Monday, March 16

Author: tirurangaditoday

കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു ; അമിത അളവില്‍ മരുന്ന് കഴിച്ചു : ആരോപണ വിധേയനായ ആശുപത്രി മാനേജറെ സസ്പെന്റ് ചെയ്തു
Malappuram

കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു ; അമിത അളവില്‍ മരുന്ന് കഴിച്ചു : ആരോപണ വിധേയനായ ആശുപത്രി മാനേജറെ സസ്പെന്റ് ചെയ്തു

എടപ്പാള്‍ : കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു. കുറ്റിപ്പുറം നഗരത്തിലെ അമാന ആശുപത്രിയിലെ നഴ്സും എറണാകുളം കോതമംഗലം സ്വദേശി മിഫ്ലാജിന്റെ മകളുമായ അമീന (20) എന്ന യുവതിയാണ് മരിച്ചത്. അമിതമായി മരുന്ന് കഴിച്ചാണ് യുവതി മരിച്ചത്. മൃതദേഹം അമാന ആശുപത്രിയിലെ പൊതുദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച്ച വൈകീട്ട് നാലോടെയാണ് സംഭവം. കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്സ് കോതമംഗലം സ്വദേശി അമീന(20) അമിതയളവില്‍ മരുന്ന് കഴിച്ച് മരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ സഹപ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ അവശനിലയില്‍ കാണുകയായിരുന്നു. ഉടനെ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പെണ്‍കുട്ടി മരി...
Other

അഷ്‌റഫ് കൂട്ടായ്മ ലഹരി വിമുക്ത പരിപാടി നടത്തി

മഞ്ചേരി : അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട്. മഞ്ചേരി മണ്ഡലം അഷറഫ് കൂട്ടായ്മ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് സെഞ്ച്വറി എന്ന അഷറഫ് മാനു അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞുട്ടി നിർവഹിച്ചു. അഷ്റഫ് കൂട്ടായ്മയുടെ സ്ഥാപക നേതാവായ അഷറഫ് മനരിക്കൽ സന്ദേശ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് വായൂര് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുഞ്ഞിപ്പ മഞ്ചേരി, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കാക്കേങ്ങൽ, ജില്ലാ ജോയിൻ സെക്രട്ടറി അഷ്റഫ് ബാവ, മഞ്ചേരി മണ്ഡലം ചാരിറ്റി സെൽ ചെയർമാൻ സംസ്ഥാന കമ്മിറ്റിയിലെ ബിസിനസ് ഗ്രൂപ്പിന്റെ കൺവീനറും ആയ അഷ്റഫ് അലീക്കോ,മണ്ഡലം ചാരിറ്റി സെൽ കൺവീനറും KT, അഷ്റഫ് ഹാജി,. എന്നിവർ സംസ...
Health,

പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക

പാലക്കാട് രണ്ടാമത് റിപ്പോര്‍ട്ട് ചെയ്ത നിപ കേസില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ പാലക്കാട് ജില്ലക്കാരനായ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഫാമിലി ട്രീയും തയ്യാറാക്കി. പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഫീവര്‍ സര്‍വൈലന്‍സും തുടരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തും. പ...
university

ബിരുദ പ്രവേശനം 2025: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 17-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ കോളേജില്‍നിന്നും നിര്‍ബന്ധമായും വിടുതല്‍ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റില്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതു...
Obituary

കക്കാട് ചെറുകാട്ട് പടിക്കൽ വേലായുധൻ അന്തരിച്ചു

കക്കാട് സ്വദേശി പരേതനായ ചെറുകാട്ട് പടിക്കൽ കണ്ടൻ്റെ മകൻ ചെറുകാട്ട് പടിക്കൽ വേലായുധൻ (63) നിര്യാതനായി.ഭാര്യ: ചിന്നമ്മുമക്കൾ: അനൂപ്, ഹരീഷ്, അനിത,മരുമക്കൾ: അഖില(ചേളാരി), നീതു (വേങ്ങര)സഹോദങ്ങൾ: സി പി രവി (സിപി എം കക്കാട് ബ്രാഞ്ച്‌ അംഗം) സി പി. അമ്മു. സംസ്കാര ചടങ്ങ് നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Obituary

