Sunday, June 28

Author: tirurangaditoday

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
Other

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

നിലമ്പൂർ: പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ മകൾ ഇഷ ആണ് മരിച്ചത്. ഇന്ന് രാവിലെകുട്ടിയെ കാണാതായതിനേ തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിൽബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ പിതാവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു, മൃതദേഹം നിലമ്പൂർ ഹോസ്പിറ്റലിൽ...
Tech

ഒ.ടി.പി കൈമാറിയാൽ വാട്‌സാപ്പിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും; സൂക്ഷിക്കണമെന്ന് പോലീസ്

കൊച്ചി: എസ്.എം.എസ്. മുഖേനയും ഫോൺകോൾ മുഖേനയും വാട്സാപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈബർ തട്ടിപ്പ്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനാണ് ഇങ്ങനെ വാട്സാപ്പ് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പ് കൂടിയതോടെ കരുതിയിരിക്കണമെന്ന് പോലീസ്തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 'വാട്സാപ്പ് സപ്പോർട്ട് സർവേ' എന്ന പേരിൽ ഫോൺ വിളിച്ചാണ് തട്ടിപ്പിന് വഴി ഒരുക്കുന്നത്. സംസാരത്തിനിടെ വിളിക്കുന്നയാളുടെ നമ്പരിൽ വാട്സാപ്പ് രജിസ്ട്രേഷൻ പ്രോസസിങ്ങിനായുള്ള നടപടികൾ തട്ടിപ്പുകാർ ചെയ്തുതുടങ്ങും. ഇതിനിടെ, സർവേയെന്ന പേരിൽ ഫോണിൽ വന്നിരിക്കുന്ന ഒ.ടി.പി. പറയാൻ ആവശ്യപ്പെടും. വാട്ട്സാപ്പ് സപ്പോർട്ട് സർവേയുടെ ഭാഗമായി വിളിച്ചവരാണന്ന വിചാരത്തിൽ ഇത് ഉപയോക്താക്കൾ പറഞ്ഞുകൊടുക്കും. ഒ.ടി.പി. ലഭിക്കുന്നതോടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാർ തങ്ങളുടെ നിയന്ത്രണത്തിലാക്കും. വാട്സാപ്പ് ഉപയോഗിച്ച് ഇവർ നടത്തുന്ന...
Other

നാട്ടിലെ മുസ്ലിം കാരണവർ മരിച്ചു; ഉത്സവഘോഷം വേണ്ടെന്ന് വെച്ച് ക്ഷേത്ര കമ്മിറ്റി

തിരൂര്‍: ബാൻഡ് വാദ്യവും ചെണ്ടമേളവുമായി ക്ഷേത്രോൽസവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെ്ച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തിന് മുമ്പ് ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു...
Other

നൂറയ്ക്ക് കേരള കോൺഗ്രസ് (എം)ൻ്റെ അനുമോദനം

പെരുവള്ളൂർ: പേപ്പർ ക്രാഫ്റ്റിൽങ്ങിൽ 2 മിനിറ്റ് 30 സെക്കന്റ് സമയത്തിനുള്ളിൽ ഏറ്റവും ചെറിയ പേപ്പർ ചിത്രശലഭം ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ കെ.ടി നൂറയെ കേരള കോൺഗ്രസ് (എം) അനുമോദിച്ചു. പാർട്ടി വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് നിസാർ കൂമണ്ണ സ്നേഹോപഹാരം സമ്മാനിച്ചു. ചടങ്ങിൽ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഉപാധ്യക്ഷൻ ബഷീർ കൂർമത്ത്, കെ.എസ്.സി (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് എം. ഫവാസ്, കേരള കോൺഗ്രസ് (എം) നേതാക്കളായ ഉണ്ണി, സുരേഷ്, കെ.ടി നൗഷാദ് സംബന്ധിച്ചു....
Other

