Monday, March 16

Author: tirurangaditoday

സൂംബ വിവാദം : അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി
Kerala

സൂംബ വിവാദം : അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സൂംബ വിവാദത്തില്‍ അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്റഫിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം കേള്‍ക്കണമെന്നും നടപടി പുനഃപരിശോധിക്കണമെന്നും മാനേജമെന്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ടി കെ അഷ്‌റഫ് സമര്‍പ്പിച്ചിട്ടുള്ള കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയും മാനേജര്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കാരണംകാണിക്കാന്‍ ജൂലൈ 5 വരെ സമയമുണ്ടായിട്ടും തനിക്കെതിരെ ഉണ്ടായത് തിടുക്കപ്പെട്ട നടപടിയാണെന്നാണ് അധ്യാപകന്‍ കോടതിയില്‍ വാദിച്ചത്. ജൂലൈ 2നാണ് സ്‌കൂള്‍ മാനേജര്‍ ടി കെ അഷ്റഫിന് മെമോ നല്‍കിയത്. ഇത് നീതിലംഘനമാണെന്നും അധ്യാപകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയിലേക്ക് കടന്നതെന്ന് ടി കെ അഷ്റഫ് കോടതിയെ ബോധിപ്പിച്ചിരുന്നു. മെമോ നല്‍കിയതിന്റെ പ...
Kerala

ദേശീയ പണിമുടക്ക് : നാളെ കെഎസ്ആര്‍ടിസി ഓടുമെന്ന് കെബി ഗണേഷ് കുമാര്‍ ; നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്ന് ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം : നാളെ ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഓടുമെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാരിന്റെ പ്രസ്താവനക്കെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിഐടിയു സംസ്ഥാന പ്രസിഡന്റ് കൂടിയായ ടി പി രാമകൃഷ്ണന്‍ രംഗത്ത്. കെ എസ് ആര്‍ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും പറഞ്ഞ അദ്ദേഹം നാളെ കെ എസ് ആര്‍ ടി സി ബസ് നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്നും വെല്ലുവിളിച്ചു. തടയാന്‍ തൊഴിലാളികള്‍ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു. നാളത്തെ ദേശീയ പണിമുടക്കിന് കെ എസ് ആര്‍ ടി സി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ നാളെ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ എസ് ആര്‍ ടി സി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്...
Accident

തലപ്പാറ അപകടം: തോട്ടിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു

തിരൂരങ്ങാടി : തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.വലിയ പറമ്പ് സ്വദേശി ചാന്ത് അഹമ്മദ് കോയയുടെ മകൻ മുഹമ്മദ് ഹാശിർ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.35 നായിരുന്നു അപകടം. അന്ന് മുതൽ തിരച്ചിൽ തുടരുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ലഭിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നോമ്പു തുറക്കുള്ള ഭക്ഷണം വാങ്ങി വരുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് കാറിടിച്ചത്. ഇടിയെ തുടർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ തോട്ടിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു...
Other

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: 12 പരാതികളില്‍ 20,08,747 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ 12 പേര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാര്‍. ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ബാങ്കില്‍ വരണമെന്നുമുള്ള നിരന്തരമായ ഫോൺ വിളിയെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്തവര്‍ പോലും ക്രെഡിറ്റ് കാര്‍ഡിനായി ബാങ്കിലെത്തി ബാങ്ക് മാനേജരുടെ നിര്‍ദ്ദേശപ്രകാരം ക്രെഡിറ്റ് കാര്‍ഡ് സര്‍വീസ് നല്‍കുന്ന കൗണ്ടര്‍ മുഖേന അപേക്ഷ നല്‍കി. തുടര്‍ന്ന് കാര്‍ഡ് ആവശ്യമില്ലാത്തവരും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് കണ്ടെത്തിയവരും കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കിട്ടുന്നതിനായി ബാങ്കിനെ സമീപിച്ചു. ക്രെഡിറ്റ് കാര്‍ഡ് സെക്ഷന്‍ ചുമതല വഹിക്കുന്ന സ്റ്റാഫിനെ കാണുന്നതിനാണ് നിര്‍ദ്ദേശിച്ചത്. ബാങ്കില്‍ നിന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മലപ്പുറം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ് മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. - അഞ്ച്, എസ്.ടി. - രണ്ട്, ഇ.ഡബ്ല്യൂ.എസ്. - മൂന്ന്, ഇ.ടി.ബി. - ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒൻപതിന് രാവിലെ 10.00 മണിക്ക്  മലപ്പുറം സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450927, 8921436118. പി.ആർ. 861/2025 പരീക്ഷാഅപേക്ഷ നാലാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബി.പി.എഡ്. പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 200/- രൂപ പിഴയോടെ ആഗസ്റ്റ് ഒന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 14 മുതൽ ലഭ്യമാക്കും....
Other

