Monday, March 16

Author: tirurangaditoday

വീടിന്റെ മേൽക്കൂര തകർന്നു വീണു, ഉറങ്ങിക്കിടന്ന കുടുംബം അദ്‌ഭുതകരമായി രക്ഷപ്പെട്ടു
Local news

വീടിന്റെ മേൽക്കൂര തകർന്നു വീണു, ഉറങ്ങിക്കിടന്ന കുടുംബം അദ്‌ഭുതകരമായി രക്ഷപ്പെട്ടു

പരപ്പനങ്ങാടി: വീട്ടുകാർ ഉറങ്ങിക്കൊണ്ടിരിക്കെ മേൽക്കൂര തകർന്നു വീണു. നെടുവ കോവിലകം പറമ്പിലെ വലിയവളപ്പിൽ സുനിതയുടെ വീടാണ് മേൽക്കൂര തകർന്നു വീണു അപകടത്തിലായത്. ഇന്നലെ  പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന സുനിതയും മക്കളായ വിജിത്, വിജീഷ് എന്നിവരും ഉറക്കത്തിലായിരുന്നു. ഇതിനിടെ വിജിത് വീടിനു ഇളക്കം തട്ടുന്നതുപോലെ തോന്നിയപ്പോൾ ഞെട്ടി ഉണരുകയായിരുന്നു. നോക്കിയപ്പോൾ അടുക്കളഭാഗത്തെ മേൽക്കൂര തകർന്നു വീഴാൻ തുടങ്ങിയിരുന്നു. ഉടൻ അമ്മയെയും അനിയൻ വിജിത്നെയും വിളിച്ചുണർത്തി വീടിനു പുറത്തേക്കു ഓടി രക്ഷപെടുകയായിരുന്നു. അപ്പോഴേക്കും മേൽക്കൂര പൂർണമായും തകർന്നു വീണു. സുനിതയുടെ ഭർത്താവ്  ഷാജി നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് കൂലിവേല ചെയ്താണ് സുനിതയുടെ കുടുംബം വീട് പുലർത്തിയിരുന്നത്. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നെങ്കിലും ആളപായമില്ലാതെ രക്ഷെപ്പട്ടത്തിന്റെ ആശ്വാസത്തിലാണ്‌ സുനിതയുടെ ക...
Accident

വയനാട് കാർ മരത്തിലിടിച്ചു 3 പേർ മരിച്ചു

വയനാട്: മുട്ടിലിൽ കാർ മരത്തിലിടിച്ചു മൂന്നു പേർ മരിച്ചു. മുട്ടിൽ വാര്യാട് വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് നെഹ്റു കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. സുൽത്താൻബത്തേരി ഭാഗത്ത് നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കാണ്. ഒറ്റപ്പാലം, വയനാട് സ്വദേശികൾ ആണെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Crime

പ്രണയം നിരസിച്ചതിന് 14 കാരിയെ കുത്തിക്കൊല്ലാൻ ശ്രമം, 22 കാരൻ പിടിയിൽ

പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിന് പതിനാലുകാരിയായ പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22കാരന്‍ അറസ്റ്റില്‍. പ്രണയം നിരസിച്ചു എന്ന കാരണത്താല്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണില്‍ ട്യൂഷന്‍ സെന്ററിന് സമീപത്തായിരുന്നു സംഭവം നടന്നത്. ബാഗില്‍ കരുതിയ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ തടഞ്ഞ പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ടതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറ...
Local news

