Monday, March 16

Author: tirurangaditoday

കയറും മുമ്പേ മുന്നോട്ടെടുത്തു, ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
Breaking news

കയറും മുമ്പേ മുന്നോട്ടെടുത്തു, ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : കയറും മുമ്പേ ബസ് മുന്നോട്ടെടുത്തത്തിനാൽ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു വിദ്യാർഥിനിക്ക് പരിക്ക്. തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥി നി ശ്രീലക്ഷ്മി (17) ക്കാണ് പരിക്കേറ്റത്. കരിപറമ്പിൽ നിന്ന് പുകയൂരിലേക്ക് താമസം മാറിയ കോട്ടുവാലക്കാട് കാശിയുടെ മകളാണ്. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/EjKAQ559NFx84PJsSEy1LZ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇന്ന് വൈകുന്നേരം 4.30 ന് തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിന് മുൻപിലെ സ്റ്റോപ്പിൽ വെച്ചാണ് സംഭവം. ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹംദി ബസിൽ നിന്നാണ് അപകടം....
Other

പുഴയിൽ കാണാതായ പുതുപ്പറമ്പ് സ്വദേശിയുടെ മൃതദേഹം കിട്ടി

തിരൂരങ്ങാടി : പുഴയിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. കുളിക്കുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെട്ടപുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യുടെ മൃതദേഹം കൂരിയാട് രാമൻ കടവിൽ നിന്നാണ് ഏതാനും മിനിട്ടുകൾക്ക് മുമ്പ് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വെന്നിയൂർ പെരുമ്പുഴയിൽ ഒഴുക്കിൽ പെട്ടത്. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL രണ്ട് ദിവസമായി തിരച്ചിൽ നടത്തിയെങ്കിലും ഇന്നാണ് കിട്ടിയത്....
Education

ഹജ്ജ് പുനരാവിഷ്കരണം നടത്തി വിദ്യാർത്ഥികൾ

കൊടിഞ്ഞി: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ ഹജ്ജിന്റെ പ്രായോഗിക രീതി പുനരാവിഷ്കരിച്ചു. ഹജ്ജ് ത്യാഗ നിർഭരമായ സമർപ്പണത്തിന്റെ യും വിശ്വാസത്തിന്റെയും മാനവ ഐക്യത്തിന്റെയും നേർപകർപ്പാണെന്നും ഓർമിപ്പിച്ചു. ഹജ്ജിൻറെ തനതായ രീതിയിൽ ഒന്നും വിട്ടു പോവാതെയാണ് വിദ്യാർത്ഥികൾ എല്ലാം അവതരിപ്പിച്ചത് . വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL സ്കൂളിലെ ചെറിയ വിദ്യാർഥികളാണ് ഈ വ്യത്യസ്തമായ കർമം കൊണ്ട് പെരുന്നാൾ അവധി ദിവസത്തിൽ ശ്രദ്ധേയമാക്കിയത്. സ്കൂൾ എത്തിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി കുട്ടികളിൽ ഹജ്ജിന്റെ പ്രായോഗിക രീതിയെ മനസ്സിലാക്കികൊടുക്കാനും പുണ്യ കർമ്മത്തിന്റെ നേർരേഖ ജീവിതത്തിലേക്ക് പകർത്താനും സഹായികളായി. സ്കൂളിൽ പ്രത്യേകം നിർമ്മിച്ച കഅ്ബയും സഫയും മർവയും ഹജറുൽ അസ്‌വദും മഖാമു ഇബ്രാഹിമും മറ്റു ഹജ്ജി...
Other

ഏണിപ്പടിയിൽ നിന്ന് വീണ് കൈകുഞ്ഞ് മരിച്ചു

കണ്ണൂർ: മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണു 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാട്ടൂല്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ലിസാ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടയില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. യു ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകളാണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL...
Other

മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങിയില്ല, തിരൂരങ്ങാടിയിൽ 110 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരൂരങ്ങാടി: മഴ ശമിച്ചെങ്കിലും താഴ്ന്ന ഭാഗങ്ങളിലേക്കുള്ള ഒഴുക്ക് കുറഞ്ഞില്ല, തിരൂരങ്ങാടി യിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ തന്നെ. മാനിപ്പാടം, കണ്ണാടിത്തടം, കോട്ടുവാലക്കാട്, പുളിഞ്ഞിലം, വെള്ളിലക്കാട് എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളമുള്ളത്. തിരൂരങ്ങാടി വില്ലേജിൽ നിന്ന് മാത്രം 110 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. പുഴയിൽ നിന്നുള്ള വെള്ളം തോടുകളും വയലുകളും വഴി താഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകി എത്തുകയാണ്. താഴ്ന്ന ഭാഗമായതിനാൽ മറ്റു ഭാഗങ്ങളിൽ മഴ പെയതാലും അവസാനം ഈ ഭാഗത്തേക്കാണ് വെള്ളം ഒഴുകി എത്തുന്നത്. ഇവ വയലിലൂടെയും തോടുകളിലൂടെയും എത്തി താഴ്ന്ന ഭാഗങ്ങളിൽ വെള്ളം എത്തുന്നത്....
Other

പുഴയിൽ കാണാതായ ആളെ രണ്ടാം ദിവസവും കണ്ടെത്താനായില്ല

തിരൂരങ്ങാടി : പുഴയിൽ ഒഴുക്കിൽ പെട്ടയാളെ ഇന്നും കണ്ടെത്താനായില്ല. കുളിക്കുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെട്ടപുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യെ ഇതുവരെയും കണ്ടെത്താനായില്ല. ഞായറാഴ്ച വൈകുന്നേരമാണ് വെന്നിയൂർ പെരുമ്പുഴയിൽ ഒഴുക്കിൽ പെട്ടത്. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെയും തിങ്കളാഴ്ചയും നാട്ടുകാരും ഫയർ ഫോഴ്സും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാത്രിയോടെ തിരച്ചിൽ നിർത്തി വെച്ചു. ഒഴുക്കിൽ പെട്ട സ്ഥലം മുതൽ താഴ്ഭാഗത്തേക്ക് പനമ്പുഴ ഭാഗം വരെ തിരച്ചിൽ നടത്തിയിരുന്നു. ഫയർ ഫോഴ്സ് സ്കൂബ ടീമിന് പുറമെ, ട്രോമ കെയർ, കെ ഇ ടി, ഐ ആർ ഡബ്ള്യൂ തുടങ്ങിയവർ ഉൾപ്പെടെ വിവിധ സന്നദ്ധ പ്രവർത്തകർ തിരച്ചിലിന് ഉണ്ടായിരുന്നു....
Local news

ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി

മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറല്‍), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറല്‍), മഞ്ചേരി നഗരസഭയിലെ കിഴക്കേതല (ജനറല്‍), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ വാര്‍ഡുകളില്‍ ജൂലൈ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്‌റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  വോട്ടെടുപ്പിന്റെ തലേദിവസമായ ജൂലൈ 20നും വോട്ടെടുപ്പ് ദിവസമായ 21നും വോട്ടെടുപ്പ് നടക്കുന്ന ഡിവിഷനുകളിലെ/വാര്‍ഡുകളിലെ പരിധിക്കുള്ളില്‍ വരുന്ന സര്‍്ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ 21നും ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പ്രാദേശികാവധി പ്രഖ്യപിച്ച് ഉത്തരവിറക്കി. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍...
Crime

50 ലക്ഷം രൂപയുടെ കുഴൽപ്പണ കവർച്ച മുഖ്യപ്രതി കീഴടങ്ങി

മഞ്ചേരി: കഴിഞ്ഞ മെയ് മാസം 18ന് കുഴൽപ്പണവുമായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരിൽ വച്ച് മോട്ടോർസൈക്കിളിൽ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ അബ്ദുൽ നാസർ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങിയത്.സംഭവത്തിനുശേഷം തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു.നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡൽഹിയിൽ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പോലീസ് മുൻപാകെ കുറ്റം സമ്മതിച്ചു.ആഡംബര ജീവിതം നയിക്കാൻ ആണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴൽപ്പണം ആയതിനാൽ പരാതി ഇല്ലാത്തതിനാൽ പ്രതി മുൻപ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയുംസാമ്പത...
Obituary