കുണ്ടൂർ പറങ്ങാം വീട്ടിൽ മുഹമ്മദ് ഹാജി അന്തരിച്ചു

കുണ്ടൂർ സ്വദേശി പരേതനായ പറങ്ങാംവീട്ടിൽ കുഞ്ഞാലൻ എന്നവരുടെ മകൻ മുഹമ്മദ് ഹാജി (89) നിര്യാതനായി. കബറടക്കം നാളെ തിങ്കൾ രാവിലെ 10 ന് കുണ്ടൂർ ജുമാ മസ്ജിദിൽ. കുണ്ടൂർ മർകസ് കമ്മിറ്റി പ്രഥമ ട്രഷറർ, കുണ്ടൂർ മുസ്ലിം ജമാഅത്ത് , കുണ്ടൂർ മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ.മക്കൾ, സൈതലവി, കുഞ്ഞാലൻകുട്ടി, അബ്ദു സമദ്, സുലൈമാൻ, സകരിയ്യ, ആയിഷുമ്മു, സുലൈഖ മരുമക്കൾ : സൈനബ വെള്ളിയാമ്പുറം, സുഹറാബി കുണ്ടൂർ, ആസിയ കോഴിച്ചെന, മുംതാസ് കൊടിഞ്ഞി, ഹഫ്സത്ത് കരിങ്കപ്പാറ.രാവിലെ 10 മണിക്ക് കുണ്ടൂർ ജുമാമസ്ജിദിൽ...
Obituary

കാത്തിരിപ്പിനും തിരച്ചിലിനും വിരാമം കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു, കബറടക്കം ഇന്ന്

പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തിരച്ചിലിനും പരിസമാപ്തി. പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം മൃദ്ദ്ധേഹം കണ്ടെത്തി. തൃശൂർ ജില്ലയിലെ അഴീക്കൽ ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപെട്ട ജുറൈജ് പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു. കുട്ടികൾ അപകടത്തിൽ പെടുന്നത് കണ്ട് കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താകെൻ കഴിഞ്ഞില്ല. പിന്നീടിങ്ങോട്ട് പുഴയുടെ ഇരുകരയിലും, പുഴയിലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിലായിരുന്നു. തൊട്ടടുത്ത ചീർപ്പുകൾ താഴ്ത്തിയും, കടലും, പുഴയും താണ്ടിയുള്ള തിരച്ചിലും അഞ്ചാം ദിവസമായ ഇന്ന് രാവിലെ10 മണി വരെ നീണ്ട് നിന്നു. ഇതിനിടെയാണ് തൃശ...
Other

പരപ്പനങ്ങാടി അറ്റത്തങ്ങാടി- നഴ്സറി റോഡ് ശോച്യാവസ്ഥ; നാട്ടുകാർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പൊളിഞ്ഞ് തരിപ്പണമായി സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന അറ്റത്തങ്ങാടി- നഴ്സറി റോഡ് ഉടൻ നിർമ്മാണം പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. റോഡ് പണി തുടങ്ങിയ ഉടനെ മഴ വന്നതു കാരണമാണ് റോഡ് നിർമ്മാണം മുടങ്ങിയത്. എന്നിരുന്നാലും റോഡിലെ കുഴികളിൽ മെറ്റലെങ്കിലും ഇട്ട് താൽക്കാലിക പരിഹാരം കാണാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനകീയ പ്രക്ഷോഭത്തിന് കറുത്തേടത്ത് മൂസ ഹാജി, എൻ.കെ.റഫീഖ്, മുജീബ് തറയിൽ,എൻ.കെ.യൂസഫ്, സമീർ ലോഗോസ്, ഫസൽ കൊന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി....
Local news

അഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ന്യൂ കട്ടിൽ നിന്നും കാണാതായ 17 കാരന്റേത് ; ബന്ധുക്കൾ തിരിച്ചറിഞ്ഞു

പരപ്പനങ്ങാടി : തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. മൃതദേഹം പാലത്തിങ്ങൽ പുഴയിൽ കാണാതായ യുവാവിൻ്റെതാണന്ന് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ ന്യൂകട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) നെ കാണാതായത്. അഞ്ച് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ രാവിലെ പത്ത് മണിയോടെ അഞ്ച് ദിവസം പഴക്കം തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനെയാണ് അഴിക്കോട് കോസ്റ്റൽ പോലീസ് വിവരം അറിയിക്കുന്നത്. പുഴയിൽ കാണാതാവുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളുടെ സാദൃശ്യം തോന്നതിനെ തുടർന്നാണ് താൽക്കാലികമായി തെരച്ചിൽ അവസാനിപ്പിച്ച് ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ച കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത...
Other