പെരുന്നാളിനെ വരവേറ്റ് മെഹന്തി ഫെസ്റ്റുമായി കുണ്ടൂർ സ്കൂൾ

കുണ്ടൂർ: ഈദ് ആഘോഷത്തിൻ്റെ മുന്നോടിയായി കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി.സ്കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. ഉൽസവവേളകളിലും വിവാഹ സമയത്തും കൈകളിൽ നിറം നൽകാനും സൗന്ദര്യ വർധക ഔഷധിയായും ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാനും തുടങ്ങി സൗന്ദര്യ സംരക്ഷണത്തിന് നല്ലൊരു പങ്ക് മൈലാഞ്ചിക്കുണ്ടെന്ന് ഈ മെഹന്ദി ഫെസ്റ്റിലൂടെ കുട്ടികളിൽ അവബോധമുണ്ടാക്കാൻ പ്രചോദനമായി.മെഗാ ദഫ്, മെഗാ ഒപ്പന, കോൽകളി എന്നീ കലാപരിപാടികൾ അരങ്ങേറി....
Obituary

ചെമ്മാട്ടെ ഡ്രൈവർ അബ്ദുല്ല അന്തരിച്ചു

ചെമ്മാട് കുംഭംകടവ് റോഡ് സ്വദേശി പട്ടർ പറമ്പിൽ പരേതനായ ഉമ്മർ കുട്ടിയുടെ മകൻ അബ്ദുള്ള (58) അന്തരിച്ചു. കബറടക്കം ശനിയാഴ്ച രാവിലെ 9ന് തിരൂരങ്ങാടി വലിയ പള്ളിയിൽ. ദീർഘകാലം ചെമ്മാട് ടാക്സി ഡ്രൈവർ ആയിരുന്നു. തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ താൽക്കാലിക ഡ്രൈവർ ആയും സേവനം അനുഷ്ഠിച്ചിരുന്നു. മാതാവ് പരേതയായ മമ്മാത്തു. ഭാര്യ, നൂർജഹാൻ. മകൻ മുഹമ്മദ് സുഹൈൽ. സഹോദരങ്ങൾ, അലവിക്കുട്ടി, മുസ്തഫ, പാത്തുമ്മ, ഖദീജ, ആയിഷാബി....
Accident

ചെട്ടിപ്പടിയിൽ ലോറി ബൈക്കിലിടിച്ചു രണ്ട് പേർക്ക് പരിക്ക്

പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽ വേ ഗേറ്റിന് സമീപം ലോറി ബൈക്കിലിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് അരിയല്ലൂർ തോട്ടത്തിലകത്ത് ഖാലിദ് (60), വള്ളിക്കുന്ന് സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഖാലിദിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും രാജേഷിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചേളാരി യിൽ നിന്ന് ഗ്യാസ് സിലിണ്ടർ ലോഡുമായി വന്ന ലോറിയാണ് ബൈക്കിൽ ഇടിച്ചത്. ആനപ്പടി ഭാഗത്തു നിന്ന് വന്ന ബൈക്ക് കോവിലകം റോഡിലേക്ക് കയറുമ്പോൾ ചേളാരി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു....
Accident

ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു

കൊണ്ടോട്ടി എടവണ്ണപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി എടവണ്ണപ്പാറയിലെ ബി എസ്.കെ. തങ്ങളുടെ മകൻ സയ്യിദ് സഈദ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ന് ആണ് അപകടം. എടവണ്ണപ്പാറയിൽ സ്കൂളിനും അമ്പലത്തിനും ഇടയിൽ എളമരം റോഡിൽ വെച്ചാണ് അപകടം. ദർസ് വിദ്യാർഥിയാണ് മരിച്ച സഈദ്....
Local news