ചേ​റാ​ട് കുർമ്പാച്ചി മ​ല​യി​ൽ കുടുങ്ങിയ​യാ​ളെ കണ്ടെ​ത്തി

പാ​ല​ക്കാ​ട്: ചേ​റാ​ട് കുർമ്പാച്ചി മ​ല​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ബേ​സ് ക്യാ​ന്പി​ലെ​ത്തി​ച്ചു. ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി ക്യാ​ന്പി​ലെ​ത്തി​ച്ച​ത്. ആദിവാസി വിഭാഗത്തിൽപ്പെട്ട രാ​ധാ​കൃ​ഷ്ണ​ൻ സ്ഥി​ര​മാ​യി കാ​ട്ടി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച രാ​ത്രി 7.10ന് ​മ​ല​യു​ടെ മു​ക​ളി​ൽ മൂ​ന്ന് ലൈ​റ്റു​ക​ൾ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കൂടുതൽ പേർ ഉണ്ടെന്നാണ് നാട്ടുകാരുടെ സംശയം. ക​ഴി​ഞ്ഞ ദി​വ​സം ബാ​ബു​വി​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചെ​ടു​ത്ത​തി​ന്‍റെ ചൂ​ടാ​റും മു​ൻ​പ് ജി​ല്ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത മ​ല​ക​യ​റ്റം...
Accident

പൂക്കിപറമ്പ് മിനി ലോറി-ഓട്ടോ അപകടം; ഒരാൾ കൂടി മരിച്ചു.

തിരൂരങ്ങാടി: പൂക്കിപറമ്പ് കല്ലുമായി വരികയായിരുന്ന ലോറിയും ഓട്ടോയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.വൈലത്തൂർ പറമ്പിൻ മുകളിൽ താമസിക്കുന്ന ഒട്ടുംപുറത്ത് വേലായുധൻ്റെ മകൻ വിജിത്ത് എന്ന കുട്ടൻ(32)ആണ് മരിച്ചത്.ഫെബ്രുവരി 9 ന് 5 മണിക്കാണ് ആണ് അപകടം നടന്നത്.അപകടത്തിൽ അന്നെ ദിവസം തന്നെ തിരൂർ തലക്കടത്തൂർ സ്വദേശി പുതിക്കാട്ടിൽ ഷിബുമരിച്ചിരുന്നു.4 പേർ ചികിത്സയിലായിരുന്നു.ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.മരിച്ച വിജിത്ത് ഓട്ടോയിൽ ഷിബുവിന് കൂടെ ഉണ്ടായിരുന്ന ആളാണ്.ഇതോടെ അപകsത്തിൽ മരണം രണ്ടായി.മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്.വിജിത്തിൻ്റെ മൃതദേഹം തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.തിങ്കളാഴ്ച്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.മാതാവ്: വിജയലക്ഷ്മി.സഹോദരിമാർ:വിജിന,വിബിന....
Other

കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു

സംഭവം വിവാഹ വീട്ടിലെ തർക്കത്തിന് ശേഷം കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബോംബ് പൊട്ടി ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ ഹേമന്ത്, അരവിന്ദ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽവെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി ...
Accident

കഴിഞ്ഞയാഴ്‌ച വിവാഹിതയായ നവവധു പുഴയിൽ മരിച്ച നിലയിൽ

വള്ളിക്കുന്ന്: കോട്ടക്കടവ് പുഴയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ(26)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ആദ്യ വിരുന്നിനായി ഇന്നലെയാണ് ആര്യയും ഭർത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്.ഇന്നലെ വൈകീട്ട് വീട്ടിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരിൽ ആര്യയുടെ സ്കൂട്ടറും ചെരുപ്പും നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഇതോടെ രാത്രി ഏറെ വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക...
Other

മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു മുന്നോടിയായുള്ള മാർഗ്ഗരേഖ

· പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ  ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.  മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്. 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.  ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമ...
Accident