ക്ഷേത്രകുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

തിരൂർ; ഒഴൂർ ഓണക്കാട് ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. ഒഴൂർ ഓണക്കാട് തറക്കൽ ക്ഷേത്രത്തിന്റെ കുളത്തിലാണ് മുങ്ങി മരിച്ചത്. ഓണക്കാട് എരഞ്ഞിക്കൽ ചന്ദ്രന്റെ മകൻ നിധിൻ (18) ആണ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും ....
Breaking news

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; സംഭവം കൊല്ലം കോളജില്‍

കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ദുരനുഭവം വിവരിച്ച് വിദ്യാര്‍ത്ഥികള്‍. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചത് അടിവസ്ത്രം മാറ്റിച്ചതിന് ശേഷമെന്നാണ് പരാതി. ദുരനുഭവം നേരിട്ട വിദ്യാര്‍ത്ഥിനി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവേശന കേന്ദ്രത്തില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ നടപടി മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു....
Malappuram

നാടനും നല്ലതും ഇനി ഒരു കുടക്കീഴില്‍; കുടുംബശ്രീ ഷോപ്പി തിരൂരില്‍ തുടങ്ങി

മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു കുടുംബശ്രീ വനിതകളുടെ സംരംഭങ്ങള്‍ തയ്യാറാക്കുന്ന വിഷരഹിത ഭക്ഷ്യ ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ഷോപ്പിക്ക് തിരൂര്‍ പൂക്കയില്‍ തുടക്കം. നാടനും നല്ലതും ഒരുമിക്കുന്ന കുടുംബശ്രീയുടെ വിപണന സ്റ്റോറിന്റെ ഉദ്ഘാടനം കായിക, വഖഫ്, ഹജ്ജ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കഴുകി ഉണക്കിപ്പൊടിച്ച ധാന്യങ്ങള്‍, പാല്‍, പച്ചക്കറികള്‍, അവില്‍ മില്‍ക്ക് കൂട്ട്, അച്ചാറുകള്‍, സോപ്പുകള്‍, മണ്‍പാത്രങ്ങള്‍, മുള ഉല്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഓര്‍ഗാനിക്ക് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി വിവിധ ശ്രേണിയിലുള്ള നിത്യോപയോഗ സാധനങ്ങളാണ് കുടുംബശ്രീ ഷോപ്പിയിലുള്ളത്. അരിപ്പൊടി, മഞ്ഞള്‍, മല്ലി, മുളക് പൊടികള്‍, നാടന്‍ കറിക്കൂട്ടുകള്‍, സാമ്പാര്‍ പൊടി, രസപ്പൊടി, ഗരം മസാല, സസ്യ-സസ്യേതര അച്ചാറുകള്‍, ക...
Accident

പുഴയിൽ ഒഴുക്കിൽ പെട്ടയാളെ കിട്ടിയില്ല, ഇന്ന് തിരച്ചിൽ തുടരും

തിരൂരങ്ങാടി: കുളിക്കുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളെ ഇതു വരെ കണ്ടെത്താനായില്ല.പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം വെന്നിയൂർ പെരുമ്പുഴയിൽ ആണ് സംഭവം. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഓപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരും ഫയർ ഫോഴ്സും ട്രോമ കെയർ പ്രവർത്തകരും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് രാത്രി 10 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഒഴുക്കും മഴയും ഇരുട്ടും തിരച്ചിലിന് പ്രയാസം ഉണ്ടാക്കിയിരുന്നു. ഇന്ന് തിരച്ചിൽ പുനരാരംഭിക്കും....
Accident