പാലത്തിങ്ങൽ ന്യൂ കട്ടിൽ കാണാതായ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു, നേവി ഇന്ന് എത്തും

പാലത്തിങ്ങൽ : കീരനെല്ലൂർ പുഴയിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. തിരയാൻ ഇന്ന് കൊച്ചിയിൽ നിന്ന് നേവിയും എത്തും. കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി 17 കാരൻ അപകടത്തിൽ പെട്ടത്. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) ആണ് കഴിഞ്ഞ ബുധനാഴ്ച കടലുണ്ടി പുഴയിൽ ന്യൂ കട്ടിൽ കാണാതായത്. നാല് ദിവസമായി തുടരുന്ന തിരച്ചിലിൽ കുട്ടിയെ ഇതുവരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് താനൂർ മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ ,പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് എന്നിവർ സംയുക്തമായി മലപ്പുറം ജില്ല കലക്ടറെ സമീപിച്ച് തെരച്ചിൽ ഊർജിതപെടുത്താൻ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നേവി സംഘം എത്തുന്നത്. രാവിലെ 9 മണിയോടെ കൊച്ചിയിൽ നിന്ന് എത്തുന്ന നേവി സംഘവും, ഇപ്പോൾ തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന സംഘത്തെയും ഏകോപിപ്പിച്ചാണ...
Other

മൂന്നിയൂർ പഞ്ചായത്ത് വനിതാ ലീഗ് നേതൃത്വ സംഗമം സംഘടിപ്പിച്ചു

മുന്നിയൂർ : പഞ്ചായത്തിൽ വാർഡ് വിഭജനം നടന്നതിൻ്റെ അടിസ്ഥാനത്തിൽ വാർഡ് തലത്തിൽ വനിതാ ലീഗിൻ്റെ മുഴുവൻ കമ്മറ്റികളും പുനസംഘടിപ്പിച്ച ശേഷം എല്ലാ ഭാരവാഹികളെയും ചേർത്ത് പ്രതീക്ഷ ഭവനിൽ ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു.പ്രസിഡണ്ട് PP മുനീറയുടെ അദ്ധ്യക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ് ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ വനിതാ ലീഗ് പ്രസിഡണ്ട് K.P ജൽസീമിയ മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് NM സുഹ്റാബി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.അസീസ്, വൈസ് പ്രസിഡണ്ട് ഹൈദർ കെ. മൂന്നിയൂർ CDS പ്രസിഡണ്ട് വി.കെ. ഷരീഫഎന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികളായ ഖദീജ അസീസ്, ജംഷീന പൂവാട്ടിൽ, കെ.മുനീറ, AK . നസീബ , ഒ .രമണി , ആയിശുമ്മു. VP , എന്നിവർ നേതൃത്വം നൽകി പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി എം.എം. ജംഷീന സ്വാഗതവും ട്രഷറർ ജുബൈരിയ നന്ദിയ...
Other

