് പിള്ളാട്ടുവീട്ടിൽ സന്ദീപിനെ ആണ് നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു രക്ഷിച്ചത്. രാവിലെ 9.30ന് പള്ളിക്കൽ ബസാർ പരുത്തിക്കോട് ചാലൊടി– ചാനത്തുമാട് റോഡരികിലാണ് അപകടമുണ്ടായത്. കല്ല് ഇറക്കുന്നതിനിടെ മറിഞ്ഞ ടിപ്പർ അരികുഭിത്തിയുടെ കൈവരിയിൽ തങ്ങിനിന്നതിനാൽ താഴേക്കു പതിച്ചില്ല.  എന്നാൽ, ഡ്രൈവർ സന്ദീപിന്റെ കാൽ കാബിനിൽ കുരുങ്ങി. ടിപ്പർ കയർകൊണ്ട് കെട്ടിനിർത്തി യന്ത്രസഹായത്തോടെ വാതിൽ പൊളിച്ചാണ് അഗ്നിരക്ഷാസേന സന്ദീപിനെ പുറത്തെടുത്തത്. സന്ദീപിന്റെ കാലിനു ചെറിയ പരുക്കേറ്റിട്ടുണ്ട്. ഫയർ ഓഫിസർ റോബി വർഗീസ്, സഹപ്രവർത്തകരായ ഇ.ശിഹാബുദ്ദീൻ, സി.പി.ബിനീഷ്, എൻ.ബിനീഷ്, എം.സി.സജിത്ത് ലാൽ, ജോസഫ് ബാബു, സന്തോഷ് കുമാർ, ...
Other

സ്കൂൾ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘട്ടനം, 10 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് സ്കൂൾ വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിൽ സംഘട്ടനം, പത്തിലേറെ പേർക്ക് പരിക്ക്. നാഷണൽ സ്കൂളിലെ വിദ്യാർഥികളും പരിസര പ്രദേശത്തെ യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു കൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ എത്തുകയായിരുന്നു. ചാവി കൊണ്ട് കുത്തിയതായും ബ്ലേഡ് കൊണ്ട് വരഞ്ഞതായും പരിക്കേറ്റവർ പറയുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ചും പിന്നീട് സംഘർഷാവസ്ഥ ഉണ്ടായി. പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ രാത്രി എത്തിയപ്പോൾ ഇവിടെ വെച്ച് വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്....
Local news

പാലിയേറ്റീവ് കെയറിനായി യൂത്ത്ലീഗിന്റെ ബിരിയാണി ചലഞ്ച്

തിരൂരങ്ങാടി: നിർദ്ധരരായ രോഗികൾക്ക് കൈത്താങ്ങായി കക്കാട് ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ സെന്ററിനുള്ള ധന സമാഹരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. 3000 ത്തോളം ബിരിയാണി പാക്കറ്റുകൾ പ്രത്യേക കണ്ടയ്നർ ബോക്സിൽ സമയബന്ധിതമായി വീടുകളിൽ എത്തിച്ചു. ജനകീയ പങ്കാളിത്തത്തോടെയും ചിട്ടയായ സംഘാടനത്തിലൂടെയും ഒരുക്കിയ ചലഞ്ച് പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. വിവിധ മേഖലയിലുള്ളവർ ബിരിയാണി ചലഞ്ച് പന്തൽ സന്ദർശിച്ചു. കെ.പി.എ മജീദ് എം.എൽ.എ വിതരണോദ്ഘാടം നടത്തി. ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് ജാഫർ കൊയപ്പ, ജനറൽ സെക്രട്ടറി കെ.ടി ഷാഹുൽ ഹമീദ്, ഇക്ബാൽ കല്ലുങ്ങൽ, ഒ.സി ബാവ, എം.പി ഹംസ, ഒ. ഷൗക്കത്തലി മാസ്റ്റർ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്‌രി, ജംഷീർ ചപ്പങ്ങത്തിൽ, എം.കെ ജൈസൽ, ജംഷിഖ് ബാബു, അനീസ് കൂരിയാടൻ, കെ. മുഹീനുൽ ഇസ്‌ലാം, ലവ കുഞ്ഞഹമ്മദ് മാസ്റ്റർ, അബു ചപ്പങ്ങത്തിൽ, ഒടുങ്ങാട്ട് ഇസ...
Other