മൈലാഞ്ചി മൊഞ്ചിൽ പെരുന്നാൾ ആഘോഷവുമായി ഇരുമ്പുചോല സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഇരുമ്പുചോല എ.യു.പി.സ്കൂളിൽ മൈലാഞ്ചി മൊഞ്ച് മെഹന്തി ഫെസ്റ്റ് നടത്തി. ആശംസാ കാർഡ് നിർമാണ മത്സരവും നടന്നു. പി.ടി.എ കമ്മിറ്റിഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. പരിപാടികൾ പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് റഷീദ് ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപിക എം.റഹീമ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് എം.ഹംസക്കോയ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ലത്തീഫ്, നുസൈബ കാപ്പൻ, എൻ.നജീമ, വി.സലീന, പി.ഇസ്മായിൽ, നൂർജഹാൻ കുറ്റിത്തൊടി, ആയിശ ഷെയ്ഖ, എന്നിവർ സംസാരിച്ചു.യു.പി വിഭാഗംആശംസാ കാർഡ് നിർമാണ മത്സരത്തിൽ സി.കെ ഹംറാസ് ഒന്നാം സ്ഥാനം നേടി.ഹനീൻ മുഹമ്മദ് രണ്ടാം സ്ഥാനവും പി.മുഹമ്മദ് ഫലാദ് , കെ. മുഹമ്മദ് ആസിം എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.മൈലാഞ്ചിയിടൽ മത്സരത്തിൽ ഹുസ്നിയ, ഫാത്തിമ ശഫ്ന ടീം ഒന്നാം സ്ഥാനം നേടി.റഫീദ, ഫാത്തിമ ഷെറിൻ ടീം രണ്ടും, കെ. നിഹല ഫസീഹ, ഫാത്തിമ അഷ്ഫിദ ,ഫാത്തിമ ...
Education

പ്ലസ്‌വൺ അഡ്മിഷൻ ജൂലൈ 11 മുതൽ അപേക്ഷിക്കാം, അലോട്ട്മെന്റ് 27 ന്

ഇത്തവണ നീന്തലിന് ബോണസ് മാർക്കില്ല തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്‍പെക്റ്റ്സ് പുറത്തിറക്കി. 2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ജൂലൈ 27നാണ് ആദ്യ അലോട്ട്മെന്റ്. ആഗസ്ത് 11 ആണ് പ്രധാനഘട്ടത്തിലെ അവസാന അലോട്ട്മെന്റ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ ...
Obituary

ചരമം: ഫാത്തിമ ഷെറി വെള്ളിയാമ്പുറം

നന്നമ്പ്ര. വെള്ളിയാമ്പുറം ചിത്രംപള്ളി അബ്ദുല്ലക്കുട്ടി - സക്കീന എന്നിവരുടെ മകൾ സഹല ഷെറി (20) അന്തരിച്ചു. വെട്ടിച്ചിറ ലുമിനസ് കോളേജ് ബി കോം അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു
Other

വിട പറഞ്ഞ കവറൊടി മുഹമ്മദ് മാഷ്, 1921 ലെ മലബാർ വിപ്ലവ ചരിത്രത്തെ തലമുറകളിലേക്ക് കണ്ണി ചേർത്ത അമൂല്യ വ്യക്തിത്വം

1921 ലെ മലബാർ വിപ്ലവ ചരിത്രത്തെ തലമുറകളിലേക്ക് കണ്ണി ചേർക്കുന്ന ഒരു അമൂല്യ വ്യക്തിത്വം കൂടി ചരിത്രത്തിലേക്ക് യാത്രയായി.തലമുറകൾ താണ്ടിയ വിപ്ലവ ചരിത്രം വീര്യം ചോരാതെ വിവരിച്ചിരുന്ന കവറൊടി മുഹമ്മദ് മാഷിന്റെ വിയോഗം ചരിത്രാന്വേഷികളുടെ തീരാ നഷ്ടമാണ്. ഇതോടെ അവശേഷിച്ച ഒരു ചരിത്ര സ്രോതസ് കൂടിയാണ് മൺ മറയുന്നത്. തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ പ്രമുഖ നേതാവായിരുന്ന കാരാടൻ മൊയ്തീന്റെ മകളായ കുഞ്ഞിരിയത്തിന്റെ പേരക്കുട്ടിയാണ് മുഹമ്മദ് മാഷ്.ആലിമുസ്ലിയാരുടെ ആത്മമിത്രവും, തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ നേതാക്കളിൽ പ്രധാനിയും ആയിരുന്നു കാരാടൻ മൊയ്തീൻ സാഹിബ് .1921ആഗസ്റ്റ് 29 ന് തിരൂരങ്ങാടി പള്ളി വളഞ്ഞ് ആലിമുസ്ലിയാരെയും അനുയായികളെയും ആക്രമിച്ച് കീഴടക്കി അറസ്റ്റു ചെയ്തു കൊണ്ടുപോകാൻ സന്നാഹമൊരുക്കി വന്നബ്രിട്ടീഷ് സേനയോട് ധീരമായി പൊരുതി മരിച്ച വീര രക്തസാക്ഷിയാണ് കാരാടൻ മൊയ്തീൻ. കാരാടൻ മൊയ്തീൻ സാഹിബടക്കം ...
Crime

കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ നടൻ ശ്രീജിത്ത് രവിയെ റിമാൻഡ് ചെയ്തു

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി 14ഉം 9ഉം വയസുള്ള കുട്ടികള്‍ക്കു മുന്നിൽ അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. ശ്രീജിത്ത് രവിയുടെ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. കാറ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. 14 ദിവസത്തിന് ശേഷം പ്രതിയുടെ ജാമ്യ ഹരജി കോടതി പരിഗണിക്കും. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യത്തിന് പ്രോത്സാഹനം നൽകുന്ന നിലപാടായിരിക്കും അതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ രോഗം മൂലമാണ് കുറ്റം ചെയ്തതെന്നും കൂടുതൽ ചികിത്സ തേടേണ്ടതുണ്ടെന്നുമായിരുന്നു കോടതിയിൽ ശ്രീജിത്ത് രവിയ...
Obituary

തിരൂരങ്ങാടി കവറൊടി മുഹമ്മദ് മാസ്റ്റർ അന്തരിച്ചു

തിരൂരങ്ങാടി: പൊതു പ്രവർത്തകൻ തിരൂരങ്ങാടി പനമ്പുഴ റോഡ് സ്വദേശി കവറൊടി മുഹമ്മദ് മാസ്റ്റർ (76) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട നിവാരണസമിതി (മാപ്സ് ) ജില്ല പ്രസിഡന്റ്, തിരൂരങ്ങാടി പൗര സമിതി പ്രസിഡന്റ്, തിരൂരങ്ങാടി കലാ സമിതി സ്ഥാപക അംഗം, തിരൂർ ഏഴൂർഎം ഡി പി എസ് യു പി സ്കൂൾ മുൻ അധ്യാപകൻ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ ബ്ലോക്ക് പ്രസിഡണ്ട്, എ വി മുഹമ്മദ് സ്മാരക സമിതി ജോയിൻ കൺവീനർ, സാക്ഷരത മിഷൻ റിസോഴ്‌സ് പേഴ്സൻ, തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. പഴയ കാല ഫോട്ടോഗ്രാഫർ ആയിരുന്നു. ഭാര്യ: ഖദീജ.മക്കൾ :നൗഷാദ്, റിഷാദ്, നിഷാദ്, നിഷാത്ത്, മരുമകൾ : ഷാനവാ...
Accident

തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ ബസാർ ആണൂർ ചിറ്റംപള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി - സുഹ്‌റ എന്നിവരുടെ മകൻ മുഹമ്മദ് മിഖ്ദാദിന്റെ (13) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. വൈകിയിട്ടും കുട്ടിയെ കാണാതായപ്പോൾ അന്വേഷണം നടത്തുകയായിരുന്നു. തോടിന്റെ വക്കിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി. കുട്ടി കുളിക്കുന്നത് കണ്ടതായി സമീപവാസികളും പറഞ്ഞു. ഇതോടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടി കുളിച്ചിരുന്ന ഭാഗത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ നിന്ന് ഇന്നലെ രാത്രി 11.30 ന് മൃതദേഹം കണ്ടെത്തുകയായിരുന്നു....
Malappuram, Other