60 അടി താഴ്ചയുള്ള കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

താനൂർ: അബദ്ധത്തിൽ കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. താനൂർ മോര്യ കുന്നുംപുറത്ത് ആണ് സംഭവം. പട്ടയത്ത് വീട്ടിൽ കാളി (85) ആണ് അയൽവാസി കിഴക്കേകര അബ്ദുൽ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റിൽ വീണത്. ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആൾ മറയുള്ളതും വെള്ളമുള്ളതുമായ കിണറിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീഷ് കുമാർ റോപ്പിലൂടെ കിണറിൽ ഇറങ്ങി സേനാം ഗങ്ങൾ ഇറക്കിനൽകിയ നെറ്റിൽ ആളെ പുറത്തെടുത്തു. സ്വകാര്യ വാഹനത്തിൽ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ എം രാജേന്ദ്രനാഥ്‌, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.പി.ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനയ ശീലൻ, സജീഷ് കുമാർ, വിമൽ ,ഡ്രൈവർ ഷജീർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി....
Local news

തിരൂരങ്ങാടിയിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി

തിരൂരങ്ങാടി: കനത്ത മഴയിൽ പുളിഞ്ഞിലത്ത്, വെള്ളിലക്കാട് പ്രദേശങ്ങളിൽ മുപ്പതോളം വീടുകൾ വെള്ളത്തിലായി. പുളിഞ്ഞിലത്ത് ഭാഗത്ത് 25 ഓളം വീടുകളിലും വെള്ളിലക്കാട് പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്. പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് വീട്ടുസാധാനങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മട്ടിക്കൊണ്ടിരിക്കുകയാണ്. നഗരസഭ ഈയ്യിടെ പുളിഞ്ഞിലം തോട്ടിൽ സ്ഥാപിച്ച ഷട്ടർ ആശ്വാസമായതായി പ്രദേശവാസികൾ പറഞ്ഞു, പുഴയിൽ നിന്നു തോട്ടിലേക്കുള്ള ശക്തമായ ഒഴുക്കിനെ ഷട്ടർ തടയുന്നുണ്ട്.വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഹബീബ ബഷീർ, പി.കെ അസീസ്, മുസ്ഥഫ പാലാത്ത്, കെ ടി ബാബുരാജൻ, പി.അയ്യൂബ്, റവന്യൂ ജീവനക്കാർ സന്ദർശിച്ചു,...
Local news

മഴ: എ ആർ നഗറിൽ അൻപതോളം വീടുകളിൽ വെള്ളം കയറി

എ ആർ നഗർ: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ എ. ആർ നഗർ പഞ്ചായത്തിൽ അൻപതോളം വീടുകളിൽ വെള്ളം കയറി. മമ്പുറം മൂഴിക്കൽ, പുൽപറമ്ബ്, എം എൻ കോളനി, കൊളപ്പുറം എരനിപ്പിലാക്കൽ കടവ്, എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. വീട്ടുകാർ സുരക്ഷിത സ്ഥലത്തേകും കുടുംബ വീട്ടിലേകും താമസം മാറുകയും ചെയ്തു. വാർത്തകൾ യഥാസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/J2eGLze0ajJBYFWOGF7DeN എരനിപ്പിലാക്കൽ കടവിൽ ഏഴ് വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. മൂഴിക്കലിൽ 20 ലേറെ വീടുകളിൽ വെള്ളം കയറി. മൂഴിക്കൽ റോഡും വെള്ളത്തിലായി. പുൽപറമ്ബ്, എം എൻ കോളനി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ തുടർന്നാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറും.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിയാകത്തലി, വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ...
Other

നന്നമ്പ്രയിൽ കൊപ്ര പുരക്ക് തീ പിടിച്ചു

നന്നമ്പ്ര: ചൂലൻകുന്നിൽ കൊപ്ര പുരക്ക് തീ പിടിച്ചു. ചെറവത്ത് ബാലകൃഷ്ണന്റെ കൊപ്ര പുരക്കാണ് തീ പിടിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് സംഭവം. 5000 തേങ്ങയും ഷെഡ്ഡും കത്തി നശിച്ചു. താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയെങ്കിലും വാഹനം പോകാനുള്ള റോഡ് വീതി സൗകര്യം ഉണ്ടാരുന്നില്ല. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ എം രവീന്ദ്രനാഥ്‌, സി പി ഷാജി മോൻ, നൂറി ഹിലാൽ, നിസാമുദൻ, അക്ഷയ് കൃഷ്ണ, സജീർ എന്നിവർ നേതൃത്വം നൽകി....
Crime