മുഅല്ലിം ഡേ: കൊടിഞ്ഞി റേഞ്ച് തല ഉദ്ഘാടനം നടത്തി

കൊടിഞ്ഞി :സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുഅല്ലിം ഡേ കൊടിഞ്ഞി റെയിഞ്ച് തല ഉദ്ഘാടനം കടുവള്ളൂർ ബാബുസലാം ഹയർ സെക്കൻഡറിയിൽ മദ്രസയിൽ വെച്ച് നടന്നു.കൊടിഞ്ഞി റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് അബ്ദുൽ ഹമീദ് ജിഫ്രി ഉദ്ഘാടനം നിർവഹിച്ചു,റെയിഞ്ച് സെക്രട്ടറി നവാസ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി.മഹല്ല് ഖത്തീബ് അത്തീഖ് റഹ്മാൻ ഫൈസി മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി പ്രാർത്ഥന നിർവഹിച്ചു.ബാബുസ്സലാം മദ്രസ എസ് കെ എസ് ബി വി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'തദ്കിറ' ക്യാമ്പയിനിലെ വിജയികളെ ആദരിച്ചു.കൊടിഞ്ഞി റെയിഞ്ച് മാനേജ്മെന്റ് സെക്രട്ടറി പാട്ടശ്ശേരി സിദ്ദീഖ് ഹാജി, കടവള്ളൂർ മഹല്ല് പ്രസിഡണ്ട് പി കെ മുഹമ്മദ് കുട്ടി ഹാജി, കടുവള്ളൂർ മഹല്ല് സെക്രട്ടറി പത്തൂർ മൂത്തു ഹാജി,കടുവള്ളൂർ മഹല്ല് ട്രഷറർ മറ്റത്ത് അസീസ് ഹാജി, കുറ്റിയത്ത് മൊയ്തീൻ ഹാജി, ഹസൻ അൻവരി പൂക്കോട്ടൂർ, അഷ്ഹദ് ഫൈസി ചുള്ള...
Local news

കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം വെള്ളക്കെട്ട് : പരിഹാരം കാണണമെന്ന് ആവശ്യം

ഏആര്‍ നഗര്‍ : കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് കെ എസ് കെ ടി യു ഏആര്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി. കൊളപ്പുറം അങ്ങാടിയുടെ പെട്രോള്‍ പമ്പിനു സമീപം ദേശീയപാത നിര്‍മ്മാണത്തിന് മണ്ണെടുത്ത് കുഴിയാക്കിയതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കൊതുക് ശല്ല്യം വ്യാപകമാണ്. മഞ്ഞപ്പിത്തരോഗങ്ങള്‍മറ്റുപല രോഗങ്ങള്‍ അടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഒട്ടേറെ ജനങ്ങള്‍ സന്ധിക്കുന്ന സ്ഥലവുമാണ്.വാഹന ഗതാഗത ബുദ്ധിമുട്ടുകള്‍ അടക്കം നേരിടുന്നു. അടിയന്തിരമായി കുഴി മണ്ണിട്ട് നികത്തി വെള്ളക്കെട്ട് തടയണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. ടി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ വാസു . കെ സുബ്രഹ്‌മണ്യന്‍ . കെ.ബാലകൃഷ്ണന്‍. പി ശിവദാസന്‍ .എന്നിവര്‍ സംസാരിച്ചു....
Malappuram

ഹജ്ജ് ട്രൈനർ -2025 : അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

2025 ലെ ഹജ്ജ് അപേക്ഷ സമർപ്പണം മുതൽ ഹാജിമാരുടെ മടക്കയാത്ര വരെ ഹാജിമാരെ സഹായിച്ച് ഹജ്ജ് ട്രെയിനർമാരായി മികച്ച സേവനം ചെയത 2025 ലെ എല്ലാ ട്രെയിനർമാരുടെയും അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും കരിപ്പൂർ ഹജ്ജ് ഹൗസിൽ നടത്തി. ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പർ ഒ.വി.ജാഫർ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, ഷംസുദ്ധീൻ അരീഞ്ചിറ, അസ്‌കർ കോറാട്, അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, സംസ്ഥാനത്തെ ജില്ലാ ട്രെയിനിങ് ഓർഗനൈസർമാരായ മുഹമ്മദ് സലീം, നിസാർ അതിരകം, ജമാലുദ്ധീൻ, നൗഫൽ മങ്ങാട്, യു.മുഹമ്മദ് റഊഫ് , കെ. പി.ജാഫർ, ഡോ. സുനിൽ ഫഹദ്, കെ. എ.അജിംസ്, സി. എ.മുഹമ്മദ് ജിഫ്രി, സ്‌റ്റേറ്റ് ഹജ്ജ് ട്യൂട്ടർ സി. കെ.ബാപ്പു ഹാജി തുടങ്ങിയവർ അവലോ...
National

ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചു ; ദമ്പതികളെ നുകത്തില്‍ കെട്ടി നിലം ഉഴുകിപ്പിച്ച് നാട്ടുകാര്‍, പിന്നാലെ ചാട്ടവാറിനടിച്ച് നാടുകടത്തി