കിണറ്റിൽ വീണ ഉമ്മയെയും കുട്ടിയെയും രക്ഷപ്പെടുത്തി

മലപ്പുറം : കൊണ്ടോട്ടി, തുറക്കൽ ചെമ്മല പറമ്പ് എന്ന സ്ഥലത്തിനടുത്ത്, പുളിക്കൽ പഞ്ചായത്ത് എട്ടാം വാർഡിൽ കാരാട്ട് പറമ്പ് ഹൗസിൽ നസീന. പി (31), മുഹമ്മദ് റസാൻ (08) എന്നിവരാണ് അബദ്ധവശാൽ കിണറ്റിൽ അകപ്പെട്ടത്. കിണറിന് ഏകദേശം മുപ്പതടിയോളം ആഴവും അഞ്ചടിയോളം വെള്ളവും ഉണ്ടായിരുന്നു. രാവിലെ അഞ്ചരയോടെ കൂടിയായിരുന്നു സംഭവം. മലപ്പുറം ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ . യു. ഇസ്മയിൽ ഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി. വിജയകുമാർ, ഫയർ ഓഫീസർമാരായ ഇ. രതീഷ്, എൻ. പി സജിത്ത്, മുഹമ്മദ് ഫാരിസ്, വി. വിബിൻ, വി, അബ്ദുൽ മുനീർ, വി. പി. നിഷാദ്, ഹോം ഗാർഡ് മാരായ സി. വി അശോക് കുമാർ, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. https://youtu.be/QCdXpNMBq70...
Obituary

വിരുന്നു വന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടി: കിഴിശ്ശേരി അമേരിക്കൻ മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. കരുവാരകുണ്ട് സ്വദേശി ഉണ്ണി (38) എന്നയാളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. കരുവാരക്കുണ്ടിൽ നിന്നും അമേരിക്കൻ മുക്കിൽ ഉള്ള ബന്ധുവീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഇദ്ദേഹം. മൃതദേഹം കൊണ്ടോട്ടി പോലീസിന്റെ നേതൃത്വത്തിൽ. എമർജൻസി റെസ്ക്യൂ ഫോഴ്സ് (ERF) അംഗങ്ങളും, ആക്‌സിഡന്റ് റെസ്ക്യൂ 24×7 ടീമംഗങ്ങളും, നാട്ടുകാരും ചേർന്ന് മൃതദേഹം മരത്തിൽ നിന്നും താഴെയിറക്കി. കൊണ്ടോട്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി . തുടർ നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി....
Other

നഗരസഭയിലെ ഫോൺ വിവാദം: സിപിഐ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

സി.പി.ഐ, എ.ഐ.വൈ.എഫ് സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. തിരൂരങ്ങാടി: നഗരസഭക്കകത്ത് വെച്ച് മുൻ കൗൺസിലറും സി.ഡി.എസ് മെമ്പറുമായ കെവി.മുംതാസിനെ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ അലി മോൻ തടത്തിൽ കയ്യേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കാതെ തിരൂരങ്ങാടി സി.ഐ എം.പി സന്ദീപ് കുമാർ പ്രതിയെ സംരക്ഷിക്കുന്നെന്നും എസ്.എച്ച്.ഒ അഴിമതിയും സ്വജന പക്ഷ പാതവും തുടരുകയാണെന്നു ആരോപിച്ചു എ.ഐ.വൈ.എഫ് - സി.പി.ഐ സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം 4 മണിക്ക് അക്രമത്തിനിരയായ മുംതാസ് സ്റ്റേഷനിൽ എത്തിയ പരാതി പറഞ്ഞ സാഹചര്യത്തിൽ നിർബദ്ധ പൂർവ്വം അവിടെ ഉണ്ടായിരുന്ന പോലീസുകാർ പരാതി എഴുതി വാങ്ങിക്കുകയായിരുന്നത്രെ.8 മണി പിന്നിട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പോലീസ് നടപട...
Other

തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതിക്ക് 9 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലാണ് പദ്ധതി തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് 9 കോടി രൂപയുടെ അനുമതിയായി…തിരൂരങ്ങാടി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്കായി 9 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ. പി.എ മജീദ് എം. എൽ. എ അറിയിച്ചു. നഗരസഭകൾക്കുള്ള നഗര സഞ്ചയം എന്ന കേന്ദ്രസർക്കാർ പദ്ധതിയിലാണ് തുക അനുവദിച്ചിട്ടുള്ളത്. പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തിക്കായി 5 കോടി രൂപയും, തിരൂരങ്ങാടി നഗരസഭയിലെ കല്ലക്കയം കുടിവെള്ളപദ്ധതിയുടെ തുടർ പ്രവർത്തിക്കായി 4 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.നേരത്തെ കല്ലക്കയം കുടിവെള്ള പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കുകയും, ഈ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ റോഡ് പുരുദ്ധാരണത്തിനു 80 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ്, കിണർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തിരൂരങ്ങാടി നഗരസഭയ...
Gulf