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള നിർദേശങ്ങൾ

മലപ്പുറം : അടുത്ത വർഷത്തെ- ഹജ്ജ് 2026-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി് അറിയിച്ചിട്ടുണ്ട്.പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha”മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്.അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.• അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്...
Local news

ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമിട്ടു

ചെമ്മാട്: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ലാംഗ്വേജ് കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച സമഗ്ര പദ്ധതിയായ ഹലോ ഇംഗ്ലീഷ് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹിയുദ്ദീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി, എന്നിവർ ചേർന്ന് ഏഴാം ക്ലാസ് കൺവീനർ ഹുസൈൻ സാറിന് പ്രോഗ്രാം ചാർട്ട് നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. യുപി വിഭാഗം എച്ച്.ഒ.ഡി മുസവിർ പദ്ധതി വിശദീകരിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കൺവീനർ അനൂപ്,ഇംഗ്ലീഷ് ക്ലബ്‌ അംഗങ്ങളായ ഷെറിൻ, ഷിബില, സെനിയ, സുജന, നാജിഹ, രമ്യ, സാലിം, റഫീഖ് അലി, പ്രജീഷ് എന്നിവർ സംസാരിച്ചു....
Kerala

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർകർക്കുള്ള നിർദ്ദേശങ്ങൾ

അടുത്ത വർഷത്തെ- ഹജ്ജ് 2026-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി് അറിയിച്ചിട്ടുണ്ട്.പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha”മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്. അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്. • അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്.• പുതിയ പാസ്‌പോർട്ടിന് അപേക്ഷ സമർപ്പി...
Kerala, Malappuram

ചര്‍ച്ച പരാജയം : നാളെ സ്വകാര്യ ബസ് സമരം, മറ്റന്നാള്‍ ദേശീയ പണിമുടക്ക് : ജനജീവിതം സ്തംഭിച്ചേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. അതേസമയം നാളെ ബസ് സമരത്തിന് പിന്നാലെ മറ്റന്നാള്‍ ദേശീയപണിമുടക്ക് കൂടി വരുന്നതോടെ ജനജീവിതത്തെ സാരമായി ബാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതല്‍ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 59% ആക്കണമെന്ന ജസ്റ്റിസ് രമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക...
Local news

വന മഹോത്സവം: തണലൊരുക്കാന്‍ പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി : വനമഹോത്സവത്തിന്റെ ഭാഗമായി പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ കുട്ടികള്‍ 1300 ഓളം ഫലവൃക്ഷത്തൈകള്‍ ഉല്പാദിപ്പിച്ച് സ്‌കൂള്‍ മുറ്റത്തും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിച്ചു. വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി ചേര്‍ന്നാണ് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്‌കൂള്‍ നഴ്സറി യോജന പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച സീതപ്പഴം, നെല്ലി, ഇലഞ്ഞി തുടങ്ങിയ വൃക്ഷത്തൈകളാണ് സമീപത്തെ സ്‌കൂളുകള്‍ക്കും സംഘടനകള്‍ക്കും, ക്ലബ്ബുകള്‍ക്കും വിതരണം ചെയ്തത്. വൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിലും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വയനാട്ടില്‍ നിന്ന് വിത്ത് വാങ്ങി മുളപ്പിച്ചാണ് തൈകള്‍ ഒരുക്കിയത്. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. അഞ്ച് സെന്റ് സ്ഥലത്...
Kerala

സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കി ; രണ്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു ; സ്വകാര്യ ക്ലിനിക്കിനെതിരെ കേസെടുത്തു

കോഴിക്കോട്: സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ രണ്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ഫറോക്ക് തിരുത്തിയാട് ഇംത്യാസിന്റെയും പള്ളിപ്പൊയില്‍ ബൈത്തുല്‍ സലാമില്‍ ഷാദിയ ഷെറിന്റെയും മകന്‍ എമിന്‍ ആദമാണ് മരിച്ചത്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങുക. ഇന്നലെ രാവിലെയായിരുന്നു കുഞ്ഞിനെ സുന്നത്ത് കര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ചേലാകര്‍മത്തിനു മുന്നോടിയായി കുഞ്ഞിനു ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ക്ലിനിക്കില്‍ ആ സമയത്ത് പീഡിയാട...
Malappuram

കാളികാവിലെ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു ; സന്ദര്‍ശകര്‍ക്ക് വിലക്ക്

മലപ്പുറം: കാളികാവില്‍ നിന്നും പിടികൂടിയ നരഭോജിക്കടുവയെ ഇന്നലെ രാത്രി വൈകി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. കടുവയെ ഇന്ന് ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ കോറന്റൈനില്‍ പാര്‍പ്പിക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. ഇന്നലെ രാവിലെയാണ് കാളികാവ് സുല്‍ത്താന എസ്റ്റേറ്റിലെ കെണിയില്‍ കടുവ കുടുങ്ങിയത്. മെയ് 15ന് കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ (44 ) കടുവ ആക്രമിച്ച് കൊന്ന് തിന്നിരുന്നു. സുഹൃത്തായ അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേല്‍ ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. കൂട്ടില്‍ കുടുങ്ങിയ കടുവയെ വാഹനത്തിലേക്ക് കയറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ച് തടിച്ചു കൂടിയിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ കടുവയു...
Obituary

പരപ്പനങ്ങാടിയിൽ പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് മരിച്ചത്. ഖബറടക്കം നാളെ (തിങ്കൾ) പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ. ഉമ്മ:റസീന. സഹോദരങ്ങൾ: റിഹാൻ, റിസാൻ,
Accident

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന് വേണ്ടി തിരച്ചിൽ തുടരുന്നു

മുന്നിയൂർ : തലപ്പാറ യിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. വലിയ പറമ്പ് സ്വദേശി ചാന്ത് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിർ (22) ആണ് അപകടത്തിൽ പെട്ടത് എന്നറിയുന്നു. ഇന്ന് വൈകുന്നേരം 6.35 നാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് സംഭവം. കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടനെ സ്കൂട്ടർ യാത്രക്കാരൻ തോട്ടിലേക്ക് തെറിച്ച് വീണതായാണ് അറിയുന്നത്. ഇടിച്ച യാത്രക്കാരനെ കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ തോട്ടിൽ ഒരാൾ മുങ്ങുന്നത് കണ്ടതായാണ് കാർ യാത്രക്കാർ പറയുന്നത്. റോഡിൽ തോടിന്റെ ഭാഗത്തെ കൈവരി ഉയരമില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....
Other

സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി, ഇനി അര മണിക്കൂർ വർധിക്കും

തിരുവനന്തപുരം : സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്കൂൾ സമയം. മുസ്ലിം മത സംഘടനകൾ സമയം മാറ്റത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. മദ്രസ വിദ്യാഭ്യാസ ത്തെ ബാധിക്കും എന്നതായിരുന്നു പരാതി. സ്കൂൾ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വർദ്ധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. "അക്കാദമി...
Crime