കണ്ണൂരിൽ പള്ളിക്കുള്ളിൽ ചാണകം വിതറിയ സംഭവത്തിൽ ഒരാൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ പള്ളിക്കുള്ളിൽ ചാണകം വിതറിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി ദസ്തകീർ ആണ് അറസ്റ്റിലായത്. മാർക്കറ്റിലെ ചെമ്പുട്ടി ബസാറിലെ മൊയ്തീൻ ജുമാമസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്നു പോയതിനു ശേഷമായിരുന്നു സംഭവം. പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലുമാണ് ചാണകം കാണപ്പെട്ടത്. അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലർത്തി. വൈകിട്ട് മൂന്നോടെ പള്ളി പരിചാരകൻ അബ്ദുൽഅസീസ് സംഭവം ആദ്യം കാണുകയും പള്ളികമ്മിറ്റിയിൽ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ ഒരു സി.സി. ടി.വി പരിശോധിച്ചതിൽ സംഭവം നടന്നതായി കരുതുന്ന 2.16നും 2.42നുമിടയിൽ ചിലർ പള്ളിയിലേക്ക് പോകുന്നത് കണ്ടതായി പൊലീസ് പറഞ്ഞിരുന്നു. കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി പരിശോധന ...
Kerala

റേഷൻ കടകളിൽ ബാങ്കിങ്, അക്ഷയ സൗകര്യങ്ങളും

റേഷൻ കടകൾ അടിമുടി മാറാനൊരുങ്ങുന്നു. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 70 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മിനി അക്ഷയ സെന്ററുകള്‍, സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്‌റ്റോറില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നിവയും കെ സ്‌റ്റോർ മുഖേനെ ലഭിക്കും. ഓരോ ജില്ലയില്‍ നിന്നും നാല് റേഷന്‍ കടകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറാകുന്നത്. കെ സ്‌റ്റോറിനായി ഇതുവരെ ലഭിച്ചത് 837 അപേക്ഷകളാണെന്ന് അധികൃതർ വ്യക്തമാക്കി. കെ സ്റ്റോർ യാഥാർത്ഥ്യമാകുന്നതോടെ, വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറിയും അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്കു...
Local news

പരപ്പനങ്ങാടി ഉപജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്

പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ് തൃക്കുളം ഹൈസ്ക്കൂളിൽ വെച്ച് നടന്നു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന അലിഫ് അറബിക് ടാലെന്റ് പരീക്ഷയിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി എൺപതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൗൺസിലർ കുന്നത്തേരി ജാഫർ നിർവ്വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തൃക്കുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ബീനാ റാണി നൽകി.സിദ്ധീഖ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. ടി.പി.അബ്ദു റഹീം, കെ.എം സിദ്ധീഖ്, മുനീർ താനാളൂർ, റനീഷ് പാലത്തിങ്ങൽ, മുജീബ് ചുള്ളിപ്പാറ, എം.ടി. അബ്ദുൽ ഗഫൂർ , സുരേഷ് കുമാർ , ഹഫ്സത്ത്, ഹബീബ, എന്നിവർ നേതൃത്വം നൽകി....
Crime

80 ലക്ഷം കവർച്ച ചെയ്ത സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മലപ്പുറം: 26.11.21 തിയ്യതി മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കവർച്ചക്കുള്ള പ്ലാൻ തയ്യാറാക്കി ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടു ചെയ്ത കണ്ണൂർ സ്വദേശി, നായികർണ്ണാണ്ടു കണ്ടി വീട്ടിൽ മൊയ്തീൻ മകൻ മുബാറക് (27)മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽ നിന്ന് അറെസ്റ്റ്‌ ചെയ്തത് സംഭവത്തിന്‌ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർടേഴ്സിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.പ്രതിക്ക് ഒല്ലൂർ, വളപട്ടണം, കാസർഗോഡ് , ഇരിക്കൂർ, മയിൽ എന്നി സ്റ്റേഷനുകളിലായി വധശ്രെമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്, കാസർഗോഡ് മൂന്നരക്കോടി കവർച്ച ചെയ്ത കേസിൽ പോലീസ് വാറന്റ് നോട്ടീസ് പുറപ്പെടുവിച്ച ആളാണ് മുബാറക്ക്. എസ്.ഐ ഗിരീഷ് M , പോലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഇരുപ്പക്കണ്ടൻ , R . ഷഹേഷ്, സിറാജ്. കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തു ...
Local news