റിയാദ് പത്രപ്രവർത്തക യൂണിയൻ: നൗഫൽ പാലക്കാടൻ ചീഫ് കോഡിനേറ്റർ, അഫ്താബ് സെക്രട്ടറി

റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാനിയമ മലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചീഫ് കോഓര്‍ഡിനേറ്റര്‍ ഷിബു ഉസ്മാൻ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷഫീഖ് കിനാലൂര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍മാരായ ഷംനാദ് കരുനാഗപ്പള്ളി, നൗഫല്‍ പാലക്കാടന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് ചങ്ങരംകുളം, നാദിര്‍ഷാ എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി.രക്ഷാധികാരികളായ അഷ്റഫ് വേങ്ങാട്ട്, നസ്രുദ്ദീന്‍ വി.ജെ എന്നിവര്‍ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.ഭാരവാഹികള്‍: പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടിവി), ജനറല്‍ സെക്രട്ടറി അഫ്താബ് റഹ്‌മാന്‍ (മീഡിയ വണ്‍), ട്രഷറര്‍ ജലീല്‍ ആലപ്പുഴ (ജയ്ഹിന്ദ്...
Accident

ഭര്‍തൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍നിന്ന് വീണ് മരിച്ചു

തിരുവല്ല: ഭർതൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽനിന്ന് വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർചിറ സ്വദേശി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. ട്രെയിനിൽ കയറി ഭർതൃമാതാവിന്റെ സീറ്റ് കണ്ടെത്തി ഇരുത്തിയ ശേഷം ലഗേജ് എത്തിച്ച് തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോൾ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അനു ശബരി എക്സ്പ്രസിന്റെ അടിയിൽപ്പെടുകയായിരുന്നു. രണ്ട് കാലുകളും മുറിഞ്ഞുപോയ അവസ്ഥയിലാണ് അനുവിനെ ആശുപത്രിയിൽ പ്രവേശിപ്പച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു...
Other

പിൻവലിച്ച 500 രൂപയുടെ നോട്ടുകെട്ട് നഗരസഭയുടെ മാലിന്യത്തിൽ

മഞ്ചേരി ∙ പിൻവലിച്ച 500 രൂപയുടെ 50,000 രൂപ മതിക്കുന്ന നോട്ടുകെട്ട് നഗരസഭാ മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ഹരിതകർമസേന വൊളന്റിയർമാർക്കാണ് ലഭിച്ചത്. അടുത്ത ദിവസം പൊലീസിനു കൈമാറുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഹരിത കർമസേന വയപ്പാറപ്പടി വാർഡിൽനിന്നു ശേഖരിച്ച മാലിന്യം പയ്യനാട് മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ (എംസിഎഫ്) കൊണ്ടുപോയി തരം തിരിച്ചപ്പോഴാണ് ചാക്കിൽ നിന്ന് നോട്ടുകൾ താഴെ വീണത്. വൊളന്റിയർമാർ സേനാ ഓഫിസിലേക്കു കൈമാറി. ഒരു ബാങ്കിൽ വിവരം അറിയിച്ചെങ്കിലും പിൻവലിച്ച നോട്ട് എടുക്കില്ലെന്ന് അറിയിച്ചതോടെയാണ് പൊലീസിന് കൈമാറുന്നത്. ഒരു വർഷം മുൻപ് മാലിന്യത്തിൽനിന്നു സ്വർണാഭരണം ലഭിച്ചത് പിന്നീട് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയിരുന്നു....
Other

ഭിന്നശേഷി വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാൻ ‘ലീപ് ടു ലൈഫ്’ പദ്ധതിയുമായി ഗ്രീൻട്രാക്ക്

