Tuesday, October 27

Author: tirurangaditoday

ആക്രി സാധാനങ്ങൾ വിറ്റപ്പോൾ എ ടി എം കാർഡും പെട്ടു, പ്രവാസിക്ക് ആറര ലക്ഷം രൂപ നഷ്ടപ്പെട്ടു
Other

ആക്രി സാധാനങ്ങൾ വിറ്റപ്പോൾ എ ടി എം കാർഡും പെട്ടു, പ്രവാസിക്ക് ആറര ലക്ഷം രൂപ നഷ്ടപ്പെട്ടു

ആക്രി സാധനങ്ങൾക്കൊപ്പം അബദ്ധത്തിൽ പെട്ടുപോയ എ.ടി.എം കാർഡും പിൻ നമ്പറും ഉപയോഗിച്ച് തമിഴ്‌നാട് സ്വദേശി പ്രവാസി മലയാളിയുടെ ആറ് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ആലപ്പുഴ പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിക്കാണ് 6.31 ലക്ഷം രൂപ നഷ്ടമായത്. തമിഴ്‌നാട് തെങ്കാശി സ്വദേശി ബാലമുരുക(43)നാണ് പണം തട്ടിയതെന്ന് കേസ് അന്വേഷിച്ച് ചെങ്ങന്നൂർ പോലീസ് പറഞ്ഞു.  എ.ടി.എം കാർഡിൽതന്നെ പിൻ നമ്പറും എഴുതി വെച്ചതാണ് ബാലമുരുകന് പണം പിൻവലിക്കാൻ സഹായകമായത്. പ്രവാസിയായ ഷാജിക്ക് 2018-ൽ എ.ടി.എം കാർഡ് ലഭിച്ചച്ചെങ്കിലും നാട്ടിലില്ലാത്തതിൽ എ.ടി.എം കാർഡ് ഉപയോഗിച്ചിരുന്നില്ല. 2018-ലെ പ്രളയത്തിൽ ഷാജിയുടെ വീട്ടിലും വെള്ളം കയറി. തുടർന്ന് 2022 ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങളെല്ലാം ആക്രിക്കാർക്ക് വിൽക്കുകയായിരുന്നു. അതിനിടയ്ക്കാണ് എ.ടി.എം കാർഡും സ്വകാര്യ പിൻനമ്പറും ആക്രിസാധനങ്ങൾക്കൊപ്പം പ...
കൊടിഞ്ഞിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
Accident

കൊടിഞ്ഞിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

കൊടിഞ്ഞി : കോറ്റത്തങ്ങാടിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഓട്ടോ യാത്രക്കാരായ കുടുംബത്തി നാണ് പരിക്ക്. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. ഓട്ടോ ഡ്രൈവർ കണ്ണന്തളി സ്വദേശി എം കെ മുസ്തഫയുടെ മകൻ ആഷിഖ് (26), മാതാവ് സുലൈഖ 48, ഭാര്യ മിസ്റിയ 24, മകൾ റഷ 3 എന്നിവർക്കാണ് പരിക്ക്. തിരൂരങ്ങാടി യിലേക്ക് പോകുകയായിരുന്ന ഓട്ടോയും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു
Information, Local news

വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യുത്ത്സിന്റെ യും തിരുരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസെല്ലിംഗ്' ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ :കെ അസീസ് അധ്യക്ഷത വഹിച്ചു.മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവരിൽ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസലിംഗിന്റെ ഉദ്ദേശ്യം. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം,വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, കോൺഫ്ലിക്ട് മാനേജ്മെന്റ്, ബഡ്‌ജറ്റിങ്, പേരെന്റിങ്...
എക്സലൻസി ടെസ്റ്റ്; വെസ്റ്റ് ജില്ലയിൽ പതിനായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി
Education

എക്സലൻസി ടെസ്റ്റ്; വെസ്റ്റ് ജില്ലയിൽ പതിനായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി

തിരൂരങ്ങാടി: വിസ്ഡം എജുക്കേഷൻ ഫൌണ്ടേഷൽ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴിൽ നടത്തി വരുന്ന എക്സലൻസി ടെസ്റ്റ് ജില്ലയിൽ പതിനായിരത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. പത്താം തരത്തിലും ഹയർസെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ജില്ലയിലെ 132 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സ്കൂളുകൾ, ട്യൂഷൻ സെൻററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ എക്സലൻസി ടെസ്റ്റ് ചോദ്യമികവ് കൊണ്ടും സംവിധാനം കൊണ്ടും വളരെ മികവ്പുലർത്തുന്ന പരീക്ഷയാണ്. ഇംഗ്ലീഷ്,മാത് സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലാണ് എക്സലൻസി ടെസ്റ്റ് നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4 നാണു എക്‌സലൻസി ടെസ്റ്റ്‌ സമാപിച്ചത്. എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡൻസ് ക്ലാസും നടന്നു. എക്സലൻസി ടെസ്റ്റിൻറെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ...
കോട്ടയ്ക്കല്‍ ഗവ: പോളിടെക്‌നിക്കില്‍ നിയമനം
Job

കോട്ടയ്ക്കല്‍ ഗവ: പോളിടെക്‌നിക്കില്‍ നിയമനം

കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള ഇന്റര്‍വ്യൂ നടത്തുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയ്ക്ക് റഗുലര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ യോഗ്യതയും, ട്രേഡ്‌സ്മാന്‍ തസ്തികയ്ക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 25 ബുധനാഴ്ച്ച രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ വച്ച് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2750790....
വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ

തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് കത്തിയ നിലയിൽ കണ്ടത്.സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പി സുബൈറിന്റെ സഹാേദരനാണ് അഷ്റഫ്. കൊടിഞ്ഞി മേഖലയിലെ വയൽ നികത്തലിനെതിരെ സുബൈർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിരുന്നു. ഭൂമാഫിയയുടെ ഇടപെടലാണ് ഇതെന്ന് സംശയിക്കുന്നതായി സിപിഐ എം നേതൃത്വം പറഞ്ഞു.സുബൈറിന്റെ ബൈക്കിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി...
കായിക വിദ്യാഭ്യാസം’ പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍: മന്ത്രി
Sports

കായിക വിദ്യാഭ്യാസം’ പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍: മന്ത്രി

താനാളൂർ : വിദ്യാലയങ്ങളിലെ കായിക സാക്ഷരതയുടെ കുറവ് നികത്തുന്നതിനും ശാസ്ത്രീയമായി കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും അടുത്ത അധ്യയന വര്‍ഷം മുതല്‍ 'കായിക വിദ്യാഭ്യാസം' എന്ന പദ്ധതി  ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.  ഏതെങ്കിലും രണ്ടോ മൂന്നോ കുട്ടികള്‍ മെഡലുകള്‍ നേടുക  എന്നതിനപ്പുറം എല്ലാ കുട്ടികളെയും കായിക രംഗത്തേക്ക് കൊണ്ടുവരാനുള്ള  സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി   അഭിപ്രായപ്പെട്ടു. കുട്ടികളുടെ കായികക്ഷമതയും ആരോഗ്യവും വ്യായാമ ശീലങ്ങളും പരിപോഷിപ്പിക്കുന്നതിനായി താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍. പി സ്‌കൂളുകളില്‍  നടപ്പാക്കുന്ന സമഗ്ര ആരോഗ്യ കായിക പരിപോഷണ പദ്ധതിയായ 'ഓടിയും ചാടിയും ' വട്ടത്താണി കെ പുരം ജി എല്‍ പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര ആരോഗ്യ കായിക പദ്ധതിയുടെ ഭാഗമായി...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