നിരവധി കളവ് കേസുകളിലെ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിക്കുക

തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കളവ് നടത്തിയ പ്രതിയെ പോലീസ് തിരയുന്നു. ഈ ഫോട്ടോയിൽ കാണുന്ന ഒഴുർ സ്വദേശിയായ ഷാജഹാൻ എന്ന മണവാളൻ ഷാജഹാൻ എന്നയാളെ പോലീസ് തിരയുന്നു. വിവിധ കേസുകളിൽ പ്രതിയായ ഇദ്ദേഹത്തെ കണ്ടെത്തിയാൽ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ജില്ലയിലെ. തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത് നിരവധി മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ പല പോലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ പരാതി ഉള്ളതിനാൽ ഇദ്ദേഹത്തെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അറിയിക്കുക. തിരൂരങ്ങാടി CI : 9497987164. 04942460331 https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t മോഷ്ടാവിന്റെ വിവിധ ഫോട്ടോകൾ...
Other

വി കെ പടിയിൽ വിദ്യാർഥിക്ക് നേരെ തെരുവ് നായകളുടെ ആക്രമണ ശ്രമം, കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

എ.ആർ നഗർ : വി.കെപടിയിൽ വിദ്യാർഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചു. കുട്ടി ബഹളം വെച്ച് ഓടിയതോടെ കടിയിൽ നിന്നും രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വി.കെ പടിയിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഒരു കൂട്ടം നായകൾ കുട്ടിക്ക് നേരെ കുരച്ച് പാഞ്ഞടുത്തത്. ഇതോടെ കുട്ടി ബഹളം വെച്ച് കടയിലേക്ക് തന്നെ ഓടിയതോടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ബൈക്കിൽ എത്തിയ 2 പേർ വന്ന് നായകളെ എറിഞ്ഞതോടെ തിരിച്ചു പോയി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നായകളുടെ ശല്യം രൂക്ഷമാണ്. മദ്രസ, സ്ക്കൂളിലേക്ക് പോവുന്ന വിദ്യാർഥികൾക്കും പുലർച്ചെ പള്ളിയിലേക്കും അങ്ങാടികളിലേക്ക് പോവുന്നവർക്കുമെല്ലാം ഭയമായിരിക്കുകയാണ്. വീഡിയോ https://www.facebook.com/share/v/1C6TkCCeGE/...
Obituary

9 വയസ്സുകാരനെയും പിതാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ഒരു മാസം മുമ്പ് ഭാര്യയും തൂങ്ങി മരിച്ചിരുന്നു

ഒറ്റപ്പാലം: മനിശ്ശേരിയിൽ പിതാവിനെയും മകനെയും വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മനിശ്ശേരി കണ്ണമ്മ നിലയത്തിൽ കിരൺ (38), മകൻ കിഷൻ (9) എന്നിവരാണു മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മനിശ്ശേരിയിലെ വീട്ടിൽ വൈകിട്ട് അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. കിരണിന്റെ ഭാര്യ അഖീന ഇതേ വീട്ടിൽ കഴിഞ്ഞ മേയ് 14നു തുങ്ങിമരിച്ചിരുന്നു. വിദേശത്ത് ജോലിചെയ്തിരുന്ന കിരൺ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ജൂൺ 8നു മടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രി വീണ്ടും നാട്ടിലെത്തുകയായിരുന്നു. മായന്നൂർ പാറമേൽപടിയിൽ സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കുട്ടി ഇന്നലെ രാവിലെ പതിനൊന്നോടെയാണു മനിശ്ശേരിയിലെത്തിയത്. സമീപത്തെ ബന്ധുവീട്ടിൽ പോയശേഷം സ്വന്തം വീട്ടിലേക്കു കയറി. പിന്നീടു മൂന്നരയോടെ വീടിൻ്റെ മുന്നിലെ വാതിൽ മാത്രം പുട്ടി താക്കോൽ ബന്ധ...
Politics