തിരൂരങ്ങാടി നഗരസഭ പരിധിയില ഭിന്നശേഷി വിദ്യാർഥികളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ചെമ്മാട് സി കെ നഗർ ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ (Green Track Cultural Centre) എല്ലാ ആഴ്ചകളിലും ഒരു ദിവസം രണ്ടു മണിക്കൂർ സമയം ചെമ്മാട് ലൂപ്പി ലോഞ്ച് ടെർഫിൽ വെച്ച് ലീപ് റ്റു ലൈഫ് (LEAP TO LIFE) ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. LEAP TO LIFE ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 12 ശനി ഉച്ചക്ക് ശേഷം 3:30ന് ചെമ്മാട് ലൂപ്പി ലോഞ്ച് ടർഫിൽ ബഹുമാനപ്പെട്ട തിരൂങ്ങാടി നിയോജകമണ്ഡലം MLA കെ പി എ മജീദ് നിർവഹിക്കും. പാരാ ആംപ്യൂട്ടി ഫുട്‌ബോൾ ഇന്ത്യൻ ടീമംഗം മുഹമ്മദ് ഷഫീഖ് പാണക്കാടൻ മുഖ്യാതിഥിയായി പങ്കെടുക്കും,തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റ...
Crime

ഹോട്ടലിന്റെ ചുമർ കുത്തിത്തുറന്ന് മോഷണം. 4 വർഷം മുമ്പും സമാന മോഷണം

പരപ്പനങ്ങാടി: പയനിങ്ങൽ എ.സി.സി. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റെഡ് റോസ് ഹോട്ടലിൽ മോഷണം. കൗണ്ടറിലുണ്ടായിരുന്ന അരലക്ഷത്തോളം രൂപ കവർന്നു. കടയുടെ പിറകുവശത്തെ മതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് ഹോട്ടലിന് അകത്തുകയറിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് ഹോട്ടൽ അടച്ച് ജീവനക്കാർ പോയതായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടടുത്ത സമയത്താണ് മോഷണം നടന്നിട്ടുള്ളത്. ഹോട്ടലിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖാവരണം ധരിച്ചതിനാൽ മനസ്സിലാകാത്ത അവസ്ഥയില വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി. പരിശോധിച്ച് അന്വേഷണമാരംഭിച്ചു. 2017-ലും ഈ സ്ഥാപനത്തിൽ സമാനമായ കവർച്ച നടന്നിരുന്നു....
Other

തിരൂരങ്ങാടി നഗരസഭയിൽ യുവ കൗണ്സിലറും മുൻ വനിത കൗണ്സിലറും തമ്മിൽ ഫോൺ വിവാദം

തിരൂരങ്ങാടി നഗരസഭയിൽ മൊബൈൽ ഫോണിനെ ചൊല്ലി വിവാദം. യൂത്ത് കോണ്ഗ്രസ് നേതാവായ കൗണ്സിലർ അലി മോൻ തടത്തിലിന്റെ കാണാതായ ഫോണിനെ ചൊല്ലിയാണ് നഗരസഭയിൽ പുതിയ വിവാദം ചൂടുപിടിച്ചിരിക്കുന്നത്. അലി മോൻ തടത്തിലും മുൻ കൗണ്സിലറും സി ഡി എസ് അംഗവുമായ സിപിഐ യിലെ കെ വി മുംതാസും തമ്മിലുള്ള തർക്കത്തിൽ പോലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് എ ഐ വൈ എഫ്. ഇന്ന് മുന്സിപാലിറ്റിയിൽ നടന്ന സി ഡി എസ് പരിപാടിക്കിടെ മുംതാസിന് ഫോൺ വീണു കിട്ടിയിരുന്നു. മുൻസിപ്പാലിറ്റി വൈസ് ചെയർപേഴന്റെ നിർദേശ പ്രകാരം കൈവശം വെച്ചിരുന്നു. ഇതിനിടെ ഫോണിലേക്ക് അലിമോൻ വിളിച്ചു. ഇത് ആരാണെന്ന് ചോദിച്ചത് അലിമോന് ഇഷ്ടപ്പെട്ടില്ലെന്നും ആള് ആരാണെന്ന് അറിഞ്ഞാലെ നീ ഫോൺ തരൂ എന്ന് ചോദിച്ചു അസഭ്യം പറഞ്ഞതായും സ്ത്രീത്വത്തെ അവഹേളിച്ചതായും മുംതാസ് പറയുന്നു. എന്നാൽ കളഞ്ഞു പോയ ഫോണിലേക്ക് വിളിച്ച് എന്റേതാണ് എന്നു പറ...
Other

പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചു നീക്കാൻ തുടങ്ങി

അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാന്‍ തുടങ്ങി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിക്കുന്നത്.1,47000 രൂപയുടെ ടെന്‍ഡര്‍ പ്രകാരമാണ് പൊളിക്കല്‍ ആരംഭിച്ചത്. നേരത്തെ രണ്ട് തവണ റോപ് വെ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്...
Other

വ്യാപാരി നേതാവ് ടി. നസറുദ്ദീൻ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്യത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1991 മുതൽ വ്യാപരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തരാക്കിയ വ്യക്തിയായിരുന്നു നസറുദ്ദീൻ. 1944 ഡിസംബറിൽ കോഴിക്കോട് കൂടാരപ്പുരയിൽ ടികെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനനം. ഹൈസ്ക്കുൾ പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലുള്ള ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു. 1980ൽ മലബാർ ചോംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 1984ൽ വ്യാവസായ ഏ...
Sports

ഭിന്നശേഷിക്കാരുടെ ലോകക്കപ്പ് ഫുട്‌ബോൾ ടീമിലേക്ക് മുന്നിയൂർ സ്വദേശിയും

തിരൂരങ്ങാടി: ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പി നുള്ള ഇന്ത്യൻ ടീമിൽ മലപ്പുറത്തുകാരൻ ഷഫീഖ് പാണക്കാടൻ ഇടം നേടി. മൂന്നിയൂർ പടിക്കൽ സ്വദേശിയായ ഷഫീഖ് (34) ആണ് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചത്. കേരള ടീമിന്റെ സെൻട്രൽ ഫോർവേഡാണ് ഷഫീഖ്. മാർച്ച് 5 മുതൽ വരെ ഇറാനിലെ കിഷ് ദ്വീപിലാണ് മത്സരം. മികവു കാട്ടുന്ന 5 രാജ്യങ്ങൾ ക്കാണ് ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത. 18 അംഗ ടീമിൽ ഷഫീഖ് മാത്രമാണ് മലപ്പുറത്തു നിന്നുള്ള താരം. സ്കൂൾ പഠനകാലത്ത് ലോറി കയറിയാണ് ഷഫീഖിന്റെ ഒരു കാല് നഷ്ടമായത്. വീട്ടിൽ ഒതുങ്ങി കൂടിയിരുന്ന ഷഫീഖ് പിന്നെ സജീവമായി. പൊതുരംഗത്തും ഭിന്ന ശേഷിക്കാരുടെ അവകാശ പോരാട്ടത്തിലും ഷഫീഖ് മുന്നിൽ തന്നെ ഉണ്ടായിരുന്നു. മികച്ച ഫുട്ബോൾ താരമായ ഷഫീഖ് ഭിന്നശേഷിക്കാ രുടെ സംസ്ഥാന നീന്തൽ ചാംപ്യൻ കൂടിയാണ്. സാമൂ ഹിക നീതി വ...
Local news

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 5 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് അഞ്ച് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായി കെ.പി.എ മജീദ് എം എൽ എ അറിയിച്ചു. വൈദ്യുത വാഹനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഉണ്ടാകാവുന്ന പ്രയാസം ഒഴിവാക്കുന്നതിന് വേണ്ടി കെ.എസ്.ഇ.ബി ചെയർമാന് നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. തിരൂരങ്ങാടി മണ്ഡലത്തിലെ കോഴിച്ചെന ഗ്രൗണ്ട്,വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിനു മുൻവശം, തിരൂരങ്ങാടി എം.കെ. ഹാജി ആശുപത്രിക്ക് സമീപം, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, പരപ്പനങ്ങാടി പയനിങ്ങൽ ജംക്ഷൻ എന്നിവിടങ്ങളിലാണ് വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളത്. നേരത്തെ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വെന്നിയൂർ ചാർജിംഗ് സ്റ്റേഷന്റെ കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചിട്ടുണ്ട്. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പാർക്ക് ...
Accident, Breaking news