'അസന്‍ഡ്-22'മത്സര വിജയികള്‍ കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച 'അസന്‍ഡ്-22' മീറ്റിലെ വിവിധ മത്സരങ്ങളില്‍ ഫാറൂഖ് കോളേജിന് ഓവറോള്‍. മറ്റു ജേതാക്കള്‍ : ആര്‍ദ്ര (മികച്ച മാനേജര്‍, ജെ.എം.സി. തൃശ്ശൂര്‍), മുഹമ്മദ് ലാസിം, ഫയാസ് അഹമ്മദ് (ബിസിനസ് ക്വിസ്, ഫാറൂഖ് കോളേജ്), കെ. നിവേദും സംഘവും (മികച്ച മാനേജ്മെന്റ് ടീം, ശ്രീദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കേഞ്ഞാര്‍).  കേരളത്തിനകത്തും പുറത്തുമുള്ള എണ്ണൂറിലധികം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. സംഘാടന മികവിനെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. പഠനവകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, പി. നടാഷ, സി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലാ അസന്‍ഡ് മാനേജ്മെന്റ് മീറ്റിലെ മത്സരവിജയികള്‍ക്...
പകൽ മതസ്ഥാപനത്തിന്റെ പിരിവിനെത്തും, രാത്രിയിൽ മോഷണവും
Crime

പകൽ മതസ്ഥാപനത്തിന്റെ പിരിവിനെത്തും, രാത്രിയിൽ മോഷണവും

പരപ്പനങ്ങാടി: പകൽ മതസ്ഥാപനത്തിന് വേണ്ടി പണപ്പിരിവുംരാത്രി മോഷണവും നടത്തുന്നയാൾ പരപ്പനങ്ങാടി പോലീസ് പിടിയിലായി.കൊടക്കാട് എസ്റ്റേറ്റ് റോഡിലുള്ള പള്ളിയാളി മുനീറിന്റെ വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിട്ടുള്ള കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച രണ്ടത്താണി സ്വദേശി വലിയക്ക തൊടി ഫസൽ പൂക്കോയ തങ്ങൾ (39) ആണ് പോലീസ് പിടിയിലായത്. പരപ്പനങ്ങാടി എസ് ഐ അജീഷ് കെ ജോൺ, പരമേശ്വരൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ഷാഫി,സിവിൽ പോലീസ് ഓഫീസർ ആയ രഞ്ജിത്ത്  എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാത്രി സമയത്ത് വീടിന്റെ  സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന നാല് ചാക്ക് കുരുമുളക് കടത്താനായി ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്ന് ഓടിക്കുകയും റോഡിൽ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഇയാളുടെ വണ്ടി കണ്ടെടുക്കുകയും ചെയ്തു. ഇയാൾ കൊണ്ടുവന്ന സ്കൂട്ടറിന്റെ ഉള്ളിൽ മണ്ണാർക്കാട് ഉള്ള ഒരു മതസ്ഥാപനത്തിന്റെ  കീഴിലുള്ള കോളേജിലെ റസീറ്റ് ബുക്കുകൾ കണ്ട്...
പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമം; ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടുകെട്ടി
Other

പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമം; ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടുകെട്ടി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്തപ്പോൾ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി. എടരിക്കോട് അഞ്ചാം വാർഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടു കെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആർസ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും കോട്ടക്കൽ പോലീസും എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. യഥാർത്ഥത്തിൽ ഇതേ അഡ്രസിലുള്ള മറ്റൊരു അഷ്റഫ് ആണത്രേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇദ്ദേഹം എസ് ഡി പി ഐ സ്ഥാനർത്ഥിക്കെതിരെ മത്സരിച്ചാണ് വിജയിച്ചത് പോലും. റവന്യു അധികൃതർക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്ന് തഹസിൽദാർ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്ന് അഷ്റഫ് പറഞ്ഞു. നടപടികൾക്കായി എത്തിയപ്പോൾ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക്...
പൊന്നാനിയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്
Accident

പൊന്നാനിയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

പൊന്നാനി : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപം കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്കേറ്റു. കാർ യാത്രികൻ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഇടുക്കി ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവരെ പൊന്നാനി ആശുപത്രിയിലും പിന്നീട് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു. KL 58 Q 9700 ചരക്കു ലോറിയും, KL 69 C 1630 എർട്ടിഗ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
പോപുലര്‍ ഫ്രണ്ട് ഹർത്താൽ; തിരൂരങ്ങാടിയിൽ 9 പേരുടെ സ്വത്ത് കണ്ടുകെട്ടി
Other

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; തിരൂരങ്ങാടിയിൽ 9 പേരുടെ സ്വത്ത് കണ്ടുകെട്ടി

തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നടപടി പൂര്‍ത്തീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ നിര്‍ദേശം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലും...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അഖിലേന്ത്യാ വനിതാ വെയ്റ്റ് ലിഫ്റ്റിങ്കാലിക്കറ്റില്‍ 27-ന് തുടങ്ങും അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളും. 27 മുതല്‍ 29 വരെ 10 വിഭാഗങ്ങളിലായാണ് മത്സരം. 80 സര്‍വകലാശാലകളില്‍ നിന്നായി നാനൂറോളം താരങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ടീം 10 വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പിന് വൈസ് ചാന്‍സലര്‍ ചെയര്‍മാനായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗം വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, പരിശീലകന്‍ കെ.പി. മുഹമ്മദ് നിഷാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.     പി.ആര്‍. 85/2023 ഹിന്ദി അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര ടീച്ചര്‍ എഡ്യുക്കേ...
മീനടത്തൂർ ഗവ: ഹൈസ്കൂളിന് നാട്ടുകാർ സ്ഥലം ഏറ്റെടുത്ത് നൽകും
Other

മീനടത്തൂർ ഗവ: ഹൈസ്കൂളിന് നാട്ടുകാർ സ്ഥലം ഏറ്റെടുത്ത് നൽകും

താനൂർ : ദ്വിശതാബ്ദിആഘോഷിക്കുന്ന മീനടത്തൂർ ഗവ:ഹൈ സ്കൂളിന്റെ വികസനത്തിനായിനാട്ടുകാർ സ്ഥലം ഏറ്റെടുത്ത് നൽകും.ദ്വിശതാബ്ദി സംഘാടക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.ഫണ്ട് കണ്ടെത്തുന്നതിനായിജനപ്രതിനിധികൾ,രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ ബഹുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.200 വർഷങ്ങൾ മുൻപ് ഒത്തുപ്പള്ളിയായി തുടങ്ങിയ വിദ്യാലയത്തിൽ നിലവിൽ പ്രി പ്രൈമറി, എൽ. പി,യു. പി, ഹൈ സ്കൂൾവിഭാഗങ്ങളിലായി 2200കുട്ടികൾ പഠിക്കുന്നുണ്ട്. സ്ഥലപരിപാടി മൂലംഭൗതിക സൗകര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവത്തനത്തെയും ബാധിക്കുന്നുണ്ട്. ഫെബ്രുവരി 2ന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുമായി സഹകരിച്ച് മീനടത്തൂർ ഗവൺമെന്റ് ഹൈസ്കൂൾ ചരിത്രവും വർത്താമാനവും എന്ന വിഷയത്തിൽ സെമിനാർ നടത്താനും തീരുമാനിച്ചു. സ്കൂളിൽ നടന്നസംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം വി.കെഎം ഷാഫി ഉദ്ഘാടനം ചെയ്തു. താനാളൂർ ഗ...
ഹര്‍ത്താലിലെ അക്രമം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; നാളെ 5 മണിക്കുള്ളില്‍ ജപ്തി
Kerala

ഹര്‍ത്താലിലെ അക്രമം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; നാളെ 5 മണിക്കുള്ളില്‍ ജപ്തി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ റവന്യൂ റിക്കവറി നടത്താന്‍ ഉത്തരവിറങ്ങി. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യും. ജപ്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത്...
വീട് പൂട്ടി താക്കോൽ ബക്കറ്റിനടിയിൽ വെച്ചു, കള്ളൻ എത്തി സ്വർണവുമായി കടന്നു
Other