കുളിക്കാൻ പോയ കുട്ടിയെ കാണാതായി, തിരച്ചിൽ തുടരുന്നു

പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ നാട്ടുകാർ തിരച്ചിൽ തുടരുന്നു. പള്ളിക്കൽ ബസാർ ആണൂർ ചിറ്റം പള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി - സുഹ്‌റ എന്നിവരുടെ മകൻ മുഹമ്മദ് മിഖ്ദാദിനെ (13) ആണ് കാണാതായത്. വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്വേശിച്ചപ്പോൾ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തുടങ്ങിയ തിരച്ചില്‍ ഇപ്പോള്‍ ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയ നിരവധി പേരാണ് തിരച്ചില്‍ നടത്തുന്നത്...
Accident

കണ്ണൂർ മട്ടന്നൂരിൽ സ്ഫോടനം, രണ്ട് പേർ മരിച്ചു

കണ്ണൂർ: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അസം സ്വദേശികളായ ഫസല്‍ഹഖ്(52), ശഹീദുല്‍(24) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേര്‍ വാടകയ്ക്കു താമസിക്കുന്ന ഓടുമേഞ്ഞ വീട്ടില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു ഉഗ്രസ്ഫോടനം. റോഡരികിലെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് താമസ സ്ഥലത്തെ വാടക വീട്ടില്‍ സൂക്ഷിക്കുന്നവരാണ് മരണപ്പെട്ടവരും സഹവാസികളും. സാധനങ്ങള്‍ വീട്ടിൽ നിറഞ്ഞാല്‍ അവ വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്. മട്ടന്നൂര്‍ പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി...
Breaking news

ഭരണഘടന വിരുദ്ധ പ്രസംഗം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്....
Crime

മലപ്പുറം ഗവ.കോളേജിൽ മോഷണം; എസ്എഫ്ഐ, കെ എസ് യു നേതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

മലപ്പുറം ഗവൺമെന്റ് കോളേജിലുണ്ടായ മോഷണത്തിൽ ഏഴു വിദ്യാർഥികൾ അറസ്റ്റിൽ. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു യൂണിറ്റ് പ്രസിഡൻറും ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. കോളേജിലെ ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറും ഉൾപ്പെടെ ഒരു ലക്ഷം മൂല്യമുള്ള ഉപകരണങ്ങളാണ് മോഷ്ടിച്ചത്.എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂർ തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് ആത്തിഫ്, കോഴിക്കോട് നന്മണ്ട ആദർശ് രവി, പാണ്ടിക്കാട് ജിബിൻ, വള്ളുവമ്പ്രം നീരജ് ലാൽ, പന്തല്ലൂർ ഷാലിൻ, മഞ്ചേരി സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 11 ബാറ്ററികളും പ്രൊജക്ടറുകളുമാണ് വിവിധ ഡിപ്പാർട്ട്‌മെൻറുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇസ്‌ലാമിക് ഹിസ്റ്ററി, ഉർദു, കെമിസ്ട്രി എന്നീ ഡിപ്പാർട്ട്‌മെൻറുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഇൻവെർട്ടർ ബാറ്ററികളിൽ അഞ്ചെണ്ണമാണ്...
Local news