ഭുവനേശ്വര്‍: ഒഡീഷയിലെ റായഗഡ ജില്ലയില്‍ ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കാളകളെപ്പോലെ നിലം ഉഴുകിപ്പിച്ച് പ്രദേശവാസികള്‍. ഇരുവരെയും ചാട്ടവാറിനടിച്ച് നാടുകടത്തുകയും ചെയ്തു. ഇവരുടെ കുടുംബത്തിനും വിലക്കേര്‍പ്പെടുത്തി. യുവാവിനെയും യുവതിയെയും വയലില്‍ നുകത്തില്‍ കെട്ടി നിലം ഉഴുകിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാഞ്ചമഞ്ചിര ഗ്രാമത്തില്‍ നിന്നുളള യുവാവും യുവതിയും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ യുവാവ് യുവതിയുടെ പിതൃസഹോദരിയുടെ മകനായതിനാല്‍ ചില ഗ്രാമവാസികള്‍ വിവാഹത്തിന് എതിരായിരുന്നു. ആചാരമനുസരിച്ച് പിതൃസഹോദരിയുടെ മകനെ വിവാഹം ചെയ്യുന്നത് നിഷിദ്ധമായാണ് ഗ്രാമീണര്‍ കണക്കാക്കുന്നത്. നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് ഇവര്‍ വിവാഹം കഴിച്ചത്. വലിയൊരു ജനക്കൂട്ടം അവരെ നുകത്തില്‍ കെട്ടി വയലി...
Kerala

മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം : ഡിസിസി പ്രസിഡന്റിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

കല്‍പ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദ്ദനമേറ്റു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ പാര്‍ട്ടി പരിപാടി നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്തത്. പാര്‍ട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റുമാരില്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അപ്പച്ചനെ മര്‍ദ്ദിച്ചത്. മുള്ളന്‍കൊല്ലി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്ക വികസന സെമിനാറിനിടെയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റിന്റെ മുഖത്തും വയറിലും അടിച്ചതായാണ് റിപ്പോര്‍ട്ട്. മുള്ളന്‍കൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും കെഎല്‍ പൗലോസിന്റെയും ഗ്രൂപ്പില്‍ പെട്ടവരാണ് കയ്...
Kerala

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം ; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു ; അമ്മ ഗുരുതരാവസ്ഥയില്‍

പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളായ നാല് വയസുകാരി എമിലീനയും ആറ് വയസുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ അമ്മ എല്‍സി(40) പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മൂത്ത മകള്‍ അലീന( 10) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സിയുടെ ഭര്‍ത്താവ്...
Other

പുഴയിൽ കാണാതായ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം: രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതായി പരാതി

പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗതയെന്നു പരാതി. പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ എന്നിവക്ക് ചെലവുകൾ വഹിക്കാൻ സർക്കാർ സംവിധാനമുണ്ട്. രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന സംഘം 4.30 ഓടെ തെരച്ചിൽ നിർത്തുകയുമാണ് പതിവ്. എന്നാൽ പുലർച്ചെ 6 മണിക്ക് തുടങ്ങി രാത്രി 11 മണി വരെ തെരച്ചിൽ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് ചിലവുകൾ ഇതുവരെ വന്യൂ, വിഭാഗമൊ , ഇരു മുൻസിപ്പാലിറ്റികളൊ ഒന്നും തന്നെ പരിമിധിക്കുള്ളിൽ ചെയ്യാൻ തയ്യാറാകാത്തത് കാരണം സർക്കാർ സംവിധാനങ്ങളെക്കാൾ ഏറെ ദൗത്യത്തിൽ ഏർപ്പെടുന്നവരെന്ന നിലയിൽ മുന്...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം; ഐഎൻഎൽ

തിരുരങ്ങാടി : പ്രതിദിനം ആയിരകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സക്ക് ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഐഎൻഎൽ തിരുരങ്ങാടി മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ചെമ്മാട്ടങ്ങാടിയിലെ നിത്യസംഭവമായ ഗതാഗതകുരുക്കിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കാണാൻ സർവ്വകക്ഷി യോഗം വിളിക്കാൻ നഗരസഭ മുൻകയ്യെടുക്കണം.പി.പി ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.2025- 28 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്ന് ജില്ലാ റിട്ടേണിംഗ് ഓഫീസർ എൻ.പി ശംസുദ്ദീൻ നേതൃത്വം നൽകി. തിരൂരങ്ങാടി മണ്ഡലംഐ.എൻ.എൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.( പ്രസിഡൻ്റ് ) പി.പി. ഹസ്സൻ ഹാജി (വൈസ് പ്രസിഡൻ്റുമാർ)ടി സൈദ്മുഹമ്മദ് , യു. സി ബാവ, ക...
Education

ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-2027 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://cbseitms.rcil.gov.in/nvs എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2025 ഡിസംബര്‍ 13(ശനി)ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകര്‍ 2014 മെയ് ഒന്നിനും 2016 ജൂലൈ 31നും മധ്യേ ജനിച്ചവരും മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാരും ആയിരിക്കണം. 2025-26 അധ്യയന വര്‍ഷം മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ്/ എയിഡഡ്/അംഗീകൃത സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ഥിയുടെ ഫോട്ടോ, വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ്, ആധാര്‍ നമ്പര്‍/ സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. ഒബിസി/എസ്.സി/എസ്ടി വിഭാഗത്തില്‍ പെട്ടവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക...
Other

ഒരു തൈ നടാം വൃക്ഷവത്ക്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു

തിരൂരങ്ങാടി : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകൾ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു കൊണ്ട് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സാജിദ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. കെ പ്രേമരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഫൗസിയ, മെമ്പർമാരായ റംല pk, ബാബുരാജൻ പൂക്കടവത്ത്, ഷെരീഫ മടപ്പിൽ, സുഹ്‌റ ഒള്ളക്കൻ, ജാഹ്ഫർ വെളിമുക്ക്, CT അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും, ഹരിത കേരളം മിഷൻ RP ഫായിസ് എന്നവരും പങ്കെടുത്തു....
Other

തൊട്ടിയിൽ ഉണ്ണിക്ക് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം

വേങ്ങര: 'ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ'എന്ന മുദ്രാവാക്യത്തിൽ വേങ്ങരയിൽ നടന്ന ലഹരി വിപത്തിനെതിരെയുള്ള ജനകീയ മാരത്തോൺ വിജയ ശില്പികളിൽ മുഖ്യപങ്കാളിത്തം വഹിച്ച തൊട്ടിയിൽ ഉണ്ണിക്ക് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക,സാംസ്‌കാരിക, ജീവകാരുണ്യ , പ്രവർത്തന മികവിനുള്ള ലീഡർ കെ കരുണാകരൻ സ്മാരക "കർമ്മ ശ്രേഷ്ഠ പുരസ്കാരം "വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ കൈമാറിപരിപാടിയിൽ അസൈനാർ ഊരകം , കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി , വി സി ചേക്കു, ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ, എൻ ടി മൈമൂന മെമ്പർ, റൈഹാനത്ത് ബീവി,മണ്ണിൽ ബിന്ദു, ജമീല സി വേങ്ങര, ഷാഹിദ ബീവി,തുടങ്ങിയവർ സംസാരിച്ചുചടങ്ങിന് റഷീദ കണ്ണമംഗലം, ഷക്കീല വേങ്ങര, അസുറ ബീവി, ലുക്മാനുൽ ഹക്കീം, വിജി കൂട്ടിലങ്ങാടി, മുക്രിയൻ മുഹമ്മദ് കുട്ടി , ചന്ദ്രമതി, ഹസീന എകെ, റാബിയ, എന്നിവർ നേതൃത്വം നൽകി...
Kerala

പറഞ്ഞത് കോടതി നിലപാട്, ധിക്കാരമല്ല : ജിഫ്രി തങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

പാദ പൂജ കേരളത്തിന്റെ സംസ്‌കാരമല്ലെന്നും നടപടിയെടുക്കുമെന്നും മന്ത്രി തിരുവനന്തപുരം : ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമര്‍ശനത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സമയമാറ്റത്തില്‍ താന്‍ പറഞ്ഞത് കോടതി നിലപാടാണെന്നും വിഷയത്തില്‍ ധിക്കാരപരമായ സമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്ന് ഇന്ന് കോഴിക്കോട് നടത്തിയ പ്രതികരണത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. സമസ്തയുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണ്. സമരം ചെയ്യാന്‍ ഏത് സംഘടനക്കും അവകാശമുണ്ട്. ധിക്കാരപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. കോടതി പറഞ്ഞതിനപ്പുറം ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിലെ പാദപൂജയുമായി ബന്ധപ്പെട്ട്, കുട്ടികളെ കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിലെ സംസ്‌കാ...
Local news