വീട് പൂട്ടി താക്കോൽ ബക്കറ്റിനടിയിൽ വെച്ചു, കള്ളൻ എത്തി സ്വർണവുമായി കടന്നു

വ​ള്ളി​ക്കു​ന്ന്: വ​ള്ളി​ക്കു​ന്നി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് തു​റ​ന്നു മോ​ഷ​ണം. വെ​ള്ളേ​പാ​ട​ത്ത് പു​തു​കു​ള​ങ്ങ​ര ഷൈ​ലോ​റി​ന്റെ വീ​ട്ടി​ലാ​ണ് സംഭവം. സ്കൂൾ വിട്ടു വരുന്ന കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പ​ത്തിൽ കി​ട്ടാ​നാ​യി വാ​തി​ൽ പൂ​ട്ടി വീ​ട്ടു​കാ​ർ താ​ക്കോ​ൽ പി​ൻ​വ​ശ​ത്ത് ബ​ക്ക​റ്റി​ന്റെ ചു​വ​ട്ടി​ൽ വെ​ച്ചാ​ണ് പോ​യ​ത്. എ​ന്നാ​ൽ, മോ​ഷ്‌​ടാ​ക്ക​ൾ കുട്ടികൾ എത്തുന്നതിന് മുമ്പേ എത്തി താ​ക്കോ​ൽ എ​ടു​ത്ത് വാ​തി​ൽ തു​റ​ന്ന് 5000 രൂ​പ​യും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച കാ​ൽ പ​വ​ന്റെ ക​മ്മ​ലും മോ​ഷ്ടി​ച്ച് ക​ട​ന്നു. സംഭവത്തിൽ പൊ​ലീ​സ് സ്ഥലത്ത് എത്തി പരിശോധന നടത്തി. താക്കോൽ ഇത്തരത്തിൽ വെക്കുന്നത് അറിയുന്നവർ ആരെങ്കിലുമാകും മോഷ്ടാക്കൾ എന്ന സംശയത്തിലാണ് പോലീസ്....
ജിദ്ദ കെ.എം.സി.സി. കുടുംബ സുരക്ഷ: 1 കോടി രൂപ വിതരണം ചെയ്തു
Feature

ജിദ്ദ കെ.എം.സി.സി. കുടുംബ സുരക്ഷ: 1 കോടി രൂപ വിതരണം ചെയ്തു

ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ടവരുടെ ആശ്രിതർക്കും ഗുണഭോക്താക്കളുടെ രോഗ ചികിത്സക്കുമായി പദ്ധതി വിഹിതമായി ഒരു കോടി അഞ്ചുലക്ഷം രൂപ വിതരണം ചെയ്തു. പാണക്കാട് നടന്ന ചടങ്ങിൽ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫണ്ട് വിതരണം ഉൽഘാടനം ചെയ്തു.ജിദ്ദ കെ.എം.സി.സി.പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ഓർഗ: സെക്രട്ടി ET മുഹമ്മദ് ബഷീർ എം.പി.മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ് MLA പ്രസംഗിച്ചു. കുടുംബം പോറ്റാൻ കടൽ കടന്ന പ്രവാസികളിൽ ചിലർക്ക് ജീവിത സമുദ്ധാരണത്തിനിടയിൽ ആകസ്മിക മരണം സംഭവിച്ചപ്പോൾഅവരുടെ കുടുംബത്തിൻ്റെ ജീവിതമാർഗ്ഗം തന്നെ വഴിമുട്ടിയ നിരവധി ആവലാതികൾ നിരന്തരം കെ.എം.സി.സിയുടെ മുന്നിലെത്തിയപ്പോൾ ഇതിന് പരിഹാരമായി 14 വർഷം മുമ്പ് ജിദ്ദ കെ.എം.സി.സി ആവിഷ്കരിച്ച പ...
തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം, കാറാണ് അപകടത്തിൽ പെട്ടത്
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം, കാറാണ് അപകടത്തിൽ പെട്ടത്

തിരൂരങ്ങാടി :തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ യാണ് സംഭവം. കോട്ടക്കൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പുലർച്ചെയും ഇവിടെ അപകടം ഉണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്കാരിരുന്ന്. കഴിഞ്ഞ മാസം ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചിരുന്നു....
പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്   ഉപഭോക്തൃ കമ്മീഷന്‍
Malappuram

പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്   ഉപഭോക്തൃ കമ്മീഷന്‍

പരാതി തേഞ്ഞിപ്പലം സ്വദേശിയുടെ പരാതിയിൽ മലപ്പുറം : യാത്രാ രേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി  പ്രവാസിയുടെ വിമാന യാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാം നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തു വരുന്നയാളാണ്. പരാതിക്കാരന്റെ പാസ്പോര്‍ട്ടിലെ ചില വിവരങ്ങളില്‍ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്പോര്‍ട്ടും പഴയ പാസ്പോര്‍ട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിസയിലും പാസ്പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാന കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.റദ്ദാക്കപ്പെട്ടത് പഴയ പാസ്പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-ന് തുടങ്ങും.    പി.ആര്‍. 71/2023 പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.    പി.ആര്‍. 72/2023 പരീക്ഷാ അപേക്ഷ ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടു വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 3 വരെയു...
തൃക്കുളത്ത് വീണ്ടും അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്ക്
Accident

തൃക്കുളത്ത് വീണ്ടും അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : തൃക്കുളം അമ്പലപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. പന്താരങ്ങാടി പതിനാറുങ്ങൽ നിന്നും ജോലി കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക് പോവുന്ന വർക് ഷോപ്പ് തൊഴിലാളികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലും തെങ്ങിലും ഇടിച്ചു അപകടം ഉണ്ടായത്. കൊണ്ടോട്ടി സ്വദേശി സിനാൻ ഉൾപെടെ 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരേ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ പെട്ട ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിക്ക് സമീപം അപകടങ്ങൾ തുടർകഥ ആകുകയാണ്. ഏതാനും ദിവസം മുൻപ് ഇവിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചിരുന്നു. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണം അശാസ്ത്രീയമായി നടത്തിയ ഭാഗത്താണ് അപകടം പതിവായിരിക്കുന്...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഇലക്ട്രീഷ്യന്‍ കരാര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1-ന് 36 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 25-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.    പി.ആര്‍. 63/2023 എല്‍.എല്‍.ബി. വൈവ പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 പരീക്ഷയുടെ വൈവ തൃശൂര്‍, കോഴിക്കോട് ഗവ. ലോ കോളേജുകളില്‍ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.    പി.ആര്‍. 64/2023 പരീക്ഷ സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 2019 മുതല്‍ 2022 വരെ പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 23-ന...
വെളിമുക്ക് ദേശീയപതയിൽ കാർ ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
Accident

വെളിമുക്ക് ദേശീയപതയിൽ കാർ ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്ക് ദേശീയ പാതയിൽ കാർ കോൺക്രീറ്റ് ബ്ലോക്കിൽ ഇടിച്ചുമറിഞ്ഞു നാല് പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2.45 ഓടെ വെളിമുക്ക് പള്ളിക്ക് സമീപം ആയിരുന്നു അപകടം. റോഡ് സൈഡിൽ താൽക്കാലികമായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്ക് കൊണ്ടുണ്ടാക്കിയ ബാരിക്കേഡിൽ വളാഞ്ചേരി -എടയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗ്നർ കാർ ഇടിച്ചു മറിയുകയായിരുന്നു. എടയൂർ സ്വദേശി ഹംസ, ഭാര്യ നഫീസ, 2 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ രണ്ട് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ ഇവരെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
സമസ്ത അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇ. മദ്‌റസകള്‍ ആരംഭിക്കും
Other

സമസ്ത അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇ. മദ്‌റസകള്‍ ആരംഭിക്കും

അംഗീകൃത മദ്‌റസകള്‍ ഇല്ലാത്ത നാടുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഇ. ലേണിംഗ് മദ്‌റസകള്‍ ആരംഭിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലടക്കം മദ്‌റസ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഇ-ലേണിംഗ് മദ്‌റസ സംവിധാനം ഏറെ ഉപകാരപ്പെടും. മദ്‌റസ പഠനം നിര്‍ത്തിയ ശേഷം തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്കും പ്രാഥമിക മതപഠനം ലഭിക്കാത്തവര്‍ക്കും പ്രത്യേക സിലബസ്സ് തയ്യാറാക്കി ഇ. പഠനം സാധ്യമാക്കും. പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10588 ആയി. അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ യശ്വന്തപുരം (ബാംഗ്ലൂര്‍), മദ്‌റസത്തു റിള്‌വാന്‍ എര്‍മുഡല്‍, മഞ്ചേശ്വരം(കാസര്‍ക്കോട്), മുസ്ലിം യങ്ങ് മെന്റ്‌സ് മ...
പി.ജെ.ജോസഫിന്റെ ഭാര്യ അന്തരിച്ചു
Information, Politics