പൂക്കിപറമ്പിൽ മിനി ലോറിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു

ദേശീയപാത പൂക്കിപറമ്പിൽ നിയന്ത്രണം വിട്ട മിനി ലോറി ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. തിരൂർ തലക്കടത്തൂർ പൂതിക്കാട്ടിൽ രാജന്റെ മകൻ ഷിബു (40) ആണ് മരിച്ചത്. ഷിബുവിന്റെ ബന്ധു വിജയൻ പൂതിക്കാട്ടിൽ (53), പൊന്മുണ്ടം വൈലത്തൂർ ഒട്ടുമ്പുറം വിജിത്ത് (33), ലോറി ഡ്രൈവർ വാളക്കുളം മഞ്ഞിലാസ് പടി നരിമടക്കൽ ഹബീബ് റഹ്മാൻ (33), എന്നിവരെ മിംസിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കടുങ്ങാത്ത് കുണ്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സബിൻ ദാസിനെ (37) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് അപകടം. കല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഔട്ടോയിൽ ഇടിക്കുക ആയിരുന്നു....
Other

ആര്‍ടിപിസിആര്‍ 300 രൂപ: കോവിഡ് പരിശോധന നിരക്കും മാസ്‌ക് വിലയും കുറച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍...
Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര – കരള്‍ രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ ആരംഭിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര, കരള്‍ രോഗ വിഭാഗത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം ആരംഭിച്ചു.  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ   ആദ്യ ഉദര- -കരള്‍രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമാണിത്. ആധുനിക എന്‍ഡോസ്‌കോപ്പി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്ലൂ ലൈറ്റ് ഇമേജിങ്, ലിങ്ക്ഡ് കളര്‍ ഇമേജിങ് എന്നീ നൂതന സംവിധാനങ്ങളോടു കൂടിയതാണ്  എന്‍ഡോസ്‌കോപ്പി മെഷീന്‍. ഉദര സംബന്ധമായ കാന്‍സര്‍ നിര്‍ണയം, ബയോപ്‌സിക്കായുള്ള സാംപിള്‍ ശേഖരണം, രക്തം ഛര്‍ദിക്കുന്നവര്‍ക്ക് ഉള്ളിലെ മുറിവ് കെട്ടാനുള്ള സംവിധാനം, വിഴുങ്ങിയ നാണയം പുറത്തെടുക്കല്‍ തുടങ്ങിയവ ഈ മെഷീനിലൂടെ നടത്താനാകും. ഇതിനു പുറമേ കൊളണോസ്‌കോപ്പിയും, ഫൈബ്രോസ്‌കാന്‍ സംവിധാനവും ഇവിടെയുണ്ട്. നിലവില്‍ പകല്‍ മാത്രമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുക. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ....
Other, university

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും

വള്ളിക്കുന്ന്  മണ്ഡലത്തിലെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ പഞ്ചായത്തുകളിലെയും പരപ്പനങ്ങാടി  നഗരസഭയിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയ്ക്കായി കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് ടാങ്ക് പണിയാനുള്ള സ്ഥലം ജല അതോറിറ്റിക്ക് കൈമാറാന്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തിലാണ് ഇടപെടലുണ്ടായത്. ഇതിന്റെ ഭാഗമായി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ സിന്‍ഡിക്കേറ്റംഗങ്ങളും ജല അതോറിറ്റി ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. പദ്ധതിയ്ക്കായി സര്‍വകലാശാല കാമ്പസില്‍ ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും. ചെനയ്ക്കലില്‍ ജല അതോറിറ്റിയുടെ നിലവിലുള്ള ടാങ്കിനടുത്തു തന്നെയാണ് സ്ഥലം വിട്ടു നല്‍കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം തയ്യാറാക്കാന്‍ ജല അതോററ്റിയോട് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. 18 കി...
Other