SSF തിരൂരങ്ങാടി സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം.

കക്കാട്: SSF തിരൂരങ്ങാടി സെക്ടർ സാഹിത്യോത്സവ് ജൂലൈ 16,17 തിയ്യതികളിൽ തങ്ങൾപടി പോക്കാട്ട് മൊയ്തീൻ മുസ്‌ലിയാർ നഗറിൽ വെച്ച് നടക്കും. ഉദ്ഘാടന സമ്മേളനം ഇന്ന് വൈകിട്ട് 7:30ന് എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്യും. ഹാരിസ് സഖാഫി അധ്യക്ഷത വഹിക്കും, സയ്യിദ് അലി ഹബ്ശി, ഇബ്രാഹിം ഹാജി നാലകത്ത്, ഇ വി ജഅ്ഫർ, ഉനൈസ് തിരൂരങ്ങാടി, മുഹ്സിൻ അഹ്സനി, വാസിൽ വലിയപള്ളി തുടങ്ങിയവർ സംബന്ധിക്കും.9 യൂണിറ്റുകളിൽ നിന്ന് 115 മത്സരങ്ങളിൽ 500 ലധികം കലാപ്രതിഭകൾ പങ്കെടുക്കും.രണ്ടു ദിവസം 6 വേദികളിലായിനടക്കുന്ന സെക്ടർ സാഹിത്യോത്സവ് സമാപനം സംഗമം ജൂലൈ ഞായർ വൈകിട്ട് 7.30 ന് എസ് വൈ എസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി സയ്യിദ് മുർതളാ സഖാഫി ഉദ്ഘാടനം ചെയ്യും. KMJ SYS, എസ്എസ്എഫ് നേതാക്കൾ സംബന്ധിക്കും....
Kerala

കൽപ്പറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് മുമ്പിലെ ചുമട്ടു തൊഴിലാളി സമരം ഒത്തുതീർന്നു

കൽപ്പറ്റ:ഏറെ ചർച്ചയായ കൽപ്പറ്റയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഉടമകളും ചുമട്ടുതൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. 27 ദിവസം നീണ്ടു നിന്ന അനിശ്ചിതകാല സമരം കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബിൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഹൈപ്പർ മാർക്കറ്റിലെത്തുന്ന നെസ്റ്റോ വാഹനങ്ങളൊഴികെ എല്ലാ വാഹനങ്ങളിൽ നിന്നും തൊഴിലാളികൾക്ക് ചരക്കുകൾ ഇറക്കാം. മറ്റു സ്ഥാപനങ്ങളിലെ ചരക്കുകളും തൊഴിലാളികൾക്ക് ഇറക്കാവുന്നതാണ്. സമരം രമ്യതയിൽ അവസാനിപ്പിച്ചതിന്റെ ഭാഗമായി നെസ്റ്റോക്ക് മുമ്പിൽ സ്ഥാപിച്ച സമരപ്പന്തൽ പൊളിച്ചു മാറ്റും.തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി പി ആലി, സി മൊയ്തീൻകുട്ടി, യു എ കാദർ, പി കെ അബു, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളായി പിആർഒ സുഖിലേഷ്, പ്രൊജക്റ്റ് മാനേജർ അലി നവാസ്, മാൾ മാനേജർ ജലീൽ എന്നിവരും പങ്കെടുത്തു. നെസ്റ്റോക്ക് മുമ്പിലെ സമരം അവസാനിപ്പിക്കുന്നതിനായി നിരവധി...
university