അമ്മമാർക്കായി ‘വായനച്ചെപ്പ്’ തുറന്ന് ജിഎംഎൽപിസ്കൂൾ തിരൂരങ്ങാടി

തിരൂരങ്ങാടി : വായന മാസാചരണത്തോടനുബന്ധിച്ച് അമ്മമാർക്കായുള്ള വായനചെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ജി എം എൽ പി സ്കൂൾ വേറിട്ട മാതൃകയായി. വിദ്യാലയത്തിലെ എംടിഎ പ്രതിനിധികളുടെ സഹായത്തോടെ രക്ഷിതാക്കളിലേക്ക് പുസ്തകം എത്തിക്കുന്ന വായനചെപ്പ് പദ്ധതി വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്. പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വർഷം മുഴുവൻ നീളുന്ന പദ്ധതി വിദ്യാലയം ഈ വർഷം ഏറ്റെടുത്തു നടത്തുന്ന തനത് പ്രവർത്തനമാണ്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മുഹമ്മദലി മാസ്റ്റർ എം ടി എ പ്രതിനിധി സീനത്തിന് നൽകിക്കൊണ്ട് നിർവഹിച്ചു. കുട്ടികളുടെ വായന പരിപോഷണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടിയായ ' 'എന്റെ പുസ്തക മരം' പദ്ധതിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി ബി പി സി കൃഷ്ണൻ മാസ്റ്റർ വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആസിയ മിസ്‌വയ്ക്ക് നൽകി നിർവഹിച്ചു. വിദ്യാരംഗം കോഡിന...
Kerala

സ്‌കൂള്‍ സമയമാറ്റം ; മാന്യമായി മറുപടി പറയണം, ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ? ; വി ശിവന്‍കുട്ടിക്കെതിരെ ജിഫ്രി തങ്ങള്‍

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നതെന്നും ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ എന്നും ആകെ 24 മണിക്കൂറല്ലേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മറുപടി നല്‍കേണ്ടത് സര്‍ക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങള്‍ വ്യക്തമാക്കി.സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത് മാന്യതയാണെന്നും പറഞ്ഞ അദ്ദേഹം, സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് എന്നും ഓര്‍മ്മിപ്പിച്ചു. ചര്‍ച്ചക്ക് വിളിച്ചത് മാന്യമായ നടപടി. ചര്‍ച്ച വിജയിച്ചാല്‍ പ്രക്ഷോഭം ഉണ്ടാകില്ല. വൈകിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മാന്യമായ സമീപനം...
Kerala

ഓണ്‍ലൈന്‍ മുഖേന മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന : സ്വകാര്യ ലോഡ്ജില്‍ നിന്നും ലക്ഷദ്വീപ് സ്വദേശിനിയും യുവാവും പിടിയില്‍

കൊച്ചി: എറണാകുളത്ത് സ്വകാര്യ ലോഡ്ജില്‍ നിന്നും എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുമായി ലക്ഷദ്വീപ് സ്വദേശിനിയും യുവാവും പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസന്‍ (25) എന്നിവരാണ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എല്‍എസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓണ്‍ലൈന്‍ മുഖേന മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന്റെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും സംഘവും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സരിതാറാണി എന്നിവരും പരിശോധനയില്‍ പങ്...
Local news