തിരൂരങ്ങാടിയിൽ ആലി മുസ്‌ലിയാർ സ്മാരക കവാടം നിർമിക്കുമെന്ന് നഗരസഭ ചെയർമാൻ

മലബാർ സമരം 101-ാം വാർഷികാചരണം നടത്തിതിരൂരങ്ങാടി : ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമായ 1921 ലെ മലബാർ സമരത്തിൻ്റെ സിരാകേന്ദ്രമായിരുന്ന തിരൂരങ്ങാടിയിൽ ആലി മുസ്ലീലാർ സ്മാരക കവാടം നിർമ്മിക്കുമെന്ന് തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പ്രഖ്യാപിച്ചു. മലബാർ സമരത്തിൻ്റെ 101-ാം വാർഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. അന്തരിച്ച വലിയാട്ട് ബാപ്പുട്ടി ഹാജിക്ക് അനുശോചനം രേഖപ്പെടുത്തി യോഗനടപടികൾ ആരംഭിച്ചു . പി. എം. അഷ്റഫ് ലൈബ്രറി ഡെവലെപ്മെൻ്റ്റ് സ്കീം അവതരിപ്പിച്ചു. ഡോ. പി.പി. അബദുറസാഖ് മുഖ്യ പ്രഭാഷണം ചെയ്തു. എളം പുലാശ്ശേരി മുഹമ്മദ്, കൊളക്കാട്ടിൽ മരക്കാർ ഹാജി, കാരാടൻ കുഞ്ഞാപ്പു എന്നിവരെ ആദരിച്ചു. ഇക്ബാൽ കല്ലുങ്ങൽ, സി.പി.ഇസ്മായിൽ, എ.കെ.മുസ്തഫ, പി.ഒ.ഹംസ മാസ്റ്റർ, കെ.മൊയ്തീൻ കോയ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. എം.പി.അബ്ദുൽ വഹാബ് സ്വഗതവുംഅരിമ്പ്ര മുഹമ്മദ് മാസ്...
Accident

ബുള്ളറ്റ് സ്കൂട്ടറിൽ ഇടിച്ചു ദമ്പതികൾക്ക് പരിക്ക്, വണ്ടി നിർത്താതെ പോയി

തിരൂരങ്ങാടി: ദേശീയപാത കൊളപ്പുറത്ത് ബുള്ളറ്റ്, സ്കൂട്ടറിൽ ഇടിച്ചു ദമ്പതികൾക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് അപകടം. കക്കാട് ഭാഗത്തു നിന്ന് വന്ന ബുള്ളറ്റ് സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ കോഴിക്കോട് ഭാഗത്തേക്ക് പോയി. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ സമീർ (30), ഹസനത്ത് (28) എന്നിവർക്ക് പരുക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു....
Other

കണ്ണമംഗലം വൈസ് പ്രസിഡന്റിനെ അയോഗ്യയാക്കിയ നടപടി പിൻവലിച്ചു

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഹസീന തയ്യിലിന്റെ അയോഗ്യത ഇലക്ഷന്‍ കമ്മീഷന്‍ പിൻവലിച്ചു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലവ് വീഴ്ചാ വരുത്തിയതിൽ ഇലക്ഷന് കമ്മീഷന്‍ വിജ്ഞാപനത്തിൽ ഉൾപ്പെട്ട കണ്ണമംഗലം ഗ്രാമപഞ്ചായത് ഹസീന തയ്യിലിനെ അയോഗ്യയാക്കിയ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കി. ഹസീന തയ്യിൽ കണക്കു സമർപ്പിച്ചതായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് അയോഗ്യത കൽപ്പിച്ച നടപടി പിൻവലിച്ചത്. സംസ്ഥാനത്ത് പതിനായിരത്തോളം സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നത്. അതിൽ തയ്യിൽ ഹസീന ഒഴികെ ബാക്കിയെല്ലാവരും തോറ്റ സ്ഥാനാർഥികൾ ആയിരുന്നു....
Accident

ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല, ചികിത്സ വൈകിയ രോഗി മരിച്ചു

വാതിൽ തുറന്നത് മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് കോഴിക്കോട്: സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ അരമണിക്കൂറിലേറെ രോഗി ഉള്ളിൽ കുടുങ്ങി. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ രോഗി മരിച്ചു.ഫറോക്ക് കരുവൻതിരുത്തി എസ്.പി. ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനടെ സ്‌കൂട്ടർ വന്നിടിച്ച് പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബീച്ച് ആശുപത്രിയുടെ ഡോക്ടറടക്കമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളേജിലേക്ക് രോഗിയെ മാറ്റിയത്. https://youtu.be/HcTu6GPTvbc ചെറൂട്ടി റോഡിൽ പി.കെ.സ്റ്റീലിലെ സെക്യൂരിറ്റ...
Other

തിരൂരങ്ങാടി വില്ലേജ് ഓഫീസ് ഭൂമി സ്വകാര്യ കെട്ടിടത്തിന് വഴിയുണ്ടാക്കാൻ ലീസിന് നൽകാൻ ശ്രമം

എല്ലാ പാർട്ടിക്കാരും മൗനത്തിൽ തിരൂരങ്ങാടി : തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലം സ്വകാര്യ കെട്ടിടത്തിന് വഴിയൊരുക്കാൻ ലീസിന് നൽകാൻ ശ്രമമെന്ന് ആരോപണം. നിന്ന് തിരിയാൻ ഇടമില്ലാതെ പ്രയാസപ്പെടുന്ന വില്ലേജ് ഓഫീസിന്റെ ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിന്നാണ് പിറകിലെ കെട്ടിടത്തിന് വഴിയൊരുക്കാൻ സ്ഥലം ലീസിന് നൽകുന്നത്. ഭരണ കക്ഷിയിലെ ചില നേതാക്കളുടെ സഹായത്തോടെയാണ് ലീസിനുള്ള നീക്കം നടക്കുന്നത്. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL തിരൂരങ്ങാടി വില്ലേജ് ഓഫീസിലെ അഞ്ച് സ്റ്റാഫുകൾക്കും, വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും നിന്ന് തിരിയാനോ നിൽക്കാനോ സൗകര്യമില്ലാത്ത വിധം വീർപ്പ് മുട്ടുകയാണ്. ഇത്തരത്തിൽ ഇടുങ്ങിയ അസൗകര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലമാണ് ലീസിന് നൽകുന്നത്. ഓഫീസിൽ വരുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനും നിൽക്കാനും...
university

ചീഞ്ഞ പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍: കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്

തേഞ്ഞിപ്പലം : കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകന് പേറ്റന്റ്. സര്‍വകലാശാലാ ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതിക വിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം മാധ്യമമാക്കിയാണ് പെന്‍സിലിന്‍ ഉത്പാദിപ്പിക്കാനാവുക. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പു പരുവത്തിലാക്കി അതില്‍ തവിട്, ഉമിക്കരി എന്നിവ കലര്‍ത്തി ലായനിയാക്കുന്നു. ഇതിലാണ് പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തുക. ഒരാഴ്ച കഴിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയ പൂപ്പലില്‍ നിന്ന് പെന്‍സിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കാനാകും. നിലവില്‍ പെന്‍സിലിന്‍ നിര്‍മാണത്തിന് ചെലവ് വളരെ കൂടുതലാണ്....
Accident

ഊരകത്ത് ടോറസ് ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. ഊരകം പൂളാപ്പീസ് സ്വദേശി വിഷ്ണു (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നുഹ്മാൻ സൈജലിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 നാണ് അപകടം
Other

കല്യാണ സദ്യയിൽ പപ്പടത്തെ ചൊല്ലി കൂട്ടത്തല്ല്, മൂന്നുപേർക്ക് പരിക്ക്

ഹരിപ്പാട്: കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ കൂട്ടത്തല്ല്. മൂന്നുപേര്‍ക്ക് പരിക്കുപറ്റി. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ്  വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചത്.  ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു.  ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയ...
error: Content is protected !!