അധികൃതർ കനിഞ്ഞില്ല; കൗൺസിലറും നാട്ടുകാരും ഇറങ്ങി റോഡ് ഗതാഗത യോഗ്യമാക്കി

പരപ്പനങ്ങാടി - നഗരസഭ 15ാം ഡിവിഷനിലെ വർഷങ്ങളായി തകർന്ന് കിടന്നിരുന്ന അട്ടക്കുളങ്ങര അങ്കണവാടിറോഡ് ഡിവിഷൻ കൗൺസിലർമമ്മിക്ക കത്ത് സമീറിൻ്റെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ സഹകരണത്തോടെ ഗതാഗത യോഗ്യമാക്കി. മുൻ ഡി വിഷൻ കൗൺസിലറുടെയും പ്രദേശത്തെ പൊ പ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് അങ്കണവാടിയിലേക്ക് റോഡ് നിർമ്മിച്ചത്.മഴക്കാലമാകുന്നതോടെ കുട്ടികൾക്ക് അങ്കണവാടിയിൽ പോകുന്നതും വാഹന ങ്ങൾ കടന്നു പോകാൻ പറ്റാത്തതിനാൽ ഭക്ഷ്യധാന്യങ്ങളും മറ്റും എത്തിച്ചിരുന്നതും ദുഷ്ക്കര പാതയിലൂടെയായിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജനപ്രതിനിധികൾക്കും അധികാരികൾക്കും നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടിയൊന്നുമാവാത്തതിനാലാണ് കൗൺസിലറും പ്രദേശവാസികളും സ്വന്തമായി പണം മുടക്കി ചെളി നിറഞ്ഞ റോഡ് ഗതാഗതമാക്കിയത്.ഇനി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പാർശ്വഭിത്തി കെട്ടുന്നതടക്കമുള്ള മറ്റു ജോലികൾ ചെയ്യുമെന്ന് കൗൺസിലർ മമ്മി...
Other

സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ കാണാതായി, 16 കാരനായ കാമുകനൊപ്പം തിയേറ്ററിൽ നിന്ന് കണ്ടെത്തി

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പ്രമുഖ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ കാണാതായത് രക്ഷിതാക്കളിലും സ്കൂൾ അധികൃതരിലും പോലീസിലും പരിഭ്രാന്തി പരത്തി. സ്കൂൾ ബസിൽ വീട്ടിൽനിന്ന് പുറപ്പെട്ട കുട്ടിയെ സ്കൂൾ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. സ്കൂൾ അധികൃതർ ഉടൻ പോലീസിൽ പരാതി നൽകി. പോലീസ് നഗരത്തിലും പരിസരങ്ങളിലും പയ്യാമ്പലത്തും പരിശോധന നടത്തി. ഒടുവിൽ കുട്ടിയെ നഗരത്തിലെ തിയേറ്ററിൽ തിരുവനന്തപുരത്തുകാരനായ പ്ലസ്വൺ വിദ്യാർഥിയായ കൂട്ടുകാരനോടൊപ്പം കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണത്രേ ഇരുവരും. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. കുട്ടി തലേന്ന് അമ്മയുടെ ഫോണിൽ നിന്ന് പനിയാണ്, നാളെ ക്ലാസ്സിൽ വരില്ലെന്ന് മെസേജ് അയച്ചിരുന്നു. തുടർന്നാണ് സ്കൂൾ വണ്ടിയിൽ വീട്ടിൽ നിന്ന് സ്കൂളിൽ പോയ ശേഷം ഇന്നലെ കാമുകനൊപ്പം പോയത്. യൂണിഫോമിൽ പോയ കുട്ടി കയ്യിൽ സൂക്ഷിച്ചിരുന്ന മറ്റൊരു വസ്ത്രം തിയേറ്ററിലെ ബാത് റൂമിൽ നിന്ന് മ...
Job

വിവിധ തസ്തികകളില്‍ നിയമനം

വിവിധ തസ്തികകളില്‍ നിയമനംജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഹെഡ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.ഫോണ്‍ : 04832 734 737. രജിസ്‌ട്രേഷന്‍ ക്യാമ്പ്തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ ചേലേമ്പ്ര ഗ്...
Local news