പരപ്പനങ്ങാടി ടൗണിലെയും പരിസര പ്രദേശത്തെയും റോഡിലെ വെള്ളക്കെട്ട് : നിവേദനം നല്‍കി

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗമായ പയനിങ്ങള്‍ ജങ്ഷനിലെയും മറ്റു പ്രദേശത്തുമുള്ള റോഡിലുള്ള വെള്ളക്കെട്ട് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മഴവെള്ളം തളം കെട്ടി നില്‍ ക്കുന്നത് കാരണം ദുര്‍ഗന്ധം വമിക്കുകയും കൊതുകുകളുടെ ശല്യം പെരുകിയിട്ടുമുണ്ട്. ഒഴുകി പോകാനാകാതെ കെട്ടി നില്‍ക്കുന്ന മലിനജലം സമീപത്തെ കച്ചവടക്കാര്‍ക്കും കാല്‍ നട യാത്രികര്‍ക്കും ഗുരുതര മായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. റോഡിലുള്ള വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ സി.എച്ച് റഷിദ് പരപ്പനങ്ങാടി പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന് നിവേദനം നല്‍കി. ദിവസവും വിവിധ ആവശ്യങ്ങള്‍ക്ക് ആളുകള്‍ കടന്ന് പോകുന്ന പയനിങ്ങല്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിനടുത്ത് രൂപപ്പെട്ട കുണ്ടും കുഴിയും നികത്തി വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം വേണമെന്ന് നിവേദ നത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തിന്...
Accident

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വണ്ടിയുമായി തട്ടി മീൻ വണ്ടി മറിഞ്ഞു

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വാനും മീനുമായി പോകുകയായിരുന്ന ഗുഡ്സ് വണ്ടിയും തട്ടി അപകടം. മീൻ വണ്ടി മറിഞ്ഞതിനെ തുടർന്ന് മീൻ റോഡിൽ വീണു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. ചുള്ളിക്കുന്ന് ഇറക്കത്തിൽ പുതുതായി വരുന്ന പെട്രോൾ പമ്പിന് സമീപത്താണ് അപകടം. കൂരിയാട് ജെംസ്‌ സ്കൂളിന്റെ വാനും ഗുഡ്സ് ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. വീഡിയോ https://www.facebook.com/share/v/1ZgdPYe997/https://www.facebook.com/share/v/1ZgdPYe997/...
university

മാറ്റിവെച്ച പരീക്ഷകൾ / പുനഃ പരീക്ഷ, അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സര്‍വകലാശാലാ സ്ഥാപകദിനാഘോഷം റദ്ദാക്കി ജൂലൈ 23-ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സ്ഥാപകദിനാഘോഷ പരിപാടികള്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. വൈസ് ചാന്‍സലറുടെ ഓഫീസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിലും തുടര്‍ന്ന് കാമ്പസില്‍ സംജാതമായ അരക്ഷിതാവസ്ഥയും കണക്കിലെടുത്താണ് തീരുമാനമെന്ന് വൈസ് ചാന്‍സലറുടെ ഓഫീസ് അറിയിച്ചു. സര്‍വകലാശാലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് 21-ന് നടത്താനിരുന്ന പാനല്‍ ചര്‍ച്ചയും റദ്ദാക്കിയിട്ടുണ്ട്. പി.ആർ. 887/2025 അക്കാദമിക് കൗൺസിൽ യോഗം കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം ആഗസ്റ്റ് 13-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിൽ ചേരും. പി.ആർ. 888/2025 സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മാണം : കാലിക്കറ്റും മലബാര്‍ കോ-ഓപ് ടെക്കും ധാരണയായി ഊര്‍ജരംഗത്ത് ഭാവിയില്‍ വന്‍വിപ്ലവത്തിന് വഴിയൊരുക്കുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ നി...
Local news

പ്രതിഭകളെ ആദരിക്കലും നവാഗത സംഗമവും സമുചിതമായി ആഘോഷിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷം ഏറ്റവും കൂടുതൽ മാർക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റിയ വിദ്യാർത്ഥികളെ ആദരിക്കാനും പുതിയ അധ്യായം ആരംഭിക്കുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനും സ്‌നേഹതുടിപ്പോടെ സംഘടിപ്പിച്ച പ്രതിഭാ ആദരവും നവാഗത സംഗമവും സമുചിതമായി നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. നവാഗതരായി ചേർന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കുടുംബം ആദരവോടെയും സ്‌നേഹപൂർവ്വമായ വരവേൽപാണ് നൽകിയത്. ഫ്രഷേസ് ഡേയുടെ ഭാഗമായി വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവ്വഹിച്ചു. ടി.സി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.വി. സാബിറ, കെ.ഹുസൈൻ കോയ, കെ.കെ. നുസ്റത്ത്, പി. ഇസ്മായിൽ, പി.വി.ഹുസൈൻ, മുനീർ ത...
error: Content is protected !!