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ കോഴ്‌സുകള്‍ക്ക് സിന്‍ഡിക്കേറ്റ് അനുമതി

കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്രയിലുള്ള കേന്ദ്രത്തില്‍ മൂന്ന് പുതിയ കോഴ്‌സുകള്‍ 2022-23 അധ്യയനവര്‍ഷം തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ബി.എസ് സി. കൗണ്‍സലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യൂ. എന്നിവയാണ് കോഴ്‌സുകള്‍.സര്‍വകലാശാലയുടെ വിദൂരവിഭാഗം വഴി ഓണ്‍ലൈനായി മൂന്ന് ബിരുദ കോഴ്‌സുകളും ഏഴ് പി.ജി. കോഴ്‌സുകളും തുടങ്ങുന്നതിന് യു.ജി.സിക്ക് അപേക്ഷ സമര്‍പ്പിക്കും. ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടിമീഡിയ, എം.കോം., എം.എസ് സി. മാത്സ്, എം.എ. വിമന്‍ സ്റ്റഡീസ്, എം.എ. ഇംഗ്ലീഷ്, എം.എ. ഇക്കണോമിക്‌സ്, എം.എ. അറബിക്, എം.എ. സോഷ്യോളജി എന്നിവയാണ് ഓണ്‍ലൈനില്‍ തുടങ്ങാനുദ്ദേശിക്കുന്നത്.സര്‍വകലാശാലാ കായികപഠനവകുപ്പില്‍ സ്‌പെഷ്യലൈസേഷന്‍ കോഴ്‌സുകളായി എം.എസ് സി. സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് കോച്ചിങ്, എം.എസ് സി. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ ...
Accident

ചെറുമുക്കിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്

തിരുരങ്ങാടി : ചെറുമുക്ക് പള്ളിക്കത്തായത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ന് ചെറുമുക്ക് - തിരൂരങ്ങാടി റോഡിൽ പള്ളിക്കത്താഴത്ത് വെച്ചാണ് അപകടം. കുണ്ടുർ പി എം എസ് ടി കോളേജിലേക്ക് അവസാന വർഷ ബി എ സോസോളജി പരീക്ഷ എഴുതാൻ പോവുകയായിരുന്ന വിദ്യാർഥികളുടെ സ്കൂട്ടറും, കരിങ്കപ്പാറയിൽ നിന്ന് കെട്ടിടത്തിൽ നിന്ന് വീണ് പരിക്ക് പറ്റി തിരുരങ്ങാടി സ്വകാര്യ ആശുപത്രിലേക്ക് കൊണ്ട് വരികയായിരുന്ന കാറും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ, സ്കൂട്ടർ യാത്രക്കാരായ മൂന്നിയൂർ ചെനക്കൽ സ്വദേശി മേച്ചേരി റഷാദ് [20 ] ചെമ്മാട് ഹിദായ നഗർ സ്വാദേശി കുണ്ടൻ കടവൻ ഇർഷാദ് [20], കാറിൽ ഉണ്ടായിരുന്ന രോഗി അസൈനാർ [39 ] ഇവരുടെ സഹോദരൻ മുഹമ്മദ് ഷഫീഖ്‌ [31 ] എന്നിവർക്കും പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്നവരെ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിലും കോളേജ് വിദ്യാർത്ഥികളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിലും...
Local news

റോഡിലെ വെള്ളക്കെട്ട്: സിപിഎം ഉപരോധ സമരം നടത്തി

തിരൂരങ്ങാടി: വെള്ളക്കെട്ടിനെത്തുടർന്ന് നാട്ടുകാർ ദുരിതമനുഭവിക്കുന്ന കരിപറമ്പ്-അരീപാറ റോഡിലെ ശോചനീയവസ്ഥ പരിഹരിക്കുകയെന്നാവശ്യപ്പെട്ട് സി.പി.എം. ബ്രാഞ്ച് കമ്മറ്റി ഉപരോധസമരവും ധർണയും നടത്തി. വെള്ളക്കെട്ടിൽ കടലാസ് തോണികളിറക്കി പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സി.എം. അലി അധ്യക്ഷത വഹിച്ചു. അഡ്വ. സി. ഇബ്രാഹിംകുട്ടി, എം.പി. ഇസമായീൽ, വി.കെ. ഹംസ, മോഹനൻ കുഴിക്കാട്ടിൽ, ബാലസുബ്രഹ്‌മണ്യൻ, അലി പാണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. മഴപെയ്താൽ റോഡിൽ നിറയെ വെള്ളമാണ്. കാൽനട പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിനെ നഗരസഭ അവഗണിക്കുകയാണെന്നആണ് പരാതി....
Accident