വീണ ജോർജ് രാജിവെക്കുക: യൂത്ത് ലീഗ് കുണ്ടൂരിൽ റോഡ് ഉപരോധിച്ചു

തിരൂരങ്ങാടി: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് രാജിവെക്കണമാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്താണിക്കലില്‍ നടന്ന ഉപരോധം തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിംലീഗ് ജനറൽ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ റഹീം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ്, യു ഷാഫി, മുസ്തഫ ഊര്‍പ്പായി, കെ അന്‍സാര്‍, അബ്ബാസ് പനയത്തില്‍, നരിമടക്കല്‍ നൗഷാദ് പ്രസംഗിച്ചു. ശിഹാബ് കോഴിശ്ശേരി, തേറാമ്പില്‍ സലാഹുദ്ധീന്‍, വി.വി യഹ് യ, ഖമറുദ്ധീന്‍ പൂക്കയില്‍, തേറാമ്പില്‍ ജുബൈര്‍, എം.സി മുസ്തഫ, മന്‍സൂര്‍ തിലായില്‍, ബാവ കുണ്ടൂര്‍, ഫൈസല്‍ കുഴിമണ്ണില്‍ നേതൃത്വം നല്‍കി. വീഡിയോ https://youtu.be/d4uk33ChtCk?si=lL4Et2mHIJo-XIAg...
Local news

ബേപ്പൂർ സുൽത്താന്റെ ഉജ്ജ്വല ഓർമ്മകളുമായി ബഷീർ ദിനം ആചരിച്ചു

ചെമ്മാട് : ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന ജൂലൈ 6. ബഷീർ ദിനത്തോടനുബന്ധിച്ച് ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം വേദിയുടെ കീഴിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കഥാപാത്ര ആവിഷ്കാരം,അനുസ്മരണം, കഥാപാത്രങ്ങളുടെ ക്ലാസ് സന്ദർശനം, ലൈവ് ക്വിസ്, സ്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച ഇമ്മിണി ബല്ല്യ ഒന്ന്, അട്ട എന്നിവയുടെ ഡോക്യുമെന്ററി പ്രദർശനം എന്നിവ അരങ്ങേറി. പാത്തുമ്മയുടെ ആടുമായി കഥാപാത്രങ്ങൾ ക്ലാസ്റൂം സന്ദർശിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി എന്നിവർ സംസാരിച്ചു, മലയാളം വേദി അധ്യാപകരായ സാലിം, സുനിത,ബീന ഡി നായർ,ലിനു,ഹുസൈൻ,റാഹില, നാഫിയ ഷെറിൻ, സരിത, നദീറ, ബദ്റുദ്ധീൻ, ബീന എന്നിവർ നേതൃത്വം നൽകി....
Local news

നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ ; പരാതി നല്‍കി ഡിവൈഎഫ്‌ഐ

പരപ്പനങ്ങാടി : ഇരുന്നൂറോളം രോഗികള്‍ ദിനം പ്രതി ആശ്രയിക്കുന്ന നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയവസ്ഥക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ. മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഡി വൈ എഫ് ഐ ചെട്ടിപ്പടി മേഖലാ കമ്മിറ്റി പരാതി നല്‍കിയത്. ഹെല്‍ത്ത് സെന്ററില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കുകയും, ശോചനീയമായ ബില്‍ഡിംഗ്കള്‍ പൊളിച്ചു നീക്കുകയോ അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗപ്രദമാക്കണമെന്നും, രാത്രി കാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം എന്നും ഹെല്‍ത്ത് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം നിവേദനത്തില്‍ ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ വേഗത്തിലാക്കേണ്ട മുന്‍സിപ്പാലിറ്റിയുടെ ധിക്കാര പ്രവര്‍ത്തനത്തിന് എതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോവുമൊന്നും ചെട്ടിപ്പടി മേഖല സെക്രട്ടറി കെ. രഞ്ജിത്ത്, ജോ. സെക്രട്ടറി എ പി . സഫ് വാന്‍ എന്നിവര്‍ പറഞ്ഞ...
Kerala