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായം

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ രണ്ട് പേരെയും നഷ്ടമായ കുട്ടികള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍ പി.എം കെയര്‍ മുഖേന 10 ലക്ഷം രൂപയും  സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ഒറ്റ തവണ മൂന്ന് ലക്ഷം രൂപയും 18 വയസ് വരെ മാസം 2,000 രൂപയുമാണ്  ധനസഹായം നല്‍കുന്നത്. കോവിഡ് മൂലം രക്ഷിതാക്കള്‍ രണ്ടു പേരും മരണപെട്ടവര്‍ക്കും രക്ഷിതാക്കളില്‍ ഒരാള്‍ കോവിഡ് മൂലവും മറ്റൊരാള്‍ അല്ലാതയും മരണപ്പെട്ടവര്‍ക്കും ഈ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്. അപേക്ഷയോടെയൊപ്പം ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച കോവിഡ് മരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൂടെ ഉള്ളടക്കം ചെയ്യണം. കോവിഡ് ബാധിക്കുകയും എന്നാല്‍ റിസള്‍ട്ട് നെഗറ്റീവായതിനു ശേഷം ഒരു മാസത്തിനകം കോവിഡാനന്തര അസുഖങ്ങള്‍ മൂലം മരണപെട്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. കുട്ടിയുടെയും മരണപ്പെട്ട രക്ഷിതാക...
Crime

സഹായം ചോദിച്ചെത്തി മോഷണം, ‘വെള്ളിയാഴ്ച കള്ളൻ’ പിടിയിൽ

കൽപക‍ഞ്ചേരി : മകളുടെ വിവാഹമാണെന്ന വ്യാജേന വീടുകളിൽ സഹായമഭ്യർഥിച്ചെത്തി കുട്ടികളുടെ സ്വർണാഭരണം കവരുന്ന ആളെ പൊലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി മദാരി പള്ളിയാലിൽ അബ്ദുൽ അസീസിനെ(50) ആണ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കൽപകഞ്ചേരി സിഐ പി.കെ.ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമായത്താണ് ഇയാൾ മോഷണത്തിനായി വീടുകളിൽ എത്തുന്നത്. കഴിഞ്ഞ 5ന് ഉച്ചസമയത്ത് മച്ചിങ്ങപ്പാറയിലെ ഒരു വീട്ടിലെത്തി സഹായം സ്വീകരിച്ചശേഷം വീടിന്റെ പിറകുവശത്ത് കളിച്ചുകൊണ്ടിരിക്കുകയാ‌യിരുന്ന രണ്ടര വയസ്സായ കുട്ടിയുടെ മൂന്നര പവൻ സ്വർണാഭരണം ഊരിയെടുത്ത് ‌ഇയാൾ കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അസീസിന്റെ രേഖാചിത്രം തയാറാക്കിയശേഷം ‌ഇയാളെ കണ്ടെത്താൻ പൊലീസ് സമൂഹമാധ്യമം വഴി പ്രചാരണം നടത്തി. h...
Breaking news

നന്നമ്പ്രയിൽ യുവാവിന് വെട്ടേറ്റു

നന്നമ്പ്ര: മേലെപുറം സ്വാദേശിയായ യുവാവിന് വെട്ടേറ്റതായി പരാതി. ഇന്നലെ വൈകുന്നേരമാണ് സംഭവം. കെ.രതീഷിനാണ് തലക്ക് വെട്ടേറ്റത്. അനുജനെ തേടിയെത്തിയ സംഘം വീട്ടിൽ അതിക്രമം കാണിച്ചപ്പോൾ തടയാൻ ശ്രമിച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചു വെട്ടിയെന്നാണ് വീട്ടുകാർ പറയുന്നത്. തലക്ക് പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഓട്ടോയിൽ എത്തിയ മൂന്നംഗ സംഘമാണ് വെട്ടിയതെന്നു ഇവർ പറഞ്ഞു. ഇവർ തിരൂർ സ്വദേശികളാണ് എന്നാണ് അറിയുന്നത്. അതേ സമയം, ഈ സംഘത്തിൽ പെട്ടവരും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു....
error: Content is protected !!