പി.ജെ.ജോസഫിന്റെ ഭാര്യ അന്തരിച്ചു

കോട്ടയം : കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു. ഉച്ചക്ക് രണ്ടോടെയായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആയിരുന്നു ശാന്ത ജോസഫ്. മക്കള്‍ : അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോന്‍ ജോസഫ്. മരുമക്കള്‍ : അനു (അസോസിയേറ്റ് പ്രൊഫസര്‍, വിശ്വ ജ്യോതി എന്‍ജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ, ഉഷ....
യുവതിയായി ചമഞ്ഞ് വാട്‌സ്ആപ്പിൽ ചാറ്റ്, യുവാവിൽ നിന്ന് 3 ലക്ഷം തട്ടി
Crime

യുവതിയായി ചമഞ്ഞ് വാട്‌സ്ആപ്പിൽ ചാറ്റ്, യുവാവിൽ നിന്ന് 3 ലക്ഷം തട്ടി

ഇല്ലാത്ത യുവതിയുടെ പേരിൽ വാട്സ്ആപ്പ് ചാറ്റ് ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ വാട്സാപ്പിലൂടെ പരിചയപ്പെട്ടപ്പോൾ തന്നെ വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാൻ സന്നദ്ധയാണ് എന്നറിയിച്ചുകൊണ്ട് പല ഘട്ടങ്ങളിലായി 3 ലക്ഷം രൂപയോളം തട്ടിയെടുത്ത പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസങ്ങൾക്കു മുമ്പാണ് അരിയെല്ലൂർ സ്വദേശി അനഘ എന്ന് പേരുള്ള പെൺകുട്ടിയാണെന്നും അവരുടെ അമ്മ അസുഖബാധിത യാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടാണ് പൈസ തട്ടിയെടുത്തത്. മുഹമ്മദ് അദ്നാൻ എന്ന പേരുള്ള യുവാവാണ് തട്ടിപ്പ് നടത്തിയത്. ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ്‌ അദ്നാൻ എന്നിങ്ങനെ രണ്ടു റോളുകളാണ് പ്രതി കൈകാര്യം ചെയ്തിരുന്നത്. പെൺകുട്ടി ഒരിക്കലും നോർമൽ കോൾ വിളിക്കുകയോ വോയ്സ് ചാറ്റ് ചെയ്യുകയോ ചെയ്ത...
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി, സാമൂഹിക അകലം പാലിക്കണം
Breaking news, Health,

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി, സാമൂഹിക അകലം പാലിക്കണം

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്....
പേരക്ക മോഷ്ടിച്ചെന്നാരോപിച്ച്  12 വയസ്സുകാരന് ക്രൂരമർദനം
Crime, Malappuram

പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരന് ക്രൂരമർദനം

മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂരമർദനം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു....
മേപ്പാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ വിദ്യാർഥി മരിച്ചു
Accident

മേപ്പാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ വിദ്യാർഥി മരിച്ചു

വയനാട് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം വാഴക്കാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്. എടവണ്ണപ്പാറ വാഴക്കാട് സ്വദേശി മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. മേപ്പാടി ഗവ.പോളി ടെക്‌നിക്ക് കോളേജ് വിദ്യാർഥിയാണ്. ഇന്ന് രാവിലെ 11.30ന് മേപ്പാടി കാപ്പംകൊല്ലി ജങ്ഷനിൽ വെച്ചാണ് അപകടം. ബൈക്കിൽ പോകുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠി പി.പി.ഇല്യാസിന് ഗുരുതരമായി പരിക്കേറ്റു....
താഴെക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
Accident

താഴെക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

പെരിന്തൽമണ്ണ : താഴേക്കോട് വില്ലേജ് പടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ. വറ്റല്ലൂർ കൂരി സുബൈദ ( 57) ആണ് മരിച്ചത് . ഭർത്താവ് മുഹമ്മദിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.