കൗൺസിലറുട ഇടപെടൽ, ലീഗൽ മെട്രോളജി ഓഫീസിലെ ‘കസേര ബ്ലോക്ക്’ ഒഴിവായി കിട്ടി

തിരൂരങ്ങാടി: നഗരസഭാ സിലറുട ഇടപെടൽ, ലീഗൽ മെട്രോളജി ഓഫീസിലെ "കസേര ബ്ലോക്ക്" ഒഴിവാക്കി. തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി ഓഫീസിലാണ് മറ്റുള്ളവർക്ക് ഓഫീസിലേക്ക് പ്രവേശനം തടസ്സമാകുന്ന വിധത്തിൽ, ഓഫീസ് വാതിലിന് മുമ്പിൽ കസേര ഇട്ട് മാർഗതടസ്സം ഉണ്ടാക്കിയിരുന്നത്. കോവിഡ് സമയത്ത് ഓഫീസിൽ പൊതുജനങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച മാർഗ തടസ്സം ആയിരുന്നു ഇത്. കോവിഡ് നിയന്ത്രണം കഴിഞ്ഞതോടെ മറ്റു ഓഫീസുകളിലെല്ലാം കയറുന്നതിന് പൊതുജനങ്ങൾക്ക് നിയന്ത്രണം ഒഴിവാക്കിയെങ്കിലും ഇവിടെ മാത്രം തുടർന്ന്. മിനി സിവിൽ സ്റ്റേഷനിൽ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ഓഫീസിൽ എത്തുന്നത്. എന്നാൽ ആർക്കും പ്രവേശനമില്ത്തതിനാൽ പുറത്ത് ജനൽ വഴി ചോദിച്ചറിഞ്ഞു മടങ്ങുകയാണ്. സമീപത്തെ ഓഫീസുകളിലൊന്നും ഈ തടസ്സം ഇല്ലാതിരിക്കുമ്പോഴാണ് ഇവിടെ തടNസ്സം തുടർന്നത്. അന്വേഷിക്കുന്നവരോ...
Breaking news

ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍; പ്രസംഗം വിവാദത്തിൽ

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില...
Crime

പണം തിരിമറി നടത്തി മുങ്ങിയ ബാങ്ക് കളക്ഷൻ ഏജന്റിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിലെ നിത്യപിരിവ് ഏജന്റിനെ അറസ്റ്റ് ചെയ്തു. കളക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന് ബാങ്ക് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ(42)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ കര്‍ണ്ണാടകയില്‍ നിന്നുമാണ് സര്‍ഫാസിനെ പിടികൂടിയത്.കഴിഞ്ഞ മാസം 28-ന് രാവിലെ ബാങ്കിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ സര്‍ഫാസ് മുങ്ങുകയായിരുന്നു. സര്‍ഫാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും, ശേഷം പണം അടച്ചില്ലെന്ന് കാണിച്ച് ബാങ്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെ മൈസൂരിനടുത്ത് വെച്ചാണ് പിടിയിലായത്. 160 അക്കൗണ്ടുകളില്‍ നിന്നായി 64.5 ലക്ഷം രൂപയാണ് സര്‍ഫാസ് തിരിമറി നടത്തിയതായി ബാങ്ക് പരാതി നല്‍കിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജറാക്കി. ഇടപാടുകരിൽ...
Other

സമസ്ത: ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളാന്‍ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധം- ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില കൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാം ഘട്ട സംഗമം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രത്യേകം പെരുമാറ്റ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അ...
university

പെരുന്നാൾ പിറ്റേന്നത്തെ യൂണിവേഴ്സിറ്റി പരീക്ഷ മാറ്റാൻ നിവേദനം നൽകി

തേഞ്ഞിപ്പലം: പെരുന്നാൾ പിറ്റേന്ന്കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ ഡിഗ്രി പിജി പരീക്ഷകൾ മാറ്റി വെക്കാൻ സി കെ സിടി സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കും പരീക്ഷാ കൺട്രോളർക്കും നിവേദനം നൽകി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രസ്തുത നടപടി പുന:പരിശോധിച്ച് പരീക്ഷ മാറ്റി വെയ്ക്കുമന്ന് വൈസ് ചാൻസലർ സംസ്ഥാന കമ്മിറ്റിക്ക് ഉറപ്പ് നൽകി. സി കെ സിടി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ഷിബിനു . എസ് , ഡോ.അബ്ദുൽ കരീം.ടി, ഡോ. ഷബീർ .വി .പി , മുഹമ്മദ് ഹസീബ്.എൻ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു....
Gulf, Obituary