എടരിക്കോട് ലോറികൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 എടരിക്കോട് ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ പഴയ ഫുട്ബാൾ കളിക്കാരനും ഡ്രൈവറുമായിരുന്ന തമ്പി ഹമീദ് ആണ് മരിച്ചത്. ഇന്നുച്ചക്ക് 12 മണിയോടെ ആണ് അപകടം.
Local news

മതിൽ വീണ് വീട് തകർന്നു

തിരൂരങ്ങാടി ഡിവിഷൻ 23 കെ. സി റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട്‌ വീണു വീട്‌ തകർന്നു..വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു പൂർണമായും തകർന്നത്‌..ആർക്കും പരിക്കില്ല.ആങ്ങാട്ട്‌ പറമ്പിൽ മുബഷിർ, ആങ്ങാട്ട്‌ പറമ്പിൽ ആമിന എന്നിവരുടെ വീടുകൾ ചെറിയ കേടുപാടുകൾ സംഭവിച്ചു. വലിയ അപകട ഭീഷണിയിലാണു നിൽക്കുന്നത്‌.തിരൂരങ്ങാടി വില്ലേജ്‌ അധികൃതർ, തിരൂരങ്ങാടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി.എസ്‌ ബാവ, വഹീദ ചെമ്പ, ഓവർസിയർ ജുബീഷ് , കൗൺസിലർ സമീർ വലിയാട്ട്‌, ആരിഫ വലിയാട്ട്‌ എന്നിവർ സ്ഥലം സന്ദർശിച്ചു.....
Obituary

യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവതിയെ പെരുവള്ളൂർ സൂപ്പർ ബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയും ഓച്ചെരിയിൽ താമസക്കാരുമായ പരേതനായ ഈന്തുള്ളക്കണ്ടി മാമുവിന്റെ മകൾ ഫെബിന (28) യാണ് മരിച്ചത്. കോഴിക്കോട് വേങ്ങേരി പറമ്പിൽകണ്ടി മേടത്തിൽ കണ്ടി മുഹമ്മദ് ആഷിഖിന്റെ കൂടെ സൂപ്പർ ബസാറിൽ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നലെ രാത്രി 11 ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ആഷിഖ് പറയുന്നത്. ഇവർക്ക് മൂന്നര വയസ്സായ മകനുണ്ട്. നേരത്തെ വിവാഹിതയായിരുന്ന യുവതി ആഷിഖിന്റെ കൂടെ തമാസമാക്കുകയായിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. മൃതദേഹം തേഞ്ഞിപ്പലം പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി....
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം കാളാച്ചാലിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. ചങ്ങരംകുളം ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടിൽ സുനിൽ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറി സുനിൽ ഓടിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിലിനെ പ്രദേശവാസികൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ചെർള്ളശ്ശേരിയുടെ സഹോദരനാണ് മരിച്ച സുനിൽ....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സൗജന്യ പി.എസ്.സി. പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ പി.എസ്.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍, വാട്‌സ്ആപ് നമ്പര്‍ സഹിതമുള്ള അപേക്ഷ 20-ന് മുമ്പായി [email protected] എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം. പ്രവേശനം ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്ക്. ഫോണ്‍ 0494 2405540, 8848100458.   ഇന്റഗ്രേറ്റഡ് പി.ജി. രജിസ്‌ട്രേഷന്‍ തുടങ്ങി കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 175 രൂപയും മറ്റുള്ളവര്‍ക്ക് 420 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ത...
error: Content is protected !!