മുഹറം അവധിയില്‍ മാറ്റമില്ല ; തിങ്കളാഴ്ച അവധി ആവശ്യം സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം: മുഹറം അവധിയില്‍ മാറ്റമില്ല. മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച അവധിയുണ്ടാകില്ല. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. ഞായറാഴ്ചയാണ് നിലവില്‍ കലണ്ടറില്‍ മുഹറം രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. ഇസ്ലാമിക കലണ്ടര്‍ ചന്ദ്രമാസപ്പിറവി പ്രകാരം കണക്കാകുന്നതിലാണ് ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജുലൈ 7 തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എം എല്‍ എ മുഖ്യമന്ത്രിക്ക് കത...
Kerala

അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ട് : ബിന്ദുവിന്റെ മകന്‍ നവനീത് : സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍

കോട്ടയം: അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിന്റെ മകന്‍ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ബിന്ദുവിന്റെ മകന് സ്ഥിരം ജോലി അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ച താത്കാലിക ജോലി വേണ്ടെന്ന് കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നവനീതിന് താല്‍ക്കാലിക ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകന്‍ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാല്‍ നന്നായിരിക്കുമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും പ്രതികരിച്ചു. മകളുടെ ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കെട്ടിടം തകര്‍ന്നു വീണ് ബിന്ദു മരിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായം കൊണ്ട് തോരുന്നതല്ല ബിന്ദ...
Malappuram

നാടന്‍ പച്ചക്കറി ഉത്പാദനത്തില്‍ മലപ്പുറം ജില്ല സ്വയം പര്യാപ്തതയിലേക്ക്

മലപ്പുറം : സുരക്ഷിത നാടന്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയുടെ വാര്‍ഷിക നാടന്‍ പച്ചക്കറി ഉത്പാദന വിടവ് 2.5 ലക്ഷം മെട്രിക് ടണ്‍ ആണ്. ഈ വിടവ് നികത്തുന്നതിന്റെ ഭാഗമായി 2285 ഹെക്ടര്‍ സ്ഥലത്ത് അധികമായി പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് 1341 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്.പദ്ധതിയുടെ ഭരണപരവും സാങ്കേതികവുമായ നിര്‍വ്വഹണം, ഏകോപനം എന്നിവ ഉറപ്പ് വരുത്തുന്നതിന് ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹൈ പവര്‍ കമ്മിറ്റിയില്‍ എം.എല്‍.എ.മാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുള്‍ മജീദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ലീഡ് ബാങ്ക് മാനേജര്‍ സി.ആര്‍ ബിനോയ...
Accident

ജോലിക്കിടെ യുവാവ് ദുബായിൽ ഷോക്കേറ്റ് മരിച്ചു

മരണം ഈ മാസം നാട്ടിലേക്ക് പോകാനിരിക്കെ ദുബയ്: മലയാളി യുവാവ് ദുബായിൽ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവർണിയിൽ വീട്ടിൽ അജ്‌മൽ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്‌് വരികയായിരുന്നു ഇദ്ദേഹം. ബുധനാഴ്‌ചയാണ് സംഭവം. കപ്പലിലെ വർക് ഷോ പ്പിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഒന്നര വർഷം മുമ്പ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് അജ്‌മൽ നാട്ടിൽ വന്നത്. ഈ മാസം 30ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്‌ലഹ, അഫീന, നിഷ. വാർത്തകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq?mode=r_t...
Accident

കൊടിഞ്ഞി ചെറുപാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

കൊടിഞ്ഞി ചെറുപാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.വെഞ്ചാലി കണ്ണാടിത്തടം സ്വദേശിയാണ് അബു (60) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Local news

യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി, കമ്മിറ്റികളിൽ വനിതകളും

തിരൂരങ്ങാടി: അനീതിയുടെ കാലത്ത് യുവത കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് യൂണിറ്റ് സമ്മേളനങ്ങളുടെ തിരൂരങ്ങാടി മണ്ഡലം തല ഉദ്ഘാടനം നന്നമ്പ്ര പഞ്ചായത്തിലെ 21-ാം വാര്‍ഡ് അല്‍ അമീന്‍ നഗറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. യുവത എന്നും തിരുത്തല്‍ പക്ഷത്തായിരുന്നു. ഭരണ വര്‍ഗ്ഗത്തിന്റെ അനീനികള്‍ക്കെതിരെ പോരാടിയാണ് ഒരോ യുവാവും കടന്നു പോയിട്ടുള്ളത്. അനീതിയെ ചെറുക്കാതെ നന്മക്ക് നിലനില്‍പ്പില്ല. എക്കാലത്തും യുവതയുടെ പക്ഷം ശരിയുടെ പക്ഷമാണെന്നും മജീദ് പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി.ഉസ്മാന്‍ കാച്ചടി പ്രമേയ പ്രഭാഷണം നടത്തി. നൗഫല്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, ഊര്‍പ്പായി മുസ്തഫ, തസ്ലീന ഷാജി പാ...
Health,

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ

മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. രണ്ട...
Obituary

കാച്ചടി നല്ലൂർ മുഹമ്മദ് അന്തരിച്ചു

തിരുരങ്ങാടി : കരിമ്പിൽ കാച്ചടി സ്വദേശി നല്ലൂർ പോക്കർ മകൻ മുഹമ്മദ്‌ (68) അന്തരിച്ചു. ഭാര്യ ആമിന. മക്കൾ: അഷ്‌റഫ്‌ ( സിപിഐഎം കാച്ചടി ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ കാച്ചടി യൂണിറ്റ് സെക്രട്ടറി), ആഷിഫ് (ഒമാൻ )സക്കീന,ഹബീബ ഹഫ്‌സത്,മരുമക്കൾ അബ്ദുല്ലകുട്ടി (കുറ്റളൂർ )സിറാജ് (പറപ്പൂർ )ഇസ്ഹാഖ് (വലിയോറ )സുമയ്യ, ഷെറീന. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കരുമ്പിൽ ജുമാമസ്ജിദ്....
Other

കാരുണ്യ സ്നേഹ സാന്ത്വനം കൂട്ടായ്മയുടെ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും

കോഴിക്കോട്: കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു .കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു .സാമൂഹ്യ സേവനം എല്ലാവരുടെയും കർത്തവ്യമാണെന് ഓരോരുത്തരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് സാന്ത്വനമേകാനും ശ്രമിക്കുമ്പോൾ മാത്രമെ നമ്മൾ മാനുഷിക മൂല്യങ്ങളുള്ളവരാകൂ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.ചാരിറ്റി കൂട്ടായ്മ പ്രസിഡൻറ് കബീർ വെളിമുക്ക് അധ്യക്ഷതവഹിച്ചു. ലോക കേരളസഭ അംഗം കബീർ സലാല കെഎംസിടി നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ മൊയ്തു, മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡണ്ട് സി ഇ ചാക്കുണ്ണി, കേരള ഹെൽത്ത് സർവീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ പി പി പ്രമോദ് കുമാർ, സിനിമ പ്രൊഡക്ഷൻ കൺട്രോൾ റഹ്മാൻ പോക്കർ,ലൈല തൃശ്ശൂർ, സാമൂഹ്യപ്രവർത്തകനായ സലാം മച്ചിങ്ങൽ, ഷാഫി കോഴിക്കോട് ഫൈസൽ ചേളാരി മൻസൂർ ...
error: Content is protected !!