ഹൃദയാഘാതം; കോട്ടയ്ക്കൽ സ്വദേശി ത്വാഇഫില്‍ മരിച്ചു

ത്വാഇഫ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടക്കൽ സ്വദേശി ത്വാഇഫില്‍ മരിച്ചു. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശി കാട്ടില്‍ ഉസ്മാന്‍ (50) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച്‌ നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ത്വാഇഫ് സിറ്റിയില്‍ ബൂഫിയ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 28 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. ഒന്നര മാസം മുമ്ബാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. പിതാവ്: പരേതനായ കോയക്കുട്ടി ഹാജി, മാതാവ്: ഫാത്തിമ ഹജ്ജുമ്മ, ഭാര്യ: സാജിത. മക്കൾ: മുഫീദ ,ഉവൈസ് മാശിത്ത.മരുമകൻ: ഇസ്ഹാഖ്സഹോദരങ്ങൾ: ഉമ്മർഅബ്ദുൽ സലാം, ഫൈസൽ,കുഞ്ഞികതിയമ്മ. മയ്യിത്ത് ത്വാഇഫില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണാന്തര നടപടിക്രമങ്ങള്‍ ത്വാഇഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ നടന്നുവരുന്...
Breaking news

ചികിത്സ പിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു, വീട്ടുകാർ അറിയാതെ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തു; സംഘർഷം

പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ആശുപത്രി പരിസരത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ബന്ധുക്കൾ ബോധരഹിതരായി വീണു. ഇതിന് മുൻപും ആശുപത്രിയിൽ സമാന മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു....
Local news

സഹകരണ ബാങ്കിലെ നിക്ഷേപകർക്കുള്ള പണം തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൻ്റ കക്കാട് ബ്രാഞ്ചിൽ നടന്നിട്ടുള്ള സാമ്പത്തിക അഴിമതിയിൽ നിരവധി പാവപ്പെട്ട കർഷകർക്കും, മറ്റ് ചെറുകിട കച്ചവടക്കാർ തുടങ്ങി വീട്ടമ്മമാർക്ക് വരെ വലിയ സാമ്പത്തിക നഷ്ടം വന്നിട്ടുണ്ട്. കോടികളുടെ അഴിമതിയാണ് ബാങ്കിൽ നടന്നിട്ടുള്ളത്. ഇത് അന്വേഷിച്ച് സാമ്പത്തികം നഷ്ടപ്പെട്ടവർക്ക് അത് നേടിക്കൊടുക്കാൻ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം തിരൂരങ്ങാടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ചുള്ളിപാറയിൽ നടന്ന സമ്മേളനം ജില്ല കമ്മറ്റി അംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം ചെയ്തു.പ്രഫ: പി മമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് ടി പ്രഭാകരൻ, ഏരിയ ജോയിൻ സെക്രട്ടറി എംപി ഇസ്മായിൽ,എസ് സദാനന്ദൻ, കെ രാമദാസ്, ടി അയ്യൂബ്, എൻ സുധാകരൻ, കെ ഉണ്ണി മാഷ് എന്നിവർ സംസാരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സ്വയം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് സമ്മേള പ...
Other

കാണാതായ ബാങ്ക് കളക്ഷൻ ഏജന്റിനെ കണ്ടെത്തി

തിരൂരങ്ങാടി: കാണാതായ തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് കക്കാട് സ്വദേശി പി കെ സർഫാസിനെയാണ് കണ്ടെത്തിയത്. കർണാടകയിൽ നിന്ന് പോലീസ് കണ്ടെത്തി പുലർച്ചയോടെ തിരൂരങ്ങാടി സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസം ബന്ധുക്കളും നാട്ടുകാരും തിരഞ്ഞ് പോയിരുന്നു. പൊലീസാണ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചത്. കഴിഞ്ഞ മാസം 28 നാണ് സർഫാസിനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്. ഇടപാടുകരിൽ നിന്ന് പിരിച്ച തുക അടക്കാതെ കാണാതായതായി ബാങ്ക് അധികൃതരും പരാതി നൽകിയിരുന്നു....
error: Content is protected !!